Tag: Cheating

സിസ് ബാങ്ക് തട്ടിപ്പ് കേസ്; കമ്പനി സിഇഒ വസീം അറസ്റ്റിൽ
Crime

സിസ് ബാങ്ക് തട്ടിപ്പ് കേസ്; കമ്പനി സിഇഒ വസീം അറസ്റ്റിൽ

കോട്ടക്കൽ : കോഴിക്കോട് സിസ് ബാങ്ക് തട്ടിപ്പ് കേസിൽ ഒന്നാം പ്രതിയും കമ്പനി സി ഇ ഒയുമായ വസീമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് സി ഇ ഒ ചാലിയം സ്വദേശി വസിം തൊണ്ടിക്കോടനെ (37) യാണ് കോട്ടക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. തിരൂരങ്ങാടി പോലീസ് കൈമാറിയ പ്രതിയെ കോട്ടക്കൽ പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി വടകര സ്വദേശികളുമായി അടിപിടി ഉണ്ടായതിനെ തുടർന്ന് തിരുരങ്ങാടി പൊലീസ് തലപ്പാറയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. സിസ് ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി ആണെന്ന് അറിഞ്ഞതോടെ വസീമിനെ കോട്ടയ്ക്കൽ പൊലീസിന് കൈമാറുകയായിരുന്നു. നിക്ഷേപ തട്ടിപ്പിൽ കോട്ടയ്ക്കൽ പൊലീസ് സ്റ്റേഷനിലും വസീമിനെതിരെ കേസുണ്ട്. തട്ടിപ്പിൽ ഏറ്റവും കൂടുതൽ കേസുകൾ ഉള്ളത് നടക്കാവ് പൊലീസ് സ്റ്റേഷനിൽ ആണ്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിന് കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 6 ബ്രാഞ്ചുകളുണ്ട്. മലപ്പുറത്ത് ചേളാരി, കോട്ടക്കൽ എന...
Crime

എആർ നഗർ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയവർ തിരൂരങ്ങാടി, പരപ്പനങ്ങാടി ബാങ്കുകളിലും തട്ടിപ്പ് നടത്തി

തിരൂരങ്ങാടി : എ ആർ നഗർ സർവ്വീസ് സഹകരണ ബാങ്കിന്റെ 2 ബ്രാഞ്ചുകളിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്‌ നടത്തിയ പ്രതികൾ മറ്റു രണ്ടു ബാങ്കുകളിലും തട്ടിപ്പ് നടത്തി. പരപ്പനങ്ങാടി സഹകരണ ബാങ്കിലും തിരൂരങ്ങാടി സഹകരണ ബാങ്കിലും ആണ് തട്ടിപ്പ് നടത്തിയത്. മുന്നിയൂർ ചുഴലി സ്വദേശി കുന്നുമ്മൽ സമീർ (47) ആണ് ഈ 2 ബാങ്കുകളിലും തട്ടിപ്പ് നടത്തിയത്. പരപ്പനങ്ങാടി സഹകരണ ബാങ്കിന്റെ പുത്തരിക്കൽ ഹോളിഡേ ബ്രാഞ്ചിലാണ് തട്ടിപ്പ് നടത്തിയത്. ഇവിടെ മുക്കുപണ്ടം പണയം വെച്ച് 215000 രൂപയാണ് തട്ടിപ്പ് നടത്തിയത്. ഇതിന് പുറമെ തിരൂരങ്ങാടി ബാങ്കിൽ നിന്ന് ഒരു ലക്ഷത്തോളം രൂപയും ഇത്തരത്തിൽ തട്ടിയെടുത്തിട്ടുണ്ട്. എ ആർ നഗർ ബാങ്കിന്റെ 2 ബ്രാഞ്ചുകളിൽ ഇത്തരത്തിൽ 2 പേർ മുക്കുപണ്ടം പണയം വെച്ച് 7 ലക്ഷത്തിലധികം രൂപ തട്ടിയിരുന്നു. തിരൂരങ്ങാടി സ്വദേശി ചൂണ്ടയിൽ ഹാസിമുദ്ധീൻ കൊളപ്പുറം ബ്രാഞ്ചിൽ 50 ഗ്രാം പണയം വെച്ച് 206800 രൂപയും മമ്പുറം ബ്രാഞ്ചി...
Crime

കാടപ്പടിയിലെ ബേക്കറിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ ജീവനക്കാർ പിടിയിൽ

തേഞ്ഞിപ്പലം: ബേക്കറി ഉല്‍പ്പന്നങ്ങളുണ്ടാക്കി ഹോള്‍സെയില്‍ വില്‍പ്പന നടത്തുന്ന സ്ഥാപനത്തില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ മുൻ ജീവനക്കാരായ രണ്ട് പേര്‍ അറസ്റ്റില്‍. വയനാട് മുത്തങ്ങ സ്വദേശി മുഹമ്മദ് ഷാഫി, പെരുവള്ളൂര്‍ കരുവാങ്കല്ല് പുളിയംപറമ്പ് സ്വദേശി ആബിദ് അലി എന്നിവരാണ് പിടിയിലായത്.പെരുവള്ളൂര്‍ കാടപ്പടിയിലെ അല്‍ഫ സ്വീറ്റ്‌സെന്ന സ്ഥാപനത്തില്‍ തട്ടിപ്പ് നടത്തിയ കേസില്‍പ്പെട്ട ഫറോക്ക് സ്വദേശി പി.എം സെയ്ത് ഇഷാം ഒളിവിലാണ്. സ്ഥാപനത്തിലെ ജോലിക്കാരായ ഇവര്‍ ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന പണം സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയെന്നാണ് പരാതി. ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകളും സിസിടിവി കാമറ ദൃശ്യങ്ങളും പരിശോധിച്ചാണ് തട്ടിപ്പ് കണ്ടെത്തിയത്. സ്റ്റോക്കില്‍ 2350000 രൂപയുടെയും 224500 രൂപയുടെ പണക്കുറവും കണ്ടെത്തിയെന്നാണ് സ്ഥാപന ഉടമ പരാതി നല്‍കിയത്. ...
Crime

