Thursday, October 1

Tag: 6 മാസമായി ഉപയോഗിക്കാത്ത കാർഡുകൾ റദ്ദാക്കും. Ration card

6 മാസമായി ഉപയോഗിക്കാത്ത റേഷൻ കാര്‍ഡുകള്‍ ഈ മാസം മുതൽ മരവിപ്പിച്ചേക്കും
Information

6 മാസമായി ഉപയോഗിക്കാത്ത റേഷൻ കാര്‍ഡുകള്‍ ഈ മാസം മുതൽ മരവിപ്പിച്ചേക്കും

കഴിഞ്ഞ 6 മാസത്തിനിടെ ഒരു തവണ പോലും ഉപയോഗിച്ചിട്ടില്ലാത്ത റേഷൻ കാർഡുകള്‍ മരവിപ്പിക്കാൻ നീക്കം. കേന്ദ്ര സർക്കാരാണ് ഇത് സംബന്ധിച്ച നടപടിയാരംഭിച്ചത്. കേന്ദ്രസർക്കാർ പദ്ധതിയായ സ്കീം ഫോർ മോഡനൈസേഷൻ ആൻഡ് റിഫോംസ് ത്രൂ ടെക്നോളജി ഇൻ പബ്ലിക് ഡിസ്ട്രിബ്യൂഷൻ (സ്മാർട്ട് പി ഡി എസ്) നടപ്പാക്കുന്നതിൻ്റെ ഭാഗമായാണിത്. ഇപ്പൊൾ സംസ്ഥാനത്ത് 48000 കാർഡുകൾ ആണ് ഇത്തരത്തിൽ ഉള്ളത്. 6 മാസത്തോളം ഉപയോഗിക്കാത്ത ഒരു കോടി അൻപത്തിയെട്ട് ലക്ഷം റേഷൻ കാർഡുകള്‍ ഒക്റ്റോബർ ഒന്നു മുതലാവും മരവിപ്പിക്കുക. എന്നാല്‍, ഇവരുടെ പേര് ഉടൻ വെട്ടില്ല. പകരം യഥാർഥ ഉപയോക്താവാണെന്ന് തെളിയിക്കാൻ 3 മാസം സമയം അനുവദിക്കും. ഇതിനുള്ളില്‍ തിരിച്ചറിയല്‍ നടപടികള്‍ പൂർത്തിയാക്കിയാല്‍ റേഷൻ കാർഡ് മരവിപ്പിച്ച നടപടി പിൻവലിക്കും. 90 ദിവസത്തിനകം റേഷൻ കടകളിലെ ഇ പോസ് മെഷീനിൽ ബയോ മെട്രിക് ഇ കെ വൈ സി നടത്തിയാൽ ഈ കാർഡുകൾ പുനഃസ്ഥാപിക്കും. ഇല്ലെങ്കിൽ റദ്ദാക്കും. വ...