Sunday, August 17

Tag: accident death

സുഹൃത്തുക്കൾക്കൊപ്പം സ്കൂട്ടറിൽ വയനാട്ടിലേക്ക് ടൂർ പോയ കോളജ് വിദ്യാർത്ഥി മരിച്ചു
Accident

സുഹൃത്തുക്കൾക്കൊപ്പം സ്കൂട്ടറിൽ വയനാട്ടിലേക്ക് ടൂർ പോയ കോളജ് വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി: സുഹൃത്തുക്കൾക്കൊപ്പം വയനാട്ടിലേക്ക് ടൂർ പോയ കോളജ് വിദ്യാർത്ഥി സ്കൂട്ടർ അപകടത്തിൽ മരിച്ചു. നന്നമ്പ്ര കുണ്ടൂർ ജയറാംപടി സ്വദേശി ഉപ്പുംതറ മുഹമ്മദ് സലീമിൻ്റെ മകൻ മുഹമ്മദ് അജ്സൽ (20) ആണ് മരിച്ചത്. സഹയാത്രികൻ കുണ്ടൂർ അത്താണിക്കൽ സ്വദേശി പുളിക്ക പറമ്പിൽ അബ്ദുൽ സലീമിന്റെ ഇസ്‌മായിൽ (20) ന് ഗുരുതര പരിക്കേറ്റു. ഇരുവരേയും മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും അജ്സൽ മരണപ്പെടുകയായിരുന്നു. വയനാട് മാനന്തവാടി വള്ളിയൂർക്കാവ് ഫയർ ഫോഴ്സ് നിലയത്തിന് മുൻവശത്ത് വെച്ചാണ് അപകടം. സ്‌കൂട്ടർ റോഡിരികിലെ സുരക്ഷാ ഭിത്തിയിൽ ഇടിച്ചാണ് അപകടം. അജ്‌സലും 10 സുഹൃത്തുക്കളും 5 ഇരുചക്ര വാഹനത്തിൽ വയനാട് സന്ദർശിക്കാനെത്തിയതായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അപകടം.അജ്സലിന്റെ മാതാവ്: സുഹ്‌റ, സഹോദരങ്ങൾ: സിയാൻ, ഷഹാന ഷെറി.അജ്‌സൽ കോഴിക്കോട് മീഞ്ചന്ത ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ്.മാനന്തവാടി...
Accident

വാഹനാപകത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ചെമ്മാട് സ്വദേശിനി മരിച്ചു

തിരൂരങ്ങാടി: വാഹനാപകത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വയോധിക മരിച്ചു. ചെമ്മാട് പരേതനായ നീലിമാവുങ്ങല്‍ മുഹമ്മദ് മുസ്ലിയാരുടെ ഭാര്യ മേലാറക്കല്‍ ആസിയ(68)ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു അപകടം. നിലമ്പൂരില്‍ പോയി മടങ്ങുന്ന വഴി അരീക്കോട് തോട്ടുമുക്കം റോഡിൽ പനമ്പിലാവിൽ വെച്ച് ഇവര്‍ സഞ്ചരിച്ച ക്രൂയിസര്‍ വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആസിയ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് മരണപ്പെട്ടത്.മെഡിക്കല്‍ കോളേജിലെ മോര്‍ച്ചെറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ചെമ്മാട് പഴയ ജുമാമസ്ജിദ് ഖബറസ്ഥാനില്‍ മറവ് ചെയ്യും. മക്കള്‍: അബ്ദുള്ള കോയ, സൈനുദ്ധീന്‍, അബൂബക്കര്‍ സിദ്ധീഖ്, താഹിറ, സൗദാബി, സാബിറ, സഹീദ, മരുമക്കള്‍: മഹ്‌റൂഫ് വി.കെ പടി, മുസ്തഫ മലപ്പുറം, ഇബ്രാഹീം കുട്ടി വേങ്ങര, ഷമീര്‍ നീരോല്...
Accident

മാനന്തവാടിയിൽ ബൈക്ക് അപകടം; കുണ്ടൂർ സ്വദേശി മരിച്ചു

മാനന്തവാടി: ബൈക്ക് അപകടത്തിൽ തിരൂരങ്ങാടി കുണ്ടൂർ സ്വദേശി മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. വളളിയൂർ കാവ് ഫയർ സ്റ്റേഷന് സമീപം ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കുണ്ടൂർ ജയറാം പടി സ്വദേശി ഉപ്പും തറ സലീമിന്റെ മകൻ അജ്സൽ (20) ആണ് മരിച്ചത്. കുണ്ടൂർ അത്താണിക്കൽ ടർഫിന് സമീപം പുളിക്കപ്പറമ്പിൽ സലീമിന്റെ മകൻ ഇസ്മായിൽ(20) നാണ് പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം എന്നാണ് അറിയുന്നത്....
Local news