ഹണി ട്രാപ്പിലൂടെ പണം തട്ടിയ യുവതിയും സുഹൃത്തും തിരൂരങ്ങാടിയിൽ പിടിയിലായി

തിരൂരങ്ങാടി : യുവതി ഗർഭിണി ആയതിനെ തുടർന്ന് അബോർഷൻ ചെയ്തതിന് നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ യുവതിയും സുഹൃത്തും പിടിയിൽ. വയനാട് സ്വദേശിയും കോട്ടക്കൽ താമസക്കാരിയുമായ മുബഷിറ ജുമൈല (24), സുഹൃത്ത് അർഷാദ് ബാബു (30) എന്നിവരാണ് പിടിയിലായത്. പെരുവള്ളൂർ കരുവങ്കല്ല് നടുക്കര സ്വദേശിയായ 27 കാരന്റെ പരാതിയിലാണ് അറസ്റ്റ്. ഇയാൾക്ക് കോഴിക്കോട് ബിസിനസ് ആയിരുന്നു. ഇവിടെ നിന്നാണ് യുവതിയെ പരിചയപ്പെട്ടത്. ഇയാളുടെ ഓഫീസിൽ ജോലി ചെയ്തിരുന്നു. ഇയാളിലൂടെ ഗർഭിണി ആയി അബോര്ഷൻ ചെയ്തതെന്നും അതിന് നഷ്ടപരിഹാരം ആയി 15 ലക്ഷം രൂപ വേണമെന്നും ഇല്ലെങ്കിൽ പരാതി നൽകുമെന്നും പറഞ്ഞ് യുവതി ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം കൊളപ്പുറത്തെ ഹോട്ടലിൽ വെച്ച് 50000 രൂപ അഡ്വാൻസ് വാങ്ങുകയും ചെയ്തു. ബാക്കി പണം നൽകണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് യുവാവ് നൽകിയ പരാതിയിൽ യുവതിയെയും സ...
Information, Kerala, Other

ലോണ്‍ ആപ്പില്‍ വായ്പ എടുത്ത് തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്‍കാന്‍ പരാതി നല്‍കാന്‍ പുത്തന്‍ സംവിധാനം

തിരുവനന്തപുരം : നിലവില്‍ ഏറ്റവും കൂടുതല്‍ കേട്ടു വരുന്നതും കണ്ടു വരുന്നതുമായ ഒരു സംഭവമാണ് ലോണ്‍ ആപ്പില്‍ വായ്പ എടുത്ത് തട്ടിപ്പിനിരയാകുന്നതും ആത്മഹത്യ ചെയ്യുന്നതും എല്ലാം. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായവര്‍ക്കായി പുത്തന്‍ സംവിധാനം ഒരുക്കിയിരിക്കുകയാണ് കേരള പൊലീസ്. അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക വാട്‌സാപ്പ് നമ്പര്‍ സംവിധാനം നിലവില്‍ വന്നതായി കേരള പൊലീസ് അറിയിച്ചു. 94 97 98 09 00 എന്ന നമ്പറില്‍ 24 മണിക്കൂറും പോലീസിനെ വാട്‌സാപ്പില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നല്‍കാന്‍ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. സാമ്പത്തികകുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള ...
Information

ചാരിറ്റിയുടെ മറവില്‍ വന്‍ മോഷണം ; രണ്ട് പേര്‍ അറസ്റ്റില്‍, പ്രതികള്‍ക്കെതിരെ അയല്‍ ജില്ലകളിലും കേസ്

മങ്കട: സ്‌കൂളിലെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ വിവിധ ആശുപത്രികളിലും സ്ഥാപനങ്ങളിലുമെത്തി പണപിരിവ് നടത്തുകയും ഇതിന്റെ മറവില്‍ ഈ ആശുപത്രികളില്‍ ആളുകളുടെ സ്വര്‍ണവും പണവും മൊബൈല്‍ ഫോണും കളവ് നടത്തുന്ന രണ്ട് പേര്‍ പിടിയില്‍. ഏലംകുളം കുന്നക്കാവിലെ ചെമ്മലത്തൊടി വീട്ടില്‍ സുനില്‍കുമാര്‍ (49), പട്ടാമ്പി ശങ്കരമംഗലത്തുള്ള വൃന്ദാവനം വീട്ടില്‍ സുരേഷ് (30) എന്നിവരെയാണ് മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ആറിന് രാമപുരത്തുള്ള സ്വകാര്യ ഡെന്റല്‍ ക്ലിനിക്കില്‍ ചാരിറ്റിയുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ വരികയും ഇതിലൊരാള്‍ അഡ്വ. ബല്‍റാമാണെന്നു സ്വയം പരിചയപ്പെടുത്തി പണപിരിവ് നടത്തുകയായിരുന്നു. തുടര്‍ന്ന് ഈ സ്ഥാപനത്തിലെ ജോലിക്കാരിയുടെ സ്വര്‍ണവും പണവും മൊബൈല്‍ ഫോണും പ്രതികള്‍ മോഷ്ടിക്കുകയായിരുന്നു. ഇവര്‍ക്കെതിര ഇത്തരം കളവ് നടത്തിയതിന് ജില്ലയ...
Crime

