Friday, September 25

Tag: Chettippadi

80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ്
Other

80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ്

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ കായിക കൂട്ടായ്മയായ പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് വിപുലമായ പരിപാടികളോടെ രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.ചുടലപ്പറമ്പ് മൈതാനിയിൽ രാവിലെ 8 മണിക്ക് നടന്ന ചടങ്ങിൽ ശൗര്യ സമ്മാൻ അവാർഡ് ജേതാവ് റിട്ട. സുബേദാർ മേജർ ശ്രീ. കൃഷ്ണൻ ടി. ദേശീയ പതാക ഉയർത്തി.ക്ലബ്ബ് കൺവീനർ കെ.ടി. വിനോദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കേലച്ചൻകണ്ടി അധ്യക്ഷത വഹിച്ചു. കലാ-കായിക താരങ്ങളും ക്ലബ് അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.ചന്ദ്രൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ജോയിന്റ് കൺവീനർ മനോജ് ടി. നന്ദി രേഖപ്പെടുത്തി.ദേശസ്നേഹവും കായിക കൂട്ടായ്മയുടെ ഐക്യവും വിളിച്ചോതിയ ആഘോഷം ആവേശകരമായി സമാപിച്ചു....
പരപ്പനങ്ങാടി ഗവ. എൽപി സ്കൂളിലെ അശാസ്ത്രീയ ബാഡ്മിൻ്റൺ കോർട്ട് നിർമ്മാണം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ
Local news

പരപ്പനങ്ങാടി ഗവ. എൽപി സ്കൂളിലെ അശാസ്ത്രീയ ബാഡ്മിൻ്റൺ കോർട്ട് നിർമ്മാണം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

പരപ്പനങ്ങാടി : ഗവ. എൽ പി സ്കൂൾ പരപ്പനങ്ങാടിയിൽ മുൻസിപ്പാലിറ്റി ഫണ്ട് ഉപയോഗിച്ച് അശാസ്ത്രീയമായി നിർമ്മിച്ച ബാഡ്മിൻ്റൺ കോർട്ട് കാരണം സ്കൂൾ കോമ്പൗണ്ടിൽ മഴം വെള്ളം കെട്ടി കിടക്കുന്നത് വിദ്യാർത്ഥികൾക്ക് സ്കൂളിൽ പ്രവേശിക്കുന്നതിനും, കായിക പ്രവർത്തനങ്ങൾക്കും തടസം നേരിടുന്നതിന്നെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ ചെട്ടിപ്പടി മേഖല കമ്മറ്റി. കഴിഞ്ഞ ദിവസമാണ് സ്കൂൾ ഗേറ്റിനോട് ചേർന്ന് ബാഡ്മിൻ്റൺ കോർട്ട് നിർമ്മാണം ആരംഭിച്ചത്. ഇതിൻ്റെ ഭാഗമായി തറ ഭാഗം കോൺഗ്രീറ്റ് ചെയ്ത് ഉയർത്തിയത് കാരണം മഴവെള്ളം സ്കൂൾ കോമ്പൗണ്ടിൽ കെട്ടി കിടക്കുകയാണ്. സ്കൂളിലേക്ക് കെട്ടി കിടക്കുന്ന ജലത്തിൽ ചവിട്ടി വേണം ക്ലാസ് റൂമുകളിലേക്ക് എത്തുവാൻ. ഇതേ സ്കൂൾ കോമ്പൗണ്ടിൽ തന്നെയാണ് ഭിന്ന ശേഷി വിദ്യാർത്ഥികൾ പഠിക്കുന്ന ഗവ. മോഡൽ ലാബ് സ്കൂൾ പ്രവർത്തിക്കുന്നതെന്നും, മഴ വെള്ളം കെട്ടി കിടക്കുന്നത് മൂലം വിദ്യാർത്ഥികൾക്കുള്ള പ്രയാസം അടിയന്തിരമായി പരിഹര...
ജില്ലാ സേവാഭാരതി സാന്ത്വന പരിചരണ പരിശീലനം പരപ്പനങ്ങാടിയിൽ ആരംഭിച്ചു
Local news

