രോഗം മറച്ച് വെച്ച് പോളിസിയെടുത്തുവെന്നാരോപിച്ച് ആനുകൂല്യം നിഷേധിച്ചു ; ആരോഗ്യ ഇന്‍ഷൂറന്‍സ് തുകയായ 12,72831 രൂപയും നഷ്ടപരിഹാരവും കോടതിച്ചെലവും നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്റെ വിധി
മലപ്പുറം : രോഗം മറച്ച് വെച്ച് പോളിസിയെടുത്തുവെന്നാരോപിച്ച് ആനുകൂല്യം നിഷേധിച്ചതിന് ഉപഭോക്താവിന് ഇന്‍ഷൂറന്‍സ് തുകയും നഷ്ടപരിഹാരവും കോടതിച്ചെലവും നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. പെരിന്തല്‍മണ്ണ കൊളത്തൂര്‍ സ്വദേശി ഉമ്മര്‍ നല്‍കിയ പരാതിയിലാണ് ഇന്‍ഷൂറന്‍സ് തുകയായ 1272831 രൂപയും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും കോടതി ചെലവ് 20000 രൂപയും നല്‍കാന്‍ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനിക്കെതിരെ കമ്മീഷന്‍ വിധിച്ചത്.
രോഗം മറച്ചുവച്ചാണ് ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസിയെടുത്തത് എന്നായിരുന്നു കമ്പനിയുടെ വാദം. പരാതിക്കാരന്‍ വൃക്ക സംബന്ധമായ അസുഖത്തിന് പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയിലും തൃശൂരിലെ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയിലെ ചികില്‍സാരേഖയില്‍ രണ്ടു മാസമായി ചികില്‍സയുണ്ടായിരുന്നുവെന്ന് രേഖപ്പെടുത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തില്‍ ഇന്‍ഷൂറ...