65 കാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയ യുവതി ഉൾപ്പെടെ 3 പേർ പിടിയിൽ

പെരിന്തൽമണ്ണ : അറുപത്തഞ്ചുകാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയതായ പരാതിയിൽ യുവതിയടക്കം ആറുപേർക്ക് എതിരേ പോലീസ് കേസെടുത്തു. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റു ചെയ്തു. താഴെക്കോട് മേലേകാപ്പുപറമ്പ് സ്വദേശി പൂതൻകോടൻ വീട്ടിൽ ഷബാന (37), ആലിപ്പറമ്പ് വട്ടപറമ്പ് സ്വദേശി പീറാലി വീട്ടിൽ ഷബീറലി (37), താഴെക്കോട് ബിടത്തി സ്വദേശി ജംഷാദ് (22) എനിവരെയാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റുചെയ്തത്. രണ്ടുപേർക്കായി പോലീസ് അന്യക്ഷണം ഊർജിതമാക്കി. അലിപ്പറമ്പ് സ്വദേശിയായ മധ്യ വയസ്‌കനിൽ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുത്തതിനാണ് യുവതിക്കും മറ്റ് അഞ്ചു പേർക്കുമെതിരേ പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകിയത്. യുവതി മൊബൈൽ ഫോണിലൂടെ വിളിച്ച് ബന്ധം സ്ഥാപിച്ച് മാർച്ച് 18-ന് വീട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. രാത്രി വീടിനു പുറത്ത് എത്തിയപ്പോഴേക്കും അഞ്ചു പേരടങ്ങിയ സംഘമെത്തി തടഞ്ഞു വെച്ചു. വീഡിയോയും ഫോട്ടോയ...
Crime, Information

ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും പരസ്യം ; വിദേശ ജോലി വാഗ്ദാനം ചെയ്ത് വള്ളിക്കുന്ന് സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ രണ്ട് പേര്‍ പിടിയില്‍

പരപ്പനങ്ങാടി : വിദേശ ജോലി വാഗ്ദാനം ചെയ്ത് വള്ളിക്കുന്ന് സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ രണ്ട് പേരെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ന്യൂസിലാന്‍ഡില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശി ആയിട്ടുള്ള യുവാവില്‍ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കാസര്‍കോട് മാലോത്ത് സ്വദേശിയായ കൊന്നക്കാട് കുന്നോലാ വീട്ടില്‍ സ്‌കറിയയുടെ മകന്‍ ബിജേഷ് സ്‌കറിയ (30), ചെന്നൈ സ്വദേശിയായ പൊന്നമള്ളി തിരുവള്ളൂര്‍ പി ജി പി സ്ട്രീറ്റില്‍ താമസിക്കുന്ന സയ്യിദലിയുടെ മകന്‍ മുഹമ്മദ് മുഹൈദ്ദീന്‍ (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബിജേഷ് സ്‌കറിയയെ കാസര്‍കോട് നിന്നും മുഹമ്മദ് മുഹൈദിനെ ചെന്നൈയില്‍ നിന്നുമാണ് പിടികൂടിയത്. ന്യൂസിലാന്‍ഡിലേക്ക് കൊണ്ടു പോകുന്നതിനായി ദുബായില്‍ വച്ച് മൂന്നുമാസത്തെ പരിശീലനം ഉണ്ടെന്നും ആ പരിശീലന കാലയളവില്‍ വരെ ശമ്പളം നല്‍കുമെന്നും മറ്റും പറഞ്ഞു വി...
Information

ഭര്‍ത്താവില്‍ നിന്ന് യഥാര്‍ത്ഥ പ്രായം മറച്ചു വച്ചു, വിവാഹം അസാധുവാക്കി ഹൈക്കോടതി

വിവാഹസമയത്ത് യുവതി യഥാര്‍ത്ഥ പ്രായം മറച്ച് വച്ചു എന്ന ഭര്‍ത്താവിന്റെ പരാതിയില്‍ വിവാഹബന്ധം അസാധുവാക്കി കര്‍ണ്ണാടക ഹൈക്കോടതി. ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് വിജയകുമാര്‍ പാട്ടീല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ക്രിസ്ത്യന്‍ ദമ്പതികളുടെ വിവാഹം അസാധുവാക്കിയത്. നേരത്തെ കുടുംബ കോടതി ഭര്‍ത്താവിന്റെ പരാതി തള്ളിയിരുന്നു ഇത് ചോദ്യം ചെയ്താണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. പ്രതിയുമായുള്ള വിവാഹം അസാധുവായി പ്രഖ്യാപിക്കാനുള്ള കാരണം തെളിയിക്കുന്നതില്‍ ഹര്‍ജിക്കാരനായ ഭര്‍ത്താവ് പരാജയപ്പെട്ടു എന്നായിരുന്നു നേരത്തെ കുടുംബ കോടതി വിധിച്ചത്. എന്നാല്‍ പ്രതിയായ ഭാര്യയും അവരുടെ കുടുംബാംഗങ്ങളും വസ്തുതകള്‍ മറച്ചുവെച്ചിരിക്കുകയാണെന്നും പ്രതിയുടെ പ്രായം മറച്ചുവെച്ചതായി ഹര്‍ജിക്കാരന്‍ വ്യക്തമായി വാദിച്ചിട്ടുണ്ടെന്നും രേഖകള്‍ പരിശോധിച്ച ബെഞ്ച് ചൂണ്ടിക്കാട്ടി. 2014-ല്‍ ഭദ്രാവതിയില്‍ വെച്ചാണ് ഇവരുടെ വിവാഹം ന...
Crime