ജില്ലാ സേവാഭാരതി സാന്ത്വന പരിചരണ പരിശീലനം പരപ്പനങ്ങാടിയിൽ ആരംഭിച്ചു

പരപ്പനങ്ങാടി: മലപ്പുറം ജില്ലാ സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ സാന്ത്വന പരിചരണ പരിശീലന പരിപാടി പരപ്പനങ്ങാടി ചെട്ടിപ്പടി ഹരിപുരം വിദ്യാനികേതനിൽ വെച്ച് നടന്നു.ആദ്യ ദിന പരിശീലന പരിപാടി തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആർ പ്രഭുദാസ് ഉദ്ഘാടനം ചെയ്തു. ഡോ :നിഷീദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ സേവാഭാരതി പ്രസിഡണ്ട് എം.ബാബു അദ്ധ്യക്ഷത വഹിച്ചു. ദേശീയ സേവാഭാരതി നിർവാഹക സമിതിയംഗവും ആരോഗ്യ ആയാം സംസ്ഥാന കോർ കമ്മറ്റി അംഗവുമായ സീതാ ശങ്കർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഉത്തര കേരള പ്രാന്ത സഹ സേവാപ്രമുഖ് കെ ദാമോദരൻ, സേവാഭാരതി സംസ്ഥാന സെക്രട്ടറി എൻ സത്യഭാമ, ജില്ലാ ജനറൽ സെക്രട്ടറി ഇ ടി വിദ്യാധരൻ, ജില്ലാ ആരോഗ്യ ആയാം കൺവീനർ കെ.ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു.പാലിയേറ്റീവ് കെയർ സംസ്ഥാന കോർഡിനേറ്റർ ജോസ് പുള്ളിമൂട്ടിൽ, ദേശീയ സേവാഭാരതി സംസ്ഥാന സെക്രട്ടറിയും സംസ്ഥാന ആരോഗ്യം കൺവീനറുമായ എം രാജീവൻ കണ്ണൂർ എന്നിവർ പരിശീലന ക്...
ഓണ്‍ലൈനിലൂടെ ചെട്ടിപ്പടി സ്വദേശി വാങ്ങിയ ഫോണ്‍ തകരാറിലായി, മാറ്റി നല്‍കിയില്ല ; ഫ്‌ലിപ്കാര്‍ട്ടിന് കിട്ടിയത് എട്ടിന്റെ പണി
Local news

ഓണ്‍ലൈനിലൂടെ ചെട്ടിപ്പടി സ്വദേശി വാങ്ങിയ ഫോണ്‍ തകരാറിലായി, മാറ്റി നല്‍കിയില്ല ; ഫ്‌ലിപ്കാര്‍ട്ടിന് കിട്ടിയത് എട്ടിന്റെ പണി

പരപ്പനങ്ങാടി : വാറണ്ടി കാലവധിക്കുള്ളില്‍ തകരാറിലായ മൊബൈല്‍ഫോണ്‍ മാറ്റി നല്‍കാത്തതിനെ തുടര്‍ന്ന് പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയുടെ പരാതിയില്‍ ഓണ്‍ലൈന്‍ ബിസിനസ് പ്ലാറ്റ്‌ഫോമായ ഫ്‌ലിപ്കാര്‍ട്ടിന് കിട്ടിയത് എട്ടിന്റെ പണി. ചെട്ടിപ്പടി നെടുവ അത്താണിയിലെ ചെരിച്ചമ്മല്‍ മുഹമ്മദ് കോയ നല്‍കിയ പരാതിയില്‍ ഉപഭോക്താവിന് 25,000 രൂപ നഷ്ട പരിഹാരവും ഫോണിന്റെ വിലയായ 20402 രൂപയും കോടതി ചിലവിലേക്ക് 5000 രൂപയും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കോടതി വിധിച്ചു. കൂടാതെ തകരാറിലായ ഫോണ്‍ പരാതിക്കാരന് തന്നെ ഉപയോഗിക്കാനും വിധിച്ചു. 2023 മാര്‍ച്ച് 29നാണ് മുഹമ്മദ് കോയ ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നും റെഡ്മിയുടെ മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയത് വാങ്ങിയത്. ഉപയോഗിച്ച് വരവേ ഫോണിന്റെ മൈക് തകരാറിലായി. തുടര്‍ന്ന് മെയ് 13ന് തിരൂരില്‍ എം.ഐ സര്‍വീസ് സെന്ററില്‍ കൊണ്ടുപോയി കാണിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ 2021 ഏപ്രില്‍ നാലിന് ഗുജറാത്തില്‍ വില്‍പ്പ...
നിരവധി തവണ ആവശ്യപ്പെട്ടിട്ടും മരം വെട്ടി മാറ്റിയില്ല, ഒടുവിൽ കായിക താരത്തിന്റെ ജീവൻ കവർന്നു
Other

