Friday, October 16

Tag: D lit

സത്യന്‍ അന്തിക്കാട്, പി.കെ. അഹമ്മദ്, ഡോ. ഇ.ഡി. ജെമ്മിസ് എന്നിവര്‍ക്ക് ഡീലിറ്റ് നല്‍കാന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി
Education

സത്യന്‍ അന്തിക്കാട്, പി.കെ. അഹമ്മദ്, ഡോ. ഇ.ഡി. ജെമ്മിസ് എന്നിവര്‍ക്ക് ഡീലിറ്റ് നല്‍കാന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി

തേഞ്ഞിപ്പാലം : സിനിമാ സംവിധായകന്‍ സത്യന്‍ അന്തിക്കാട്, വ്യവസായ പ്രമുഖനായ പി.കെ. അഹമ്മദ് എന്നിവര്‍ക്ക് ഡീലിറ്റും ശാസ്ത്ര പ്രതിഭയായ ഡോ. ഇലവത്തുങ്കല്‍ ഡേവിസ് ജെമ്മിസിന് ഡി.എസ്‌സി.യും നല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് ശുപാര്‍ശ. സര്‍വകലാശാലാ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അംഗീകാരത്തോടെയാകും ആദരമെന്ന് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രന്‍ അറിയിച്ചു. ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ് തുടങ്ങിയ മേഖലകളില്‍ പ്രശസ്തനായ സത്യന്‍ അന്തിക്കാട് തൃശ്ശൂര്‍ ജില്ലയിലെ അന്തിക്കാട് സ്വദേശിയാണ്. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ തന്നെ സാഹിത്യരചനകള്‍ തുടങ്ങിയ സത്യന്‍ അന്തിക്കാട് അമ്പത് വര്‍ഷത്തിലധികമായി മലയാള സിനിമാരംഗത്തുണ്ട്. ഒരു ദേശീയ അവാര്‍ഡും അഞ്ച് സംസ്ഥാന അവാര്‍ഡുകളും ഇതിനകം ലഭിച്ചു. ഉരുക്ക് വ്യവസായരംഗത്തെ പ്രമുഖ കമ്പനിയായ പി.കെ. ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനാണ് പി.കെ. അഹമ്മദ്. ...
കാന്തപുരത്തിനും, വെള്ളാപ്പള്ളിക്കും ഡി ലിറ്റ് നൽകാൻ യൂണിവേഴ്സിറ്റി സിൻഡികേറ്റ് യോഗത്തിൽ പ്രമേയം
Other

കാന്തപുരത്തിനും, വെള്ളാപ്പള്ളിക്കും ഡി ലിറ്റ് നൽകാൻ യൂണിവേഴ്സിറ്റി സിൻഡികേറ്റ് യോഗത്തിൽ പ്രമേയം

ചർച്ച നടന്നിട്ടില്ലെന്ന് രജിസ്ട്രാർ തേഞ്ഞപ്പലാം: കാലിക്കറ്റ് സര്‍വകലാശാലയിലെ ഡി ലിറ്റ് പ്രമേയം വിവാദത്തില്‍. കാന്തപുരം എ. പി .അബൂബക്കര്‍ മുസ്ലിയാര്‍, വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ക്ക് ഡോക്ടറേറ്റ് ബഹുമതി നല്‍കണമെന്നായിരുന്നു പ്രമേയം.ഇടത് സിന്‍ഡിക്കേറ്റ് അംഗമായ ഇ. അബ്ദുറഹീമാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെച്