Tag: Airport

കരിപ്പൂർ വിമാനത്താവളത്തിൽ 44 കോടിയുടെ മയക്കുമരുന്നുമായി യുവാവ് പിടിയില്‍
Information

കരിപ്പൂർ വിമാനത്താവളത്തിൽ 44 കോടിയുടെ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. 44 കോടി രൂപ വിലമതിക്കുന്ന കൊക്കയിനും ഹെറോയിനുമായി ഉത്തര്‍പ്രദേശ് സ്വദേശി പിടിയിൽ. രാജീവ് കുമാർ എന്നായാളാണ് ഡി.ആർ.ഐയുടെ പിടിയിലായത്. ഇയാളിൽ നിന്ന് 3490 ഗ്രാം കൊക്കയിൻ, 1296 ഗ്രാം ഹെറോയിൻ എന്നിവ കണ്ടെടുത്തു. മലപ്പുറം, കോഴിക്കോട് ഭാഗത്ത് വിൽപ്പന നടത്താനായാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അതിനാൽ തന്നെ ഇയാളിൽ നിന്നും മയക്കുമരുന്ന് വാങ്ങാൻ എത്തിയവരെ കുറിച്ചും അന്വേഷണം നടത്തുകയാണ്. വിശദവിവരങ്ങൾ ലഭിക്കുന്നതിനായി രാജീവ് കുമാറിന്റെ യാത്ര രേഖകളും അധികൃതർ പരിശോധിക്കുകയാണ്. നെയ്‌റോബിയിൽ നിന്നും കരിപ്പൂരിൽ ഇന്നലെ വൈകിട്ടോടെയാണ് ഇയാൾ എത്തിയത്. ഡിആർഐ നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. ...
Information

കരിപ്പൂരില്‍ സോക്‌സിനുള്ളിലും ശരീരത്തിനുള്ളിലുമായി കടത്താന്‍ ശ്രമിച്ച രണ്ട് കിലോയിലധികം സ്വര്‍ണം കസ്റ്റംസ് പിടികൂടി

കൊണ്ടോട്ടി : കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. ദുബായില്‍ നിന്നെത്തിയ മൂന്നു യാത്രക്കാരില്‍ നിന്നായി രണ്ട് കിലോയിലധികം സ്വര്‍ണം കസ്റ്റംസ് പിടികൂടി. കണ്ണൂര്‍ സ്വദേശിയായ അബ്ദുള്‍ റസാക്ക് ആനകെട്ടിയത്തില്‍, കൊടുവള്ളി സ്വദേശിയായ ഷഫീഖ് വാഴപ്പുറത്ത്, അഞ്ചചാവിടി സ്വദേശി മുനീര്‍ ചെല്ലപ്പുറത്ത് എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. അബ്ദുള്‍ റസാക്കില്‍ നിന്നും ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച കടത്താന്‍ശ്രമിച്ച 997 ഗ്രാം തൂക്കമുള്ള 3 ക്യാപ്‌സൂളുകള്‍ കണ്ടെടുത്തു. ഷഫീഖ് വാഴപ്പുറത്തില്‍ നിന്നും സോക്സിനുള്ളില്‍ പാക്കുകളാക്കി കടത്താന്‍ ശ്രമിച്ച 150 തൂക്കം വരുന്ന സ്വര്‍ണ മിശ്രിതമാണ് പിടിച്ചെടുത്തത്. മുനീര്‍ ചെല്ലപ്പുറത്തില്‍ നിന്നും ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 961 ഗ്രാം ഭാരമുള്ള 3 ഗുളികകളാണ് കണ്ടെടുത്തത്. മൂന്നു കേസുകളിലും സ്വര്‍ണം വേര്‍തിരിച്ചെടുത്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും ...
Information

കരിപ്പൂരില്‍ 1 കോടി രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂരില്‍ 1 കോടി രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍. ഇന്ന് രാവിലെ ഷാര്‍ജയില്‍ നിന്ന് വന്ന മലപ്പുറം അണ്ണാറതൊടിക അഞ്ചച്ചാവിടി ഷംനാസില്‍ നിന്നുമാണ് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെടുത്തത്. ഡിആര്‍ഐയില്‍ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 2061 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം അടിവസ്ത്രത്തിനുള്ളില്‍ പാക്കറ്റിലായി ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ഇതില്‍ നിന്നും സ്വര്‍ണം വേര്‍ത്തിരിച്ചെടുത്തപ്പോള്‍ 1762 ഗ്രാം 24 കാരറ്റ് തൂക്കം വരുന്ന സ്വര്‍ണം ലഭിച്ചു. ഇതിന് വിപണിയില്‍ 1,05,54,380 വിലമതിക്കും. അസിസ്റ്റന്റ് കമ്മിഷണര്‍ ഇ കെ ഗോപകുമാര്‍, സൂപ്രണ്ടുമാരായ എബ്രഹാം കോശി, ബാലകൃഷ്ണന്‍ ടി എസ്, അനൂപ് പൊന്നാരി, വിമല്‍ കുമാര്‍, വിജയ ടി എന്‍, ഫിലിപ്പ് ജോസഫ്, ഇന്‍സ്പെക്ടര്‍മാരായ ശിവകുമാര്‍ വി കെ, പോരുഷ് റോയല്‍, അക്ഷയ് സ...
Information