നിരവധി തവണ ആവശ്യപ്പെട്ടിട്ടും മരം വെട്ടി മാറ്റിയില്ല, ഒടുവിൽ കായിക താരത്തിന്റെ ജീവൻ കവർന്നു

പരപ്പനങ്ങാടി : റോഡരികിൽ അപകടാവസ്ഥയിലായിലുള്ള മരം വീണ് യുവാവ് മരിച്ചു. ചെട്ടിപ്പടി ചൊക്കിടി ക്കടപ്പുറo താമസിക്കുന്ന മമ്മാലിന്റെ പുരക്കൽ സലാമിന്റെ മകൻ മുഹമ്മദ് ഹിഷാം(20) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കൂട്ടുകാരനുമൊത്ത് കൂട്ടായിലേക്ക് സ്കൂട്ടറിൽ പോകും വഴി വാക്കാട് വെച്ചാണ് അപകടം. അപകടാവസ്ഥയിൽ നിൽക്കുന്ന മുറിച്ച് മാറ്റാത്ത മരം സ്കൂട്ടറിന്റെ പിറകിൽ ഇരിക്കുകയായിരുന്ന ഹിശാമിൻ്റെ ദേഹത്ത് വീണാണ് അപകടം സംഭവിച്ചത്. പ്രദേശവാസികൾ പരാതി കൊടുത്തിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അലംഭാവം ഒരുപാട് പ്രതീക്ഷകൾ സ്വപ്നം കണ്ട ഒരു ചെറുപ്പക്കാരൻ്റെ ജീവൻ നഷ്ടപ്പെടുന്ന സ്ഥിതിയിൽ എത്തിച്ചേരുകയാണ് ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. പ്ലസ് ടു കഴിഞ്ഞ് നല്ല ജോലി സാധ്യത ഉള്ള ഒരു കോഴ്സെടുത്ത് പാട്പെട്ട് വളർത്തിയ മൽസ്യതൊഴിലാളിയായ തൻ്റെ പിതാവിന് താനൊരു ആശ്വസമാകണം എന്ന് സ്വപ്നമാണ് നല്ലൊരു ബോഡി ബിൽഡർ കൂടിയായ ഹിശാമി...
ചെട്ടിപ്പടിയിൽ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ലോറി മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
Accident

ചെട്ടിപ്പടിയിൽ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ലോറി മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

പരപ്പനങ്ങാടി: മത്സ്യ തൊഴിലാളികൾ സഞ്ചരിച്ച ലോറി മറിഞ്ഞു നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റു. ചെട്ടിപ്പടി ബദർ പള്ളിക്ക് സമീപമാണ് അപകടം. വള്ളക്കാർ സഞ്ചരിച്ചിരുന്ന ലോറി റോഡിൽ മറിയുകയായിരുന്നു. മറ്റൊരു വാഹനത്തെ വെട്ടിച്ചപ്പോഴാണ് അപകടം എന്നാണ് അറിയുന്നത്. ഇന്ന് പുലർച്ചെ 5.30 ന് ആണ് സംഭവം. വാഹനത്തിൽ ഉണ്ടായിരുന്ന ഒറീസ്സ സ്വദേശിയുടെ വിരലിന്റെ പകുതി ഭാഗം അറ്റ് പോയതായി രക്ഷാ പ്രവർത്തകർ പറഞ്ഞു. ഇദ്ദേഹത്തെ തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. മറ്റൊരാൾക്ക് തലയിലും പരിക്കുണ്ട്. പരിക്ക് പറ്റിയവരെ പരപ്പനങ്ങാടി ജനസേവ മിഷൻ ഹോസ്പിറ്റലിലും ചെട്ടിപ്പടി നസീഹ ഹോസ്പിറ്റലിലും ആയി പ്രവേശിച്ചിരിക്കുന്നു.ആരുടേയും പരിക്കുകൾ ഗുരുതരമല്ല എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം.കൂടുതൽ വിവരം അറിവായി വരുന്നതേയുള്ളു....
പരപ്പനങ്ങാടിയിൽ യുവതിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
Accident