മാട്രിമോണി സൈറ്റില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടിയ മലപ്പുറം സ്വദേശി പിടിയിൽ

ഓൺലൈൻ മാട്രിമോണി സൈറ്റുകളിൽ ആൾമാറാട്ടം നടത്തി പെണ്‍കുട്ടികളെ കബളിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. മലപ്പുറം മൊറയൂര്‍ സ്വദേശി മുഹമ്മദ് ഫസലിനെയാണ് കൊല്ലം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗക്കേസിൽ തീഹാർ ജയിലിൽ കഴിഞ്ഞ പ്രതി പുറത്തിറങ്ങിയ ശേഷമാണ് കേരളത്തിൽ വ്യാപക തട്ടിപ്പുകൾക്ക് തുടക്കമിട്ടത്. പേര് അമൽ കൃഷ്ണൻ, ജോലി അമേരിക്കയിലെ ഡൽറ്റ എയര്‍ലൈൻസിൽ പൈലറ്റ്, ഉയര്‍ന്ന ശമ്പളം എന്നീ വിവരങ്ങളുള്ള മാട്രിമോണിയൽ പ്രൊഫൈൽ കണ്ട് നിരവധി പെണ്‍കുട്ടികളാണ് മുഹമ്മദ് ഫസലിന്റെ ചതിക്കുഴിയിൽ വീണത്. പെണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിച്ച് പണം തട്ടിയെടുക്കും. പിന്നെ പീഡനവും. ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ട കൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് മുഹമ്മദ് ഫസലിനെ സൈബര്‍ പൊലീസ് പാലരിവട്ടത്തെ വാടക വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. അമൽ കൃഷ്ണൻ എന്ന പേരിൽ ഇയാൾ വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കിയതായും പൊലീസ് കണ്ട...
Crime

കേടായ ഫോൺ നന്നാക്കാൻ കൊടുത്തു; അക്കൗണ്ടിൽ നിന്ന് 2 ലക്ഷം രൂപ നഷ്ടപ്പെട്ടു

മുംബൈ: നന്നാക്കാനായി ഫോൺ കടയിലേൽപ്പിച്ച യുവാവിന്‍റെ ബാങ്ക് അക്കൗണ്ടിൽനിന്ന് രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ടു. സക്കിനാക്ക സ്വദേശിയായ പങ്കജ് കദത്തിനാണ് പണം നഷ്ടപ്പെട്ടത്. മൊബൈൽ കടയിലെ ജീവനക്കാരൻ ബാങ്ക് അകൗണ്ടിൽനിന്ന് ഓൺലൈനായി പണം പിൻവലിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.ഒക്ടോബർ ഏഴിന് ഫോണിന്‍റെ സ്പീക്കർ തകരാറിലായതിനെ തുടർന്ന് നന്നാക്കാൻ പ്രദേശത്തെ മൊബൈൽ കടയിൽ നൽകുകയായിരുന്നു. തകരാർ പരിഹരിച്ച് പിറ്റേന്ന് ഫോൺ നൽകാമെന്ന് പറഞ്ഞ ജീവനക്കാരൻ ഫോണിൽ നിന്ന് സിം ഊരിമാറ്റരുതെന്നും നിർദേശിച്ചു. എന്നാൽ, പങ്കജ് ഫോൺ തിരികെ വാങ്ങാൻ ചെന്നപ്പോൾ കട അടഞ്ഞു കിടക്കുകയായിരുന്നു. മൂന്നു ദിവസങ്ങൾക്ക് ശേഷം ഒക്ടോബർ 11ന് കട തുറന്നപ്പോൾ പുതിയ ജീവനക്കാരനായിരുന്നു കടയിൽ ഉണ്ടായിരുന്നതെന്നും ഫോൺ ആവശ്യപ്പെട്ടപ്പോൾ ഒഴികഴിവ് പറഞ്ഞ് പറഞ്ഞയക്കുകയായിരുന്നെന്നും പങ്കജിന്‍റെ പരാതിയിൽ പറയുന്നു.ജീവനക്കാരന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നി...
Crime