കരിപ്പൂർ വിമാനത്താവളം വഴിയുള്ള ഹെറോയിൻ കടത്തുകേസിൽ സാംബിയൻ വംശജയായ വനിതക്ക് 32 വർഷം കഠിന തടവ്

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി 4.9 കിലോഗ്രാം ഹെറോയിൻ കടത്തുവാൻ ശ്രമിച്ച കുറ്റത്തിന് സാംബിയൻ വംശജയായ ബിഷാല സോക്കോ(43)ക്കെതിരെ മഞ്ചേരി NDPS കോടതി വിധി പുറപ്പെടുവിച്ചു. 22.09.2021ന് ദോഹയിൽനിന്ന് കോഴിക്കോട് വിമാനത്താവളം വഴി അന്താരാഷ്ട്ര മാർക്കറ്റിൽ 32.4 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ കടത്തുവാൻ ശ്രമിക്കുന്നതിനിടയിൽ ഇവരെ കോഴിക്കോട് DRI യൂണീറ്റിലെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയായിരുന്നു. മഞ്ചേരി NDPS കോടതിയിൽ നടന്ന വിചാരണക്കൊടുവിൽ 1985ലെ NDPS നിയമത്തിലെ രണ്ടു വകുപ്പുകൾ പ്രകാരം 16 വർഷം വീതമുള്ള രണ്ടു കഠിനതടവും രണ്ടുലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. രണ്ടു കഠിനതടവുകൾ വീതമുള്ള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. DRIക്ക് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടറായ അഡ്വ. രാജേഷ് കുമാർ. എം ആണ് ഹാജരായത്. ...
Information

കരിപ്പൂരില്‍ സ്വര്‍ണക്കടത്തിന് പുത്തന്‍ മാര്‍ഗം പരീക്ഷിച്ച് യാത്രക്കാരന്‍ ; 60 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 60 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. കസ്റ്റംസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ വിശദ പരിശോധനയില്‍ വിമാനങ്ങളില്‍ നിന്നും യാത്രക്കാര്‍ വന്നിറങ്ങുന്ന ഏറോബ്രിഡ്ജിനു സമീപത്തുള്ള ഇടനാഴിയിലുള്ള ഒരു തൂണിനു പിന്നില്‍ അതിവിദഗ്ദമായി ഒളിപ്പിച്ചുവച്ചിരുന്ന ദീര്‍ഘ ചതുരാകൃതിയിലുള്ള സ്വര്‍ണ്ണമിശ്രിതമടങ്ങിയ 1373 ഗ്രാം തൂക്കമുള്ള രണ്ടു പാക്കറ്റുകള്‍ കണ്ടെത്തിയത്. വിപണിയില്‍ ഏകദേശം 60 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോഗ്രാമോളം സ്വര്‍ണം ഈ പാക്കറ്റുകളില്‍ അടങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്. പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്തശേഷം മറ്റു തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്. സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെയും അതുമായി ബന്ധപ്പെട്ടിട്ടുള്ളവരെയും കണ്ടെത്തുവാനുള്ള അന...
Information

കരിപ്പൂരില്‍ 1.15 കോടിയുടെ സ്വര്‍ണം പിടികൂടി ; രണ്ട് പേര്‍ പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.15 കോടി രൂപ വില മതിക്കുന്ന സ്വര്‍ണ മിശ്രിതം പിടികൂടി. ഇന്നലെ രാത്രി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങളില്‍ ദുബായില്‍ നിന്നും കുവൈറ്റില്‍ നിന്നും എത്തിയ രണ്ടു യാത്രക്കാരില്‍ നിന്നുമായാണ് 2085 ഗ്രാം സ്വര്‍ണമിശ്രിതം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കസ്റ്റംസ് പിടികൂടിയത്. ദുബായില്‍നിന്നും എത്തിയ കാസറഗോഡ് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയായ റിയാസ് അഹമ്മദ് പുത്തൂര്‍ ഹംസയില്‍ (41) നിന്നും ഏകദേശം 55 ലക്ഷം രൂപ വില മതിക്കുന്ന 990 ഗ്രാം സ്വര്‍ണമിശ്രിതം അടങ്ങിയ മൂന്നു ക്യാപ്‌സൂലുകളും കുവൈറ്റില്‍നിന്നും എത്തിയ കോഴിക്കോട് നരിക്കുനി സ്വദേശിയായ മണ്ണമ്മല്‍ സുഹൈലില്‍ (32) നിന്നും ഏകദേശം 60 ലക്ഷം രൂപ വിലമതിക്കുന്ന 1095 ഗ്രാം സ്വര്‍ണ്ണമിശ്രിതമടങ്ങി...
Information