വീട്ടില്‍ നിന്നും പിന്നോട്ട് എടുത്ത ഓട്ടോമാറ്റിക് കാര്‍ ദേഹത്തിലൂടെ കയറിയിറങ്ങി നാല് വയസുകാരിക്ക് ദാരുണാന്ത്യം ; ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്

എടപ്പാള്‍ : വീട്ടില്‍ നിന്നും പിന്നോട്ട് എടുത്ത കാര്‍ ദേഹത്തിലൂടെ കയറിയിറങ്ങി നാല് വയസുകാരിക്ക് ദാരുണാന്ത്യം. എടപ്പാള്‍ മഠത്തില്‍ വീട്ടില്‍ ജാബിറിന്റെ മകള്‍ അംറുബിന്‍ദ് ജാബിര്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്. നിര്‍ത്തിയിട്ടിരുന്ന കാര്‍ പിന്നോട്ട് എടുക്കുന്നതിനിടയില്‍ മുറ്റത്ത് നില്‍ക്കുന്നവരെ ഇടിക്കുകയായിരുന്നു. കാര്‍ വേഗത്തില്‍ വന്നതിനാല്‍ ഇവര്‍ക്ക് മാറാനായില്ല. നാലു വയസുകാരിയുടെ ദേഹത്ത് കാര്‍ പൂര്‍ണമായും കയറിയിറങ്ങി. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരൂരങ്ങാടി ടുഡേ.. അപകടത്തില്‍ കാറിലുണ്ടായിരുന്ന രണ്ടു സ്ത്രീകള്‍ക്കും വീടിന്റെ മുറ്റത്ത് നിന്നിരുന്ന ബന്ധുവായ പെണ്‍കുട്ടിക്കും പരിക്കേറ്റു. മുറ്റത്ത് നിന്ന പെണ്‍കുട്ടിയുടെ പരിക്ക് ഗുരുതരമാണ്. എടപ്പാള്‍ മഠത്തില്‍ വീട്ടില്‍ ഷാഹിറിന്റെ മകള്‍ അലിയയുടെ പരിക്കാണ് ഗുരുതരം....
Malappuram

ഇളനീര്‍ ലോഡ് എടുക്കാനായി പളനിയിലേക്ക് പോയ ലോറി അപകടത്തില്‍പ്പെട്ട് തിരൂര്‍ സ്വദേശിയായ ഡ്രൈവര്‍ മരിച്ചു

പളനി : ഇളനീര്‍ ലോഡ് എടുക്കാനായി പളനിയിലേക്ക് പോയ ലോറി അപകടത്തില്‍പ്പെട്ട് തിരൂര്‍ സ്വദേശിയായ ഡ്രൈവര്‍ മരിച്ചു. തിരൂര്‍ പുതിയങ്ങാടി സ്വദേശി കിഴക്കെ വളപ്പില്‍ വീട്ടില്‍ ഗണേഷന്‍ ആണ് മരിച്ചത്. പളനിയില്‍ വച്ചാണ് അപകടം ഉണ്ടായത്. ടാങ്കര്‍ ലോറിക്ക് പിന്നില്‍ ഇടിച്ചാണ് അപകടം. മൃതദേഹം പളനിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു....
Accident

