Tag: Cpim

ഇടതുപക്ഷവുമായി സഹകരിക്കുന്നതിൽ തടസ്സമില്ല: എസ്ഡിപിഐ
Malappuram

ഇടതുപക്ഷവുമായി സഹകരിക്കുന്നതിൽ തടസ്സമില്ല: എസ്ഡിപിഐ

മലപ്പുറം : വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ ഇടതുപക്ഷവുമായി സഹകരിക്കുന്നതിൽ തടസമില്ലെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് സിപിഎ ലത്തീഫ് പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടയിലാണ് സിപിഎ ലത്തീഫ് ഇടതുപക്ഷവുമായി സഹകരിക്കുന്നതിലേക്ക് വിരൽ ചൂണ്ടിയത്. ബിജെപി ഒഴികെ ആരുമായും സഹകരിക്കുന്നതിൽ പാർട്ടിക്ക് തടസ്സമില്ല. വർഗീയ പ്രസ്താവന നടത്തുന്ന പിസി ജോർജിനെ അറസ്റ്റ് ചെയ്യാൻ സർക്കാർ തയ്യാറാവണം. മതസ്പര്‍ദ്ധയും സാമൂഹിക സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്ന വിധം വിദ്വേഷ പ്രസ്താവനകളാണ് പി സി ജോര്‍ജ് നടത്തുന്നത്. ജോര്‍ജിനെതിരേ സ്വമേധയാ കേസെടുക്കാന്‍ വകുപ്പുണ്ട്. സംസ്ഥാനത്ത് സംഘപരിവാര്‍ രാഷ്ട്രീയത്തിന് വളക്കൂറുണ്ടാക്കുന്നതിന് സാമൂഹികാന്തരീക്ഷം കലുഷിതമാക്കാന്‍ കരുതിക്കൂട്ടി പ്രവര്‍ത്തിക്കുന്ന പി സി ജോര്‍ജിനെ അറസ്റ്റുചെയ്യാന...
Kerala

പെരിയ ഇരട്ടക്കൊല കേസ് ; മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍ അടക്കം നാല് സിപിഐഎം നേതാക്കള്‍ക്ക് ജാമ്യം ; ശിക്ഷ സ്റ്റേ ചെയ്തു

കൊച്ചി : പെരിയ ഇരട്ടക്കൊലക്കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍ അടക്കം നാല് സിപിഐഎം നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ചു. അപ്പീലില്‍ അന്തിമ തീരുമാനമെടുക്കുന്നതുവരെ ശിക്ഷാവിധി നടപ്പാക്കുന്നത് തടയണമെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് ജാമ്യം അനുവദിച്ചത്. 4 പ്രതികളുടെയും ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. അഞ്ച് വര്‍ഷം തടവിനാണ് കഴിഞ്ഞ ദിവസം സിബിഐ കോടതി ഇവരെ ശിക്ഷിച്ചത്. ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. 14-ാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.മണികണ്ഠന്‍, 20-ാം പ്രതി ഉദുമ മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍, 21-ാം പ്രതി രാഘവന്‍ വെളുത്തോളി എന്ന രാഘവന്‍ നായര്‍, 22-ാം പ്രതി കെ.വി.ഭാസ്‌കരന്‍ എന്നിവരുടെ ശിക്ഷ ന...
Malappuram

വി പി അനില്‍ സിപിഐഎം ജില്ലാ സെക്രട്ടറി

മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനില്‍ തിരഞ്ഞെടുക്കപ്പെട്ടു. താനൂരില്‍ നടക്കുന്ന ജില്ലാ സമ്മേളനമാണ് ഇ എന്‍ മോഹന്‍ദാസിന് പകരം വി പി അനിലിനെ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നിലവില്‍ ജില്ലാ സെക്രട്ടേറിയറ്റംഗവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രി ചെയര്‍മാനുമാണ്. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായിരുന്നു. കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനായി. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയറ്റംഗവുമായിരുന്നു. കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, സഹകരണ കണ്‍സോര്‍ഷ്യം പ്രസിഡന്റ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അനാരോഗ്യം മൂലം സെക്രട്ടറി സ്ഥാനം ഒഴിയാന്‍ നിലവിലെ ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് തയ്യാറായതോടെയാണ് പുത...
Kerala

പെരിയ ഇരട്ടക്കൊലക്കേസ് ; സിപിഎമ്മിന് കനത്ത തിരിച്ചടി ; 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവ്

കൊച്ചി : പെരിയ ഇരട്ടക്കൊലക്കേസില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. എറണാകുളം സിബിഐ പ്രത്യേക കോടതിയാണു ശിക്ഷ വിധിച്ചത്. പിഴ തുക കൃപേഷിന്റെയും ശരത്‌ലാലിന്റേയും കുടുംബത്തിന് കൈമാറണമെന്നും കോടതി വിധിച്ചു. ഒന്ന് മുതല്‍ എട്ട് വരെ പ്രതികളായ എ പീതാംബരന്‍ (പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം), സജി സി ജോര്‍ജ്, കെ എം സുരേഷ്, കെ അനില്‍കുമാര്‍, ഗിജിന്‍, ആര്‍ ശ്രീരാഗ്, എ അശ്വിന്‍, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15ാം പ്രതി എ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം. ഇവര്‍ക്കെതിരെ കൊലക്കുറ്റം അടക്കമുള്ള ഗുരുതര വകുപ്പുകളാണു ചുമത്തിയിരുന്നത്. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരാണ് 1 മുതല്‍ 8 വരെ പ്രതികള്‍. 14-ാം പ്രതി ...
Politics

സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം

താനൂർ : സിപിഎം 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം. കോടിയേരി ബാലകൃഷ്ണ‌ൻ നഗറിൽ (മൂച്ചിക്കൽ ക്രൗൺ ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്തു.മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി പതാക ഉയർത്തി.സ്വാഗത സംഘം ജനറൽ കൺവിനർ ഇ ജയൻ സ്വാഗതം പറഞ്ഞു. വി പി സാനു താത്ക്കാലിക അധ്യക്ഷനായി. വി ശശികുമാർ രക്തസാക്ഷി പ്രമേയവും പി കെ അബ്ദുള്ള നവാസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. വി പി സാനു, കെ പി സുമതി, വി രമേശൻ, ജോർജ് കെ ആൻ്റണി, പി ഷബീർ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. വി ശശികുമാർ കൺവീനറായി പ്രമേയ കമ്മിറ്റിയും പി കെ അബ്ദുള്ള നവാസ് കൺവീനറായ ക്രഡൻഷ്യൽ കമ്മിറ്റിയും വി എം ഷൗക്കത്ത് കൺവീനറായി മിനുട്സ് കമ്മിറ്റിയും പ്രവർത്തിക്കുന്നു.ജില്ലാ സെക്രട്ടറി ഇ എൻ മോഹൻ ദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.പൊതുചർച്ച തുടങ്ങി. ...
Local news

