കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
സി.ഡി.എം.ആർ.പി. ഒഴിവുകൾ : ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സർവകലാശാലാ സൈക്കോളജി പഠന വകുപ്പിന്റെയും കേരള സർക്കാർ സാമൂഹികനീതി വകുപ്പിന്റെയും സംയുക്ത സംരംഭമായ കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മന്റ് ആന്റ് റീഹാബിലിറ്റേഷൻ പ്രോഗ്രാമിലെ ( സി.ഡി.എം.ആർ.പി. ) വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിനുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. ലിസ്റ്റിലുൾപ്പെട്ടവർ യോഗ്യതാ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഡിസംബർ 13-ന് രാവിലെ 10.30-ന് സർവകലാശാലാ ഭരണസിരാകേന്ദ്രത്തിൽ അഭിമുഖത്തിന് ഹാജരാകണം. ചുരുക്കപ്പട്ടികയും ഉദ്യോഗാർഥികൾക്കുള്ള നിർദ്ദേശങ്ങളും വെബ്‌സൈറ്റിൽ
പി.ആർ. 1779/2024
എൻ.എസ്.എസ്. ഗ്രേസ് മാർക്ക്
അഫിലിയേറ്റഡ് കോളേജുകളിലെ ( CBCSS - 2022 പ്രവേശനം ) ഇന്റഗ്രേറ്റഡ് പി.ജി. വിദ്യാർഥികൾക്ക് എൻ.എസ്.എസ്. ഗ്രേസ് മാർക്കിന് സ്റ്റുഡന്റസ് പോർട്ടലിലെ ഗ്രേ...