ബെംഗളൂരിൽ ലോറി ബൈക്കിലിടിച്ച് തിരൂർ സ്വദേശി മരിച്ചു

ബെംഗളൂരു : ചരക്ക് ലോറി ബൈക്കിലിടിച്ച് മലയാളി ബൈക്ക് യാത്രികന് ദാരുണാന്ത്യം. തിരൂർ കാവഞ്ചേരി മംഗലം സ്വദേശി കല്ലിങ്ങലകത്ത് കടകശ്ശേരി മുജീബ് റഹ്മാന്റെ മകൻ അബൂബക്കർ സയ്യാൻ (23) ആണ് മരിച്ചത്. രണ്ട് മാസത്തോളമായി ബെംഗളൂരു ൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. തിങ്കളാഴ്ച അർദ്ധ രാത്രി സുഹൃത്തിനെ താമസ സ്ഥലത്തേക്ക് കൊണ്ടുപോയി തിരിച്ചു വരുന്ന വഴി മാരത്തള്ളി വർത്തൂർ റോഡ് പോലീസ് സ്റ്റേഷന് സമീപത്ത് വെച്ച് ലോറി ബൈക്കിലിടിച്ച് റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. യുവാവ് തൽക്ഷണം മരിച്ചു. തുടർന്ന് വൈദേഹി ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്ത് ബെംഗളൂരു കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ ബെംഗളൂരു ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യ കർമങ്ങൾ ചെയ്തു നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ് റജീന. സഹോദരങ്ങൾ അബൂബക്കർ റയ്യാൻ, ഫാത്തിമ സിയ. ഖബറടക്കം കാവഞ്ചേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ...
Accident

ബൈക്കിൽ വിനോദ യാത്ര പോയ യുവാവ് അപകടത്തിൽ മരിച്ചു

ചങ്ങരംകുളം : വാൽപാറയിലേക്ക് ബൈക്കിൽ വിനോദയാത്ര പോയ യുവാവ് തൃശൂരിൽ അപകടത്തിൽ മരിച്ചു. കോക്കൂർ കൈതവളപ്പിൽ അബ്ദുൽ അസീസിന്റെയും ഫാത്തിമയുടെയും മകൻ മുഹമ്മദ് ബിലാൽ (20) ആണ് മരിച്ചത്. ഇന്നലെ രാവിലെ മൂന്നു ബൈക്കുകളിലായി 6 പേരാണു യാത്ര തിരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് റോഡിൽ വച്ചു ബിലാലിന്റെ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരുക്കേറ്റ ബിലാലിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടു മരിച്ചു. വോളിബോൾ താരമായ ബിലാൽ ചങ്ങരംകുളം കിരൺ സ്റ്റുഡിയോ ജീവനക്കാരനാണ്. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം പാവിട്ടപ്പുറം കോക്കൂർ ജുമാ മസ്ജിദിൽ കബറടക്കും. സഹോദരങ്ങൾ: ഷാലിമ, ഷാലിഖ്....
Accident

കണ്ടെയ്നർ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഏഴൂർ സ്വദേശി മരിച്ചു

താനൂർ : പരപ്പനങ്ങാടി റോഡിൽ താനൂർ സ്കൂൾ പടിയിൽ കണ്ടയ്നർ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു, മറ്റൊരാൾക്ക് പരിക്കേറ്റു. ഓട്ടോയിൽ സഞ്ചരിച്ചിരുന്ന തിരൂർ ഏഴൂർ പി സി പടി സ്വദേശി പറൂർപടി വിജേഷ് (30) എന്ന കുട്ടുവാണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഏഴൂർ സ്വദേശി സുബിൻ എന്നയാളെ ഗുരുതര പരിക്കുകളോടെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. താനൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് ഓട്ടോയിൽ കുടുങ്ങിക്കിടന്ന രണ്ടുപേരെയും പുറത്തെടുത്തത്. ഇന്നലെ രാത്രി 2 നാണ് അപകടം....
Obituary

ടെറസിൽ നിന്ന് പേരക്ക പറിക്കുന്നതിനിടെ കിണറ്റിൽ വീണ് യുവതി മരിച്ചു

തിരുനാവായ : പേരക്ക പറിക്കാനായി വീടിന്റെ ടെറസിനു മുകളിൽ കയറിയ യുവതി കാൽ തെന്നി കിണറ്റിൽ വീണു മരിച്ചു. നമ്പിയാംകുന്ന് കുണ്ട്‌ലങ്ങാടി സ്കൂൾപടിയിൽ താമസിക്കുന്ന പരേതനായ അബൂബക്കറിന്റെ ഭാര്യ കരിങ്കപ്പാറ സുഹറ (46) ആണു മരിച്ചത്. മക്കൾ: സഫീർ, സഫൂറ, സജ്ന. മരുമക്കൾ: നിമ, ജാഫർ, ഫാജിസ്.
Breaking news