സിപിഐ എം ജില്ലാ സമ്മേളനം : കുടുംബസംഗമങ്ങള്‍ നടന്നു

താനൂര്‍ : സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കുടുംബസംഗമങ്ങള്‍ നടന്നു. സമ്മേളന പ്രചാരണവും, പാര്‍ട്ടി കുടുംബങ്ങളില്‍ നിന്നുള്ള ഹുണ്ടിക ശേഖരണത്തിനുമായാണ് കുടുംബ സംഗമങ്ങള്‍ സംഘടിപ്പിച്ചത്. ചാഞ്ചേരിപ്പറമ്പ്, കുന്നുംപുറം, കാട്ടിലങ്ങാടി, ഓലപ്പീടിക, ബ്ലോക്ക് ഓഫീസ്, നടക്കാവ്, ഓണക്കാട്, കുറുവട്ടിശ്ശേരി, കോറാട്, മണലിപ്പുഴ നിരപ്പ്, കരിങ്കപ്പാറ, പറപ്പാറപ്പുറം, മേലേപ്പുറം, ജയറാംപടി, കൊടിഞ്ഞി എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച കുടുംബ സംഗമം നടന്നത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ അഡ്വ. കെ പി സുമതി, വി ശശികുമാര്‍, വി പി സഖറിയ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി ടി സോഫിയ, അഡ്വ. പി ഹംസക്കുട്ടി, എ ശിവദാസന്‍, വി പി സോമസുന്ദരന്‍, ടി സത്യന്‍, കൂട്ടായി ബഷീര്‍, പി കെ മുബഷീര്‍, കെ ശ്യാംപ്രസാദ്, റസാഖ് വണ്ടൂര്‍, മജ്‌നു മലപ്പുറം, താനൂര്‍ ഏരിയ സെക്രട്ടറി സമദ് താനാളൂര്‍ എന്നിവര്‍ സംസാരിച്ചു....
Local news

റോഡുകളുടെ ശോചനീയാവസ്ഥ ; ഗ്രാമീണ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ച് സിപിഐഎം

എ ആര്‍ നഗര്‍ : പഞ്ചായത്തില്‍ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐഎം കുന്നുംപുറം ബ്രാഞ്ച് ഗ്രാമീണ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ചടങ്ങ് വേങ്ങര ഏരിയ കമ്മിറ്റി അംഗം കെപി സമീര്‍ ഉദ്ഘാടനം ചെയ്തു. രാമചന്ദ്രന്‍ എപി അധ്യക്ഷത വഹിച്ചു. സിപി സലിം, അഹമ്മദ് മാസ്റ്റര്‍, വിടി മുഹമ്മദ് ഇക്ബാല്‍, ഗിരീഷ് കുമാര്‍.എന്നിവര്‍ സംസാരിച്ചു. ബഷീര്‍ എം സ്വാഗതവും ഉമ്മര്‍ പി നന്ദിയും പറഞ്ഞു....
Local news

നഴ്സറി – അറ്റത്തങ്ങാടി റോഡിൻ്റെ ശോചനീയാവസ്ഥ; സി.പി.ഐ (എം) പ്രതിഷേധം സംഘടിപ്പിച്ചു

പരപ്പനങ്ങാടി: നഗരസഭ ഭരിക്കുന്ന യുഡിഎഫ് ഭരണസമിതിയുടെ നിഷ്ക്രിയത്വവുംകെടുകാര്യസ്ഥതയും കാരണം നഗരസഭയിലെനഴ്സറി -അറ്റത്തങ്ങാടി റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ സി.പി.ഐ.(എം) നഴ്സറി ബ്രാഞ്ചും അറ്റത്തങ്ങാടി ബ്രാഞ്ചും സംയുക്തമായി പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു. റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിച്ച്നിർമ്മാണം ഉടൻ നടത്തണമെന്നും അല്ലെങ്കിൽ ശക്തമായ സമരമുറകൾ ആരംഭിക്കുമെന്നും സി.പി.ഐ (എം) മുന്നറിയിപ്പ് നൽകി. നെടുവ ലോക്കൽ സെക്രട്ടറി കെ.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അറ്റത്തങ്ങാടി ബ്രാഞ്ച് സെക്രട്ടറി റഫീഖ് അറ്റത്തങ്ങാടി, നഴ്സറി ബ്രാഞ്ച് സെക്രട്ടറി അൻസാദ്, എ.പി.മുജീബ്, വിശാഖ്, ഹരീഷ് അച്ചമ്പാട്ട് തുടങ്ങിയവർ സംസാരിച്ചു....
Local news

തകര്‍ന്നു കിടക്കുന്ന നഴ്‌സറി – അറ്റത്തങ്ങാടി റോഡ് ഉടന്‍ പുനര്‍ നിര്‍മിക്കുക ; പരപ്പനങ്ങാടി നഗരസഭ ഭരണസമിതിയുടെ നിഷ്‌ക്രിയത്വത്തിനെതിരെ ജനകീയ പ്രക്ഷോഭവുമായി സിപിഐഎം

