Tag: Covid 19

കോവിഡ് വ്യാപനം ; ആശുപത്രികളില്‍ എത്തുന്നവര്‍ മാസ്‌ക് ധരിക്കണം, മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത തല യോഗം ചേര്‍ന്നു
Kerala, Other

കോവിഡ് വ്യാപനം ; ആശുപത്രികളില്‍ എത്തുന്നവര്‍ മാസ്‌ക് ധരിക്കണം, മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത തല യോഗം ചേര്‍ന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ ആരോഗ്യപ്രവര്‍ത്തകരും ആശുപത്രികളില്‍ എത്തുന്ന രോഗികളും മാസ്‌ക് ഉപയോഗിക്കണമെന്ന് വീണാ ജോര്‍ജ് വിളിച്ചു ചേര്‍ത്ത ഉന്നതല യോഗത്തില്‍ നിര്‍ദേശം. മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും മുന്‍കരുതലായും രോഗ വ്യാപനം തടയാനും ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമെന്ന് യോഗം വിലയിരുത്തി. നിലവിലെ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമില്ല. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ ജില്ലകളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. ആവശ്യത്തിന് ഐസൊലേഷന്‍,ഐസിയു ബെഡുകള്‍ ഉറപ്പാക്കണമെന്നും യോഗം നിര്‍ദേശം നല്‍കി. മരണകണക്കില്‍ ആശങ്ക വേണ്ടെന്നും യോഗം വ്യക്തമാക്കി. റാന്‍ഡം പരിശോധന നടത്തേണ്ടെന്നും രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന കൂടി നടത്...
Breaking news, Information

9 മാസത്തിന് ശേഷം കണ്ണൂരില്‍ കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു

കണ്ണൂര്‍ : കേരളത്തില്‍ വീണ്ടും കോവിഡ് മരണം. മുഴപ്പിലങ്ങാട് സ്വദേശിയായ 86 വയസ്സുകാരന്റെ മരണമാണ് കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചത്. ഈ മാസം 22നു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒന്‍പതു മാസത്തിനു ശേഷമാണ് കണ്ണൂരില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചു. കോവിഡിനൊപ്പം മറ്റു രോഗങ്ങളും ഉണ്ടായിരുന്നുവെന്ന് ഡിഎംഒ ഡോ. നാരായണ നായിക്ക് പറഞ്ഞു. നിലവില്‍ ജില്ലയില്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കണ്ണൂരില്‍ ഇന്നലെ 3 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ ആകെ രോഗികളുടെ എണ്ണം 7 ആയി. ...
Malappuram

കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരണപ്പെട്ട കുട്ടികള്‍ക്കുള്ള ധനസഹായ വിതരണത്തിന് ജില്ലയില്‍ തുടക്കം

കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരണപ്പെട്ട കുട്ടികള്‍ക്കുള്ള ധനസഹായ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. വനിതാശിശു വികസന വകുപ്പിന്റെയും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ കലകടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ വി. ആര്‍ പ്രേംകുമാര്‍ അധ്യക്ഷനായി. പി. നന്ദകുമാര്‍ എം.എല്‍.എ മുഖ്യാതിഥിയായി.ജീവിതത്തില്‍ ഈ കുട്ടികള്‍ക്കുണ്ടായ ആ വലിയ നഷ്ടം നികത്താനാവുന്നതല്ലെന്നും അതേസമയം അവരുടെ മുന്നോട്ടുള്ള ജീവിതം സുരക്ഷിതമാക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. സര്‍ക്കാര്‍ നിങ്ങളെ ദത്തെടുത്തിരിക്കുകയാണ്. നിങ്ങളുടെ വിദ്യാഭ്യാസ കാലഘട്ടം പൂര്‍ത്തിയാക്കി ജോലി ലഭിക്കുന്നത് വരെ സര്‍ക്കാര്‍ നിങ്ങളെ സംരക്ഷിക്കും. ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്...
error: Content is protected !!