പരപ്പനങ്ങാടിയിൽ യുവതിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി : യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെട്ടിപ്പടി തയ്യിലക്കടവ് റോഡിൽ കോയംകുളം ബസ്സ് സ്റ്റോപ്പിനടുത്തു താമസിക്കുന്ന കിഴക്കേ പുരക്കൽ ജയനന്ദൻ എന്നവരുടെ മകൻ ജിദീഷിന്റെ ഭാര്യ ഷൈനി (40) യെയാണ് വീട്ടിലെ കിണറ്റിൽ വീണു മരണപ്പെട്ടു കിടക്കുന്നതായി കണ്ടത്. താനൂരിൽ നിന്ന് ഫയർ ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം തിരുരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ....
പരപ്പനങ്ങാടിയിൽ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു
Obituary

പരപ്പനങ്ങാടിയിൽ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു

പരപ്പനങ്ങാടി : കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ ബാപ്പാലിന്റെ പുരക്കൽ കുഞ്ഞിമോന്റെ മകൻ ശിഹാബ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ചെട്ടിപ്പടി മൽസ്യ മാർക്കറ്റിന് സമീപത്തെ കെട്ടിടത്തിൽ നിന്ന് വീണ നിലയിലായിരുന്നു. പരപ്പനങ്ങാടി 41 ഡിവിഷൻ കൗണ്സിലർ ബി.പി.ഷാഹിദായുടെ സഹോദരനാണ് ശിഹാബ്....
ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Other

ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി : ചെട്ടിപ്പടിയിൽ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെട്ടിപ്പടിയിൽ ആൾ ഒഴിഞ്ഞു പറമ്പിലാണ് ഒരാളെ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. നെല്ലിമരത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടുമുണ്ടിലാണ് തൂങ്ങിമരിച്ചത്.
ബുള്ളറ്റ് മോഷ്ടിച്ച 2 പേർ തിരൂരങ്ങാടി പോലീസിന്റെ പിടിയിൽ
Crime

ബുള്ളറ്റ് മോഷ്ടിച്ച 2 പേർ തിരൂരങ്ങാടി പോലീസിന്റെ പിടിയിൽ

തിരൂരങ്ങാടി : ബുള്ളറ്റ് മോഷ്ടിച്ച സംഘത്തിലെ രണ്ട് പേർ പൊലീസിന്റെ പിടിയിലായി. പരപ്പനങ്ങാടി പുത്തൻ കടപ്പുറം പൗറാജിന്റെ പുരക്കൽ മുഹമ്മദ് ഹർഷിദ് (18), ചെട്ടിപ്പടി അയ്യപ്പൻകാവ് കൈതക്കൽ മുഹമ്മദ് ഷാൻ (18) എന്നിവരാണ് പിടിയിലായത്. സംഘത്തിലെ ഒരാൾ കൂടി പിടിയിലാകാനുണ്ട്. വാർത്തകൾ വേഗത്തിൽ ലഭിക്കാൻ https://chat.whatsapp.com/EKDfiaAWIlm1QnHZ8xhhOs തലപ്പാറ വലിയ പറമ്പിൽ ജോലിക്കെത്തിയ നിലമ്പുർ സ്വദേശി നിർത്തിയിട്ടിരുന്ന ബുള്ളറ്റാണ് സംഘം മോഷ്ടിച്ചത്. മൂവരും ബുള്ളറ്റിൽ മുട്ടിച്ചിറ, കലംകൊള്ളിയാല, പറേക്കാവ്, കുണ്ടംകടവ് വഴി പരപ്പനങ്ങാടിയിലേക്ക് പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയത്. എസ് ഐ മാരായ എൻ.മുഹമ്മദ് റഫീഖ്, സത്യനാഥൻ എന്നിവരും താനൂർ ഡി വൈ എസ് പി യുടെ കീഴിലുള്ള ഡാൻസഫ് സംഘവുമാണ് പ്രതിയെ പിടികൂടിയത്....
പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു
Accident

പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു

പരപ്പനങ്ങാടിക്കും ചെട്ടിപ്പടിക്കും ഇടയിൽ കൊടപ്പാളി മോഡേൺ ബേക്കറിയുടെ അടുത്ത് യുവാവ് ഗുഡ്സ് ട്രയിൻ തട്ടി മരണപ്പെട്ടു. നെടുവ പൂവത്താൻ കുന്നിലെ പരേതനായ ഗോപാലകൃഷ്ണൻ്റെ മകൻ പ്രസിദ്കുമാർ (49) ആണ് മരണപ്പെട്ടത്മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി. ഇന്ന് രാവിലെ 10 മണിയോടെ ആണ് അപകടം. തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പരപ്പനങ്ങാടി പോലീസ് ഇൻകോസ്റ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അമ്മ: സത്യവതി സഹോദരങ്ങൾ: പ്രജിത, പ്രബിത ...
പരപ്പനങ്ങാടി കടപ്പുറത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി
Obituary

പരപ്പനങ്ങാടി കടപ്പുറത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി

പരപ്പനങ്ങാടി: ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ അജ്ഞത മൃതദേഹം കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് കണ്ടത്. കരിങ്കൽ ഭിത്തിയോട് ചേർന്നു കിടക്കുന്ന നിലയിലാണ് കണ്ടത്.
പാരലൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ്
Other

പാരലൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ്

സമയക്രമം തെറ്റിക്കുന്ന ബസുകൾക്കെതിരെയും നടപടി പാരലൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി കർശനമാക്കി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. പരപ്പനങ്ങാടി ചെട്ടിപടി റൂട്ടിൽ സ്ഥിരമായി സമാന്തര സർവീസ് നടത്തുന്നുണ്ടെന്ന വ്യാപകമായ പരാതിയെ തുടർന്നാണ് ഉദ്യോഗസ്ഥർ മഫ്തിയിലും അല്ലാതെയും പരിശോധന നടത്തിയത്. തിരൂരങ്ങാടി ജോയിൻ്റ് ആർ.ടി.ഒ എം പി അബ്ദുൽ സുബൈറിൻ്റെ നിർദ്ദേശ പ്രകാരം എം.വി ഐ എം.കെ പ്രമോദ് ശങ്കർ, എ.എം.വി.ഐ മാരായ കെ സന്തോഷ് കുമാർ, കെ അശോക് കുമാർ, എസ് ജി ജെസി, ടി മുസ്തജാബ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.  പരിശോധനയിൽ പാരലൽ സർവീസ് നടത്തിയ മൂന്ന് ഓട്ടോറിക്ഷകൾക്കെതിരെയുള്ള നടപടിയിൽ 9000 രൂപ പിഴ ഈടാക്കി. പരപ്പനങ്ങാടി കോഴിക്കോട് റൂട്ടിൽ സമയക്രമം തെറ്റിച്ച് സർവീസ് നടത്തിയ ബസിനെതിരെയും ഉദ്യോഗസ്ഥർ നടപടിയെടുത്തു. ഫെയർ മീറ്റർ ഘടിപ്പിക്കാത്ത നാല് ഓട്ടോറിക്ഷകൾക്കെതിരെയും...
ചെട്ടിപ്പടിയിൽ കാർ ട്രാൻസ്ഫോമറിലേക്ക് ഇടിച്ചു കയറി അപകടം
Accident

ചെട്ടിപ്പടിയിൽ കാർ ട്രാൻസ്ഫോമറിലേക്ക് ഇടിച്ചു കയറി അപകടം

പരപ്പനങ്ങാടി : നിയന്ത്രണം വിട്ട കാർ ട്രാൻസ്ഫോമറിലേക്ക് ഇടിച്ചു കയറി അപകടം, ഒഴിവായത് വൻ ദുരന്തം. ഇന്ന് രാത്രി 10.30 നാണ് അപകടം. നിയന്ത്രണം വിട്ട കാർ ചെട്ടിപ്പടി ഹെൽത്ത് സെന്ററിന് സമീപത്തെ ട്രാൻസ്ഫോമറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കോഴിക്കോട് നിന്നും താനൂരിലേക്ക് വരുകയായിരുന്ന 3 പേരാണ് കാറിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്ക് ഇല്ലാതെ രക്ഷപ്പെട്ടു....