പരപ്പനങ്ങാടി : തകര്‍ന്നു കിടക്കുന്ന നഴ്‌സറി - അറ്റത്തങ്ങാടി റോഡ് ഉടന്‍ പുനര്‍ നിര്‍മിക്കുക, പരപ്പനങ്ങാടി നഗരസഭ ഭരണസമതിയുടെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സിപിഐഎം അറ്റത്തങ്ങാടി, തിരിച്ചിലങ്ങാടി, നഴ്‌സറി ബ്രാഞ്ചുകള്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നു. നവംബര്‍ 30 30 ശനിയാഴ്ച 4 മണിക്ക് തിരച്ചിലങ്ങാടി ജംഗ്ഷനില്‍ മൂന്നു ബ്രാഞ്ചുകളുടെയും നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നഴ്‌സറി അറ്റത്തങ്ങാടി റോഡ് വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുകയാണ്. പരപ്പനങ്ങാടി നഗരസഭ ഭരണകൂടം കാണിക്കുന്ന നിഷ്‌ക്രിയത്വം കാരണമാണ് റോഡ് ഈ അവസ്ഥയില്‍ തുടരുന്നത്. നഴ്‌സറി അറ്റത്തങ്ങാടി റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുന്നതിന് വേണ്ടിയും പരപ്പനങ്ങാടി നഗരസഭ ഭരിക്കുന്ന യുഡിഎഫ് ഭരണസമിതിയുടെ ഈ റോഡിനോടുള്ള അവഗണന അവസാനിപ്പിക്കുന്നതിന് വേണ്ടിയും ജനകീയ പ്രക്ഷോഭത്...
Malappuram

മലപ്പുറം താലൂക്ക് ഹെഡ് കോര്‍ട്ടേഴ്‌സ് ആശുപത്രി ജനറല്‍ ആശുപത്രിയായി ഉയര്‍ത്തുക ; സിപിഐഎം മലപ്പുറം ഏരിയ സമ്മേളനം

കോട്ടക്കല്‍ : മലപ്പുറം താലൂക്ക് ഹെഡ് കോട്ടേഴ്‌സ് ആശുപത്രി ജനറല്‍ ആശുപത്രി ഉയര്‍ത്തണമെന്ന് സിപിഐഎം മലപ്പുറം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. മലപ്പുറം കെ എസ് ആര്‍ ടി സി ടെര്‍മിനലിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കുക, ജില്ലയില്‍ സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജ് സ്ഥാപിക്കുക, കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്ന അവഗണനങ്ങള്‍ക്കെതിരെ യോജിച്ചണിനിരക്കുക, മത രാഷ്ട്രീയ വര്‍ഗീയതയെ ചെറുക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. കോട്ടപ്പടി ഗംഗ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തിന്റെ രണ്ടാം ദിവസം കെ സുന്ദരരാജന്‍, കെ പി ഫൈസല്‍, കെ ആര്‍ നാന്‍സി, വി വൈ ഹരികൃഷ്ണപാല്‍, വി സുനില്‍കുമാര്‍ എന്നിവര്‍ പ്രമേയങ്ങളും കെ പി അജയന്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയ്ക്ക് ഏരിയ സെക്രട്ടറി കെ മജ്‌നു, ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് എന്നിവര്‍ മറുപടി നല്...
National

മോദി സര്‍ക്കാരിന് ഇനി പുകമറയ്ക്ക് പിന്നില്‍ ഒളിക്കാനാകില്ല ; അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം ചുമത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം വേണം : സിപിഐഎം

ദില്ലി : നരേന്ദ്രമോദി സര്‍ക്കാരിന് ഇനി പുകമറയ്ക്ക് പിന്നില്‍ ഒളിക്കാനാകില്ലെന്നും ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം ചുമത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ. 20 വര്‍ഷത്തിനുള്ളില്‍ 2 ബില്യണ്‍ ഡോളര്‍ ലാഭം പ്രതീക്ഷിക്കുന്ന കരാറുകള്‍ നേടുന്നതിനും ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ പവര്‍ പ്ലാന്റ് വികസിപ്പിക്കുന്നതിനും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ഏകദേശം 265 മില്യണ്‍ ഡോളര്‍ (ഏകദേശം 2,100 കോടി രൂപ) കൈക്കൂലി നല്‍കിയെന്നാണ് കേസ്. ഗൗതം അദാനി, ബന്ധു സാഗര്‍ അദാനി ഉള്‍പ്പെടെ ഏഴ് പേരാണ് കേസിലെ പ്രതികള്‍. പദ്ധതിക്കായി അദാനി ഗ്രൂപ്പ് കോടിക്കണക്കിന് ഡോളര്‍ സമാഹരിച്ച യുഎസ് ബാങ്കുകളില്‍ നിന്നും നിക്ഷേപകരില്‍ നിന്നും ഇത് മറച്ചുവെച്ചതായി കോടതി പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഇത്രയും വലിയ തോതിലുള്ള കൈക്കൂലി വെളിപ്പെടുത്തേണ്ടി വന്നത് ഇന്ത്യയിലല്ല, അമേരിക്കയിലാണെന്നത് ലജ...
Kerala

പാര്‍ട്ടി വിട്ട് മുസ്ലിം ലീഗില്‍ ചേര്‍ന്ന വനിതാ കൗണ്‍സിലര്‍ക്ക് നേരെ ആക്രമണം ; ചെരുപ്പ് മാല ആണിയിക്കാന്‍ ശ്രമിച്ച് ഇടതുപക്ഷാംഗങ്ങള്‍

കോഴിക്കോട് : പാര്‍ട്ടി വിട്ട് മുസ്ലിം ലീഗില്‍ ചേര്‍ന്ന വനിതാ കൗണ്‍സിലര്‍ക്ക് നേരെ അതിക്രൂരമായ ആക്രമണം. ഫറോക്ക് നഗരസഭയിലെ കുന്നത്ത്‌മോട്ട 14-ാം വാര്‍ഡ് ആര്‍ജെഡി കൗണ്‍സിലര്‍ ഷനൂബിയ നിയാസിന് നേരെയാണ് ആക്രമണമുണ്ടായത്. കൗണ്‍സിലറെ ചെരിപ്പുമാല അണിയിക്കാനുള്ള എല്‍ഡിഎഫ് അംഗങ്ങളുടെ ശ്രമം നഗരസഭ കൗണ്‍സിലില്‍ നാടകീയരംഗങ്ങള്‍ക്ക് ഇടയാക്കി. ആര്‍ജെഡിയില്‍ നിന്ന് മുസ്ലിം ലീഗില്‍ എത്തിയ ഷനൂബിയ നിയാസിനെ ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ വളഞ്ഞിട്ട് ചെരുപ്പുമാല അണിയിക്കാന്‍ ശ്രമിക്കുകയായിരുന്നു. തിങ്കളാഴ്ച കൗണ്‍സില്‍ യോഗം ചേരുന്നതിനു മുമ്പാണു സംഘര്‍ഷമുണ്ടായത്. ആര്‍ജെഡി അംഗമായിരുന്ന ഷനൂബിയ അടുത്തിടെയാണ് ലീഗില്‍ ചേര്‍ന്നത്. ഇതിനെ തുടര്‍ന്നാണ് ഇടതുപക്ഷ നഗരസഭ അംഗങ്ങള്‍ ചെരുപ്പ് മാല ഇടാന്‍ ശ്രമിച്ചത്. രാവിലെ 10.30ന് കൗണ്‍സില്‍ തുടങ്ങാനുള്ള ഒരുക്കത്തിനിടെ എല്‍ഡിഎഫ് അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധവുമായി ഹാളില്‍ എത...
Kerala