പള്ളിക്കലിൽ ലോറി തട്ടി ബൈക്ക്‌ യാത്രക്കാരനായ വാഴക്കാട് സ്വദേശി മരിച്ചു

തേഞ്ഞിപ്പലം : പള്ളിക്കലിൽ ലോറി തട്ടി ബൈക്ക്‌ യാത്രക്കാരനായ വാഴക്കാട് സ്വദേശി മരിച്ചു. പള്ളിക്കൽ കോഴിപ്പുറത്ത് ഇന്ന് രാവിലെയാണ് അപകടം. വാഴക്കാട്‌ കൽപള്ളി മാളിയേക്കൽ തച്ചറായി അബ്ദുറഹീമിന്റെ മകൻ എം ടി മുഹമ്മദ് ഷഹീം (25) ആണ് മരിച്ചത്. ലോറി തട്ടി ബൈക്ക് മറിഞ്ഞാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല....
Accident

ചെരുപ്പടി മലയിൽ ചുള്ളിപ്പാറ സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി

വേങ്ങര : കണ്ണമംഗലം ചെരുപ്പടി മലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുപ്പടി മലയിലേക്ക് പോകുന്ന വഴിയിൽ വട്ടപ്പൊന്ത ചേരേക്കാട്‌ എന്ന സ്ഥലത്താണ് സംഭവം. ബൈക്ക് താഴേക്ക് മറിഞ്ഞാണ് അപകടം എന്നു കരുതുന്നു. താഴെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്ത് ബൈക്കും ഉണ്ട്. ബൈക്ക് അപകടത്തിൽ പെട്ട് താഴെ വീണാണ് മരിച്ചതെന്നാണ് നിഗമനം. കക്കാട് ചുള്ളിപ്പാറ സ്വദേശി തരി പറമ്പിൽ യാഹുവിന്റെ മകൻ ഫായിസ് (26) ആണ് മരണപ്പെട്ടതെന്നു നാട്ടുകാർ പറഞ്ഞു. ഇന്നലെ രാത്രി വീട്ടിൽ നിന്ന് പോയതാണ്. അവിടെ എന്തിന് പോയതാണെന്നതും അപകടം എപ്പോൾ സംഭവിച്ചതാണെന്നും വ്യക്തമായിട്ടില്ല. രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. വേങ്ങര പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫായിസ് പെയിന്റ് പണിക്ക് പോയിരുന്ന ആളാണ്....
Local news

കണ്ണമംഗലം പെരന്റക്കല്‍ ക്വാറിയില്‍ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

വേങ്ങര : കണ്ണമംഗലം പെരന്റക്കല്‍ ക്വാറിയില്‍ ബൈക്ക് മറിഞ്ഞ് യുവാവ് മരണപ്പെട്ടു. അച്ചനമ്പലം വലിയാട് സ്വദേശി പനക്കത്ത് ജാബിര്‍ ആണ് മരിച്ചത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിക്ക് ഗുരുതരമായതിനാല്‍ കോട്ടക്കല്‍ മിംസിലേക്ക് മാറ്റുകയായിരുന്നു, എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. അച്ചനമ്പലം വലിയാട് സ്വദേശി പനക്കത്ത് ഹുസ്സൈന്‍ ഹാജിയുടെ മകന്‍ ഇസ്ഹാഖ് (കുഞ്ഞ) ന്റെ മകനാണ് പനക്കത്ത് ജാബിര്‍. ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു...
Accident

പുന്നാട് വാഹനാപകടം; മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയിൽ മരണപ്പെട്ടു

കണ്ണൂർ: ഇരിട്ടി പുന്നാട് വാഹനാപകടത്തിൽ മാപ്പിളപ്പാട്ട് ഗായകൻ മരണപ്പെട്ടു. ഇരിട്ടി - മട്ടന്നൂർ റോഡിൽ പുന്നാട് ഉണ്ടായ വാഹനാപകടത്തിൽ ഉളിയിൽ സ്വദേശിയായ മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയിൽ (38)ആണ് മരണപ്പെട്ടത്. രാത്രി 12 മണിയോടെയാണ് അപകടം സംഭവിച്ചത്. കെ എൽ 58 കെ 72 ആൾട്ടോ കാറും, കെ.എൽ 5 എആർ 3208 നമ്പറിലുള്ള ഹോണ്ട കാറുമാണ് കൂട്ടിയിടിച്ചത്. ആൾട്ടോകാറിൽ കുടുങ്ങിപ്പോയ ഫൈജാസിനെ ഇരിട്ടിയിൽ നിന്നും ഫയർഫോഴ്സ് എത്തി വാഹനത്തിന്റെ ഡോർ കട്ട് ചെയ്താണ് പുറത്ത് എടുത്തത് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് മട്ടന്നൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു...
Accident

