Thursday, September 10

Tag: Calicut university

സനാതന മൂല്യങ്ങളുടെ പ്രചാരണം സനാതനധര്‍മ പീഠത്തിന്റെ കടമ : ഗവര്‍ണര്‍
Malappuram

സനാതന മൂല്യങ്ങളുടെ പ്രചാരണം സനാതനധര്‍മ പീഠത്തിന്റെ കടമ : ഗവര്‍ണര്‍

സനാതന ധര്‍മങ്ങളുടെ അനശ്വരമൂല്യങ്ങള്‍ ഇന്ത്യയൊട്ടാകെ പ്രചരിപ്പിക്കല്‍ കാലിക്കറ്റ് സര്‍വകലാശാലാ സനാതനധര്‍മ പീഠത്തിന്റെ കടമയാകണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാലിക്കറ്റ് സര്‍വകലാശാലയില്‍ സനാതന ധര്‍മപീഠത്തിന് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ തത്വശാസ്ത്രവും വിജ്ഞാനവും സനാതനമൂല്യങ്ങളുടെ ഭാഗമാണ്. അത് പ്രാപഞ്ചിക ദര്‍ശനമാണ്. അതിലടങ്ങിയിരിക്കുന്ന വിജ്ഞാന നിധി കണ്ടെത്താന്‍ ലോകത്തെ സഹായിക്കേണ്ടത് സനാതനധര്‍മ പീഠത്തിന്റെ കടമയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.  സനാതനധര്‍മ ട്രസ്റ്റ് ചെയര്‍മാന്‍ സ്വാമി ചിദാനന്ദപുരി, സിന്‍ഡിക്കേറ്റംഗം എ.കെ. അനുരാജ്, ചെയര്‍ വിസിറ്റിങ് പ്രൊഫസര്‍ ഡോ. സി. ശ്രീകുമാരന്‍, കോ - ഓര്‍ഡിനേറ്റര്‍ സി. ശേഖരന്‍, പി. പുരുഷോത്തമന്‍, വിവിധ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരാ...
കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിസോൺ വോളിബോൾ : സഫ കോളേജ് പൂക്കാട്ടിരി ജേതാക്കൾ
Local news

കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിസോൺ വോളിബോൾ : സഫ കോളേജ് പൂക്കാട്ടിരി ജേതാക്കൾ

തിരൂരങ്ങാടി: പി എസ് എം ഒ കോളേജിൽ വെച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി-സോൺ ഇന്റർ കോളേജിയേറ്റ് പുരുഷ വിഭാഗം വോളിബോൾ ചാമ്പ്യൻഷിപ്പിൽ സഫ കോളേജ് പൂക്കാട്ടിരി ചാമ്പ്യന്മാരായി. നിലവിലെ ചാമ്പ്യൻമാരായഇ.എം.ഇ.എ കോളേജ് കൊണ്ടോട്ടിയെ ഫൈനലിൽ അട്ടിമറിച്ചാണ് സഫ കോളേജ് കിരീടം നേടിയത്. 45 കോളേജുകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ സെന്റർ ഫോർ ഫിസിക്കൽ എജുക്കേഷൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി മൂന്നാം സ്ഥാനവും ആതിഥേയരായ പിഎസ്എംഒ കോളേജ് നാലാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് പിഎസ്എംഒ കോളേജ് മാനേജർ എം. കെ ബാവ ട്രോഫികൾ വിതരണം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ. അസീസ് കെ, കോളേജ് അലൂമിനി അസോസിയേഷൻ സെക്രട്ടറി കെ ടി മുഹമ്മദ് ഷാജു, ബി- സോൺ കൺവീനർ ക്യാപ്റ്റൻ ഷുക്കൂർ ഇല്ലത്ത്, കോളേജ് കായിക വകുപ്പ് മേധാവി അനീസ് അഹമ്മദ്,ഡോ. രാജു എ, ബാവ വലിയോറ, ഷാഫി ഒള്ളക്കൻ, യാസിർ കെ, കോളേജ് ചെയർമാൻ ഷാമിൽ എന്നിവർ സംസാരിച്ചു. ചാമ്പ്യൻഷിപ്പ്...
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഹാൾടിക്കറ്റ് നവംബർ അഞ്ചിന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ (CBCSS UG - 2019 പ്രവേശനം മുതൽ) ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം, ബി.എച്ച്.എ., ബി.കോം. വൊക്കേഷണൽ സ്ട്രീം, (CUCBCSS - UG - 2019 പ്രവേശനം മുതൽ) ബി.കോം. ഹോണേഴ്‌സ്, പ്രൊഫഷണൽ നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.  പി.ആർ. 1562/2024 പുനർമൂല്യനിർണയഫലം നാലാം സെമസ്റ്റർ ബി.എഡ്. ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (CBCSS & CUCBCSS - UG) ബി.കോം, ബി.ബി.എ. 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആർ. 1563/2024...
ശൈഖ് അബുല്‍ ഹസന്‍ അലി നദ്‌വിയുടെ സംഭാവനകൾ അമൂല്യം : ഡോ. ഹുസൈന്‍ മടവൂര്‍
university

ശൈഖ് അബുല്‍ ഹസന്‍ അലി നദ്‌വിയുടെ സംഭാവനകൾ അമൂല്യം : ഡോ. ഹുസൈന്‍ മടവൂര്‍

ചിന്തകൊണ്ടും പ്രതിഭാവിലാസം കൊണ്ടും  ലോകത്തെ വിസ്മയിപ്പിച്ച പണ്ഡിതനായ ശൈഖ് അബുല്‍ ഹസന്‍ അലി നദ്‌വി ഇന്ത്യ ചരിത്രത്തില്‍ മാത്രമല്ല ലോക ചരിത്രത്തില്‍ തന്നെ അത്ഭുതമാണെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ അറബി ഭാഷക്കും സാഹിത്യത്തിനും  മൗലാന അബുല്‍ ഹസന്‍ അലി നദ്‌വിയുടെ സംഭാവനകള്‍ സംബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാല അറബി പഠനവകുപ്പും റാബ്വിത്വ-അല്‍-അദബ്-അല്‍-ഇസ്ലാമി കേരള ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബി ഭാഷക്ക് ഇന്ത്യ നല്‍കിയ മികച്ച സംഭാവനയാണ്  ശൈഖ് അബുല്‍ ഹസന്‍ അലി നദ്‌വി. വശ്യ സുന്ദരമായ അറബി ഭാഷയില്‍ അദ്ദേഹം രചിച്ച ഗ്രന്ഥങ്ങള്‍ അറബ് ലോകത്തിന്റെ അംഗീകാരം നേടിയവയാണ്. മാനവികതയും സാഹിത്യവും സംസ്‌കാരവും ചരിത്രവും ധൈഷണിക തലത്തില്‍ സമന്വയിപ്പിച്ച ശൈഖ് അബുല്‍ ഹസന്‍ അലി നദ്‌വിയുടെ ചിന്തകള്‍ ഇന്നും സജീവമായ...
പരീക്ഷ മാറ്റി ; കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍
university

