കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
ജെ.ആർ.എഫ്. നിയമനം
കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠന വകുപ്പിൽ എമിരിറ്റസ് സയന്റിസ്റ്റ് - സി.എസ്.ഐ.ആർ. സ്‌കീം പ്രോജക്ടിന്റെ ഭാഗമായി ഒരു ജൂനിയർ റിസർച്ച് ഫെല്ലോയെ നിയമിക്കുന്നു. മതിയായ യോഗ്യത, അഭിമുഖം, പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ ജൂൺ 29-ന് വൈകീട്ട് നാലു മാണി വരെ ഡോ. കെ. പി. സന്തോഷ്, എമിരിറ്റസ് സയന്റിസ്റ്റ് - സി.എസ്.ഐ.ആർ., ഡിപ്പാർട്മെന്റ് ഓഫ് ഫിസിക്സ്, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി. ഒ. കേരള 673 635 എന്ന വിലാസത്തിൽ സ്വീകരിക്കും. വിശദമായ വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ. കൂടുതൽ വിവരങ്ങൾക്ക് ഇ-മെയിൽ ഐ.ഡി.: [email protected], ഫോൺ: 9495409757.
പി.ആർ. 802/2024
ഐ.ടി.എസ്.ആറിൽ എം.എ. സോഷ്യോളജി: ഇപ്പോൾ അപേക്ഷിക്കാം
പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാഥികൾക്ക് വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ...