അനുനയം ഫലം കണ്ടു : അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല ; മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ച് എന്‍എന്‍ മോഹന്‍ദാസ്

പാലക്കാട്: പാര്‍ട്ടി നേതൃത്വത്തിന്റെ അനുനയ നീക്കം ഫലം കണ്ടു, പാര്‍ട്ടി വിടുമെന്ന് പ്രഖ്യാപിച്ച പാലക്കാട് സിപിഎം ഏരിയാ കമ്മിറ്റിയംഗം അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല. ഇന്ന് വൈകിട്ടത്തെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ അബ്ദുള്‍ ഷുക്കൂറെത്തി. കണ്‍വന്‍ഷന്‍ യോഗത്തിലേക്ക് ഷുക്കൂറിനെ തോളില്‍ കൈയ്യിട്ട് എന്‍എന്‍ കൃഷ്ണദാസാണ് എത്തിച്ചത്. ഒപ്പം കരഘോഷവുമായി പാര്‍ട്ടി പ്രവര്‍ത്തകരും ഉണ്ടായിരുന്നു. അതേസമയം പാലക്കാട് ഓട്ടോ ടാക്‌സി യൂണിയന്‍ ജില്ലാ ട്രഷററും മുന്‍ നഗരസഭ കൗണ്‍സിലറുമായ ഷുക്കൂര്‍ രാജിവെച്ചെന്നും സിപിഎമ്മില്‍ ഭിന്നതയെന്നും റിപ്പോര്‍ട്ട് ചെയ്തതിലെ അമര്‍ഷത്തില്‍ മാധ്യമ പ്രവര്‍ത്തകരെ എന്‍എന്‍ മോഹന്‍ദാസ് അധിക്ഷേപിച്ചു. പ്രതികരണം എടുക്കാന്‍ എത്തിയപ്പോളായിരുന്നു അധിക്ഷേപം. 'ഇറച്ചിക്കടയ്ക്ക് മുന്നില്‍ പട്ടികള്‍ നില്‍ക്കുന്ന പോലെ' എന്നായിരുന്നു അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്...
Kerala

പാലക്കാട് സിപിഎമ്മിലും പൊട്ടിത്തെറി : അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിട്ടു

പാലക്കാട്: പാലക്കാട് കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മിലും പൊട്ടിത്തെറി. പാര്‍ട്ടിയില്‍ കടുത്ത അവഗണന എന്ന് ആരോപിച്ച് പാര്‍ട്ടി ഏരിയാ കമ്മറ്റി അംഗവും പാലക്കാട് ഓട്ടോ ടാക്‌സി യൂണിയന്‍ ജില്ലാ ട്രഷററും മുന്‍ നഗരസഭ കൗണ്‍സിലറുമായ അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിട്ടു. സമാന അനുഭവസ്ഥര്‍ പാര്‍ട്ടിയില്‍ വേറെയുമുണ്ടെന്നും ഷുക്കൂര്‍ പറയുന്നു. ജില്ലാ സെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറുകയാണെന്നും തെരഞ്ഞെടുപ്പില്‍ ജയിക്കണമെന്നു ജില്ലാ സെക്രട്ടറിക്ക് ആഗ്രഹമില്ലെന്നും ഷുക്കൂര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ്ബാബുവും ഷുക്കൂറും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വത്തെ വിമര്‍ശിച്ച് കുറിപ്പിട്ട ശേഷം താന്‍ പാര്‍ട്ടി വിടുകയാണെന്ന് അബ്ദുള്‍ ഷുക്കൂര്‍ പറഞ്ഞത്. കഴിഞ്ഞ ഒരാഴ്ചയായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസിന്റെ കൗണ്‍സിലര്‍ വഴി ഷുക്കൂറ...
Local news

സിപിഐഎം വെളിമുക്ക് ലോക്കല്‍ സമ്മേളനം : സെമിനാര്‍ സംഘടിപ്പിച്ചു

മൂന്നിയൂര്‍ : സിപിഐ എം വള്ളിക്കുന്ന് ഏരിയ സമ്മേളനത്തിന്റെയും വെളിമുക്ക് ലോക്കല്‍ സമ്മേളനത്തിന്റെയും ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു. ' മിച്ചഭൂമി സമരം, ചരിത്രം, എന്ന വിഷയത്തില്‍ മിച്ച ഭൂമി സമരകേന്ദ്രമായിരുന്ന പൂതേരി വളപ്പില്‍ നടന്ന സെമിനാര്‍ ഡോ. അനില്‍ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു. സമരത്തില്‍ സജീവ പങ്കാളികളാവുകയും നേതൃത്വപരമായ പങ്കുവഹിക്കുകയും ചെയ്ത വള്ളിക്കുന്ന്, തിരൂരങ്ങാടി ഏരിയയിലെ 29 പേരെ സെമിനാറില്‍ ആദരിച്ചു. ഷാജി തുമ്പാണി അധ്യക്ഷനായി.കരിമ്പില്‍ വേലായുധന്‍, എം കൃഷ്ണന്‍, എന്‍ പി കൃഷ്ണന്‍, നെച്ചിക്കാട്ട് പുഷ്പ, മത്തായി യോഹന്നാന്‍, ടി പി നന്ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി ബാലന്‍ സ്വാഗതവും പി പ്രനീഷ് നന്ദിയും പറഞ്ഞു....
Local news