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടിയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശികള്‍ പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമിശ്രിതുമായി ദുബായില്‍നിന്നും എത്തിയ മലപ്പുറം സ്വദേശികളായ രണ്ടു യാത്രക്കാര്‍ പിടിയില്‍. 1838 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇന്നലെ രാത്രി സ്പൈസ് ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തിലെത്തിയ വള്ളുവമ്പ്രം സ്വദേശിയായ നൂരേമൂച്ചി മുഹമ്മദ് ഷാഫിയില്‍ (33) നിന്നും ഏകദേശം 70 ലക്ഷം രൂപ വില മതിക്കുന്ന 1260 ഗ്രാം സ്വര്‍ണമിശ്രിതം അടങ്ങിയ നാലു ക്യാപ്‌സൂലുകളും ഇന്ന് രാവിലെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലെത്തിയ പാങ് സ്വദേശിയായ ചകിടിപ്പുറം സബീബില്‍ (28) നിന്നും ഏകദേശം 30 ലക്ഷം രൂപ വിലമതിക്കുന്ന 578 ഗ്രാം സ്വര്‍ണ്ണമിശ്രിതമടങ്ങിയ രണ്ടു ക്യാപ്‌സൂലുകളുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച...
Information

കരിപ്പൂരിൽ വൻ സ്വർണവേട്ട; നാല് പേരിൽ നിന്നായി 1.8 കോടി രൂപ വില മതിക്കുന്ന സ്വർണ്ണം പിടികൂടി

കരിപ്പൂർ : ഇന്നലെ രാവിലെയും രാത്രിയുമായി കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം 1.8 കോടി രൂപ വില മതിക്കുന്ന മൂന്നു കിലോഗ്രാമോളം സ്വർണം മൂന്നു വ്യത്യസ്ത കേസുകളിലായി കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ജിദ്ദയിൽനിന്നും എത്തിയ മൂന്നു യാത്രക്കാരിൽനിന്നുമായി പിടികൂടി. ഇന്നലെ രാത്രി എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ വന്ന മലപ്പുറം ചെമ്മനിയോട് സ്വദേശിയായ പാതിരാമണ്ണ അബ്ദുൽ അൻസറിൽ (25) നിന്നും 1168 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂളുകളും, ഇന്നലെ രാവിലെ സ്‌പൈസ് ജെറ്റ് എയർ ലൈൻസ് വിമാനത്തിൽ വന്ന മലപ്പുറം പാലക്കാവറ്റ സ്വദേശിയായ പൊട്ടങ്ങട് അഷറഫിൽ (35) നിന്നും 863 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ മൂന്നു ക്യാപ്സൂളുകളും, കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ വലിയപറമ്പിൽ റിയാസിൽ(45) നിന്നും സ്വർണ്ണമിശ്രിതമടങ്ങിയ 1157 ഗ്രാം തൂക...
Crime, Information

കരിപ്പൂരിൽ 661 ഗ്രാം സ്വർണമിശ്രിതം കസ്റ്റംസ് പിടികൂടി

ഇന്നലെ രാത്രി ഷാർജയിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ പയ്യന്നൂർ സ്വദേശിയായ നങ്ങാരത്ത് മുഹമ്മദ്‌ അമീനിൽ (33) നിന്നും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം 35 ലക്ഷം രൂപ വില മതിക്കുന്ന 661 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി . അമീൻ തൻ്റെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച രണ്ടു ക്യാപ്സുലുകളിൽനിന്നും ആണ് കസ്റ്റംസ് ഈ സ്വർണ്ണമിശ്രീതം പിടിച്ചെടുത്തത്. പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസിൽ മറ്റു തുടർനടപടികൾ സ്വീകരിക്കുന്നതാണ്. ...
Information

കരിപ്പൂരിൽ വൻ സ്വർണവേട്ട. ഏകദേശം 1 കോടി 20 ലക്ഷം രൂപ വില മതിക്കുന്ന സ്വർണവുമയി രണ്ട് പേര് പിടിയിൽ

ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം 1 കോടി 20 ലക്ഷം രൂപ വില മതിക്കുന്ന രണ്ടു കിലോഗ്രാമോളം സ്വർണം രണ്ടു വ്യത്യസ്ത കേസുകളിലായി കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ജിദ്ദയിൽനിന്നും എത്തിയ രണ്ടു യാത്രക്കാരിൽനിന്നുമായി പിടികൂടി. ഇന്നലെ രാത്രി എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ വന്ന പാലക്കാട്‌ മണ്ണാർക്കാട് സ്വദേശിയായ തെക്കേതിൽ മുഹമ്മദ്‌ ഷെരീഫിൽ (34) നിന്നും 1061 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂളുകളും ഇന്ന് രാവിലെ ഇൻഡിഗോ എയർ ലൈൻസ് വിമാനത്തിൽ വന്ന മലപ്പുറം കരുവാരകുണ്ട് സ്വദേശിയായ പയ്യാശ്ശേരി തണ്ടുപാറയ്ക്കൽ സഫ്‌വാനിൽ (35) നിന്നും 1159ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകളുമാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ചപ്പോൾ കസ്റ്റoസ്‍ ഉദ്യോഗസ്ഥർ പിടികൂടി...
Crime

കരിപ്പൂരില്‍ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1.17 കോടിയുടെ സ്വര്‍ണവുമായി യുവതി പിടിയില്‍