വേങ്ങര സ്വദേശിയായ വ്യാജ എസ്‌ഐ പിടിയിൽ

മലപ്പുറം: കുറ്റിപ്പുറത്ത് വാടക ക്വാർട്ടേഴ്സുകളിൽ പൊലീസ് പരിശോധന നടത്തുന്നതിനിടെ വ്യാജ എസ് ഐ പിടിയിലായി. നിരവധി കേസുകളിലെ പ്രതിയാണ് പിടിയിലായ വ്യാജ എസ് ഐ. വേങ്ങര വലിയോറ പറങ്ങോടത്ത് സൈതലവിയെയാണ് (44) കുറ്റിപ്പുറം പൊലീസ് അറസ്റ്റു ചെയ്തത്. ആതവനാട് സ്വദേശിയായ യുവതിയെ മൂന്ന് മാസം മുൻപ് ക്രൈംബ്രാഞ്ച് എസ് ഐ ആണെന്ന് പറഞ്ഞ് സൈതലവി വിവാഹം കഴിച്ചിരുന്നു. ഇവരുമൊത്ത് ഒരു മാസത്തിലധികമായി ചെമ്പിക്കലിൽ ഉള്ള ഒരു വാടക ക്വാർട്ടേഴ്സിലാണ് സൈതലവി താമസിച്ചിരുന്നത്. ഇതിനിടെയാണ് മയക്കുമരുന്ന് വിൽപ്പന സംഘങ്ങളേയും അനധികൃത താമസക്കാരേയും കണ്ടെത്തുന്നതിനായി കുറ്റിപ്പുറം പൊലീസിന്റെ പരിശോധന വാടക ക്വാർട്ടേഴ്സുകളിൽ നടക്കുന്നത്. സൈതലവിയുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ നിരവധി എടിഎം കാർഡുകളും സിം കാർഡുകളും കണ്ടെടുത്തു. കുറ്റിപ്പുറം പൊലീസ് നടത്തിയ തുടരന്വേഷണത്തിലാണ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ 2017 ൽ നടന്ന ഒരു ബ...
Crime

ബിസിനസുകാരൻ ചമഞ്ഞു തട്ടിപ്പ് നടത്തുന്ന യുവാവ് പിടിയിൽ

കുടുംബ സമ്മേതം ആഡംബരക്കാറിലെത്തി മോഷണം നടത്തുന്ന പ്രതി ഒടുവിൽ പൊലീസിന്റ പിടിയിലായി. പാലക്കാട് മണ്ണാർക്കാട് കണ്ഡമംഗലം സ്വദേശി കുഞ്ഞ് മുഹമ്മദ്ദ് [ 31 ] നെയാണ് മൂന്നാർ പൊലീസ് നടത്തിയ രഹസ്യനീക്കത്തിലൂടെ പിടികൂടിയത്. കഴിഞ്ഞ നവംബർ മാസത്തിലാണ് കേസിന് അസ്പദമായ സംഭവം നടക്കുന്നത്. മൂന്നാറിൽ മൊബൈൽ കച്ചവടം നടത്തുന്ന മൊബൈൽ ബേസ് എന്ന സ്ഥാപനത്തിൽ ആഡംബരക്കാറിലെത്തിയ പ്രതി കുഞ്ഞ് മുഹമ്മദ്, പള്ളിവാസൽ മൂലക്കായിൽ സ്വകാര്യ റിസോർട്ട് 16 കോടി രൂപയ്ക്ക് വാങ്ങാൻ പോകുകയാണെന്ന് സ്വയം പരിചയപ്പെടുത്തി. റിസോട്ടിലെ നിലവിലെ മാനേജറും ഇയാൾക്കൊപ്പമുണ്ടായിരുന്നു. വ്യാപാരിക്ക് പരിചയമുള്ള ആളായിരുന്നു മാനേജർ. തുടർന്ന് തന്റെ കൈയ്യിലെ രണ്ട് ആപ്പിൾ ഫോണിന് 159000 രൂപ വില പറഞ്ഞ് ഉറപ്പിച്ചു. തുടർന്ന് 129000 രൂപയുടെ സാംസങ്ങ് ഫോൺ കുഞ്ഞ് മുഹമ്മദ്ദ് വാങ്ങി. പക്ഷേ പണം നൽകിയില്ല. പകരം ഫോൺ മുറിയിലുണ്ടെന്നും അത് കൊടുത്തുവിടുമ്പോൾ 30000 ര...
Crime

കളക്ഷൻ ഏജന്റ് തട്ടിപ്പ് നടത്തിയത് 64 ലക്ഷം രൂപ, ഇടപാടുകാർ ആശങ്കപ്പെടേണ്ടതില്ലെന്ന് ബാങ്ക്

തിരൂരങ്ങാടി സഹകരണ ബാങ്കില്‍ കളക്ഷന്‍ ഏജന്റ് തട്ടിപ്പ് നടത്തിയത് 64 ലക്ഷത്തോളം രൂപ. ഇടപാടുകാരില്‍ നിന്ന് പണം വാങ്ങിയ ശേഷം ബാങ്കില്‍ അടക്കാതെയായിരുന്നു തട്ടിപ്പ് നടത്തിയത്. ആളുകളില്‍ നിന്ന് പണം വാങ്ങുമ്പോള്‍ അവരുടെ ബുക്കില്‍ തുക രേഖപ്പെടുത്തിയിരുന്നെങ്കിലും ബാങ്കില്‍ പണം അടച്ചിരുന്നില്ല. ദീര്‍ഘകാലമായി പണം എടുക്കാതെ ബാങ്കില്‍ തന്നെ വച്ചവരുടെ തുകയാണ് കൂടുതല്‍ നഷ്ടപ്പെട്ടതെന്നാണ് അറിയുന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ... https://chat.whatsapp.com/HjIezOzQ5qlHzkErrCmArF ഇടക്ക് പണം ആവശ്യമായി വരുന്നവര്‍ക്ക് അവരെ ബാങ്കിലെത്തിക്കാതെ തന്നെ പണം നല്‍കിയിരുന്നു. ഇക്കാരണത്താല്‍ അക്കൗണ്ടില്‍ പണം ഇല്ലാത്തത് ആളുകള്‍ അറിഞ്ഞിരുന്നില്ല.ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. നിത്യപിരിവുകാരില്‍ നിന്ന് പാസ് ബുക്ക് റാന്‍ഡം പരിശോധനയുടെ ഭാഗമായി നിശ്ചിത എണ്ണം പാസ് ബുക്ക് പരിശോധനയ്ക...
Politics