ചിപ്പിലിതോട് മിനിലോറി മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു,മൂന്ന് പേർക്ക് പരിക്ക്

കോഴിക്കോട് : പുതുപ്പാടി ചിപ്പിലിതോട് തുഷാരഗിരി റൂട്ടിൽ കണ്ണന്താനം വ്യൂ പോയിന്റിൽ ലോഡുമായി ഇറങ്ങിവന്ന മിനിലോറി ബ്രേക്ക് നഷ്ട്ടപ്പെട്ട് മറിഞ്ഞു അപകടം. അപകടത്തിൽ രാജസ്ഥാൻ സ്വദേശിയായ ലുക്മാൻ (40) മരണപ്പെട്ടു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ. ആറുപേരാണ് ലോറിയിൽ ഉണ്ടായിരുന്നത്.അലി (38) , സുനിൽ (27), ഉത്തം (26), ശിർജതർ (25), പ്രതീഷ് (38) എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രാജസ്ഥാൻ സ്വദേശികളായ ജോലിക്കാരാണ് ലോറിയിൽ ഉണ്ടായിരുന്നത്....
Accident

തിരൂര്‍ക്കാട് കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടി ഇടിച്ച് യുവതി മരിച്ചു ; നിരവധി പേര്‍ക്ക് പരിക്ക്

പെരിന്തല്‍മണ്ണ : തിരൂര്‍ക്കാട് കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടി ഇടിച്ച് അപകടം. യുവതി മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. പാലക്കാട് മണ്ണാര്‍ക്കാട് അരിയൂര്‍ സ്വദേശി ഹരിദാസിന്റെ മകള്‍ ശ്രീനന്ദ (20) ആണ് മരിച്ചത്. തിരൂര്‍ക്കാട് ഐടിസിക്ക് സമീപമാണ് അപകടം, കെഎസ്ആര്‍ടിസി ബസ്സും ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ലോറി മറിഞ്ഞു, കെഎസ്ആര്‍ടിസി ബസിനും കേടുപാടുകള്‍ സംഭവിച്ചു. ബസ്സില്‍ ഉണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കറ്റവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ആരുടേയും പരിക്ക് ഗുരുതരമല്ല...
Obituary

ടിക് ടോക് താരം ജുനൈദ് അപകടത്തിൽ മരിച്ചു

നിലമ്പൂർ : ടിക് ടോക് താരംവഴിക്കടവ് സ്വദേശി മഞ്ചേരി കാരക്കുന്നിൽ അപകടത്തിൽ മരിച്ചു. വഴിക്കടവ് ചോയത്തല ജുനൈദ് (32) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6.20ന് കാരക്കുന്ന് മരത്താണി വളവിൽ റോഡരികിൽ രക്തം വാർന്ന് കിടക്കുന്നതാണ് ബസ്സുകാർ കണ്ടത്. മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. ജുനൈദ് മഞ്ചേരി ഭാഗത്ത് നിന്നു വഴിക്കടവിലേക്ക് ബൈക്കിൽ വരവെയാണ് അപകടം. അറിയപ്പെടുന്ന വ്ലോഗർ ആണ് ജുനൈദ്. മാതാവ്, സൈറാ ബാനു. മകൻ: മുഹമ്മദ് റെജൽ...
Accident

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് റോഡില്‍ വീണ യുവതി പിക്കപ്പ് വാന്‍ ഇടിച്ച് മരിച്ചു

പൊന്നാനി : പൊന്നാനി - ഗുരുവായൂര്‍ സംസ്ഥാന പാതയില്‍ മാറഞ്ചേരി പനമ്പാട്ട് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് റോഡില്‍ വീണ യുവതി പിക്കപ്പ് വാന്‍ ഇടിച്ച് മരിച്ചു. അവിണ്ടിത്തറ ചോഴിയാട്ടേല്‍ സാഹിറിന്റെ ഭാര്യ പുലിയപ്പുറത്ത് ഹാരിഫയാണു (36) ചികിത്സയ്ക്കിടെ മരിച്ചത്. അപകടത്തില്‍ തലയ്ക്കു ഗുരുതര പരുക്കേറ്റ ഹാരിഫയെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു....
Accident

പാണക്കാട് ചാമക്കയത്ത് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, 2 പേർക്ക് പരിക്ക്

