ബാറ്ററിക്ക് പകരം സൂപ്പര്‍ കപ്പാസിറ്റര്‍ ; കാലിക്കറ്റിന് പേറ്റന്റ്
മികച്ച സ്‌റ്റോറേജിനോടൊപ്പം ചാര്‍ജിങ്ങും ഡിസ്ചാര്‍ജിങ്ങും ലഭ്യമാക്കുന്ന സൂപ്പര്‍ കപ്പാസിറ്ററിന്റെ കണ്ടുപിടിത്തത്തിന് കാലിക്കറ്റ് സര്‍വകലാശാലക്ക് പേറ്റന്റ്. കെമിസ്ട്രി പഠനവകുപ്പ് പ്രൊഫസര്‍ ഡോ. എ.ഐ. യഹിയ, ഗവേഷണ വിദ്യാര്‍ഥി ശിവകൃഷ്ണ പ്രകാശ് എന്നിവരാണ് പദ്ധതിക്ക് പിന്നില്‍ പ്രയത്‌നിച്ചത്. ഊര്‍ജ സംഭരണത്തിനായി ഉപയോഗിക്കുന്ന രണ്ട് സാങ്കേതിക വിദ്യകളാണ് സൂപ്പര്‍ കപ്പാസിറ്ററുകളും ലിഥിയം - അയണ്‍ ബാറ്ററികളും. ചാര്‍ജ് സംഭരിക്കാനുള്ള കഴിവും ചാര്‍ജ് ചെയ്യാനും ഡിസ്ചാര്‍ജ് ചെയ്യാനുമുള്ള സമയ വ്യത്യാസവും അടിസ്ഥാനമാക്കി ഇവ രണ്ടും വ്യത്യസ്ത ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്.
ലിഥിയം - അയണ്‍ ബാറ്ററികള്‍ വലിയ അളവില്‍ ചാര്‍ജ് സ്റ്റോര്‍ ചെയ്യുമെങ്കിലും അവയ്ക്ക് ചാര്‍ജ് ചെയ്യാനും ഡിസ്ചാര്‍ജ് ചെയ്യാനും സമയം കൂടുതല്‍ വേണം. സ്ഥിരതയും കുറവാണ്. എന്നാല്‍ സൂപ്പര്‍കപ്പാസിറ്ററുകളില്‍ ബാറ്ററിയുടെ അത്ര ചാര്‍ജ് സ്റ്റോര്‍ ചെയ...















