Tag: burned to death

ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി ; വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തു മരിച്ചു
Accident

ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി ; വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തു മരിച്ചു

കോഴിക്കോട് : ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് തീപടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തു മരിച്ചു. കോഴിക്കോട് നഗരത്തില്‍ പുലച്ചെ 3.50നാണ് അതിദാരുണമായ അപകടമുണ്ടായത്. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ ഉള്‍പ്പെടെ ആറു പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു അപകടം. മൊടക്കല്ലൂരിലെ മലബാര്‍ മെഡിക്കല്‍ കോളേജില്‍ പക്ഷാഘാതത്തിന് ചികിത്സയിലായിരുന്ന സുലോചനയെ അത്യാസന്ന നിലയില്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയായിരുന്നു അപകടം. ശക്തമായ മഴയില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് വൈദ്യുത പോസ്റ്റ് ഇടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന മൂന്ന് ജീവനക്കാര്‍ റോഡിലേക്ക് തെറിച്ചുവീണു. ആംബുലന്‍സില്‍ നിന്ന് തീ പടര്‍ന്ന് സമീപത്തെ നാലു നില കെട്ടിടത്തിന്റെ ഒരു ഭാഗവും കത്തി നശിച്ചു. ആംബുലന...
Calicut, Other

തീപിടിച്ച കാറിനുള്ളില്‍ പൂര്‍ണ്ണമായും കത്തി കരിഞ്ഞ നിലയില്‍ മൃതദേഹം ; ആളെ തിരിച്ചറിഞ്ഞു

കോഴിക്കോട് : തീപിടിച്ച കാറിനുള്ളില്‍ പൂര്‍ണ്ണമായും കത്തി കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. പുന്നക്കല്‍ സ്വദേശി അഗസ്ത്യന്‍ ജോസഫ് (57)ആണ് മരിച്ചത്. കൂടരഞ്ഞി പുന്നക്കല്‍ ചപ്പാത്ത് കടവില്‍ രാത്രി 12 മണിയോടെ ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് മാരുതി ആള്‍ട്ടോ കാര്‍ കത്തുന്നത് കണ്ടത്. തിരുവമ്പാടി പൊലീസ് സ്ഥലത്ത് എത്തി തീ അണച്ച് നടത്തിയ പരിശോധനയിലാണ് കാറിനകത്ത് ഒരാളെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഡ്രൈവിംഗ് സീറ്റിലിരുന്ന ആള്‍ പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ...
National, Other

ദളിത് യുവാവിനെ വിവാഹം ചെയ്ത 19കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് ചുട്ടുകൊന്നു

ചെന്നൈ: തഞ്ചാവൂരില്‍ ദളിത് യുവാവിനെ വിവാഹം ചെയ്ത 19കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് ചുട്ടുകൊന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ പെരുമാള്‍ അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പൊലീസിനെതിരെയും വലിയ പ്രതിഷേധം ഉയരുന്നുണ്ട്. വിവാഹം കഴിഞ്ഞ യുവതിയെ പൊലീസ് നിര്‍ബന്ധിച്ച് വീട്ടുകാരോടൊപ്പം പറഞ്ഞയക്കുകയായിരുന്നുവെന്നും പൊലീസുകാര്‍ക്കെതിരെ നടപടിവേണമെന്നുമാണ് ആവശ്യം. പുതുവര്‍ഷത്തലേന്നാണ് ഐശ്വര്യയും സഹപാഠിയും തിരുപ്പൂരിലെ വസ്ത്രനിര്‍മാണ കമ്പനിയില്‍ ജീവനക്കാരനുമായ ബി നവീനും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ ഐശ്വര്യയെ വിവാഹം കഴിക്കുകയും വീരപാണ്ടിയിലെ വാടക വീട്ടിലേക്ക് മാറി താമസവും തുടങ്ങിയിരുന്നു. എന്നാല്‍ ഇതിനിടയില്‍ മകളെ കാണാനില്ലെന്ന് കാണിച്ച് ഐശ്വര്യയുടെ പിതാവ് പെരുമാള്‍ പല്ലടം ജനുവരി രണ്ടിന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ...
error: Content is protected !!