മലപ്പുറം : പാണക്കാട് ചാമക്കയത്ത് ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടി ഇടിച്ച്, ഒരു മരണം രണ്ടുപേർക്ക് പരിക്ക്. മലപ്പുറം ഇത്തിൽപറമ്പ് സ്വദേശിയും കോട്ടപ്പടി സിക്സ്റ്റാർ കൂൾബാറിലെ ജീവനക്കാരനായ മൊയ്തീൻ ആണ് മരിച്ചത്. പരിക്കേറ്റ് ഒരാൾ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാൾ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.....
Accident

കക്കാട് പുതിയ ആറുവരി പാതയിൽ സ്കൂട്ടറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

തിരൂരങ്ങാടി: കക്കാട് കരുമ്പിൽ ദേശീയപാത ആറുവരി പാതയിൽ റോങ് സൈഡിലൂടെ വന്ന സ്കൂട്ടറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി സഹിദുള്ള ശൈഖ് (50) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം 5.40 ന് ആണ് അപകടം. വെന്നിയൂർ ചാലാട് സ്വദേശി നെല്ലൂർ മുഹമ്മദ് ഫാരിസ് (29) ആണ് ബൈക്ക് ഓടിച്ചിരുന്നത്. സാഹിദുല്ല ശൈഖ് പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. കക്കാട് നിന്നും കോട്ടക്കൽ ഭാഗത്തേക്ക് പോകുമ്പോൾ കക്കാട് പഴയ പെട്രോൾ പമ്പ് ഭാഗത്തു നിന്നും ആറുവരി പാതയിലേക്ക് റോങ് സൈഡിൽ കയറിയ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോട്ടക്കൽ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്ന സാഹിദുല്ല മരണപ്പെട്ടു....
Accident

ഉത്സവം കഴിഞ്ഞു വരുന്നതിനിടെ ബൈക്കിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചുകയറി ; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് : ഉത്സവം കഴിഞ്ഞു മടങ്ങുകയായിരുന്ന സഹോദരന്മാര്‍ സഞ്ചരിച്ച ബൈക്കിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചു കയറി യുവാവ് മരിച്ചു. മാവൂര്‍ മുല്ലപ്പള്ളി മീത്തല്‍ പുളിയങ്ങല്‍ അജയ് (23) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരനെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. പത്താം മൈലിന് സമീപം പൊയില്‍താഴം ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം കഴിഞ്ഞു വരുകയായിരുന്നു അജയും സഹോദരനും. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പയിമ്പ്ര റോഡില്‍ നിന്ന് നെച്ചിപ്പൊയില്‍ റോഡിലേക്ക് കയറുന്ന പന്തീര്‍പാടം ജംഗ്ഷനിലാണ് അപകടമുണ്ടായത്. അജയ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്....
Accident

നിർത്തിയിട്ട റോഡ് റോളറിൽ കാറിടിച്ചു എ ആർ നഗർ സ്വദേശി മരിച്ചു

തിരൂരങ്ങാടി: കാസർകോട് മോഗ്രാൽ പുത്തൂരിൽ നിർത്തിയിട്ട റോഡ് റോളറിൽ കാർ ഇടിച്ചു കയറി ഏ ആർ നഗർ വി കെ പടി സ്വദേശി മരിച്ചു, ഒരാൾക്ക് പരിക്ക്. വി കെ പടി സ്വദേശി കുഞ്ഞാലൻ ഹാജിയുടെ മകൻ മെഹബൂബ് (32) ആണ് മരിച്ചത്. ചെമ്മാട് എം എൻ കോംപ്ലെക്സിൽ മൊബൈൽ ഷോപ്പ് ഉടമയാണ്. കൂടെയുണ്ടായിരുന്ന അമ്പലപ്പടി സ്വദേശി റിയാസിനെ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കർണാടക ഷിമോഗയിൽ നിന്ന് വരുമ്പോ ഴാണ് അപകടം. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ....
Kerala