പരീക്ഷ മാറ്റി ; കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

ഡി.എസ്.ടി. - പി.യു.ആർ.എസ്.ഇ. പ്രൊജക്ടിൽ അസ്സോസിയേറ്റ് നിയമനം സർവകലാശാലാ കെമിസ്ട്രി പഠനവകുപ്പ് സീനിയർ പ്രൊഫ. ഡോ. അബ്രഹാം ജോസഫ് കോ - ഓർഡിനേറ്റർ ആയിട്ടുള്ള ഡി.എസ്.ടി. - പി.യു.ആർ.എസ്.ഇ. പ്രോജക്ടിൽ രണ്ട് പ്രോജക്ട് അസ്സോസിയേറ്റ് ( I & II ) തസ്തികയിലേക്ക് യോഗ്യരായവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് അസ്സോസിയേറ്റ് I - (എസ്.സി. സംവരണം) യോഗ്യത : കെമിസ്ട്രിയിലോ അനുബന്ധ വിഷയങ്ങളിലോ പി.ജി., പ്രോജക്ട് അസ്സോസിയേറ്റ് II - (ഓപ്പൺ കോംപറ്റീഷൻ സംവരണം) യോഗ്യത : കെമിസ്ട്രിയിലോ അനുബന്ധ വിഷയ ങ്ങളിലോ പി.ജി.യും രണ്ടു വർഷത്തെ ഗവേഷണ പരിചയവും. നെറ്റ് / വാലിഡിറ്റിയുള്ള ഗേറ്റ് സ്കോർ / മുതലായവ അഭികാമ്യ യോഗ്യതകളാണ്. ഉയർന്ന പ്രായപരിധി 35 വയസ്. സംവരണ വിഭാഗങ്ങളുടെ അഭാവത്തിൽ ഒഴിവുകൾ പരിവർത്തനം ചെയ്യും. താത്പര്യമുള്ളവർ നവംബർ ആറിനകം ബയോഡാറ്റയും അനുബന്ധരേഖകളും purseuoc @gmail.com എന്ന ഇ-മെയിലിൽ അയക്കേണ്ടതാണ്. കൂടുതൽ വി...
കാലിക്കറ്റ്‌ സർവകലാശാലാ വനിതാ വിഭാഗം ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ; തുടർച്ചയായി രണ്ടാം തവണയും സെന്റ് ജോസഫ് ദേവഗിരി ചാമ്പ്യൻമാർ
university

കാലിക്കറ്റ്‌ സർവകലാശാലാ വനിതാ വിഭാഗം ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ; തുടർച്ചയായി രണ്ടാം തവണയും സെന്റ് ജോസഫ് ദേവഗിരി ചാമ്പ്യൻമാർ

കാലിക്കറ്റ്‌ സർവകലാശാലാ വനിതാ വിഭാഗം ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ സെന്റ് ജോസഫ് കോളേജ് ദേവഗിരി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻമാരായി. ഫൈനനലിൽ ആതിഥേയരായ സെന്റ് ജോസഫ് കോളേജ് ഇരിങ്ങാലക്കുടയെ ടൈ ബ്രേക്കറിൽ 4 - 2 എന്ന സ്കോറിനു തോൽപ്പിച്ചാണ് ദേവഗിരി കോളേജ് കിരീടം ചൂടിയത്. കാർമൽ കോളേജ് മാള പാലക്കാട്‌ മേഴ്‌സി കോളേജിനെ തോൽപിച്ച് മൂന്നാം സ്ഥാനം നേടി. സമ്മാനദാനച്ചടങ്ങിൽ ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോൾ താരം അനസ് ഇടത്തൊടിക മുഖ്യഥിതിയായി. സർവകലാശാലാ കായികവകുപ്പ് മേധാവി ഡോ. വി. പി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡോ. കെ. പി. മനോജ്‌, ഡോ. ജി. ബിപിൻ, സെന്റ് ജോസഫ് കോളേജ് ഇരിങ്ങാലക്കുട കായിക വിഭാഗം മേധാവി ഡോ. സ്റ്റാലിൻ റാഫേൽ എന്നിവർ പങ്കെടുത്തു....
ഗ്രേഡ് കാർഡ് വിതരണം, സൗജന്യ തൊഴിൽ പരിശീലനം ; കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍
university

ഗ്രേഡ് കാർഡ് വിതരണം, സൗജന്യ തൊഴിൽ പരിശീലനം ; കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

അറബിക് ദ്വിദിന ദേശീയ സെമിനാര്‍ ഇന്ത്യയില്‍ അറബി ഭാഷയ്ക്കും സാഹിത്യത്തിനും മൗലാന അബുല്‍ ഹസന്‍ അലി നദ്‌വിയുടെ സംഭാവനകള്‍ എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സെമിനാര്‍ ഒക്ടോബര്‍ 25, 26 തീയതി കളില്‍ കാലിക്കറ്റ് സര്‍വകലാശാലാ അറബിക് പഠനവകുപ്പ് സെമിനാര്‍ ഹാളില്‍ നടക്കും. അറബിക് പഠനവകുപ്പും റാബ്വിത്വ - അല്‍ - അദബ് - അല്‍ - ഇസ്ലാമി - കേരള ചാപ്റ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാറിൽ വിവിധ സെഷനുകളി ലായി മുപ്പതിലധികം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി. ഉദ്ഘാടനം ചെയ്യും. റാബിത്വ ദക്ഷിണേന്ത്യന്‍ കോഡിനേറ്റര്‍ മൗലാന മുഹമ്മദ് ഇല്‍യാസ് നദ്‌വി മുഖ്യപ്രഭാഷണം നടത്തും. ഡോ യൂസുഫ് മുഹമ്മദ് നദ്‌വി രചിച്ച ‘സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി ജീവിതവും ദര്‍ശനവും’ എന്ന ഗ്രന്ഥം സമദാനി പ്രകാശനം ചെയ്യും. പഠനവകുപ്പ് മേധാവി ഡോ. ടി.എ. അബ്ദുല്‍ മജീദ് അധ്യക്ഷത വഹിക്കും. സയ്യിദ് ശുഹൈബ് ഹുസൈന്‍ നദ്‌...
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പോസ്റ്റ് ഗ്രാജ്യേറ്റ് ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ ടിഷ്യു കൾച്ചർ കാലിക്കറ്റ് സർവകലാശാലയില്‍ പുതുതായി ആരംഭിച്ച പോസ്റ്റ് ഗ്രാജ്യേറ്റ് ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ ടിഷ്യു കൾച്ചർ ഓഫ് അഗ്രി ഹോർട്ടികൾച്ചറൽ ക്രോപ്സ് എന്ന പ്രൊജക്ട് മോഡ് ഡിപ്ലോമ പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത : ബി.എസ് സി. ബോട്ടണി. ഒരു വർഷമാണ് കോഴ്സ് കാലാവധി. വിശദ വിജ്ഞാപനവും കൂടുതൽ വിവരങ്ങളും പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 9846163197, 8281863927. പി.ആർ. 1534/2024 എം.എഡ്. പ്രവേശനം 2024 2024 - 2025 അധ്യായന വർഷത്തെ എം.എഡ്. പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി അപേക്ഷിച്ചവരുടെ വെയിറ്റിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്റ്റുഡന്റ് ലോഗിന്‍ വഴി ഒക്ടോബർ 26 വരെ റാങ്ക് ലിസ്റ്റ് പരിശോധിക്കാം. മെറിറ്റടിസ്ഥാനത്തില്‍ പഠനവകുപ്പ് / കോളേജുകള...
കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍
university