ജനകീയ കമ്മറ്റി നിർമ്മിച്ചു നൽകുന്ന വീടിന് തറക്കല്ലിട്ടു

ഏആർ നഗർ . സി പി ഐ എം ഏ ആർ നഗർ ലോക്കൽ കമ്മറ്റിനേതൃത്വത്തിൽ പുകയൂർ കരിപ്പായി മാട്ടിൽ ജനകീയ കമ്മറ്റി രൂപീകരിച്ച് നിർമ്മിച്ചു നൽകുന്ന വീടിന് തറക്കല്ലിട്ടു. പുകയൂർ മൂന്നാം വാർഡിൽ കണ്ണിനു കാഴ്ച യില്ലാത്ത കരിപ്പായി മാട്ടിൽ കാരിച്ചിയും സംസാരശേഷിയില്ലാത്ത മകനും കൂടി തകർന്ന് വീഴാറായ വീട്ടിലാണ് താമസിക്കുന്നത്. താമസിക്കുന്ന ഭൂമിക്ക് പട്ടയം മില്ലാത്തതിനാൽ സർക്കാറിന്റെ ലൈഫ് പദ്ധതി പ്രകാരം വീടിന് ധനസഹായം ലഭ്യമല്ലാത്തതിനാലാണ് ജനകീയ കമ്മറ്റി രൂപീകരിച്ച് വീട് നിർമ്മിച്ചു നൽകുന്നത്. സി പി ഐ എം വേങ്ങര ഏരിയസെക്രട്ടറി . കെ ടി അലവി കുട്ടി തറക്കല്ലിടൽ കർമ്മം നിർവഹിച്ചു. വാർഡ് മെമ്പർ ഇബ്രാഹിം മൂഴിക്കൽ . ലോക്കൽ സെക്രട്ടറികെപി സമീർ . കുട്ടശ്ശേരി ചെറിയാപ്പു. എം നന്ദിനി . ജനകീയ കമ്മറ്റി ചെയർമാൻ കരിപ്പയിൽ കുഞ്ഞി മുഹമ്മദ് ഹാജി. .കെ പി.ഉസ്മാൻ കോയ.ഇ വാസു . അഹമ്മദ് പാറമ്മൽ.കെ സുരേന്ദ്രൻ . ബാവ തടത്തിൽ . മുസ്തഫ എറമ്പത്തി...
Local news

വള്ളിക്കുന്ന് പഞ്ചായത്തിനെ സിആര്‍സെഡ് കാറ്റഗറി മൂന്നില്‍ നിന്നും രണ്ടിലേക്ക് മാറ്റണം : സിപിഎം

വള്ളിക്കുന്ന് : വള്ളിക്കുന്ന് പഞ്ചായത്തിനെ സിആര്‍സെഡ് കാറ്റഗറി മൂന്നില്‍ നിന്നും രണ്ടിലേക്ക് മാറ്റണമെന്ന് സിപിഐഎം അരിയല്ലൂര്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. കാറ്റഗറി മുന്നില്‍ ഉള്‍പ്പെടുന്നത് മൂലം വീട് ഉള്‍പ്പടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രതിസന്ധിയാണ് ഉണ്ടാകുന്നതെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. പാറോല്‍ ദേവദാസന്‍ ചിറക്കണ്ടത്ത് വേലയുധന്‍ നഗറില്‍ (കൊടക്കാട് എയുപി സ്‌കൂള്‍ ) നടന്ന പ്രതിനിധി സമ്മേളനം സിപിഐ എം ജില്ല കമ്മറ്റിയംഗം വി പി സോമസുന്ദരന്‍ ഉദ്ഘാടനം ചെയ്തു. എ കെ രാധ, ഇ അനീഷ്, എ കെ പ്രഭീഷ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. എം അഖില്‍ രക്തസാക്ഷി പ്രമേയവും എ കെ പ്രഭീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കല്‍ സെക്രട്ടറി വിനയന്‍ പാറോല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ഇ നരേന്ദ്രദേവ്, ഏരിയ കമ്മറ്റിയംഗങ്ങളായ പി ...
Malappuram

സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി കടുത്ത ആര്‍എസ്എസുകാരന്‍, രാവും പകലും ആര്‍.എസ്.എസിനു വേണ്ടി പ്രവര്‍ത്തിക്കുന്നു ; പിവി അന്‍വര്‍

മലപ്പുറം ; സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് കടുത്ത ആര്‍എസ്എസുകാരനാണെന്ന് പിവി അന്‍വര്‍ എംഎല്‍എ. ആര്‍എസ്എസ് ബന്ധത്തിന്റെ പേരില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം പാര്‍ട്ടി ഓഫീസില്‍ വെച്ച് അദ്ദേഹത്തെ കയ്യേറ്റം ചെയ്തിട്ടുണ്ടെന്നും പി വി അന്‍വര്‍ പറഞ്ഞു. ഇ എന്‍ മോഹന്‍ ദാസ് രാവും പകലും ആര്‍.എസ്.എസിനു വേണ്ടിയാണ് മലപ്പുറത്ത് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 6 മാസം മുമ്പ് ഇ എന്‍ മോഹന്‍ ദാസിനെ ആര്‍.എസ്.എസ് ബന്ധത്തിന്റെ പേരില്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ വച്ച് ഒരു സെക്രട്ടറിയറ്റ് അംഗം കയ്യേറ്റം ചെയ്തിട്ടുണ്ട്. ചവിട്ടിവീഴ്ത്തി കോളറിന് പിടിച്ചു. മത ന്യൂനപക്ഷങ്ങള്‍ക്ക് ഫണ്ട് കൊടുക്കലല്ല സര്‍ക്കാര്‍ നിലപാട് എന്നു പറഞ്ഞ് ഇ.എന്‍.മോഹന്‍ദാസ് പല തവണ തന്നെ തടഞ്ഞു. ക്രിസ്ത്യന്‍ മത ന്യൂനപക്ഷങ്ങളോടും സിപിഎം ജില്ലാ സെക്രട്ടറിക്ക് കടുത്ത വിരോധമാണെന്നും അന്‍വര്‍ ആരോപിച്ചു. നിലമ...
Kerala

പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല, ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കും, തീപ്പന്തം പോലെ കത്തും ; സിപിഎമ്മിന് മറുപടിയുമായി അന്‍വര്‍

