എസ് എസ് എഫ് തിരൂരങ്ങാടി സെക്ടര്‍ സാഹിത്യോത്സവ് ജൂണ്‍ 13,14 തിയതികളില്‍ നടക്കും

തിരൂരങ്ങാടി: എസ് എസ് എഫ് തിരൂരങ്ങാടി സെക്ടര്‍ 32 മത് എഡിഷന്‍ സാഹിത്യോത്സവ് ജൂണ്‍ 13,14 വെളളി, ശനി തിയ്യതിയില്‍ തിരൂരങ്ങാടി ടൗണില്‍ വെച്ച് നടക്കും. 9 യൂണിറ്റില്‍ നിന്നും 120 ഓളം മത്സരത്തില്‍ 400 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. സാഹിത്യോത്സവിന്റെ ഭാഗമായി ‘കവലയിലെ കഥ’ എന്ന പേരില്‍ യൂണിറ്റില്‍ പ്രചാരണ പ്രവര്‍ത്തനം നടന്നു.

സെക്ടര്‍ സാഹിത്യോത്സവിന്റെ മുന്നോടിയായി 150 ഫാമിലിയിലും 22 ബ്ലോക്കിലും 9 യൂണിറ്റിലും സാഹിത്യോത്സവ് നടന്നു.’The Art of Being Human’ എന്ന പ്രമേയത്തില്‍ ആണ് ഈ വര്‍ഷം സാഹിത്യോത്സവ് നടക്കുന്നത്. സാമൂഹിക അരാജകത്വം നിലനില്‍ക്കുന്ന ഈ കാലത്ത് ഒരു മനുഷ്യനാവുക എന്ന ധര്‍മ്മം വളരെ മൂല്യമുള്ളതാണെന്നും, ഒരു മനുഷ്യന് സാമൂഹികമായും ധാര്‍മികമായും ആത്മീയമായും ഉത്തരവാദിത്തങ്ങള്‍ ഉണ്ടെന്നും അത് പൂര്‍ണ്ണമായി നിറവേറ്റിലാണ് കല എന്നുമാണ് സാഹിത്യോത്സവ് മുന്നോട്ടുവെക്കുന്ന ആശയം.

error: Content is protected !!