മലപ്പുറം ; കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി പൊലീസിന്റെ പിടിയില്‍. ജിദ്ദയില്‍ നിന്നെത്തിയ കുന്നമംഗലം സ്വദേശിനി ഷബ്‌നയാണ് പിടിയിലായത്. ഉള്‍വസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കോടി 17 ലക്ഷം രൂപ വില മതിക്കുന്ന 1884 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ചാണ് യുവതിയെ പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച വൈകുന്നരം 6.30 ന് ജിദ്ദയില്‍ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് യുവതി കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 7.15 മണിക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങിയ യുവതിയെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത യുവതിയെ മണിക്കൂറുകളോളം പോലീസ് തുടര്‍ച്ചയായി ചോദ്യം ചെയ്‌തെങ്കിലും താന്‍ ഗോള്‍ഡ് ക...
Information, Other

കരിപ്പൂരില്‍ 1.15 കോടിയുടെ സ്വര്‍ണവുമായി ദമ്പതികള്‍ കസ്റ്റംസ് പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂരില്‍ 1.15 കോടിയുടെ സ്വര്‍ണവുമായി ദമ്പതികള്‍ കസ്റ്റംസ് പിടിയില്‍. ഇന്നലെ രാത്രി ദുബായില്‍നിന്നും സ്‌പൈസ്ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് ജില്ലക്കാരായ ദമ്പതികളില്‍ നിന്നുമാണ് ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച 2148 ഗ്രാം സ്വര്‍ണമിശ്രിതം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കൊടുവള്ളി എളേറ്റില്‍ സ്വദേശികളായ ദമ്പതികളായ പുളിക്കിപൊയില്‍ ഷറഫുദ്ധീനില്‍നിന്നും (44) നടുവീട്ടില്‍ ഷമീന (37)യില്‍ നിന്നുമാണ് സ്വര്‍ണ്ണമിശ്രിതം പിടികൂടിയത്. ഷറഫുദ്ധീന്‍ തന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നാലു ക്യാപ്സൂളുകളില്‍നിന്നും 950 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതവും ഷമീന തന്റെ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച പാക്കറ്റില്‍ നിന്നും 1198 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതവ...
Information

കരിപ്പൂരില്‍ 65 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതവുമായി മലപ്പുറം സ്വദേശി പിടിയില്‍

കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 65 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതവുമായി മലപ്പുറം സ്വദേശി പിടിയില്‍. ഇന്നു രാവിലെ ജിദ്ദയില്‍നിന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ എത്തിയ മലപ്പുറം പെരുംപോയില്‍കുന്ന് സ്വദേശിയായ പുളിക്കല്‍ ഷഹീമില്‍ (31) നിന്നുമാണ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച നാലു ക്യാപ്‌സുലുകളില്‍ നിന്നും 1165 ഗ്രാം സ്വര്‍ണമിശ്രിതം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസില്‍ മറ്റു തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്. കള്ളക്കടത്തുസംഘം തനിക്കു വാഗ്ദാനം ചെയ്ത പ്രതിഫലമായ 70000 രൂപയ്ക്കു വേണ്ടിയാണ് ഇങ്ങനെ കള്ളക്കടത്തിനു ശ്രമിച്ചതെന്നാണ് ഷഹീം കസ്റ്റംസ് ഇദ്യോഗസ്ഥരോട് വ്യക്തമാക്കിയത്. ...
Information

കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച വേങ്ങര സ്വദേശി പൊലീസ് പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 58.85 ലക്ഷം രൂപയുടെ സ്വര്‍ണവുമായി വേങ്ങര സ്വദേശി പൊലീസിന്റെ പിടിയില്‍. കുവൈറ്റില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ വേങ്ങര സ്വദേശി സാലിം ആണ് 966 ഗ്രാം സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പൊലീസ് പിടിയിലായത്. 966 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ 4 കാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കുവൈറ്റില്‍ നിന്നും ഇന്നലെ എത്തിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ഇയാള്‍ കസ്റ്റംസ് പരിശോധനയെല്ലാം കഴിഞ്ഞ് പുറത്തിറങ്ങി. എന്നാല്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ തന്റെ പക്കല്‍ സ്വര്‍ണമുണ്ടെന്ന കാര്യം നിഷേധിച്ചെങ്ക...
Crime, Information

ഉംറ തീര്‍ത്ഥാടനത്തിന്റെ മറവില്‍ സ്വര്‍ണക്കടത്ത് ; വേങ്ങര ഊരകം സ്വദേശിയടക്കം 4 പേര്‍ പിടിയില്‍

