Tag: നന്നമ്പ്ര

നന്നമ്പ്ര പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്, അട്ടിമറി ഉണ്ടാകുമോ ?
Local news

നന്നമ്പ്ര പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്, അട്ടിമറി ഉണ്ടാകുമോ ?

നന്നമ്പ്ര : പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 11 ന് ആണ് തിരഞ്ഞെടുപ്പ്. അഡീഷണൽ തഹസിൽദാർ എൻ.മോഹനൻ ആണ് വരണാധികാരി. 19 ആം വാർഡ് മെമ്പർ തസ്‌ലീന ഷാജി ആണ് പ്രസിഡന്റ് സ്ഥാനാർഥി. മുസ്ലിം ലീഗ് 12, കോണ്ഗ്രസ് 5, വെൽഫെയർ പാർട്ടി 1, എൽ ഡി എഫ് 1, ബി ജെ പി 1, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷിനില. പ്രതിപക്ഷത്ത് അംഗബലം ഇല്ലാത്തതിനാൽ മത്സരം ഉണ്ടാകാൻ സാധ്യതയില്ല. ബി ജെ പി അംഗം വനിതയാണെങ്കിലും എൽ ഡി എഫ്, സ്വതന്ത്രൻ എന്നിവർ പിന്തുണക്കില്ലെന്നതിനാൽ മത്സരിക്കില്ല. യു ഡി എഫിൽ അട്ടിമറി ഉണ്ടെങ്കിൽ മാത്രമാകും മത്സരം. കോണ്ഗ്രെസിന് 2 വനിത അംഗങ്ങൾ ഉണ്ട്. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതിൽ അസംതൃപ്തി ഉള്ള പി.കെ.റഹിയാനത്തിനെയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനേയും ഉപയോഗപ്പെടുത്തി അട്ടിമറി നടത്തുമെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്. മുൻ പ്രസിഡന്റ് ലീഗിന്റെ മെമ്പർമാർമാരുടെ യോഗത്തിൽ പങ്കെടുക...
Local news

ചെളിമണ്ണിന്റെ മറവിൽ കളിമണ്ണ് കടത്തിയെന്ന്; നന്നമ്പ്രയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

നന്നമ്പ്ര പഞ്ചായത്ത് ഓഫിസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. മുൻ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് തോട്ടിൽ നിന്ന് മണ്ണ് നീക്കം ചെയ്തിരുന്നു. ചെളിമണ്ണ് നീക്കം ചെയ്യാനുള്ള കരാറിന്റെ മറവിൽ വൻതോതിൽ കളിമണ്ണ് കടത്തിയതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന നടത്തിയത്. കരാറുകാരൻ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുടെ ഒത്താശയോടെ കളിമണ്ണ് കടത്തിയെന്നായിരുന്നു പരാതി. വിജിലൻസ് നടത്തിയ പരിശോധനയിൽ മണ്ണിന്റെ മറവിൽ കളിമണ്ണ് എടുത്തു കൊണ്ടുപോയതായി കണ്ടെത്തി. മണ്ണ് മുഴുവൻ ഇവിടെ നിന്ന് നീക്കം ചെയ്തതിനാൽ എത്ര അളവിൽ മണ്ണ് എടുത്തു എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കളിമണ്ണ് എടുത്തതായി കണ്ടെത്തിയതിനാൽ പഞ്ചായത്ത് തന്നെ അതിന്റെ നടപടികൾ ആരംഭിച്ചിരുന്നതായി വിജിലൻസ് സിഐ ജ്യോതീന്ദ്രകുമാർ പറഞ്ഞു. ചെളിമണ്ണിന്റെ വിലയാണ് കരാറുകാരനിൽ നിന്ന് ഈടാക്കിയിരുന്നത്. കളിമണ്ണ് കൊണ്ടുപോയതിനാൽ ഇതിന്റെ വില ഈടാക്കാൻ നിർദേശം നൽകി...
Breaking news, Health,

നാലാം ക്ലാസുകാരിയുടെ മരണം; ഷിഗല്ല എന്ന് സ്ഥിരീകരിച്ചു

സന്തോഷത്തോടെ പോയ കുട്ടിയുടെ അപ്രതീക്ഷിത മരണം ഉൾക്കൊള്ളാനാകാതെ നാട്ടുകാർ തിരൂരങ്ങാടി : ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ച കൊടിഞ്ഞി സ്വദേശിയായ കുട്ടിക്ക് ഷിഗല്ല ആയിരുന്നെന്ന് സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജിൽ നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് ഷിഗല്ല ആണെന്ന് സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EEMqteqEF7WHXsbQNdTQFm കൊടിഞ്ഞി ഫാറൂഖ് നഗർ ദുബായ് പീടിക സ്വദേശി കുന്നത്ത് ഫഹദ് - വടക്കേപുറത്ത് സമീറ എന്നിവരുടെ മകൾ ഫാത്തിമ റഹ (10) യാണ് മരിച്ചത്. കൊടിഞ്ഞി എം എ ഹയർ സെക്കൻഡറി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനി ആണ്.വയറിളക്കവും ഛർദിയും തലവേദന യും ഉണ്ടായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. https://youtu.be/UHHu4xlDzUc വീഡിയോ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ഈ മാസം ഒന്നിന് സമീറയും മക്കളും മുന്നിയൂ...
error: Content is protected !!