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ പ്രവേശനം കാലിക്കറ്റ് സർവകലാശാലയില്‍ പുതുതായി ആരംഭിച്ച ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ എന്ന പ്രൊജക്റ്റ് മോഡ് ഡിപ്ലോമ പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത : ബിരുദം. കോഴ്‌സ് കാലാവധി ആറു മാസം. ഗ്രാഫിക് ഡിസൈന്‍, ആനിമേഷന്‍, ഫോട്ടോഗ്രാഫി, ഓഡിയോ-വിഷ്വല്‍‌ പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ തുടങ്ങിയ മേഖലകളിൽ ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങളോടെയുള്ള പ്രോയോഗിക പരിശീലനത്തോടൊപ്പം കാലിക്കറ്റ് സര്‍വകലാശാലാ എഡ്യുക്കേഷനല്‍ മള്‍ട്ടി മീഡിയ ആന്റ് റിസര്‍ച്ച് സെന്ററിൽ ഇന്‍റേണ്‍ഷിപ്പും കോഴ്‌സിന്റെ ഭാഗമായി നൽകും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . പി.ആർ. 1526/2024 ഹരിത സാവിത്രിയുടെ പ്രഭാഷണം കാലിക്കറ്റ് സർവകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മലയാളത്തിലെ അ...
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സെക്യൂരിറ്റി ഗാർഡ് അഭിമുഖം മാറ്റിവെച്ചു കാലിക്കറ്റ് സർവകലാശാലാ പ്രധാന ക്യാമ്പസിലെ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനായി ഒക്ടോബർ 21-ന് നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. പി.ആർ. 1519/2024 വാക് - ഇൻ - ഇന്റവ്യൂ കാലിക്കറ്റ്  സർവകലാശാലാ റഷ്യൻ ആൻ്റ് കംപാരറ്റീവ് ലിറ്ററേച്ചർ പഠനവകുപ്പിൽ ഗസ്റ്റ് അധ്യാപക തസ്തികതയിൽ ( മണിക്കൂറടിസ്ഥാനത്തിലുള്ള ) രണ്ട് ഒഴിവുണ്ട്. അടിസ്ഥാന യോഗ്യത : 55 ശതമാനം മാർക്കോടെ പോസ്റ്റ് ഗ്രാജ്വേഷൻ ഇൻ കംപാരറ്റീവ് ലിറ്ററേച്ചർ, നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 23-ന് ഉച്ചക്ക് 2.30-ന് പഠനവകുപ്പിൽ വാക് - ഇൻ - ഇന്റവ്യൂവിന് ഹാജരാകണം. പി.ആർ. 1520/2024 ഫ്രഞ്ച് സർട്ടിഫിക്കറ്റ് കോഴ്സ് കാലിക്കറ്റ് സർവകലാശാലാ റഷ്യൻ ആൻ്റ് കംപാരറ്റീവ് ലിറ്ററേച...
ഗ്രേസ് മാർക്ക് അപേക്ഷ, പരീക്ഷാ അപേക്ഷ ; കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍
university

ഗ്രേസ് മാർക്ക് അപേക്ഷ, പരീക്ഷാ അപേക്ഷ ; കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

അന്താരാഷ്ട്ര ഫൈറ്റോടെക്‌നോളജി സമ്മേളനം കാലിക്കറ്റ് സർവകലാശാലയിൽ  ഇന്റർനാഷണൽ ഫൈറ്റോടെക്‌നോളജി സൊസൈറ്റിയും ( ഐ.പി.എസ്. ) കാലിക്കറ്റ് സർവകലാശാലാ ബോട്ടണി പഠനവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന 18-ാമത് അന്താരാഷ്ട്ര ഫൈറ്റോടെക്‌നോളജി സമ്മേളനത്തിന് ഒക്ടോബർ 22-ന് സർവകലാശാലാ ക്യാമ്പസിൽ തുടക്കമാവും. സുസ്ഥിര പരിസ്ഥിതിക്കും ഭക്ഷ്യസുരക്ഷക്കും വേണ്ടിയുള്ള ഫൈറ്റോടെക്‌നോളജികൾ എന്ന പ്രത്യേക വിഷയത്തിലാണ് സമ്മേളനം. ആവാസവ്യവസ്ഥാ സേവനങ്ങൾ നൽകുന്നതിന് സസ്യങ്ങളെ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് ഫൈറ്റോടെക്‌നോളജി. ഇത് ആദ്യമായാണ് ഇന്ത്യ ഫൈറ്റോടെക്‌നോളജി അന്താരാഷ്ട്ര സമ്മേളനത്തിന് വേദിയാകുന്നത്. യുവഗവേഷകർക്കും അക്കാദമിക വിദഗ്ധർക്കും അറിവ് കൈമാറാനും അവരുടെ ഗവേഷണ പുരോഗതികൾ പങ്കിടാനുമുള്ള അവസരമാകുമിത്. സർവകലാശാലാ ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. സി. സി. ഹരിലാൽ സമ്മേളനത്തിന്റെ കൺവീനറും പ്രൊഫ. ഓം പർകാശ് ദംകാർ (മസാച്യുസെ...
നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്: ഇ.എം.ഇ.എ. കോളേജും സെന്റ് തോമസ് കോളേജും ജേതാക്കള്‍
university

നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്: ഇ.എം.ഇ.എ. കോളേജും സെന്റ് തോമസ് കോളേജും ജേതാക്കള്‍