ബാങ്ക് കളക്ഷൻ ഏജന്റ് തട്ടിപ്പ് നടത്തി മുങ്ങിയ സംഭവം: ഡിവൈഎഫ്ഐ മാർച്ച് നടത്തി

തിരൂരങ്ങാടി സര്‍വ്വീസ് സഹകരണ ബാങ്ക് കക്കാട് ശാഖയിലെ കളക്ഷന്‍ ഏജന്‍റ് നിക്ഷേപകരുടെ പണം തട്ടി മുങ്ങിയതില്‍ പ്രതിഷേധിച്ച് ഡിവെെഎഫ്ഐ തിരൂരങ്ങാടി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കക്കാട് ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് കക്കാട് ടൗണിൽ വെച്ച് പോലീസ് തടഞ്ഞു. ചെറുകിട വ്യാപാരികളില്‍ നിന്നും വ്യക്തികളില്‍ നിന്നും ദിനവും പിരിച്ചെടുക്കുന്ന പണവുമായാണ് മുസ്ലിം യൂത്ത് ലീഗ് വെെസ് പ്രസിഡന്‍റ് പി.കെ സര്‍ഫാസ് മുങ്ങിയത്.തട്ടിപ്പ് അറിഞ്ഞിട്ടും ഇതിനെതിരെ ചെറുവിരല്‍ അനക്കാതെ ഭരണസമതി തട്ടിപ്പിന് കൂട്ടു നില്‍ക്കുന്നതായി ഡിവെെഎഫ്ഐ ആരേപിച്ചു. പ്രതിഷേധ മാർച്ച് സിപിഐഎം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.രാമദാസ് ഉല്‍ഘാടനം ചെയ്തു.പി ജാബിര്‍ അധ്യക്ഷത വഹിച്ചു.സി ഇബ്രാഹീം കുട്ടി, കമറു കക്കാട്,കെ പി ബബീഷ്, ഇ പി മനോജ്, വി ഹംസ ,എംപി ഇസ്മയില്‍,കബീര്‍ കൊടിമരം എന്നിവർ സംസാരിച്ചു. ...
Crime

ഭക്ഷ്യ വിഷബാധ ആരോപിച്ച് ഹോട്ടലിൽ നിന്ന് പണം തട്ടൽ; അഞ്ച് പേർ പിടിയിൽ

വേങ്ങര: ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച്‌ പണം തട്ടുന്ന സംഘം വേങ്ങരയില്‍ പിടിയില്‍.ഹോട്ടലില്‍നിന്ന് ചിക്കന്‍ ബ്രോസ്റ്റ് അടക്കം കഴിച്ച ശേഷം പഴകിയ രുചിയുണ്ടെന്ന് ആരോപിച്ച്‌ പരാതി നല്‍കാതിരിക്കാന്‍ 40,000 രൂപ ആവശ്യപ്പെട്ട സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വേങ്ങര കണ്ണമംഗലം പൂച്ചോലമാട് പുതുപറമ്ബില്‍ വീട്ടില്‍ ഇബ്രാഹിം (33), സഹോദരന്‍ അബ്ദുല്‍ റഹ്മാന്‍ (29), വേങ്ങര ഗാന്ധിക്കുന്ന് മണ്ണില്‍ വീട്ടില്‍ സുധീഷ് (23), ഗാന്ധിക്കുന്ന് താട്ടയില്‍ വീട്ടില്‍ ജാസിം (21), പൂച്ചോലമാട് പുതുപ്പറമ്ബില്‍ വീട്ടില്‍ റുമീസ് (23) എന്നിവരാണ് അറസ്റ്റിലായത്. മേയ് 29ന് വൈകീട്ട് ഫ്രെഡോ കേക്ക് ആന്‍ഡ് കഫേയില്‍ കയറി ഭക്ഷണം കഴിച്ച ശേഷം പഴകിയ ഭക്ഷണമാണെന്നാരോപിച്ച്‌ പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഏപ്രില്‍ 30ന് സമാന രീതിയില്‍ ബ്ലാക്ക് മെയില്‍ ചെയ്ത് മന്തി ഹൗസ് എന്ന സ്ഥാപനത്ത...
Crime

സൗഹൃദം നടിച്ച് ലോഡ്ജിലെത്തിച്ച് യുവതിയുടെ സ്വർണാഭരണങ്ങളുമായി കടന്നുകളഞ്ഞു: വേങ്ങര സ്വദേശി അറസ്റ്റിൽ