മദ്യലഹരിയില്‍ യുവ ഡോക്ടമാര്‍ ഓടിച്ച ജീപ്പിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു ; ഒരാള്‍ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം : ആക്കുളത്ത് മദ്യലഹരിയില്‍ യുവ ഡോക്ടമാര്‍ ഓടിച്ച ജീപ്പിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പാറശ്ശാല സ്വദേശി ശ്രീറാം ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പാറശ്ശാല സ്വദേശി ഷാനു (26) ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഡോക്ടര്‍മാരായ വിഷ്ണു, അതുല്‍ എന്നിവരെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാള്‍ കൊട്ടാരക്കരയിലെ ഒരു സഹകരണ ആശുപത്രിയിലേയും മറ്റൊരാള്‍ കിംസ് ആശുപത്രിയിലേയും ഡോക്ടര്‍മാരാണ്. കാറിലുണ്ടായിരുന്ന യുവ ഡോക്ടര്‍മാര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്കുളം പാലത്തില്‍ തിങ്കളാഴ്ച വെളുപ്പിനായിരുന്നു അപകടം. അമിത വേഗതയില്‍ പോയ ജീപ്പ് നിയന്ത്രണം തെറ്റി ബൈക്കിലിടിക്കുകയായിരുന്നു. പരിക്കേറ്റ ശ്രീറാമിനെയും ഷാനുവിനെയും ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 11 മണിയോടെ ശ്രീറാം മരിച്ചു....
Kerala

കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് ദാരുണാന്ത്യം ; നാല് പേര്‍ക്ക് പരിക്ക്

ഇടുക്കി : കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് ദാരുണാന്ത്യം. ഈട്ടിതോപ്പില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. ഇരട്ടയാര്‍ കാറ്റാടിക്കവല പ്ലാമൂട്ടില്‍ മേരി എബ്രഹാം ആണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ നാലുപേര്‍ക്ക് പരുക്കുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇരട്ടയാര്‍ കാറ്റാടി കവലയില്‍ താമസിക്കുന്ന മേരി എബ്രഹാമും കുടുംബവും ഈട്ടിതോപ്പിലെ ഇവരുടെ പഴയ വീട്ടില്‍ പോയി മടങ്ങും വഴിയാണ് അപകടം നടന്നത്. മകന്‍ ഷിന്റോയും ഭാര്യയെയും രണ്ടു മക്കളും അമ്മയായ മേരി എബ്രഹാമുമായിരുന്നു അപകം നടക്കുമ്പോള്‍ വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇറക്കം ഇറങ്ങി വരുന്നതിനിടയില്‍ 100 മീറ്ററില്‍ അധികം താഴ്ച്ചയിലേക്ക് വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. മേരി എബ്രഹാം സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.പരിക്കേറ്റ ഷിന്റോയുടെ ഒരു മകന്റെ സ്ഥിതി ഗുരുതരമാണ്. ഇയാളുടെ തലച്ചോറിനാണ് ക്ഷതം ഏറ്റിട്ടുള്ളത്. ഇയാളെ...
Accident

രാമനാട്ടുകരയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

ഫറോക്ക് : രാമനാട്ടുകരയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഫാറൂഖ് കോളേജ് അണ്ടിക്കാടൻ കുഴിയിൽ താമസിക്കുന്ന മൻസൂർ ആണ് മരിച്ചത്. മൃതദേഹം ഇപ്പോൾ മെഡിക്കൽ കോളേജിൽ.
Accident

കാണാതായ യുവാവിനെ പള്ളിപ്പറമ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

എടരിക്കോട് : കാണാതായ യൂവാവിനെ കിണറ്റിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. എടരിക്കോട് പാലച്ചിറമാട് സ്വദേശി പെരിങ്ങോടൻ ഹസ്സന്റെ മകൻ ശിഹാബ് ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചക്ക് ശേഷം മുതൽ കാണാതായ ഇദ്ദേഹത്തെ വീടിനു സമീപത്തെ പള്ളി പറമ്പിലെ കിണറ്റിൽ വൈകുന്നേരത്തോടെ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തിരൂർ ഫയർ ഫോയ്സ് എത്തി മൃതദേഹം പുറത്തെടുത്തു.. മൃതദേഹം കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റലിൽ മോർച്ചറിയിലേക്ക് മാറ്റി...
Accident

ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട് : പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ കോങ്ങാട് എഴക്കാട് ആലങ്ങാട് അഭിജിത് (20)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 12 മണിക്ക് തച്ചമ്പാറ മാച്ചാംതോടില്‍ ആണ് അപകടം. അഭിജിത്തും സുഹൃത്ത് ജിതിനും കൂടി സ്‌കൂട്ടറില്‍ വരുമ്പോള്‍ അതേ ദിശയില്‍ നിന്നും വന്ന ലോറി സ്‌കൂട്ടറെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിക്കവേ സ്‌കൂട്ടറില്‍ തട്ടുകയായിരുന്നു. മലമ്പുഴ ഐ.ടി.ഐ.യിലെ വിദ്യാര്‍ഥിയാണ് അഭിജിത്. പിതാവ്: രമേഷ്. മാതാവ്: രാധിക. സഹോദരി: അഭിനയ....
Accident

