ബിരുദ പ്രോഗ്രാം നിയമാവലിക്ക് അംഗീകാരമേകി അക്കാദമിക് കൗണ്‍സില്‍
അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളുടെ (ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് സെമസ്റ്റര്‍ സിസ്റ്റം) നിയമാവലിക്ക് കാലിക്കറ്റ് സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. സര്‍വകലാശാല നടപ്പാക്കിയ നാലുവര്‍ഷ ബിരുദ പ്രോഗ്രാം (എഫ്.വൈ.യു.ജി.പി.) സംബന്ധിച്ച് സ്റ്റിയറിങ് കമ്മിറ്റി തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കിയ വൈസ് ചാന്‍സലറുടെ നടപടിയും യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവയുടെ നിയമാവലികളില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയ അവ്യക്തകളും പിശകുകളും ഉടന്‍ പരിഹരിക്കുന്നതിന് വൈസ് ചാന്‍സലര്‍ നിര്‍ദേശം നല്‍കി.
പരീക്ഷാ മൂല്യനിര്‍ണയത്തിന് അതത് വിഷയങ്ങള്‍ പഠിപ്പിക്കാത്ത അധ്യാപകരും ഉള്‍പ്പെടുന്നതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ പരീക്ഷാ കണ്‍ട്രോളറെ ചുമതലപ്പെടുത്തി. അധ്യാപകരുടെ വിവരങ്ങള്‍ കൃത്യമാക്കുന്നതിന് കോളേജ് പോര്‍ട്ടല്‍ യഥാസമയം പുതുക്കും. വയനാട്ടിലെ വൈത്തിരി ഓറിയന്റല്‍ സ്‌കൂള്‍ ഓ...