കരിപ്പൂര്‍ : ഉംറ തീര്‍ത്ഥാടനത്തിന്റെ മറവില്‍ സ്വര്‍ണക്കടത്ത് നടത്തിയ വേങ്ങര ഊരകം സ്വദേശിയടക്കം 4 പേര്‍ കരിപ്പൂരില്‍ കസ്റ്റംസ് പിടിയില്‍. ഇന്ന് രാവിലെ ഇന്‍ഡിഗോ വിമാനത്തില്‍ ജിദ്ദയില്‍നിന്നുമ ഉംറ തീര്‍ത്ഥാടനത്തിന് സൗദി അറേബ്യക്ക് പോയി വന്ന നാലു യാത്രക്കാരില്‍ നിന്നുമായി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുവച്ചു കൊണ്ടുവന്ന 3455 ഗ്രാം സ്വര്‍ണ്ണമിശ്രിതമടങ്ങിയ പതിമൂന്നു ക്യാപ്‌സൂലുകളാണ് പിടികൂടിയത്. മലപ്പുറം ഊരകം മേല്‍മുറി സ്വദേശിയായ വെളിച്ചപ്പാട്ടില്‍ ഷുഹൈബില്‍( 24) നിന്നും 1064 ഗ്രാം തൂക്കം വരുന്ന നാലു ക്യാപ്‌സൂലുകളും വയനാട് മേപ്പാടി സ്വദേശിയായ ആണ്ടികാടന്‍ യൂനസ് അലി (34) യില്‍ നിന്നും 1059 ഗ്രാം തൂക്കം വരുന്ന നാലു ക്യാപ്‌സൂലുകളും കാസറഗോഡ് മുലിയടുക്കം സ്വദേശിയായ അബ്ദുല്‍ ഖാദറി (22) ല്‍ നിന്ന് 851 ഗ്രാം തൂക്കം വരുന്ന മൂന്നു ക്യാപ്‌സൂളുകളും മലപ്പുറം അരിമ്പ്ര സ്വദേശിയായ വെള്ളമാര്‍തൊടി മുഹമ്മദ് സു...
Accident, Information

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് ഒരാള്‍ മരിച്ചു, മൂന്നു പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് തൊഴിലാളി മരിച്ചു. പേട്ട സ്വദേശി അനിലാണ് മരിച്ചത്. മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ലൈറ്റ് കെട്ടി മുകളിലേക്ക് കൊണ്ടുപോകുന്നതിനിടെ കയര്‍ പൊട്ടി അനില്‍ താഴെയുണ്ടായിരുന്ന മറ്റ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ ഒരു തൊഴിലാളിയുടെ നിലഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ...
Information

കരിപ്പൂരില്‍ ഒരു കിലോയോളം സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍

കരിപ്പൂര്‍ : കരിപ്പൂരില്‍ ഒരു കിലോയോളം സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍. ഇന്ന് രാവിലെ അബുദാബിയില്‍നിന്നും എയര്‍ ഇന്‍ഡ്യാ എക്‌സ്പ്രസ്സ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ മലപ്പുറം താനാളൂര്‍ സ്വദേശിയായ കുന്നുമ്മല്‍ മുഹമ്മദ് നബീലില്‍ (25) നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച നാലു ക്യാപ്‌സുലുകളില്‍ നിന്നും ഏകദേശം 55 ലക്ഷം രൂപ വില മതിക്കുന്ന 1067 ഗ്രാം സ്വര്‍ണമിശ്രിതമാണ് നബീലില്‍ നിന്നും കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കള്ളക്കടത്തുസംഘം തനിക്കു വാഗ്ദാനം ചെയ്ത 60000 രൂപയ്ക്കു വേണ്ടിയാണ് ഇങ്ങനെ കള്ളക്കടത്തിനു ശ്രമിച്ചതെന്നാണ് നബീല്‍ കസ്റ്റംസ് ഇദ്യോഗസ്ഥരോട് വ്യക്തമാക്കിയത്. പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്ത ശേഷം കസ്റ്റംസ് ഈ കേസില്‍ നബീലിന്റെ അറസ്റ്റും മറ്റു തുടര്‍നടപടികളും...
Accident

കൊളപ്പുറം എയര്‍ പോര്‍ട്ട് റോഡില്‍ അപടങ്ങള്‍ തുടര്‍കഥയാകുന്നു ; സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നിവേദനം നല്‍കി

എ ആര്‍ നഗര്‍ : കൊളപ്പുറം എയര്‍ പോര്‍ട്ട് റോഡില്‍ കുന്നുംപുറം ഹെല്‍ത്ത് സെന്ററിന് സമീപത്തെ ഇറക്കത്തില്‍ അപകടങ്ങള്‍ തുടര്‍ കഥയാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എആര്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കാവുങ്ങല്‍ ലിയാഖത്തലിക്ക് പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി നിവേദനം നല്‍കി. കൊളപ്പുറം എയര്‍ പോര്‍ട്ട് റോഡില്‍ കുന്നുംപുറം ഹെല്‍ത്ത് സെന്ററിന് ശേഷമുള്ള ഇറക്കത്തിലെ റോഡിലെ അലൈന്‍മെന്റ് വളരെ അപകടകരമായത് കൊണ്ട് നിരവധി അപകടകങ്ങള്‍ ദിവസേന ഉണ്ടാക്കുന്നതിനാല്‍ സ്ഥലം പി.കെ കുഞ്ഞാലികുട്ടി എംഎല്‍എ മുഖാന്തരം സര്‍ക്കാര്‍ തലത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്‍കിയത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍ ,കുന്നുംപുറം ഏഴാം വാര്‍ഡ് മെമ്പര്‍ പി.കെ ഫിര്‍ദോസ്, പഞ്ചായത്ത് മുസ് ലിം യൂത്ത്...
Entertainment