മലപ്പുറം: സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നടത്തിയ പത്ര സമ്മേളനത്തിന് പിന്നാലെ സിപിഎമ്മിന് മറുപടിയുമായി പി.വി അന്‍വര്‍. സിപിഎമ്മിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നതു പൊലീസ് ആണെന്നും സ്വര്‍ണക്കടത്ത് പരാതിയില്‍ അന്വേഷണം നടക്കുന്നില്ലെന്നുമാണ് പറഞ്ഞത്. സാധാരണക്കാര്‍ക്ക് ഒപ്പം നിലനില്‍ക്കും. ഒപ്പം നില്‍ക്കാന്‍ ആളുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും അന്‍വര്‍ പ്രഖ്യാപിച്ചു. സാധാരണക്കാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. പൊതുപ്രശ്‌നങ്ങളുമായി ആളുകള്‍ പാര്‍ട്ടി ഓഫീസിലേക്ക് വരാത്ത സ്ഥിതിയാണ് ഇന്നുള്ളത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുളള വോട്ട് ഇവിടത്തെ സാധാരണക്കാരാണ്. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തി പ്രസംഗിക്കും. കര്‍ഷകരുടെ പ്രശ്‌നം ഏറ്റെടുക്കും. തീപ്പന്തം പോലെ കത്തും. ജനങ്ങളെ ഉപയോഗിച്ച് പ്രതിര...
Kerala

പിവി അന്‍വറുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ല, എല്ലാ ബന്ധവും പാര്‍ട്ടി ഉപേക്ഷിച്ചു, പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാന്‍ ആര് ശ്രമിച്ചാലും നടക്കില്ല ; എംവി ഗോവിന്ദന്‍

ദില്ലി : പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വം സ്വയം ഉപേക്ഷിച്ചതിനാല്‍ തന്നെ അന്‍വറുമായുള്ള എല്ലാ ബന്ധവും പാര്‍ട്ടി ഉപേക്ഷിച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സിപിഎമ്മിനെ ഇല്ലായ്മ ചെയ്യാന്‍ ആര് ശ്രമിച്ചാലും നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫുമായുള്ള ബന്ധം വിച്ഛേദിച്ചെന്ന് അന്‍വര്‍ തന്നെ വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വം അന്‍വര്‍ സ്വയം വലിച്ചെറിഞ്ഞു. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി അംഗത്വം വേണമെന്നില്ല. കെടി ജലീലിനും അംഗത്വമില്ല. മറുനാടനെ പൂട്ടിക്കണമെന്നായിരുന്നു അന്‍വര്‍ പറഞ്ഞു കൊണ്ടിരുന്നത്. എന്നാല്‍ മറുനാടന്റെ ആരോപണങ്ങളാണ് അന്‍വര്‍ ഇപ്പോള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിമാര്‍ക്കെതിരെ ആക്ഷേപം ഉയരുന്നത് ആദ്യമല്ല. ഇ എം എസ് മുതല്‍ വി.എസ് വരെയുള്ള മുഖ്യമന്ത്രിമാര്‍ക്കെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. ചങ്ങലക്കിടയില...
Malappuram

ആഭ്യന്തര വകുപ്പ് ഭരിക്കാന്‍ മുഖ്യമന്ത്രിക്ക് അര്‍ഹതയില്ല, പൂര്‍ണ പരാജയം ; പിവി അന്‍വര്‍

മലപ്പുറം : ആഭ്യന്തര വകുപ്പ് ഭരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് അര്‍ഹതയില്ലെന്ന് പിവി അന്‍വര്‍ എംഎല്‍എ. ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. മൂക്കിന് താഴെ നടക്കുന്ന ക്രമക്കേട് പോലും മുഖ്യമന്ത്രി അറിഞ്ഞില്ലെന്നും ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാൻ മുഖ്യമന്ത്രിക്ക് അര്‍ഹതയില്ലെന്നും പിവി അൻവര്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും പിവി അന്‍വര്‍. അദ്ദേഹത്തെ നയിക്കുന്നത് ഉപജാപക സംഘമാണ്. നമ്മളോടൊന്നും സംസാരിക്കാറില്ലെന്നാണ് ഒരു വലിയ നേതാവ് പറഞ്ഞത്. അജിത് കുമാറും ശശിയും മാത്രം മതി മുഖ്യമന്ത്രിക്ക്. ഈ പാര്‍ട്ടി ഇവിടെ നിലനില്‍ക്കണം. ഒരു റിയാസ് മതിയോ സഖാക്കള്‍ ആലോചിക്കട്ടെ. എന്തേ പാര്‍ട്ടിക്ക് ഇടപെടാന്‍ സാധിക്കാത്തത്? കേരളത്തിലെ പ്രിയപ്പെട്ട സഖാക്കള്‍ക്ക...
Kerala

മുതിര്‍ന്ന സിപിഎം നേതാവും എല്‍ഡിഎഫ് മുന്‍ കണ്‍വീനറുമായ എം.എം.ലോറന്‍സ് അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവും എല്‍ഡിഎഫ് മുന്‍ കണ്‍വീനറുമായ എം.എം.ലോറന്‍സ് അന്തരിച്ചു. 94 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 12 മണിയോടെയായിരുന്നു അന്ത്യം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം, സിഐടിയു ദേശീയ വൈസ് പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. ദീര്‍ഘനാളായി വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൊഴിലാളി സംഘടനാ നേതാവ് എന്ന നിലയില്‍ ശ്രദ്ധേയനായിരുന്ന അദ്ദേഹം 1980 ല്‍ ഇടുക്കിയില്‍നിന്ന് ലോക്‌സഭാംഗമായിട്ടുണ്ട്. 1929 ജൂണ്‍ 15ന് എറണാകുളത്ത് മുളവുകാട് മാടമാക്കല്‍ അവിരാ മാത്തുവിന്റെയും മംഗലത്ത് മറിയത്തിന്റെയും മകനായി ജനിച്ചു. സെന്റ് ആല്‍ബര്‍ട്ട്‌സ് സ്‌കൂളിലും എറണാകുളം മുനവിറുല്‍ ഇസ്‌ലാം സ്‌കൂളിലുമായായിരുന്നു പഠനം. പത്താം ക്ലാസിനു ശേഷം ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ സജീവമായി...
Local news

