മലപ്പുറത്ത് പട്ടാപ്പകല്‍ വയോധികയുടെ മുഖത്ത് തുണിയിട്ട് മൂടി സ്വര്‍ണ മാല കവര്‍ന്നു

മലപ്പുറം: പട്ടാപ്പകല്‍ മുറ്റത്ത് ചെടി നനയ്ക്കുകയായിരുന്ന വയോധികയുടെ പിറകില്‍ നിന്ന് മുഖത്ത് തുണിയിട്ട് മൂടി സ്വര്‍ണ മാല കവര്‍ന്ന് യുവാവ് ഓടിരക്ഷപ്പെട്ടു. വെളിയങ്കോട് പഴഞ്ഞി റേഷന്‍ കടക്ക് സമീപം പിലാക്കല്‍ വീട്ടില്‍ കൊട്ടിലിങ്ങല്‍ പരിച്ചൂമ്മയുടെ മൂന്നര പവന്റെ മാലയാണ് മോഷ്ടിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം.

മാലയുടെ പകുതി മാത്രമേ മോഷ്ടാവിന് കൈയില്‍ കിട്ടിയുള്ളു. മാല പറിച്ചതോടെ വയോധിക നിലവിളിച്ച് ഒച്ച ഉണ്ടാക്കിയപ്പോഴേക്കും മോഷ്ടാവ് കടന്നുകളഞ്ഞു. അയല്‍വാസികള്‍ ഓടിയെത്തി മോഷ്ടാവിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കറുത്ത ഷര്‍ട്ടിട്ട യുവാവ് പരിച്ചകം ഭാഗത്തേക്ക് ഓടുന്നതായി അയല്‍വാസികള്‍ കണ്ടതായി പറയുന്നു. സംഭവത്തില്‍ പെരുമ്പടപ്പ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

error: Content is protected !!