കണ്ണൂര്‍ വിമാനത്താവളത്തില്‍ 53 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 53 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. ദോഹയില്‍ നിന്നെത്തിയ കാസര്‍കോട് കുമ്പള സ്വദേശി മുഹമ്മദില്‍ നിന്നാണ് 53,59,590 രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത് .930 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ.വി. ശിവരാമന്റ നേതൃത്വത്തിലല്‍ സൂപ്രണ്ടുമാരായ കൂവല്‍ പ്രകാശന്‍, ഗീതാ കുമാരി , വില്യംസ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ...
Crime

കരിപ്പൂരില്‍ 55 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മോങ്ങം സ്വദേശി പിടിയില്‍

കരിപ്പൂര്‍ : കരിപ്പൂരില്‍ ശശീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണ മിശ്രിതവുമായി മലപ്പുറം സ്വദേശി കസ്റ്റംസ് പിടിയില്‍. രാവിലെ ജിദ്ദയില്‍ നിന്നും എയര്‍ ഇന്‍ഡ്യാ എക്‌സ്പ്രസ്സ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം മോങ്ങം സ്വദേശിയായ ബംഗലത്ത് ഉണ്ണി മൊയ്ദീന്‍ മകന്‍ നവാഫില്‍ (29) നിന്നുമാണ് 55 ലക്ഷം രൂപ വില മതിക്കുന്ന 999 ഗ്രാം സ്വര്‍ണം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. നവാഫിന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നാലു ക്യാപ്‌സുലുകളില്‍ നിന്നും ലഭിച്ച 1060 ഗ്രാം സ്വര്‍ണമിശ്രിതം വേര്‍തിരിച്ചെടുത്തതില്‍ നിന്നും 999 ഗ്രാം 24 കാരറ്റ് സ്വര്‍ണമാണ് ലഭിച്ചത്. കള്ളക്കടത്തുസംഘം തനിക്കു വാഗ്ദാനം ചെയ്ത 90,000 രൂപയ്ക്കു വേണ്ടിയാണ് കള്ളക്കടത്തിനു ശ്രമിച്ചതെന്ന് നവാഫ് വ്യക്തമാക്കി. ഈ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് നവാഫിന്റെ അറസ്റ്റും മറ്റു ത...
Feature, Information

കരിപ്പൂർ:എയർ ഇന്ത്യാ സർവ്വീസ് നിർത്താനുള്ള തീരുമാനം. എം.ഡി.എഫ്.നേതാക്കൾ മന്ത്രി അബ്ദുറഹ്മാനുമായി കൂടിക്കാഴ്ച നടത്തി

മലപ്പുറം:കരിപ്പൂരിൽ നിന്നും ദുബൈയിലേക്കും ഷാർജയിലേക്കും അവിടെ നിന്നും കരിപ്പൂരിലേക്കും സർവ്വീസ് നടത്തുന്ന എയർ ഇന്ത്യാ വിമാന സർവ്വീസ് കാരണമൊന്നുമില്ലാതെ മാർച്ച് മുതൽ നിർത്തി വെക്കാനുള്ള തീരുമാനം പുന:പരിശോധിക്കാൻ കേരള സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മലബാർ ഡെവലപ്മെന്റ് ഫോറം(എം.ഡി.എഫ്) സെൻട്രൽ കമ്മറ്റി ഭാരവാഹികൾ ഹജ്ജ് കായിക റെയിൽവെ വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാനുമായി കൂടികാഴ്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തു.കരിപ്പൂരിലേക്ക് വലിയ വിമാനങ്ങൾക്ക് സർവ്വീസ് നടത്താൻ സിവിൽ ഏവിയേഷൻ അധികൃതർ അനുമതി നിഷേധിച്ച സാഹചര്യത്തിൽ ദുബൈ,ഷാർജ എന്നിവിടങ്ങളിലേക്കും അവിടെ നിന്നും തിരിച്ചുമുള്ള യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്നത് എയർ ഇന്ത്യയെയായിരുന്നു.ഈ സെക്ടറിലേക്ക് എയർ ഇന്ത്യാ സർവ്വീസ് കൂടി നിർത്തലാക്കുന്നതോടെ ആയിരക്കണക്കിന് പ്രവാസികളാണ് പ്രയാസത്തിലാവുക.ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ...
Breaking news, National

സാങ്കേതിക തകരാര്‍; കോഴിക്കോട് നിന്ന് ദമ്മാമിലേക്കുള്ള വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ്

