Thursday, November 27

വള്ളിക്കുന്നിൽ സപ്ലൈകോ ഓണം ഫെയറിന് തുടക്കം

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ഓണം ഫെയർ വള്ളിക്കുന്ന് അത്താണിക്കലിൽ ആരംഭിച്ചു. പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി സുനിൽകുമാർ, എ.പി സുധീശൻ, സി. ഉണ്ണി മൊയ്തു, വി.പി അബൂബക്കർ, ബസന്ദ് കുമാർ, ടി.പി വിജയൻ എന്നിവർ പങ്കെടുത്തു. തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസർ പി. പ്രമോദ് നന്ദി പറഞ്ഞു.

error: Content is protected !!