കാലിക്കറ്റ് സര്‍വകലാശാലാ ഇന്റര്‍ കോളേജ് നീന്തല്‍ മത്സരത്തില്‍ കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജ് 88 പോയിന്റുമായി വനിതാ വിഭാഗത്തിലും തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് 86 പോയിന്റുമായി പുരുഷവിഭാഗത്തിലും ജേതാക്കളായി. വനിതാവിഭാഗത്തില്‍ 46 പോയിന്റ് വീതം നേടി തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജ്, ചിറ്റൂര്‍ ഗവ. കോളേജ് എന്നിവ രണ്ടാം സ്ഥാനം പങ്കിട്ടു. പുരുഷവിഭാഗത്തില്‍ കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജ് (64 പോയിന്റ്), എസ്.കെ.വി.സി. കോളേജ് തൃശ്ശൂര്‍ (40) എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി....
എം.എഡ്. പ്രവേശനം 2024 : തിരുത്തൽ / ലേറ്റ് രജിസ്‌ട്രേഷൻ സൗകര്യം 20 വരെ ; കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍
university

എം.എഡ്. പ്രവേശനം 2024 : തിരുത്തൽ / ലേറ്റ് രജിസ്‌ട്രേഷൻ സൗകര്യം 20 വരെ ; കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

എം.എഡ്. പ്രവേശനം 2024 : തിരുത്തൽ / ലേറ്റ് രജിസ്‌ട്രേഷൻ സൗകര്യം 20 വരെ എം.എഡ്. പ്രോഗ്രാം പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷയിലെ തെറ്റുകള്‍ തിരുത്തുന്നതിനുള്ള (പേര്, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി., ജനന തീയതി, യോഗ്യത സര്‍ട്ടിഫിക്കറ്റിലെ രജിസ്റ്റര്‍ നമ്പര്‍ എന്നിവ ഒഴികെ) സൗകര്യം ഒക്ടോബർ 20 വരെ ലഭ്യമാകും.  ഒന്നാം ഓപ്ഷന്‍ ലഭിച്ച് സ്ഥിര പ്രവേശനം നേടിയവർക്കും, ഹയര്‍ ഓപ്ഷന്‍ ക്യാന്‍സല്‍ ചെയ്ത് സ്ഥിരം പ്രവേശനം നേടിയവരും ഒഴികെയുള്ളവര്‍ക്ക് തിരുത്തൽ സൗകര്യം ലഭ്യമാകും. ഒന്ന്, രണ്ട് അലോട്ട്മെന്റുകള്‍ ലഭിച്ച് ഇന്‍ഡക്സ് മാര്‍ക്ക്, വെയിറ്റേജ് മാര്‍ക്ക്, റിസര്‍വേഷന്‍ കാറ്റഗറി, കോളേജ് ഓപ്ഷന്‍ മുതലായവയിലെ തെറ്റുകള്‍ കാരണം പ്രവേശനം നേടാൻ കഴിയാതിരുന്നവര്‍ക്കും എഡിറ്റിംഗ് സൗകര്യം ഉപയോഗിക്കുന്നതിന് വിധേയമായി വെയിറ്റിംങ് റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കുന്നതാണ്. തിരുത്തൽ വരുത്തിയവർ പുതുക്കിയ അ...
അറബിക് പി.എച്ച്.ഡി. ഒഴിവ് ; കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍
university

അറബിക് പി.എച്ച്.ഡി. ഒഴിവ് ; കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

അന്തർദേശീയ പ്രഭാഷണ പരമ്പര ഗവേഷണ രീതിശാസ്ത്രം എന്ന വിഷയത്തിൽ കാലിക്കറ്റ് സർവകലാശാലാ റഷ്യൻ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചർ പഠന വകുപ്പ് അന്തർദ്ദേശീയ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. യു. കെ. ഹയർ എജ്യുക്കേഷൻ അക്കാദമി പണ്ഡിതനായ ഡോ. കെ.എസ്. ശ്രീനാഥ് പരമ്പരക്ക് തുടക്കം കുറിച്ചു. തുടർന്ന്  സുനിൽ  പി. ഇളയിടം, ടി.വി. മധു, സി.എസ്. വെങ്കിടേശ്വരൻ, സുധീഷ് കോട്ടേമ്പ്രം, കെ.എസ്. മാധവൻ എന്നിവർ ഗവേഷണ രീതിശാസ്ത്രത്തിൻ്റെ വിവിധ തലങ്ങളെ പറ്റി ഗവേഷകരുമായി സംവദിച്ചു. 21-ന് സമാപിക്കുന്ന പ്രഭാഷണ പരമ്പരയിൽ ഇ.വി. രാമകൃഷ്ണൻ, ഷംസാദ് ഹുസൈൻ, പ്രിയ കെ. നായർ എന്നിവർ പങ്കെടുക്കും. പി.ആർ. 1501/2024 അറബിക് പി.എച്ച്.ഡി. ഒഴിവ് കാലിക്കറ്റ് സർവകലാശാലാ അറബിക് പഠനവകുപ്പിൽ നാല് ഒഴിവുകളിലേക്ക് പി.എച്ച്.ഡി. അറബിക്ക് ( നോൺ എൻട്രൻസ് - എനി ടൈം രജിസ്‌ട്രേഷൻ ) പ്രവേശനത്തിന് യു.ജി.സി., ജെ.ആർ.എഫ്. നേടിയവരിൽ നിന്നും അപേക്ഷ ക്...
അശാസ്ത്രീയ ചരിത്രരചന വർത്തമാനകാല പ്രതിസന്ധി : സയിദ് അലി നദീം റസാവി
university

അശാസ്ത്രീയ ചരിത്രരചന വർത്തമാനകാല പ്രതിസന്ധി : സയിദ് അലി നദീം റസാവി

ഏറെ ശാസ്ത്രീയ ഗവേഷണങ്ങൾ പുറത്തുവരുന്ന പുതിയകാലത്ത് സമകാലീന സ്കൂൾ കോളേജ്  പാഠപുസ്തകങ്ങളിൽ ശാസ്ത്രീയ ചരിത്രത്തിനു പകരം കഥകളും ഭാവനകളും ചരിത്രമായി എഴുതി ചേർത്തിരിക്കുന്നതായി അലിഗഡ് സർവകലാശാല പ്രൊഫ. സയിദ് അലി നദീം റസാവി പറഞ്ഞു. കാലിക്കറ്റ് സർവകലാശാലയിലെ ഇ.എം.എസ്. ചെയർ സംഘ ടിപ്പിച്ച ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യാ ചരിത്ര രചന എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പ്രതിസന്ധിയെ വിദ്യാർത്ഥികളും ഗവേഷകരും നേരിടേണ്ടതുണ്ടെന്ന് സെമിനാറിൽ അഭിപ്രായമുയർന്നു. തെളിവുകളാണ് ചരിത്ര രചനയുടെ അടിസ്ഥാനം. തെളിവുകളെ ശാസ്ത്രീയ രീതിയിൽ ഉപയോഗിച്ച് എഴുതുന്ന ചരിത്രത്തിനേ തുല്യതയുള്ള സമൂഹത്തിനെ സൃഷ്ടിക്കുവാൻ സാധിക്കൂ.  ഇന്ത്യയിലെ ആദിവാസി സമൂഹങ്ങളുടെ ചരിത്രവും സംസ്കാരവും വർഗീയ ശക്തികൾ ദുർവ്യാഖ്യാനം ചെയ്യുന്നതായി ഡോ. ബാംഗ്യ ബുഖ്യ പറഞ്ഞു. ആദിവാസികളുടെ സംസ്കാരത്തെ ഹിന്ദുത്വവാദികൾ സ്വാംശീകരിക്കുന്നത് ഏറെ അപകട...
കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍
university