കരിപ്പൂര്‍ : കോഴിക്കോട് നിന്ന് ടേക്ക് ഓഫ് ചെയ്ത കോഴിക്കോട് - ദമാം എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി. ഹൈഡ്രോളിക് തകരാര്‍ മൂലമാണ് കോഴിക്കോട് നിന്നും ദമ്മാമിലേക്ക് പറന്ന എയര്‍ ഇന്ത്യയുടെ IX 385 എക്‌സ്പ്രസ്സ് വിമാനത്തിന് അടിയന്തിര ലാന്‍ഡിംഗിന് അനുമതി തേടുകയായിരുന്നു. 182 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് രണ്ടര മണിക്കൂറിന് ശേഷമാണ് ലാന്റിംഗ്. ലാന്റ് ചെയ്തത് സുരക്ഷിതമായാണ് എന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു. ഇന്നലെ രാവിലെ 09:44 ന് കോഴിക്കോട് നിന്നും പറയുന്നയര്‍ന്ന വിമാനത്തിനാണ് തകരാറുണ്ടായത്. കോഴിക്കോട് നിന്നും പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ പിന്‍ഭാഗം നിലത്തുരയുകയായിരുന്നു. തുടര്‍ന്ന്, ഹൈഡ്രോളിക് ഗിയറിന് തകരാറുണ്ടായി. വിഷയം ശ്രദ്ധയില്‍പെട്ട ഉട...
Local news

ഡഫ് ക്രിക്കറ്റിൽ തിളങ്ങിയ സുഹൈലിന് എയർപോർട്ടിൽ ഉജ്ജ്വല സ്വീകരണം

കൊണ്ടോട്ടി : അജ്മാനിൽ നടന്ന ഡഫ് ക്രിക്കറ്റ് ട്വന്റി 20 ചാം പ്യൻസ് ട്രോഫിയിൽ കിരീടം നേടിയ ഇന്ത്യൻ ടീം അംഗം മുഹ മ്മദ് സുഹൈലിനു കോഴിക്കോട് വിമാനത്താവളത്തിൽ സ്വീകരണം നൽകി. https://youtu.be/68cf5m17E7k വീഡിയോ ഫൈനലിൽ ദക്ഷിണാ ഫ്രിക്കയെ 39 റൺസിനു പരാജയ പ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. ടൂർണമെന്റിൽ തോൽവി അറിയാതെ കളിച്ച ഇന്ത്യൻ ടീമിൽ ഓൾറൗണ്ടർ ആയിരുന്നു പരപ്പനങ്ങാടി പുത്തരിക്കൽ സ്വദേശിയായ പി.ആർ.മുഹമ്മദ് സുഹൈൽ. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/I8cE0VWm2n47ECUmn9e9xe 2020 മുതൽ ഇന്ത്യൻ ഡഫ് ടീമിന്റെ ഭാഗമാണ്. പരപ്പനങ്ങാടി സഹകരണ ബാങ്ക് ജീവനക്കാരൻ കൂടിയായ സുഹൈൽ ബധിര വിഭാഗത്തിനു വേണ്ടിയുള്ള ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹൈദരാബാദ് സൺറൈസേഴ്സ് ടീമിന്റെ നായകനുമാണ്. പുത്തരിക്കൽ പെരുമ്പടപ്പിൽ അബ്ദുൽ റസാഖിന്റെ മകനാണ്. മാതാവ്ആസ്യ, ഭാര്യ ഫാത്തിമ ഷെറിൻ, മക്കളായ സൈനബ്, ഹിമാദ് അബ്ദു...
Kerala

കോഴിക്കോട് വിമാനത്താവളത്തില്‍ പുതിയ എമിഗ്രേഷന്‍ ഏരിയ പ്രവര്‍ത്തനം തുടങ്ങി

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്തവാളത്തില്‍ പുതിയ  എമിഗ്രേഷന്‍ ഏരിയ പ്രവര്‍ത്തനം തുടങ്ങി. ഇവിടെ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി പുതിയ ഇന്റഗ്രേറ്റഡ് ടെര്‍മിനല്‍ ബില്‍ഡിങിലാണ് (എന്‍.ഐ.ടി.ബി) 16 ഡൈനാമിക് എമിഗ്രേഷന്‍ ഇ-കൗണ്ടറുകളോടു കൂടിയ പുതിയ എമിഗ്രേഷന്‍ ഏരിയ പ്രവര്‍ത്തനമാരംഭിച്ചത്. യാത്രക്കാരുടെ തിരക്ക് കോവിഡിന് മുമ്പുള്ള ശേഷിയിലേക്കെത്തിയ സാഹചര്യത്തില്‍ പുതിയ കൗണ്ടറുകള്‍ പ്രവര്‍ത്തനം തുടങ്ങിയത് എമിഗ്രേഷന്‍ ക്ലിയറന്‍സ് വേഗത്തിലാക്കും. ഒരേസമയം 600 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് എമിഗ്രേഷന്‍ ഏരിയ. വിമാനത്താവളത്തില്‍ യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിനായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടക്കുന്ന വികസന പദ്ധതികളുടെ ഭാഗമായാണ് പുതിയ എമിഗ്രേഷന്‍ ഏരിയ പ്രവര്‍ത്തനം തുടങ്ങിയത്. ഡൈനാമിക് സൈനേജോടു കൂടിയതാണ് പുതിയ എമിഗ്രേഷന്‍ കൗണ്ടറുകള്‍....
Crime

