Tag: Arif muhammad khan

സനാതന മൂല്യങ്ങളുടെ പ്രചാരണം സനാതനധര്‍മ പീഠത്തിന്റെ കടമ : ഗവര്‍ണര്‍
Malappuram

സനാതന മൂല്യങ്ങളുടെ പ്രചാരണം സനാതനധര്‍മ പീഠത്തിന്റെ കടമ : ഗവര്‍ണര്‍

സനാതന ധര്‍മങ്ങളുടെ അനശ്വരമൂല്യങ്ങള്‍ ഇന്ത്യയൊട്ടാകെ പ്രചരിപ്പിക്കല്‍ കാലിക്കറ്റ് സര്‍വകലാശാലാ സനാതനധര്‍മ പീഠത്തിന്റെ കടമയാകണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാലിക്കറ്റ് സര്‍വകലാശാലയില്‍ സനാതന ധര്‍മപീഠത്തിന് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ തത്വശാസ്ത്രവും വിജ്ഞാനവും സനാതനമൂല്യങ്ങളുടെ ഭാഗമാണ്. അത് പ്രാപഞ്ചിക ദര്‍ശനമാണ്. അതിലടങ്ങിയിരിക്കുന്ന വിജ്ഞാന നിധി കണ്ടെത്താന്‍ ലോകത്തെ സഹായിക്കേണ്ടത് സനാതനധര്‍മ പീഠത്തിന്റെ കടമയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.  സനാതനധര്‍മ ട്രസ്റ്റ് ചെയര്‍മാന്‍ സ്വാമി ചിദാനന്ദപുരി, സിന്‍ഡിക്കേറ്റംഗം എ.കെ. അനുരാജ്, ചെയര്‍ വിസിറ്റിങ് പ്രൊഫസര്‍ ഡോ. സി. ശ്രീകുമാരന്‍, കോ - ഓര്‍ഡിനേറ്റര്‍ സി. ശേഖരന്‍, പി. പുരുഷോത്തമന്‍, വിവിധ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര...
Kerala

രാജ്ഭവന്റെ പരിഗണനയിലുണ്ടായിരുന്ന മുഴുവന്‍ ബില്ലുകള്‍ക്കും അനുമതിയായി ; മുഴുവന്‍ ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: രാജ്ഭവന്റെ പരിഗണനയിലുണ്ടായിരുന്ന മുഴുവന്‍ ബില്ലുകള്‍ക്കും അനുമതിയായി. പരിഗണനയിലിരുന്ന മുഴുവന്‍ ബില്ലുകളിലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഭൂ പതിവ് നിയമ ഭേദഗതി ബില്‍, നെല്‍ വയല്‍ നീര്‍ത്തട നിയമ ഭേദഗതി ബില്‍, ക്ഷീരസഹകരണ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, അബ്കാരി നിയമ ഭേദഗതി ബില്‍ എന്നീ ബില്ലുകളിലാണ് ഒപ്പ് വച്ചിരിക്കുന്നത്. ബില്ലുകള്‍ പാസാക്കുന്നില്ലെന്നത് കാട്ടി സിപിഎം ഗവര്‍ണര്‍ക്ക് എതിരെ സമരം നടത്തിയിരുന്നു. ഭൂപതിവ് നിയമ ഭേദഗതി ബില്ല് ഏറെ പ്രധാനമാണ്. പട്ടയഭൂമി കാര്‍ഷികാവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന രീതിയാണ് ഈ ബില്ല് കൊണ്ട് മാറുക. ഈ ബില്ല് പാസാക്കാത്തതിനെതിരെയാണ് സിപിഎം കാര്യമായ പ്രതിഷേധം നടത്തിയിരുന്നത്. മറ്റ് പാര്‍ട്ടികളും ഇതിനെതിരെ ശബ്ദമുയര്‍ത്തിയതാണ്. ...
Kerala, Other

ഗവർണറെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി , ഗൺമാനെ കുറിച്ച് ചോദ്യമുയർന്നപ്പോൾ മൈക്ക് ഓഫാക്കി ഇറങ്ങി പോയി

പത്തനംതിട്ട: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുൻപ് രാഷ്ട്രീയക്കാരൻ ആയിരുന്ന ഒരാൾക്ക് എങ്ങനെ ആണ് ബ്ലഡി ക്രിമിനൽസ് എന്ന് വിളിക്കാന്‍ സാധിക്കുന്നത്..വിവേകം ഇല്ലാത്ത നടപടിയാണത്..ഉന്നത സ്ഥാനത്തു ഇരിക്കുന്ന ആൾക്ക് പറയാൻ പറ്റുന്ന വാക്കുകൾ അല്ല ഗവര്‍ണറുടേത്. അദ്ദേഹം പരമാവധി പ്രകോപനം സൃഷ്ടിക്കുകയാണ്.ഞാൻ ചെല്ലുമ്പോൾ അവർ ഓടി പോയി എന്ന് വീമ്പ് പറയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഗൺമാൻ അനിലിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചില്ല.ഗണ്‍മാന്‍റെ പ്രോട്ടോക്കോള്‍ ലംഘനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മൈക്ക് ഓഫ് ചെയ്ത് പോയി. സമയം കഴിഞ്ഞുവെന്നും പിന്നെ കാണാമെന്നും പറഞ്ഞ് വാർത്താ സമ്മേളനം നിർത്തുകയായിരുന്നു മുഖ്യമന്ത്രി. ...
Calicut, Other, university

ഗവര്‍ണറെത്തും മുന്നേ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ കടുത്ത പ്രതിഷേധവുമായി എസ്എഫ്‌ഐ

ഗവര്‍ണറെത്തും മുന്നേ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ കടുത്ത പ്രതിഷേധവുമായി എസ്എഫ്‌ഐ. സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെയും പ്രസിഡന്റ് അനുശ്രീയുടെയും നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഗസ്റ്റ് ഹൌസിന് മുന്നില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ പൊലീസ് ഇടപെട്ടു. പ്രതിഷേധക്കാരെ പൊലീസ് മാറ്റാന്‍ ശ്രമിച്ചതോടെ, പൊലീസും എസ് എഫ് ഐ വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. കേരളത്തിലെ ക്യാമ്പസുകളില്‍ കാലുകുത്താന്‍ അനുവദിയ്ക്കില്ലെന്ന എസ്എഫ്‌ഐ വെല്ലുവിളിക്ക് പിന്നാലെ മൂന്നു ദിവസം കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ താമസിക്കാനായാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എത്തുന്നത്. വൈകിട്ട് 6.20ന് എത്തുന്ന ഗവര്‍ണ്ണറെ കരിങ്കൊടി കാണിക്കാനാണ് എസ് എഫ് ഐ നീക്കം. ഗവര്‍ണ്ണര്‍ തങ്ങുന്ന ഗസ്റ്റ് ഹൗസിന് മുന്നില്‍ ഗോ...
Accident

കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് ഗവർണർ

പരപ്പനങ്ങാടി : കണ്ണീർ തീരമായി മാറിയ പരപ്പനങ്ങാടിയിലെ വീട്ടിൽ ആശ്വാസ വചനങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തി. 9 പേർ മരിച്ച കുന്നുമ്മൽ വീട്ടിലാണ് എത്തിയത്. രാത്രി 8 മണിയോടെയാണ് എത്തിയത്. കുടുംബാംഗങ്ങളെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു. പ്രാർത്ഥനയിലും പങ്കെടുത്തു.
error: Content is protected !!