ആനങ്ങാടി റെയിൽവെ ഗേറ്റിൽ മേൽപാലം പണിയണം ; സിപിഐ എം ബഹുജന മാർച്ചും ധർണ്ണയും

വള്ളിക്കുന്ന് : ആനങ്ങാടി റെയിൽവെ ഗേറ്റിൽ മേൽപാലം പണിയണമെന്നാവശ്യപ്പെട്ട് സിപിഐ എം വള്ളിക്കുന്ന് ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബഹുജന മാർച്ചും ധർണ്ണയും നടന്നു. അത്താണിക്കലിൽ നിന്നും ആരംഭിച്ച മാർച്ച് റയിൽവെ ഗേറ്റിന് സമീപം സമാപിച്ചു. തുടർന്ന് നടന്ന ധർണ സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം പി നന്ദകുമാർ എംഎൽ എ ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ കമ്മറ്റിയംഗം പി ഹൃഷികേശ് കുമാർ അധ്യക്ഷനായി. ജില്ല കമ്മറ്റിയംഗം വി പി സോമസുന്ദരൻ, ഏരിയ സെക്രട്ടറി ഇ നരേന്ദ്രദേവ്, വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ, ബ്ലോക്ക് പഞ്ചായത്തംഗം പി ബാബുരാജ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മനോജ് കുമാർ കോട്ടാശ്ശേരി, ഏരിയാ കമ്മിറ്റിയംഗങ്ങളായ പി സുനിൽ കുമാർ, ടി വി രാജൻ, ലോക്കൽ കമ്മറ്റിയംഗം പ്രേമൻ പരുത്തിക്കാട് എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കായമ്പടം വേലായുധൻ സ്വാഗതവും ലോക്കൽ കമ്മറ്റിയംഗം പി വിജയൻ നന്ദിയും പറഞ്ഞു....
Malappuram

മലപ്പുറത്ത് കോണ്‍ഗ്രസ് പിന്തുണയില്‍ സിപിഎമ്മിന് വൈസ് പ്രസിഡന്റ് സ്ഥാനം ; ലീഗ് പുറത്ത്

മലപ്പുറം : അരീക്കോട് കാവനൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയില്‍ സിപിഎമ്മിന് വൈസ് പ്രസിഡന്റ് സ്ഥാനം. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് സിപിഎം വിജയിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആറാം വാര്‍ഡ് അംഗമായ സിപിഎമ്മിന്റെ സുനിത കുമാരിയാണ് വിജയിച്ചത്. മുസ്ലിം ലീഗുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഷഹര്‍ബാന്‍ കഴിഞ്ഞ ദിവസം രാജിവച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 19 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണ സമിതിയില്‍ 9 മുസ്ലിം ലീഗും ഏഴ് സിപിഎമ്മും മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളുമാണ് ഉള്ളത്. ഉപതെരഞ്ഞെടുപ്പില്‍ ഫൗസിയ സിദീഖിനും സുനിത കുമാരിക്കും ഒമ്പത് വോട്ട് വീതമാണ് ലഭിച്ചത്. കോണ്‍ഗ്രസിന്റെ മൂന്ന് വോട്ടും സിപിഎമ്മിന് ലഭിച്ചു. ഒരു സിപിഎം അംഗത്തിന്റെ വോട്ട് അസാധുവായി. ഇതേ തുടര്‍ന്ന് നടത്തിയ നറുക്കെടുപ്പിലാണ് സുനിത കുമാരിയെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത...
Malappuram

പൊന്നാനി മണ്ഡലത്തില്‍ പാര്‍ട്ടി ശക്തി കേന്ദ്രങ്ങളിലുണ്ടായ വോട്ട് ചോര്‍ച്ചയില്‍ അമ്പരന്ന് സിപിഎം

മലപ്പുറം: പൊന്നാനി മണ്ഡലത്തില്‍ പാര്‍ട്ടി ശക്തി കേന്ദ്രങ്ങളിലുണ്ടായ വോട്ട് ചോര്‍ച്ചയില്‍ അമ്പരന്ന് സിപിഎം. ഇടത് മുന്നണിയുടെ കൈവശമുള്ള ഏഴ് നിയമസഭാ മണ്ഡളങ്ങളില്‍ ഒന്നില്‍ പോലും അവര്‍ നിലം തൊട്ടില്ല. പാര്‍ട്ടി ഏറെ പ്രതീക്ഷ വെച്ച പൊന്നാനി നിയമസഭാ മണ്ഡലത്തിലും മന്ത്രി മണ്ഡലങ്ങളായ താനൂരിലും തൃത്താലയിലുമെല്ലാം യുഡിഎഫിന് മികച്ച ലീഡാണുള്ളത്. മന്ത്രി വി അബ്ദുറഹ്‌മാന്റെ മണ്ഡലമായ താനൂരില്‍ യുഡിഎഫ് നേടിയത് 41,969 വോട്ടിന്റെ കൂറ്റന്‍ ഭൂരിപക്ഷം. മന്ത്രി എം ബി രാജേഷിന്റെ മണ്ഡലമായ തൃത്താലയില്‍ 9,203 വോട്ടിന്റെ ഭൂരിപക്ഷവും പൊന്നാനിയില്‍ 15416 വോട്ടിന്റെ ഭൂരിപക്ഷവുമാണ് യുഡിഎഫ് നേടിയത്. തദ്ദേശ സ്ഥാപനങ്ങളുടെ കണക്കെടുത്താല്‍ തവനൂര്‍ മണ്ഡലത്തിലെ എടപ്പാള്‍ പഞ്ചായത്തില്‍ മാത്രമാണ് എല്‍ഡിഎഫിന് ലീഡ്. യുഡിഎഫിനും എന്‍ഡിഎക്കും വോട്ട് കൂടിയപ്പോള്‍ ഇടത് മുന്നണിക്ക് വോട്ട് കുറഞ്ഞത് ഗൗരവമായി കാണുമെന്ന് സിപിഎം മലപ്പുറം ജ...
Kerala, Other

സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്താ ജെറോമിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാര്‍ ഇടിച്ചു ; കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ വധശ്രമത്തിന് കേസ്

