തെന്നല സാന്ത്വനം സ്പീച്ച് തെറാപ്പി സെന്റർ നാടിന് സമർപ്പിച്ചു
തെന്നല: പതിമൂന്ന് വർഷമായി ആരോഗ്യ സേവന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന സാന്ത്വനം പാലിയേറ്റീവ് കെയർ ക്ലിനിക്കിൽ സ്പീച്ച് തെറാപ്പി സെന്റർ ആരംഭിച്ചു. സംസാര വൈകല്യങ്ങൾ വർധിച്ച സാഹചര്യത്തിൽ നിർധന രോഗികൾക്ക് വലിയ ഒരാശ്വാസമാകും സാന്ത്വനം സ്പീച്ച് തെറാപ്പി സെന്റർ. നിലവിൽ ന്യൂറോ റീഹാബ് ഫിസിയോ തെറാപ്പി സെന്റർ, പാലിയേറ്റീവ് ഹോം കെയർ, സൈക്കാട്രിക് ഡേ കെയർ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ, സൈക്കാട്രിക് ഒ പി, ഫാമിലി ട്രെയിനിങ് എന്നിവ സാന്ത്വനം പാലിയേറ്റീവ് കെയറിന് കീഴെ സജീവമായി പ്രവർത്തിച്ചു വരുന്നു. സാന്ത്വനം തെന്നല പി ആർ ഡയറക്ടർ ഹുസൈൻ സഖാഫി തെന്നല ഉദ്ഘാടനം ചെയ്തു. മുസ്തഫ ബാഖവി, മുസ്തഫ ഹാജി പുതിയോടത്ത്, കുഞ്ഞേക്കു ഹാജി, കെ വി മജീദ്, കുഞ്ഞുട്ടി ഹാജി കോഴിച്ചെന, അബ്ദു മാഷ് കാരയിൽ, അബ്ദു ഹാജി മണ്ണിൽ , എന്നിവർ സംബന്ധിച്ചു....