കല്പറ്റ: യുവതിയെ സൗഹൃദം നടിച്ച്‌ കബളിപ്പിച്ച്‌ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങര കണ്ണാടിപ്പടി സ്വദേശി ഉള്ളാടന്‍ അബ്ദുല്‍ ഹമീദ് (ബാവ-39) ആണ് പിടിയിലായത്. 2021 ഡിസംബര്‍ 31-ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാവിലെ ഇയാളെ കല്പറ്റ പോലീസ് പിടികൂടിയത്. വേങ്ങര സ്വദേശിനിയെ സൗഹൃദം നടിച്ച്‌ അബ്ദുല്‍ ഹമീദ് കല്പറ്റയിലെത്തിച്ച്‌ ലോഡ്ജില്‍ മുറിയെടുത്തു. യുവതി കുളിമുറിയില്‍ കയറിയ തക്കത്തിന് യുവതിയുടെ പതിനൊന്നരപ്പവന്റെ മാലയും അരപ്പവന്റെ മോതിരവും മോഷ്ടിച്ച്‌ ഇയാള്‍ കടന്നുകളയുകയായിരുന്നു. ലോഡ്ജില്‍ ഇയാള്‍ നല്‍കിയിരുന്നത് സ്വന്തം തിരിച്ചറിയല്‍ രേഖയായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. സിംകാര്‍ഡും ഇയാളുടെ പേരിലായിരുന്നില്ല. അബ്ദുല്‍ ഹമീദ് മോഷണം നടത്തിയ സമയത്ത് ഉപയോഗിച്ച ഫോണും പിന്നീട് ഉപയോഗിച്ചില്ല. തൊപ്പി ധരിച്ച്‌ വന്നതിനാല്‍ സി.സി.ട...
Crime

ഭാര്യ അറിയാതെ ഒരു കോടിയിലേറെ രൂപ കാമുകിയുടെ അക്കൗണ്ടിലേക്ക്; ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

കായംകുളം: ജോയിന്റ് അക്കൗണ്ടില്‍ നിന്നും ഭാര്യ അറിയാതെ ഒരു കോടിയിലേറെ രൂപ കാമുകിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍. കോടഞ്ചേരി സ്വദേശി സിജു കെ ജോസ് (52), കാമുകി കായംകുളം ഗോവിന്ദമുട്ടം സ്വദേശി പ്രിയങ്ക (30) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. അമേരിക്കയില്‍ നഴ്‌സായി ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശിനിയെ കബളിപ്പിച്ച് കോടികള്‍ കൈക്കലാക്കിയ കേസിലാണ് അറസ്റ്റ്. സിജുവിന്റെയും ഭാര്യയുടെയും പേരില്‍ ബാങ്ക് ഓഫ് അമേരിക്കയിലും ക്യാപ്പിറ്റല്‍ വണ്ണിലുമുള്ള ജോയിന്റ് അക്കൗണ്ടില്‍ നിന്നും  1,37,938 ഡോളര്‍ (ഒരു കോടി ഇരുപത് ലക്ഷത്തി നാല്പത്തിയയ്യായിരം രൂപ) പ്രിയങ്കയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്‌തെന്നായിരുന്നു കേസ്.  കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ് ഒളിവില്‍ പോയ ഇരുവര്‍ക്കുമെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്ന...
Crime

കസ്റ്റമർ കെയറിൽനിന്നെന്ന വ്യാജേന വിളിച്ചു, ആപ് ഡൗൺലോഡ് ചെയ്യിച്ച് തട്ടിപ്പ്; 80496 രൂപ നഷ്ടപ്പെട്ടു

തേഞ്ഞിപ്പലം: ബിഎസ്എൻഎൽ കസ്റ്റമർ കെയർ സെന്ററിൽ നിന്നെന്ന വ്യാജേന വിളിച്ച് മൊബൈ‍ൽ ആപ് ഡൗൺലോഡ് ചെയ്യിച്ച് റിട്ടയേഡ് പ്രഫസറുടെ എസ്‌ബിഐ അക്കൗണ്ടിൽനിന്ന് 80,496 രൂപ തട്ടിയെടുത്തെന്നു കേസ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽനിന്നു വിരമിച്ച അധ്യാപകനാണ് പണം നഷ്ടപ്പെട്ടത്. നെറ്റ്‌വർക് തകരാറിനെത്തുടർന്ന് ബിഎസ്എൻഎൽ കസ്റ്റമർ കെയറിൽ വിളിച്ച് പ്രശ്നം പരിഹരിച്ച് മണിക്കൂറുകൾക്കകം ബിഎസ്എൻഎലിൽ നിന്നെന്നു പറഞ്ഞ് ഒരാൾ വിളിക്കുകയായിരുന്നു. ബിഎസ്എൻഎൽ സേവനം തൃപ്തികരമല്ലേയെന്നും മറ്റു പ്രശ്നങ്ങളൊന്നും ഇല്ലല്ലോയെന്നും ചോദിച്ചാണ് സംഭാഷണം തുടങ്ങിയത്. 'എനി ഡെസ്ക്' ആപ് ഡൗൺലോഡ് ചെയ്യാനും നിർദേശിച്ചു. അങ്ങനെ ചെയ്തതിൽ പിന്നെ 4 ഘട്ടങ്ങളിലായി മൊബൈൽ ഫോൺ സ്ക്രീനിൽ ഓപ്‍ഷനുകൾ തെളിഞ്ഞു. അത് വായിച്ച് തുടങ്ങുമ്പോഴേക്കും അടുത്ത ഓപ്ഷൻ‍ തെളിയുകയായിരുന്നു. ഒട്ടും സാവകാശം ഇല്ലാതെയാണ് 4 തവണയും ഓപ്ഷൻ‌‍ വന്നത്. തുടർന്ന് ഫോണിലെ എസ്എ...
Crime

മിസ്ഡ്‌കോള്‍ പരിചയം; വീട്ടമ്മയില്‍നിന്ന് 65 പവനും 4 ലക്ഷം രൂപയും തട്ടിയെടുത്ത മൂന്നുപേർ പിടിയില്‍