സ്വർണക്കടത്ത്, കരിപ്പൂരിൽ വനിത ക്ലീനിംഗ് സൂപ്പർവൈസർ പിടിയിൽ

കൊണ്ടോട്ടി: സ്വർണം കടത്തുന്നതിനിടെ കരിപ്പൂർ എയർ പോർട്ടിലെ വനിത ക്ലീനിംഗ് സൂപ്പർ വൈസർ പിടിയിലായി. വാഴയൂർ പേങ്ങാട് സ്വദേശി കെ.സജിത (46) യെയാണ് പിടികൂടിയത്. എയർപോർട്ടിലെ ക്ലീനിംഗ് കരാറെടുത്ത കമ്പനിയുടെ സ്റ്റാഫ് ആണ്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്തുമ്പഴാണ് പിടിയിലായത്. സംശയം തോന്നിയ ഇവരെ പരിശോധിച്ചപ്പോൾ 2 ചതുരാകൃതിയിലുള്ള സ്വർണ മിശ്രിത കട്ടകൾ കണ്ടെടുത്തു. 1812 ഗ്രാം തൂക്കമുണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നതായി അധികൃതർ അറിയിച്ചു. ഇതിന്‌ പുറമെ ഏതാനും യാത്രക്കാരെയും സ്വർണവുമായി പിടികൂടി. ദുബായിൽ നിന്നും വന്ന മലപ്പുറം കൊളത്തൂർ സ്വദേശി മുഹമ്മദ്‌ യാസിറാണ് സ്വർണ്ണം കടത്തിയത്. അടിവസ്ത്രത്തിനുള്ളിലും ഷൂവിന് അടിയിലുമായി ഒളിപ്പിച്ചാണ് ഇയാൾ സ്വർണ്ണം കടത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു. പ്രതിയെ കസ്റ്റംസ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ്ണ മിശ്രിതം വസ്ത്രങ്ങള്‍ക്കുള്ളില്...
Gulf

ഗൾഫ് റൂട്ടിൽ ലഗേജ്‌ നിയമം കർശനം; ശ്രദ്ധിച്ചില്ലെങ്കിൽ ക്യാഷ് പോകും

ദുബായ്: സൗജന്യ ബാഗേജ് പരിധി കുറച്ചും ഒന്നിലേറെ ബാഗുകൾക്ക് അധിക പണം ഈടാക്കിയും ഹാൻഡ് ബാഗേജ് ഒന്നിൽ പരിമിതപ്പെടുത്തിയും ഗൾഫ് എയർലൈനുകൾ ലഗേജ് നിയമം കടുപ്പിക്കുന്നു. ഇന്ധനവില വർധന നേരിടാനാണ് ഇളവുകൾ കുറയ്ക്കുന്നത്. ഇക്കണോമി ക്ലാസിൽ 30 കിലോഗ്രാം ഫ്രീ ബാഗേജ് നൽകിയിരുന്ന ചില എയർലൈനുകൾ ഇപ്പോൾ 25 കിലോയാക്കി കുറച്ചു. ബാഗേജില്ലാതെ, ബാഗേജോടു കൂടി, അധിക ബാഗേജ് തുടങ്ങി വ്യത്യസ്ത പാക്കേജുകളും ഇപ്പോൾ നൽകുന്നുണ്ട്. അനുവദിച്ച പരിധിയിൽ ഒന്നിലേറെ ബാഗുകൾ ഉണ്ടെങ്കിൽ അധികമുള്ള ഓരോന്നിനും 15–20 ദിർഹം വരെ (311–414 രൂപ) കൂടുതൽ ഈടാക്കുകയാണ് യുഎഇ റൂട്ടിലെ ചില കമ്പനികൾ. നേരത്തേ ഹാൻഡ് ബാഗേജിനു പുറമേ ലാപ്ടോപ്പും മറ്റു വ്യക്തിഗത ആവശ്യങ്ങൾക്കുള്ള സാമഗ്രികളും അനുവദിച്ചിരുന്നെങ്കിൽ ഇപ്പോൾ ഡ്യൂട്ടിഫ്രീ സാധനങ്ങൾ ഉൾപ്പെടെ 7 കിലോയിൽ കൂടാൻ പാടില്ലെന്നാണു കർശന നിർദേശം. ഒരു കിലോ കൂടിയാലും അധിക പണം അടയ്ക്കണം. ബജറ്റ് എയർലൈനുക...
Accident

നായ കുറുകെ ചാടി, ഓട്ടോ മറിഞ്ഞു മൂന്നുപേർക്ക് പരിക്ക്

തിരൂരങ്ങാടി: ദേശീയപാത കാച്ചടിക്കും കരിമ്പിലിനും ഇടയിൽ റോഡിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞു മൂന്ന് പേർക്ക് പരിക്കേറ്റു.തിരൂർ വാണിയന്നൂർ സ്വദേശികളായ അബ്ദുൽ ഗഫൂർ (46),അജിസൽ (16), അർഷാദ് (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയാണ് അപകടം.പരിക്ക് പറ്റിയ ആളുകളെ 108 ആംബുലൻസിൽ തിരുരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.തിരൂർ ഇരിങ്ങാവൂരിൽ നിന്നും കോഴിക്കോട് എയർപോർട്ടിലേക്ക് പോകുകയായിരുന്നു ഓട്ടോയിലുണ്ടായിരുന്നവർ. വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്… https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM ...
error: Content is protected !!