കൊല്ലം : സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോമിന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാര്‍ തട്ടി പരുക്ക്. ചാനല്‍ ചര്‍ച്ച കഴിഞ്ഞ് മടങ്ങാന്‍ ഒരുങ്ങവേ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാര്‍ പിന്നോട്ട് എടുത്തപ്പോള്‍ ദേഹത്ത് ഇടിക്കുകയായിരുന്നു. മനഃപൂര്‍വം കാര്‍ ഇടിക്കുകയായിരുന്നു എന്ന് ആരോപിച്ച് ചിന്ത പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കാറിടിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. പരിക്കേറ്റ ചിന്തയെ കൊല്ലം എന്‍എസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം തിരുമുല്ലാവാരം ബീച്ചില്‍ വച്ച് ന്യൂസ് 18 കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചര്‍ച്ച ഗോദ കഴിഞ്ഞ് അമ്മയുമൊത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സെയ്ദലി , കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. വധശ്രമം, ഗൂഢാലോചന, അസഭ്യം പറയല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കൊല്ല...
Local news, Malappuram, Other

കെ.എസ് ഹംസയ്ക്ക് ഛായാചിത്രം സമ്മാനിച്ച് വിദ്യാര്‍ത്ഥിനി

ആതവനാട്: മാട്ടുമ്മല്‍ ആശുപത്രിപ്പടിയില്‍ പര്യടനത്തിനെത്തിയ പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസയ്ക്ക് അദ്ദേഹത്തിന്റെ ഛായാചിത്രം സമ്മാനിച്ച് വിദ്യാര്‍ത്ഥിനി. ആതവനാട് ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി നിധി ഉസ്മാനാണ് ചിത്രം കൈമാറിയത്.പൊതുപ്രവര്‍ത്തകനായ പിതാവ് ഉസ്മാന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് നിധി ചിത്രം തയ്യാറാക്കിയത്. നേരത്തെ ഇ.എം.എസ്, ഇ.കെ നായനാര്‍ തുടങ്ങിയവരുടെ ഛായാചിത്രങ്ങളും വരച്ചിട്ടുണ്ട്. ചെറുപ്പം മുതലേ വര്‍ണ്ണങ്ങളുടെ കൂട്ടുകാരിയാണ് ഈ മിടുക്കി. പ്രത്യേക പരിശീലനമൊന്നും നേടാതെയാണ് ചിത്രരചന. ചിത്രം സന്തോഷപൂര്‍വ്വം സ്വീകരിച്ച സ്ഥാനാര്‍ത്ഥി സമ്മാനം നിധിപോലെ സൂക്ഷിക്കുമെന്നും പൊന്നാനിയുടെ തലവര മാറ്റുന്നതാകട്ടെ ചിത്രമെന്നും പറഞ്ഞു. വെട്ടിച്ചിറ അക്ഷയ കേന്ദ്രത്തില്‍ ജീവനക്കാരിയായ താഹിറാബാനുവാണ് നിധിയുടെ മാതാവ്....
Kerala, Other

കൈനിറയെ കൊന്നപ്പൂക്കളുമായി സ്ഥാനാർത്ഥിയെ വരവേറ്റ് കുരുന്നുകൾ

വളാഞ്ചേരി: കാട്ടിപ്പരുത്തി കാശാകുന്നിൽ പൊന്നാനി ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ് ഹംസയെ വരവേറ്റത് കുട്ടിക്കൂട്ടം. കൈ നിറയെ കൊന്നപ്പൂക്കളുമായി പത്തോളം കുരുന്നുകൾ ചേർന്നാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. അങ്ങാടിയിലുള്ളവരോടും വ്യാപാരികളോടും വോട്ട് ചോദിച്ച ശേഷമായിരുന്നു പ്രസംഗം. വോട്ട് തേടി സ്ഥാനാർത്ഥി മടങ്ങുമ്പോൾ കുട്ടിക്കൂട്ടം വീണ്ടും എത്തി. സ്ഥാനാർത്ഥിക്ക് വിജയാശംസ നേരാനായിരുന്നു ഇത്തവണ സംഘമെത്തിയത്....
Kerala, Other

ഡിവൈഎഫ്‌ഐ നേതാവ് സിപിഎം ഓഫിസില്‍ തൂങ്ങി മരിച്ച നിലയില്‍

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ സിപിഎം ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ കേച്ചേരിയിലാണ് സംഭവം. ഡിവൈഎഫ്‌ഐ കേച്ചേരി മേഖലാ പ്രസിഡന്റ് സുജിത്തിനെ (29)യാണ്‌സിപിഐഎം കേച്ചേരി മേഖല ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണ കാരണമെനാണ് പൊലീസ് നിഗമനം. സാമ്പത്തിക ബാധ്യതകള്‍ സൂചിപ്പിച്ചുകൊണ്ടുള്ള കത്ത് കണ്ടെടുത്തിട്ടുണ്ട്. സുജിത്തിന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്....
Malappuram

പൊതു സ്ഥലത്തെ പ്രചാരണ സാമഗ്രികൾ അടിയന്തരമായി നീക്കം ചെയ്യണം ; ജില്ലാ കളക്ടർ

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടർന്ന് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ പൊതുസ്ഥലത്ത് പ്രദ‍ര്‍ശിപ്പിച്ച ബാനറുകള്‍, പോസ്റ്ററുകള്‍, ബോ‍ര്‍ഡുകള്‍ എന്നിവ 24 മണിക്കൂറിനകം അതത് രാഷ്ട്രീയപാ‍ര്‍ട്ടികള്‍ - സംഘടനകള്‍ സ്വമേധയാ നീക്കം ചെയ്യണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആർ വിനോദ് അറിയിച്ചു. നിശ്ചിത സമയപരിധിക്കകം നീക്കം ചെയ്തിട്ടില്ലെങ്കില്‍ മാതൃകാപെരുമാറ്റചട്ടം നടപ്പാക്കുന്നതിനുളള ആന്റീഡീഫേസ്മെന്‍റ് സ്ക്വാഡ് മുന്നറിയിപ്പ് കൂടാതെ അത്തരം പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യും. ചെലവുകളുടെ കണക്ക് അതത് സ്ഥാനാ‍ര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഉള്‍പ്പെടുത്തുമെന്നും ജില്ലാ ഇലക്ഷൻ ഓഫീസര്‍ അറിയിച്ചു....
error: Content is protected !!