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

സർവകലാശാലയിൽ മലബാർ സ്വിമ്മിങ് ഫെസ്റ്റ് കാലിക്കറ്റ് സർവകലാശാലാ സ്വിമ്മിങ് അക്കാദമിയും (സി.യു.എസ്.എ.) സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ പഠനവകുപ്പും സംയുക്തമായി മലബാർ മേഖലയിലുള്ളവർക്കായി നീന്തൽ മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 19-ന് സർവകലാശാലാ അക്വാട്ടിക് കോംപ്ലക്സിലെ 25, 50 മീറ്റർ ഇന്റർനാഷണൽ പൂളിൽ നടക്കുന്ന മത്സരത്തിൽ പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാം. ടീമായി പങ്കെടുക്കുന്ന സ്കൂൾ, കോളേജ്, ക്ലബ്, ഡിപ്പാർട്ട്മെന്റ് എന്നിവരിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കുന്നവർക്ക് ട്രോഫിയും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകും. ഒക്ടോബർ 17-നകം രജിസ്‌ട്രേഷൻ ചെയ്യണം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ഫോൺ : 9447862698, 9496362961. പി.ആർ. 1493/2024 സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിൽ ടെക്‌നീഷ്യൻ നിയമനം തൃശ്ശൂർ ജില്ലയിലെ അരാണാട്ടുകാരയിലുള്ള കാലിക്കറ്റ് സർവകലാശാലാ ഡോ. ജോൺ ...
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇ.എം.എസ്. ചെയര്‍ ദേശീയ സെമിനാര്‍ തുടങ്ങി
university

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇ.എം.എസ്. ചെയര്‍ ദേശീയ സെമിനാര്‍ തുടങ്ങി

ആധുനിക ഇന്ത്യയുടെ പ്രത്യേകത വിജ്ഞാനത്തിന്റെ ജനാധിപത്യവത്കരണമാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഇ.എം.എസ്. ചെയര്‍ ഫോര്‍ മാര്‍ക്‌സിയന്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജവഹര്‍ലാല്‍ നെഹ്‌റുവി ന്റെ നേതൃത്വമാണ് വിജ്ഞാനത്തിന്റെ ജനാധിപത്യവത്കരണത്തിന് സഹായകമായത്. ഈ മുന്നേറ്റം പുതിയ ഡിജിറ്റല്‍ യുഗത്തിലും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. അലിഗഡ് സര്‍വകലാശാലയിലെ പ്രൊഫസര്‍ സയ്യിദ് അലി നദീം റസാവി അധ്യക്ഷത വഹിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യാ ചരിത്രരചനയുടെ പ്രധാന പ്രതിസന്ധി വര്‍ഗീയ ശക്തികളുടെ ഇടപെടലാണെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രീയ രീതിയില്‍  ചരിത്ര രചന നടത്തുന്നതില്‍ ഇ.എം.എസ്. നമ്പൂതിരിപ്പാട് നടത്തി യ ശ്രമങ്ങള്‍ ഈ നൂറ്റാണ്ടിലും പ്രസക്തമാണെന്നും അദ്ദേഹ...
കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍
university

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

ഹിന്ദി ദേശീയ സെമിനാർ കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പിന്റെ ആഭിമുഖ്യത്തിൽ “മധ്യകാല സാഹി ത്യത്തിന്റെ പുനർവായന” എന്ന വിഷയത്തിൽ ഒക്ടോബർ 22, 23, 24 തീയതികളിൽ ദേശീയ സെമിനാർ നടക്കും. 22 - ന് രാവിലെ 10 മണിക്ക് ആര്യഭട്ടാ ഹാളിൽ നടക്കുന്ന ചടങ്ങിൽ ബനാറസ് ഹിന്ദു സർവകലാശാലയിലെ പ്രൊഫസർ അവധേഷ് പ്രധാൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ ചിന്തകർ പങ്കെടുക്കും.    പി.ആർ. 148362024 എം.എഡ്. പ്രവേശനം 2024 - 25 രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സർവകലാശാലയുടെ 2024-25 അധ്യയന വര്‍ഷത്തെ ഏകജാലക സംവിധാനം മുഖാന്തിരമുള്ള എം.എഡ് പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഒക്ടോബർ 16 - ന് വൈകീട്ട് 3 മണിക്ക് മുൻപായി മാൻഡേറ്ററി ഫീസടച്ച് അലോട്ട്മെന്റ് ലഭിച്ച കോളേജിൽ സ്ഥിരപ്രവേശനം നേടേണ്ടതാണ്. മാൻഡേറ്ററി ഫീസ് : ...
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

അസിസ്റ്റന്റ് പ്രൊഫസർ അഭിമുഖം കാലിക്കറ്റ് സർവകലാശാലാ തുഞ്ചൻ മാനുസ്ക്രിപ്റ്റ് റെപ്പോസിറ്ററി ആന്റ് മൾട്ടിഡിസിപ്ലി നറി റിസർച്ച് സെന്ററിൽ എം.എ. എപ്പിഗ്രാഫി ആന്റ് മാനുസ്ക്രിപ്റ്റോളജി പ്രോഗ്രാമിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനായി ആഗസ്റ്റ് ഏഴിലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള അഭിമുഖം ഒക്ടോബർ 14-ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ https://www.uoc.ac.in/ . സമ്പർക്ക ക്ലാസ് മാറ്റി കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭാസ വിഭാഗം പഠന കേന്ദ്രങ്ങളായ എം.ഇ.എസ്. കെ.വി.എം. കോളേജ് വളാഞ്ചേരി, സെന്റ് തോമസ് കോളേജ് തൃശ്ശൂർ, ഗവ. കോളേജ് മടപ്പള്ളി എന്നിവിടങ്ങളിൽ ഒക്ടോബർ അഞ്ചിന് നടത്താൻ നിശ്ചയിച്ചിരുന്ന 2023 പ്രവേശനം ബി.എ., ബി.കോം., ബി.ബി.എ. വിദ്യാർഥികളുടെ മൂന്നാം സെമസ്റ്റർ സമ്പർക്ക ക്...
ശനിയാഴ്ച പ്രവൃത്തിദിനം ; കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍
university