കൊണ്ടോട്ടി മിനി ഊട്ടി റോഡിൽ അപകടം; ബൈക്ക് യാത്രക്കാരായ 2 യുവാക്കൾക്ക് ദാരുണാന്ത്യം

കൊണ്ടോട്ടി : നെടിയിരുപ്പ് -മിനി ഊട്ടി റോഡിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ 2 യുവാക്കൾക്ക് ദാരുണാന്ത്യം. കൊട്ടപ്പുറം കൊടികുത്തിപ്പറമ്പ് സ്വദേശികളായ മുഫീദ്, വിനായക് എന്നിവരാണു മരിച്ചത് എന്നാണു പ്രാഥമിക വിവരം. ഇന്നു രാവിലെയാണ് അപകടം. ഹൈ ടെക് ക്രഷറിന് സമീപമാണ് അപകടം. ബൈക്കും ടോറസ് ലോറിയും തമ്മിൽ ഇടിച്ചാണ് അപകടം. പൊലീസ് സ്ഥലത്തെത്തി....
Malappuram

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ; ഇടിച്ച കാറിനായി അന്വേഷണം ആരംഭിച്ചു

കൊണ്ടോട്ടി : ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. മഞ്ചേരി കാരക്കുന്ന് എടക്കാട് വീട്ടില്‍ സുഗിഷ്ണു (25) ആണ് മരിച്ചത്. കൊണ്ടോട്ടി വട്ടപ്പറമ്പില്‍ വച്ചായിരുന്നു അപകടം. വെള്ളിയാഴ്ച രാത്രി 11.15 നാണ് അപകടം നടന്നത്. സുഗിഷ്ണുവും സുഹൃത്തും ബൈക്കില്‍ എടവണ്ണ പ്പാറയില്‍ നിന്നും കൊണ്ടോട്ടിയിലേക്ക് വരുമ്പോള്‍ ആണ് അപകടം. എതിരെ വന്ന കാറിന്റെ സൈഡിലെ കണ്ണാടിയില്‍ ഇടിച്ച് റോഡില്‍ തെറിച്ചു വീഴുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ സുഗിഷ്ണുവിന്റെ സുഹൃത്തിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശപ്പിച്ചു. സുഗിഷ്ണുവിന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. അതേസമയം ഇടിച്ച കാര്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. ഇടിച്ചിട്ട കാറിനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു....
Accident

കോട്ടക്കൽ പുത്തൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു

കോട്ടക്കൽ പുത്തൂർ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടം മരണം മൂന്നായി കോട്ടക്കൽ : പുത്തൂർ ബൈപാസ്സിൽ കഴിഞ്ഞ ശനിയാഴ്ച ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. കാവതികളം സ്വദേശി കരുവക്കോട്ടിൽ സിദ്ദീഖിൻ്റെ മകൻ സിയാദ് (17) ആണ് മരിച്ചത്. കോട്ടക്കൽ ഗവ.രാജാസ് സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് അൽമാസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. അപകടത്തിൽ അന്നേ ദിവസം രണ്ട് പേർ മരണപെട്ടിരുന്നു. ബൈക്കുകൾ ഓടിച്ചിരുന്ന മരവട്ടം സ്വദേശി പട്ടതെടി ഹമീദിന്റെ മകൻ ഹംസ P T, കാവതിക്കുളം സ്വദേശി ആലംവീട്ടിൽ മുഹമ്മദ് റിഷാദ് എന്നിവരാണ് സംഭവ ദിവസം മരണപ്പെട്ടിരുന്നത്....
Local news

വാഹനപകടത്തില്‍ പരിക്കേറ്റ യുവപണ്ഡിതന്‍ മരണപ്പെട്ടു

മലപ്പുറം: വാഹനപകടത്തില്‍ പരിക്കേറ്റ യുവപണ്ഡിതന്‍ മരണപ്പെട്ടു. ചട്ടിപ്പറമ്പ് മേലേപറമ്പില്‍ ചാഞ്ഞാല്‍ മഹല്ല് വൈസ്പ്രസിഡന്റ് മുല്ലപ്പള്ളി അബ്ദുല്‍ ലത്തീഫ് ഫൈസിയുടെ മകന്‍ അബ്ദുല്‍ റഹീം യമാനി ( 24) ആണ് മരിച്ചത്. തിരൂരില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു റഹീം....
error: Content is protected !!