നടി ഷംന ഖാസിമിനെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലും പ്രതികൾ കയ്പമംഗലം: മിസ്ഡ്കോളിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ കബളിപ്പിച്ച് 65 പവൻ സ്വർണവും 4 ലക്ഷം രൂപയും തട്ടിയെടുത്ത മൂന്നംഗസംഘത്തെ കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി. സലീഷ് എൻ. ശങ്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടി. കയ്പമംഗലം തായ്നഗർ സ്വദേശി പുതിയവീട്ടിൽ അബ്ദുൽസലാം (24) ചേറ്റുവ ഏങ്ങണ്ടിയൂർ സ്വദേശി അമ്പലത്ത് വീട്ടിൽ അഷ്റഫ് (53) വാടാനപ്പള്ളി ശാന്തിനഗറിൽ അമ്പലത്ത് വീട്ടിൽ റഫീഖ് (31) എന്നിവരാണ് അറസ്റ്റിലായത്. നടി ഷംന കാസിമിനെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികളാണ് മൂവരും. മൂന്ന് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കമെന്ന് പോലീസ് പറയുന്നു. കയ്പമംഗലം കൂരിക്കുഴിയിലുള്ള ഒരു വീട്ടമ്മയെയാണ് സംഘം കബളിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്തത്. ഭർത്താവ് വിദേശത്തുള്ള വീട്ടമ്മമാരെ ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന സ...
Crime

എ ടി എമ്മിൽ നിറയ്ക്കാൻ ഏൽപ്പിച്ച 1.50 കോടി രൂപ തട്ടി, പഞ്ചായത്തംഗം ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

മലപ്പുറം: എ ടി എമ്മുകളിൽ പണം നിറക്കാൻ ഏജൻസി ഏൽപ്പിച്ച 1.59 കോടി രൂപ അടക്കാതെ തട്ടിയെടുത്ത 4 പേർ അറസ്റ്റിൽ. ജില്ലയിലെ State Bank India, ICICI, IDBI, South Indian Bank, AXIS, CANARA, Bank of India, Bank of Barodaഎന്നീ ബാങ്കുകളുടെ എ.ടി.എമ്മുകളിൽ പണം നിറക്കുന്നതിന് കരാറെടുത്ത ഏജന്ഴസിയായ CMS Info systems എന്ന ഏജന്‍സിയുടെ ജീവനക്കാരായ വേങ്ങര ഊരകം നെടുംപറമ്പ് നല്ലാട്ടുതൊടി ഷിബു (31), മഞ്ചേരി മുള്ളമ്പാറ താമരപ്പറമ്പില്‍ മഹിത് (34), കാവനൂര്‍ ഇരുവെട്ടി കൃഷ്ണ കൃപയില്‍ കൃഷ്ണരാജ് (28), കോട്ടയ്ക്കല്‍ ചേങ്ങോട്ടൂര്‍ മങ്കടത്തുംപറമ്പ് ശശിധരന്‍ (32) എന്നിവരാണ് പിടിയിലായത്. ഷിബു ഊരകം പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പറും മുസ്ലീംലീഗ് പ്രാദേശിക നേതാവുമാണ്.ഏജന്‍സിയില്‍ നിന്ന് എടിഎമ്മുകളില്‍ പണം നിറക്കുന്നതിനായി ഇന്‍ഡക്‌സും വൗച്ചറും കൈപ്പറ്റിയ ശേഷം എടിഎമ്മുകളില്‍ നിറക്കാതെ തട്ടിപ്പ് നടത്തിയതായി സ്ഥാപനം പരാതി നല്‍ക...
Crime

ഐശ്വര്യത്തിന് മന്ത്രവാദ ചികിത്സ; യുവ വനിത ഡോക്ടറുടെ 45 പവനുമായി ഉസ്താദ് മുങ്ങി

കോഴിക്കോട്: ഐശ്വര്യത്തിന് മന്ത്രവാദ ചികിത്സ നടത്തിയ ഉസ്താദ് യുവ വനിതാ ഡോക്ടറുടെ 45 പവൻ തട്ടി മുങ്ങിയതായി പരാതി. ഡോക്ടർക്കും കുടുംബത്തിനും ‘ഐശ്വര്യ ചികിത്സ’ നടത്തിയ ഉസ്താദിനെതിരെ  ഫറോക്ക് പൊലീസ് കേസെടുത്തു. ഫറോക്ക് സ്വദേശിനി ഡോക്ടറുടെ പരാതിയിൽ മലപ്പുറം സ്വദേശി കോയ ഉസ്താദിനും ഇയാളുടെ സഹായികളായ രണ്ടുപേർക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.  തട്ടിപ്പ് നടത്തിയവരുടെ പൂർണ വിവരങ്ങൾ പരാതിക്കാരിക്ക്  അറിയാത്തതിനാൽ ഇവരെ കണ്ടെത്താനായിട്ടില്ല. ഡോക്ടർ നൽകിയ മൊബൈൽ നമ്പർ  കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.  പ്രതികൾ ഉടൻ പിടിയിലാവുമെന്നും പൊലീസ് പറയുന്നു. അതേസമയം  ഉസ്താദും കൂട്ടരും ഒളിവിൽ പോയതായും സൂചനയുണ്ട്. ചികിത്സക്ക് സ്ഥിരമായി ക്ലിനിക്കിൽ വന്നയാളാണ് ഡോക്ടർക്കും കുടുംബത്തിനും ഐശ്വര്യവും സമ്പദ് സമൃദ്ധിയും സമാധാനവും ലഭിക്കാനായി  മന്ത്രവാദം നടത്താൻ പ്രേരണ...
error: Content is protected !!