ശനിയാഴ്ച പ്രവൃത്തിദിനം ; കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

ശനിയാഴ്ച പ്രവൃത്തിദിനംകാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകള്‍, പഠനവകുപ്പുകള്‍, സെന്ററുകള്‍ എന്നിവക്ക് ഒക്ടോബര്‍ അഞ്ച് പ്രവൃത്തി ദിവസമായിരിക്കും. മണ്‍സൂണ്‍ സീസണിലെ വെള്ളപ്പൊക്കം മൂലം നഷ്ടമായ പ്രവൃത്തി ദിനങ്ങള്‍ നികത്തുന്നതിന്റെ ഭാഗമായാണ് വൈസ് ചാന്‍സലറുടെ ഉത്തരവ്. കാലിക്കറ്റ് സർവകലാശാലാ പാർക്ക് അഞ്ചു മുതൽ പൊതുജനങ്ങൾക്കായി തുറക്കും കാലിക്കറ്റ് സർവകലാശാലാ പാർക്ക് ഒക്ടോബർ അഞ്ചു മുതൽ എല്ലാ ശനി, ഞായർ ദിവസങ്ങളിലും വൈകീട്ട് മൂന്ന് മുതൽ ആറു വരെ പൊതുജനങ്ങൾക്കായി തുറന്ന് നൽകുമെന്ന് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ അറിയിച്ചു. എം.എഡ്. പ്രവേശനം 2024 - 25 : അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സർവകലാശാലാ എഡ്യൂക്കേഷൻ പഠനവകുപ്പ്, അഫിലിയേറ്റഡ് ട്രെയിനിംഗ് കോളേജുകൾ എന്നിവിടങ്ങളിലെ 2024 - 25 അധ്യയന വര്‍ഷത്തെ എം.എഡ് പ്രോഗ്രാം  അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട...
കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍
university

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

ഇ.എം.എസ്. ചെയറിൽ ദേശീയ സെമിനാർ കാലിക്കറ്റ് സർവകലാശാലാ ഇ.എം.എസ്. ചെയറിന്റെ നേതൃത്വത്തിൽ ഒക്ടോബർ 15, 16 തീയതികളിൽ ‘21-ാം നൂറ്റാ ണ്ടിലെ ഇന്ത്യൻ ചരിത്ര രചന - പ്രശ്നങ്ങളും സാധ്യതകളും’ എന്ന വിഷയത്തിൽ ദേശീയ സെമിനാർ നടത്തുന്നു. 15-ന് രാവിലെ 10 മണിക്ക് ഇ.എം.എസ് സെമിനാർ കോംപ്ലക്സിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. പ്രൊഫ. ബദ്രി നാരായൺ, ഡോ. അർച്ചന സിങ് (ഗോവിന്ദ് വല്ലഭ പന്ത് സർവകലാശാല അലഹബാദ്), പ്രൊഫ. ഭാഗ്യ ഭുഗ്യ (ഹൈദ്രാബാദ് സർവകലാശാല), പ്രൊഫ. സയ്യിദ് അലി നദീം രാസവി (അലിഗഡ് മുസ്ലിം സർവകലാശാല), ഡോ. വി. സെൽവകുമാർ (തമിഴ്നാട് സർവകലാശാല), ഡോ. കെ.എൻ. ഗണേഷ് (ചെയർപേഴ്സൺ, കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച്) തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ : 7907077970, 8129317440. പി.ആർ. 1425/2024 സ്കൂൾ വിദ്യാർഥികൾക്ക് ദ്...
അഖിലേന്ത്യാ തല്‍ സൈനിക് ക്യാമ്പ് : കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാര്‍ഥിനിക്ക് വെള്ളി മെഡല്‍
university

അഖിലേന്ത്യാ തല്‍ സൈനിക് ക്യാമ്പ് : കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാര്‍ഥിനിക്ക് വെള്ളി മെഡല്‍

ന്യൂഡല്‍ഹിയില്‍ നടന്ന അഖിലേന്ത്യാ തല്‍ സൈനിക് ക്യാമ്പില്‍ കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസ് പഠനവകുപ്പിലെ വിദ്യാര്‍ഥിനിക്ക് വെള്ളി മെഡല്‍. ഇന്റഗ്രേറ്റഡ് എം.എ. ഡെവലപ്‌മെന്റ് സ്റ്റഡീസ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിനി പുണ്യ എസ്. രാജാണ്  എന്‍.സി.സി. സീനിയര്‍ വിഭാഗത്തില്‍ ആരോഗ്യവും ശുചിത്വവും എന്ന ഇനത്തില്‍ മത്സരിച്ച് വെള്ളി നേടയത്. കേരള ആന്റ് ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച പുണ്യ കോഴിക്കോട് സ്വദേശിയായ വിമുക്തഭടന്‍ കെ.എന്‍. പ്രേമരാജന്റെയും സിന്ധുവിന്റെയും മകളാണ്....
കാലിക്കറ്റ് സര്‍വലാശാല അറിയിപ്പുകള്‍
university

കാലിക്കറ്റ് സര്‍വലാശാല അറിയിപ്പുകള്‍

സർവകലാശാലയിൽ മലബാർ സ്വിമ്മിങ് ഫെസ്റ്റ് കാലിക്കറ്റ് സർവകലാശാലാ സ്വിമ്മിങ് അക്കാദമിയും ( സി.യു.എസ്.എ. ) ഡിപ്പാർട്ട്മെന്റ് ഓഫ് ഫിസിക്കൽ എജ്യുക്കേഷനും സംയുക്തമായി മലബാർ മേഖലയിലെ നീന്തൽ താരങ്ങൾക്ക് നീന്തൽ മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 19, 20 തീയതികളിൽ സർവകലാശാലാ അക്വാട്ടിക് കോംപ്ലക്സിൽ (25 മീറ്റർ, 50 മീറ്റർ ഇന്റർനാഷണൽ പൂൾ) നടക്കുന്ന മത്സരത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വിദ്യാർഥികൾക്കും പങ്കെടുക്കാം. ടീമായി പങ്കെടുക്കുന്ന സ്കൂൾ, കോളേജ്, ക്ലബ്, ഡിപ്പാർട്ട്മെന്റ് എന്നിവരിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കുന്നവർക്ക് ട്രോഫിയും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകും. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ : 9447862698, 9496362961.  പി.ആർ. 1417/2024 സി.ഡി.എം.ആർ.പിയിൽ വിവിധ ഒഴിവുകൾ കാലിക്കറ്റ് സർവകലാശാലാ സൈക്കോളജി പഠന വകുപ്പിന്റെയും കേര...
കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍
university

