
തിരൂരങ്ങാടി ; കോഴിച്ചെനയില്‍ എല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. നിരവധി വിദ്യാര്‍ത്ഥികള്‍ വിവിധ ആശുപത്രികളിലായി ചികിത്സ തേടി. കോഴിച്ചെന പൂയിക്കല്‍ എല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച സ്കൂളില്‍ പെരുന്നാളിനോടനുബന്ധിച്ച് പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതില്‍ പായസവും ചോറും കറിയമടക്കം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്നു. തുടര്‍ന്ന് ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വസ്ഥ്യം ഉണ്ടാകുകയും ആശുപത്രികളില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. സാധാരണ വയറുവേദനയും ഛര്‍ദിയും വയറിളക്കവുമാണെന്നാണ് ആദ്യം വീട്ടുകാര്‍ കരുതിയിരുന്നത്. തുടര്‍ന്നാണ് നിരവധി പേര്‍ക്ക് സമാനമായ രീതിയില്‍ വയറിളക്കവും വയറുവേദനയും ഛര്‍ദിയും ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടത്.
നിലവില്‍ വെന്നിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ 9 പേര്, തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ 1, കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ 1 എന്നിങ്ങനെ പേര് ചികിത്സയിലുണ്ട്. കൂടാതെ നിരവധി പേര് ചികിത്സ തേടി പോവുകയും ചെയ്തിട്ടുണ്ട്. അധ്യാപകര്‍ ആശുപത്രിയിലെത്തി വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ചു. ശേഷിക്കുന്ന വിദ്യാര്‍ത്ഥികളുടെ വീടുകള്‍ സന്ദര്‍ശിക്കാനിരിക്കുകയാണ് അധ്യാപകര്‍.