കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാർത്തകൾ
കെ.എ.എസ്. പരീക്ഷാ സൗജന്യ പരിശീലനം
കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ ഡിഗ്രി യോഗ്യതയുള്ള പി.എസ്.സി. പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി സൗജന്യ പരിശീലനം ഓണ്‍ലൈനായി നല്‍കുന്നു. കെ.എ.എസ്. പ്രാഥമിക പരീക്ഷാ സിലബസിന് ഊന്നല്‍ നല്‍കുന്ന പരിശീലനത്തിന് താല്‍പര്യമുള്ളവര്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, വാട്‌സ്ആപ്പ് നമ്പര്‍ എന്നിവ സഹിതം [email protected] എന്ന ഇ-മെയിലില്‍ 10-ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ആദ്യം അപേക്ഷ നല്‍കുന്ന 100 പേര്‍ക്കാണ് അവസരം. ഫോണ്‍ 0494 2405540
ആഭരണ, കളിപ്പാട്ട നിര്‍മാണ പരിശീലനം
കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പ് ആഭരണ, കളിപ്പാട്ട നിര്‍മാണത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. ക്ലാസ്സുകള്‍ 16-ന് തുടങ്ങും. താല്‍പര്യമുള്ളവര്‍ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക. കോവിഡ്...