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

അറബിക് അസി. പ്രൊഫ. അഭിമുഖം കോഴിക്കോട് കല്ലായിയിലുള്ള കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ അറബിക് അസി. പ്രൊഫ. തസ്തികയിൽ (മണിക്കൂർ അടിസ്ഥാനത്തിൽ) ഒരൊഴിവുണ്ട്. യോഗ്യരായവർ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 30-ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് സെന്ററിൽ നേരിട്ട് ഹാജരാകണം. ഫോൺ : 9447234113. പി.ആർ. 1396/2024 എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി സീറ്റൊഴിവ് കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത് സയൻസിൽ സ്വാശ്രയ എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി പ്രോഗ്രാമിന് സ്പോർട്സ് ക്വാട്ട - 2, ലക്ഷ്വദീപ് - 1, എൻ.ആർ.ഐ - 1, പി.ഡബ്ല്യൂ.ഡി. - 3, എന്നീ വിഭാഗംങ്ങളിൽ സീറ്റൊഴിവുണ്ട്. യോഗ്യത : ബി.എസ് സി. ഫുഡ് ടെക്‌നോളജി. ക്യാപ് ഐ.ഡി. ഉള്ളവർ ആവശ്യമായ രേഖകൾ സഹിതം സെപ്റ്റംബർ 30-ന് രാവിലെ 10.30 മണിക്ക് സ്കൂൾ ഓഫ് ഹെൽത് സയൻസിൽ ഹാജരാകേണ്ടതാണ്. ഫോൺ : 0494 2407345. പി.ആർ. 1397/2024 എം.എസ് സി...
സി.എച്ചിനെ പൊതുസമൂഹം നിരന്തരം സ്മരിക്കുന്നു ; സാദിഖലി ശിഹാബ് തങ്ങള്‍
Malappuram

സി.എച്ചിനെ പൊതുസമൂഹം നിരന്തരം സ്മരിക്കുന്നു ; സാദിഖലി ശിഹാബ് തങ്ങള്‍

അനുയായികള്‍ മാത്രമല്ല മലബാറിലെയും കേരളത്തിലെയും പൊതുസമൂഹം നിരന്തരം സ്മരിക്കുന്ന വ്യക്തിത്വമാണ് സി.എച്ച്. മുഹമ്മദ് കോയ എന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്. മുഹമ്മദ് കോയ ചെയര്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.എച്ചിന്റെ വിയോഗം നമുക്ക് നഷ്ടബോധമുണ്ടാക്കുന്നില്ല. ജീവിച്ചിരുന്നപ്പോഴും മരിച്ചതിന് ശേഷവും അദ്ദേഹത്തിന്റെ സാന്നിധ്യം പൊതുസമൂഹത്തിലുണ്ട്. പ്രവൃത്തിയിലൂടെയും പ്രഭാഷണങ്ങളിലൂടെയും പൊതുജനശ്രദ്ധ ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സി.എച്ച്. തിയറി മാത്രമായിരുന്നില്ല മനോഹരമായ പ്രാക്ടിക്കല്‍ കൂടിയായിരുന്നുവെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച എം.പി. അബ്ദുസമദ് സമദാനി എം.പി. അഭിപ്രായപ്പെട്ടു. ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.എല...
കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍
university

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

സെനറ്റ് യോഗം മാറ്റിവെച്ചു സെപ്റ്റംബർ 28-ന് നടത്താൻ നിശ്ചയിച്ചിരുന്ന കാലിക്കറ്റ് സർവകലാശാലയുടെ പ്രത്യേക സെനറ്റ് യോഗം മാറ്റിവെച്ചു. തീയതി പിന്നീട് അറിയിക്കും. പി.ആർ. 1374/2024 സി.സി.എസ്.ഐ.ടികളിൽ എം.സി.എ. / എം.എസ് സി. കമ്പ്യൂട്ടർ സയൻസ് സീറ്റൊഴിവ് കോഴിക്കോട് വടകരയിലെ കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ എം.സി.എ. / എം.എസ് സി. കമ്പ്യൂട്ടർ സയൻസ്  കോഴ്‌സുകളിൽ ഏതാനും സീറ്റൊഴിവുണ്ട്. യോഗ്യരായവർ സെപ്റ്റംബർ 25 - ന് രാവിലെ 11 മണിക്ക് സെന്ററിൽ ഹാജരാകണം. എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗക്കാർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9446993188, 9447150936. പാലക്കാട് മണ്ണാർക്കാടുള്ള എം.ഇ.എസ്. കല്ലടി കോളേജിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ എം.സി.എ. / എം.എസ് സി. ക...
പ്രൊഫ. കെ. പി. മുരളീധരൻ പുരസ്‌കാരം ഡോ. കെ. എസ്. ചന്ദ്രശേഖറിന് സമ്മാനിച്ചു
university

പ്രൊഫ. കെ. പി. മുരളീധരൻ പുരസ്‌കാരം ഡോ. കെ. എസ്. ചന്ദ്രശേഖറിന് സമ്മാനിച്ചു

പ്രൊഫ. കെ. പി. മുരളീധരൻ പുരസ്‌കാര ട്രസ്റ്റിന്റെ 2023 വർഷത്തെ മികച്ച ഗവേഷക പുരസ്‌കാരം കേരള സർവകലാശാലയിലെ സീനിയർ പ്രഫസറായ ഡോ. കെ. എസ്. ചന്ദ്രശേഖറിന് സിൻഡിക്കേറ്റംഗം ഡോ. കാവുമ്പായി ബാലകൃഷ്‌ണൻ സമ്മാനിച്ചു. കാലിക്കറ്റ് സർവകലാശാലാ കൊമേഴ്സ് ആന്റ് മാനേജ്മെന്റ് വിഭാഗം ഡീനും പ്രൊഫസറുമായിരുന്ന പ്രൊഫ. കെ. പി. മുരളീധരന്റെ ഗവേഷണ വിദ്യാർഥികൾ രൂപം കൊടുത്ത ട്രസ്റ്റാണ് കൊമേഴ്സ് മാനേജ്മെന്റ് മേഖലകളിലെ മികച്ച ഗവേഷകർക്കുള്ള ഈ പുരസ്‌കാരം ഏർപ്പെടുത്തിയത്. ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ ഡോ. കെ. ജി. ശങ്കര നാരായണൻ അധ്യക്ഷനായി. വെസ്റ്റ് ലണ്ടൻ യൂണിവേഴ്സിറ്റിയുടെ യു.എ.ഇ. ക്യാമ്പസ് അക്കാഡമിക് ഡീൻ ഡോ. കെ. പി. മുരളീധരൻ, സിൻഡിക്കേറ്റംഗങ്ങളായ ഡോ. ടി. വസുമതി, ഡോ. കെ. മുഹമ്മദ് ഹനീഫ, മുൻ സിൻഡിക്കേറ്റംഗം ഡോ. എം. മനോഹരൻ, ഡോ. സക്കറിയ വർഗീസ്, ഡോ. പി. വി. ബഷീർ അഹമ്മദ്, പഠനവകുപ്പ് മേധാവി ഡോ. സി. എച്ച്. ശ്രീഷ തുടങ്ങിയവർ സംസാരിച്ചു....
പരീക്ഷാ ടൈംടേബിള്‍ ; കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍
university

