Tag: Accident

തിരുനാവായയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു, നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്
Accident, Breaking news

തിരുനാവായയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു, നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്

തിരുനാവായ നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളിലെ ബസ് അപകടത്തിൽ പെട്ടു. ഇരുപതോളം വിദ്യാർത്ഥികൾക്ക് പരുക്ക് നിസാര പരിക്കേ എന്ന സൂചന. കൊടക്കൽ ആശുപത്രിയിൽ.
Accident, Breaking news

ദേശീയപാത കൂരിയാട് കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചു കയറി അപകടം

ദേശീയപാത 66 ൽ സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം. ഇന്ന് രാവിലെ 6.45 നാണ് അപകടം. കാറിലുണ്ടായിന്നവർ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു.
Accident

ബൈക്ക് വഴിയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു, 2 പേർക്ക് പരിക്ക്

തിരൂരങ്ങാടി . പനമ്പുഴ കൊളപ്പുറം റോഡിൽ അമിത വേഗതയിൽ എത്തിയ ബൈക്ക് കാൽനട യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ശേഷം മതിലിൽ ഇടിച്ചു മറിഞ്ഞു. ഇന്ന് വൈകുന്നേരം 6.മണിക്കാണ് അപകടം. കാൽനട യാത്രക്കാരനായ കൊളപ്പുറം കാരച്ചിന പുറായ സൈതലവി (46), ബൈക്ക് യാത്രക്കാരൻ കുന്നുംപുറം പടിക്കതൊടിക ഇസ്മയിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തു. ഇടിയെ തുടർന്ന് മതിൽ പൊളിഞ്ഞു....
Breaking news

വള്ളുവമ്പ്രത്ത് ബന്ധുക്കളായ 2 കുട്ടികൾ ക്വാറിയിൽ മുങ്ങി മരിച്ചു

കൊണ്ടോട്ടി. വള്ളുവമ്പറത്ത് ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് സഹോദരങ്ങളുടെ മക്കൾ മരിച്ചു. പൂക്കോട്ടൂർ വള്ളുവമ്പ്രം മാണിപറമ്പ് ചെമ്പേക്കാട് രാജന്റെ മകൾ അർച്ചന (15), രാജന്റെ സഹോദരൻ വിനോദിന്റെ മകൻ ആദിൽ ദേവ് (നാലര) ആണ് മരിച്ചത്. വീട്ടിനടുത്ത ചെങ്കൽ ക്വാറിയിൽ രാവിലെ ഒൻപതരയോടെയാണ് സംഭവം. പത്തരയോടെയാണ് മൃതദേഹം കണ്ടത്. അബദ്ധത്തിൽ വെള്ളക്കെട്ടിൽ വീണ ആദിൽ ദേവിനെ രക്ഷപ്പെടുത്തുന്നതിനിടെ അർച്ചനയും വെള്ളത്തിൽ മുങ്ങി പോകുകയായിരുന്നു എന്ന് കരുതുന്നു. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി....
Accident

പരപ്പനങ്ങാടിയിൽ കാർ ഓട്ടോയിലിടിച്ചു അപകടം, 2 പേർക്ക് പരിക്ക്

പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും പുറത്തേക്കെടുത്ത കാര്‍ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറുവശത്തേക്ക് തെറിച്ചു വീഴുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തില്‍ ഓട്ടോഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോയിലെ യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ചെട്ടിപ്പടിയിൽ നിന്ന് ചിറമംഗലത്തേക്ക് യാത്രക്കാരുമായി വരികയായിരുന്നു ഓട്ടോ. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Accident, Obituary

പൊള്ളാച്ചിയില്‍ വാഹനാപകടം, മൂന്നിയൂര്‍ തലപ്പാറ സ്വദേശി മരിച്ചു.

രണ്ടാഴ്ച മുമ്പാണ് മായിൻ കുട്ടി സുഹൃത്തുക്കൾക്കൊപ്പം ഇവിടെ പുതുതായി ഹോട്ടൽ തുടങ്ങിയത് കൈതകത്ത് മുള്ളുങ്ങൽ മായിൻ കുട്ടി (68)യാണ് മരിച്ചത് .ശനിയാഴ്ച രാത്രി 12 മണിയോടെയാണ് പൊള്ളാച്ചിക്കടുത്ത് സ്വാമിനാഥപുരത്ത് അപകടമുണ്ടായത് . ഇദ്ദേഹം നടത്തിയിരുന്ന ഹോട്ടൽ അടച്ച് റൂമിലേക്ക് പോകവെയാണ് മായിൻ കുട്ടിയെ ബൈക്കിടിച്ചത് . സാരമായി പരിക്കേറ്റ ഇദ്ദേഹഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചങ്കിലും ഞായറാഴ്ച രാവിലെ മരിച്ചു . അപകടത്തിൽ ബൈക്ക് യാത്രികർക്കും പരിക്കുണ്ട്. രണ്ടാഴ്ച മുമ്പാണ് മായിൻ കുട്ടി സുഹൃത്തുക്കൾക്കൊപ്പം ഇവിടെ പുതുതായി ഹോട്ടൽ തുടങ്ങിയത് . മൃതദേഹംപോസ്റ്റ്മോമോർട്ടത്തിന് ശേഷം തിങ്കളാഴ്ച മുട്ടിച്ചിറ ജുമാ മസ്ജിദ് കബറിസ്ഥാനിൽ മറവ് ചെയ്യും.ഭാര്യ: ഖദീജ മക്കൾ : സെനീറ, ഫാറൂഖ്, നൗഷാദ്, ഫൈസൽ, സഫ് വാൻ, മരുമക്കൾ : അബ്ദുൽ അസീസ് മുസ്ല്യാർ(വി കെപടി) ആസിഫ, ജുമൈല , അസ്ലിയത്ത്, സെമീറ. സഹോദരങ്ങൾ: കുഞ...
Accident

നന്നമ്പ്രയിൽ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു

നന്നംബ്ര സ്കൂൾ പടിയിൽ ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു പാലത്തിങ്ങൽ കൊട്ടന്തല ചെക്കട്ടി കണ്ടി കുഞ്ഞിമുഹമ്മദ് (54) ആണ് മരിച്ചത്.വ്യാഴാഴ്‌ച വൈകുന്നേരം 3.30 ന് ആണ് അപകടം. ഇറക്കത്തിൽ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചു മറിഞ്ഞു. ഓട്ടോ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. യാത്രക്കാരായ മണലിപ്പുഴ സ്വദേശികൾക്കും ഗുരുതര പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി....
Breaking news, Obituary

വയലിലെ വെള്ളം കാണാനെത്തിയ ബാലിക വെള്ളക്കെട്ടിൽ വീണു മരിച്ചു

എആർ നഗർകുറ്റൂർ ഫസലിയ പള്ളിയ്ക്ക് സമീപം വയലിൽ വെള്ളം കാണാനിറങ്ങിയ 6 വയസുകാരി വെള്ളക്കെട്ടിൽ വീണ് മരിച്ചു. തിരുത്തി മുഹമ്മദ് റാഫിയുടെ മകൾ ഫാത്തിമ റഷ യാണ് മരിച്ചത്. വൈകുന്നേരം 7 മണിക്കാണ് സംഭവം
error: Content is protected !!