Tag: Campus front

കാംപസ് ഫ്രണ്ട് മുന്‍ നേതാവെന്ന കാരണം ചൂണ്ടിക്കാട്ടി കുറ്റിപ്പുറം ബഡ്‌സ് സ്‌കൂളിലെ അധ്യാപകനെ പിരിച്ചുവിടാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം
Malappuram

കാംപസ് ഫ്രണ്ട് മുന്‍ നേതാവെന്ന കാരണം ചൂണ്ടിക്കാട്ടി കുറ്റിപ്പുറം ബഡ്‌സ് സ്‌കൂളിലെ അധ്യാപകനെ പിരിച്ചുവിടാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം

കാമ്പസ് ഫ്രണ്ട മുന്‍ നേതാവാണെന്ന കാരണം ചൂണ്ടിക്കാട്ടി കുറ്റിപ്പുറം ബഡ്‌സ് സ്‌കൂളിലെ സ്‌പെഷ്യല്‍ എജുക്കേറ്ററെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ കലക്ടറുടെ നിര്‍ദേശം. തവനൂര്‍ അയിങ്കലം സ്വദേശിയുമായ തടത്തില്‍ മുജീബ് റഹ്മാനെയാണ് പിരിച്ചുവിടാന്‍ ജില്ലാ കലക്ടര്‍ വിനോദ്കുമാര്‍ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിന് നിര്‍ദേശം നല്‍കിയത്. നടപടികള്‍ സ്വീകരിക്കുന്നതിന് മുന്നോടിയായി ഭരണസമിതി യോഗത്തിലെത്തി വിശദീകരണം നല്‍കാന്‍ അധ്യാപകനോട് ഗ്രാമ പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുജീബ് റഹ്മാനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 12 ാം തിയതിയാണ് ജില്ലാ കലക്ടറുടെ കത്ത് ഗ്രാമ പഞ്ചായത്തിന് ലഭിച്ചത്. മുജീബ് റഹ്മാന്‍ ബിജെപി സര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദ്യാര്‍ഥി വിഭാഗമായ കാംപസ് ഫ്രണ്ടിന്റെ മുന്‍ സംസ്ഥാന നേതാവാണെന്നും ഇദ്ദേഹത്തിനെതിരേ പരപ്പനങ്ങാടിയില്‍ കേസുണ്ടെന്നു...
Crime

വിദ്യാർഥികളെ പീഡിപ്പിച്ച സംഭവം: റിട്ട അധ്യാപകനെ കസ്റ്റഡിയിൽ എടുത്തു

മലപ്പുറം: പോക്സോ കേസിൽ മലപ്പുറം സെന്റ് ജമ്മാസ്  സ്കൂളിലെ റിട്ട. അധ്യാപകൻ കെ വി ശശികുമാർ പൊലീസ് കസ്റ്റഡിയിൽ. പീഡനക്കേസിൽ  പ്രതിയായതോടെ ഒളിവിലായിരുന്നു മലപ്പുറത്തെ മുൻ നഗരാസഭാംഗം കൂടിയായ കെ വി ശശികുമാർ. മലപ്പുറത്തെ സ്കൂളിൽ അധ്യാപകനായിരിക്കെ കുട്ടികളെ പീഡിപ്പിച്ചു എന്നാണ് സിപിഎം നേതാവായിരുന്ന അധ്യാപകനെതിരെ പരാതി ഉയ‍‍ർന്നത്. 50ലധികം വിദ്യാര്‍ത്ഥികളാണ് അധ്യാപകനെതിരെ പരാതി നല്‍കിയിരിക്കുന്നത്.ആറാം ക്ലാസുകാരിയിരിക്കെ തന്‍റെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചതായി കാണിച്ച്  പെൺകുട്ടി നൽകിയ പരാതിയിലാണ് കെ വി ശശികുമാറിനെതിരെ പൊലീസ് പോക്സോ കേസ് ചുമത്തിയത്. തുടർച്ചയായ വർഷങ്ങളിൽ ഇയാൾ ഇതേ തരത്തിൽ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചതായി പരാതിയിലുണ്ട്. ഈ കേസിൽ ഇയാളെ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനയ്ക്കിടെയാണ് ശശികുമാർ ഒളിവിൽ പോയത്. ഫോൺ ഓഫ് ചെയ്ത നിലയിലാണെന്നും കണ്ടെത്താനായില്ലെന്നുമാണ് പൊലീസ് വിശദീകരണം. എന്നാൽ ഇയാൾക്ക് ഭരണത്...
Local news

മമ്പുറം ജി എം എൽ പി സ്കൂൾ സ്ഥലവും കെട്ടിടവും ഏറ്റെടുക്കണം: ക്യാമ്പസ് ഫ്രണ്ട്

90 വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മമ്പുറം ജി എം എൽ പി സ്കൂൾ സ്ഥലവും കെട്ടിടവും ഗവൺമെൻറ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ മമ്പുറം യൂണിറ്റ് അബ്ദുറഹിമാൻ നഗർ പഞ്ചായത്ത് മമ്പുറം പത്തൊമ്പതാം വാർഡ് മെമ്പർ ജുസൈറ മൻസൂറിന് നിവേദനം നൽകി. കാംപസ് ഫ്രണ്ട് മമ്പുറം യൂണിറ്റ് പ്രസിഡൻറ് അബ്ദുൽ ബാസിത് എ പി, യൂണിറ്റ് സെക്രട്ടറി ഷഫാഫ് എം എന്നിവർ നേതൃത്വം നൽകി. അർഷഖ് ശർബാസ് വി എസ്, ഷഫീഖ് എം, നിഹാൽ ബക്കർ ചെമ്പൻ, ഇർഷാദ് കാരാടൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ...
Education, Kerala, Other

കൂടുതൽ പ്ലസ് ‌വൺ ബാച്ചുകൾ നവംബർ 23ഓടെ, ആശങ്ക വേണ്ട: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം- പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും തുടർവിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. അതിനായി സീറ്റ് അധികം ആവശ്യമുള്ള സ്‌കൂളുകളിൽ ഈ മാസം 23 ഓടെ പുതിയ ബാച്ച് അനുവദിക്കും. ഇക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച് പൊതുസമൂഹത്തിന് ആശങ്കയുണ്ടായിരുന്നു. മാർഗരേഖ അനുസരിച്ചുള്ള അധ്യാപനം ഉറപ്പാക്കിയതിലൂടെ സർക്കാരിന് ആ ആശങ്ക ഇല്ലാതാക്കാനായി. സ്‌കൂൾ തുറന്നതിനു ശേഷം 80 ശതമാനത്തോളം വിദ്യാർഥികൾ പല ദിവസങ്ങളിലായി ഹാജരായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുൻപ് എങ്ങുമില്ലാത്ത വിധത്തിലാണ് പൊതു വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുന്നത്. ഭൗതിക സൗകര്യങ്ങൾക്കൊപ്പം അക്കാദമിക്ക് നിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള നടപടികളും പുരോഗമിക്കുകയാണ്. അതിനായി ഖാദർ കമ്മിറ്...
error: Content is protected !!