പരീക്ഷാ ടൈംടേബിള്‍ ; കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

പ്രൊഫ. എം.എസ്. സ്വാമിനാഥന്‍ ചെയര്‍ ഉദ്ഘാടനം 23-ന് ; ശാസ്ത്ര പ്രചാരണത്തിന് പുതുമാതൃകയാകും ഇന്ത്യയെ കാര്‍ഷിക സ്വയം പര്യാപ്തതയിലേക്ക് നയിച്ച ശാസ്ത്ര പ്രതിഭയായ പ്രൊഫസര്‍ എം.എസ്. സ്വാമിനാഥന്റെ പേരില്‍ കാലിക്കറ്റ് സര്‍വകലാശാല ആരംഭിക്കുന്ന ചെയര്‍ 23-ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി.കെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.30-ന് ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന പരിപാടിയില്‍ പ്ലാനിംഗ് ബോര്‍ഡംഗം  പ്രൊഫ. ജിജു അലക്‌സ് മുഖ്യ പ്രഭാഷണം നടത്തും. വൈസ് ചാന്‍സിലര്‍ ഡോ. പി. രവീന്ദ്രന്‍ അധ്യക്ഷനാകും. ഡോ. സ്വാമിനാഥന്‍ വിഭാവനം ചെയ്ത വിധം ശാസ്ത്രപഠനവും ഗവേഷണവും പ്രചാരണവും ഒരുമിച്ചു കൊണ്ടു പോകാനുള്ള ശ്രമമാണ് കേന്ദ്രം ഏറ്റെടുക്കുന്നത്. വിദ്യാര്‍ഥികളിലൂടെയും ഗവേഷകരിലൂടെയും ജനകീയ ശാസ്ത്ര പ്രചാരണ പരിപാടികള്‍ നടത്താന്‍ സര്‍വകലാശാലയിലെ എല്ലാ ശാസ്ത്രഗവേഷണ വിഭാഗങ്ങളുമായും കൈകോര്...
കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍
university

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

സി.എച്ച്. ചെയറിൽ ദേശീയ സെമിനാർ കാലിക്കറ്റ് സർവകലാശാലാ സി.എച്ച്. മുഹമ്മദ് കോയ ചെയർ സെപ്റ്റംബർ 26, 27 തീയതികളിൽ നടത്തുന്ന ദേശീയ സെമിനാർ 26 - ന് രാവിലെ 9.30-ന് സർവകലാശാലാ ഇ.എം.എസ് സെമിനാർ കോംപ്ലക്സിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എ.മാരായ  പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ.എം.കെ മുനീർ, എം.പി.മാരായ എം.പി. അബ്ദുസമദ് സമദാനി, പി.വി അബ്ദുൽ വഹാബ് തുടങ്ങിയവർ പങ്കെടുക്കും. വിവിധ സെഷനുകളിലായി എം.പി.മാരായ ഇ.ടി മുഹമ്മദ് ബഷീർ, ഡോ. ഡി. രവികുമാർ, അഡ്വ. ഹാരിസ് ബീരാൻ, ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ ചെയർമാൻ വജാഹത്ത് ഹബീബുല്ല തുടങ്ങിയവർ സംസാരിക്കും. ഭരണഘടന, ജാതി സെൻസസ്, ഫെഡറലിസം, വഖഫ് നിയമ ഭേദഗതി, ദളിത് ജ്ഞാനോത്പാതനം, പട്ടികജാതി - പട്ടികവർഗ സംവരണം, ന്യൂനപക്ഷ പ്രതിനിധാനം, ഇന്ത്യൻ മാധ്യമരംഗം തുടങ്ങിയ വിഷയങ്ങളെ അധികരിച്ചാണ് സെമിനാർ. 27 - ന്...
കാലിക്കറ്റ് സർവകലാശാലയ്ക്ക് ICSSR ന്റെ 1.5 കോടി രൂപയുടെ കായിക സാക്ഷരത ഗവേഷണത്തിന് അംഗീകാരം
university

കാലിക്കറ്റ് സർവകലാശാലയ്ക്ക് ICSSR ന്റെ 1.5 കോടി രൂപയുടെ കായിക സാക്ഷരത ഗവേഷണത്തിന് അംഗീകാരം

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല കായിക വിഭാഗം മേധാവി Dr. വി. പി സകീർ ഹുസൈന്റെ നേതൃത്വത്തിൽ കേന്ദ്ര ഗവേഷണ വിഭാഗമായ ICSSR ന്റെ 1.5 കോടിയുടെ കായിക സാക്ഷരത (Physical Literacy) ഗവേഷണ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ചു. ഈ ഗവേഷണ പദ്ധതിയുടെ കോർഡിനേറ്ററായി Dr. വി. പി സകീർ ഹുസൈനും ഡയറക്ടർമാരായി കാലടി സർവകലാശാല കായിക വിഭാഗം മേധാവി Dr. ദിനു എം ആർ, തൃശൂർ മെഡിക്കൽ കോളേജ് കായിക വിഭാഗം അസോസിയേറ്റ് പ്രൊഫസർ Dr. ഷഫീഖ് വി എ, നിലമ്പൂർ അമൽ കോളേജ് കായിക വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ Dr. നാഫിഹ് ചെരപ്പുറത്ത്, കാലിക്കറ്റ്‌ സർവകലാശാല ജന്തു ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ Dr. സുബൈർ മേഡമ്മൽ എന്നിവരുമാണ് ഉള്ളത്. ദക്ഷിണെന്ത്യയിലെ നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെടുന്ന പ്രൈമറി സ്കൂൾ വിദ്യാർത്ഥികളിലാണ് നാല് വർഷം നീണ്ടു നിൽക്കുന്ന കായിക സാക്ഷരത പരിശീലന പദ്ധതി നടപ്പിലാകുന്നത്....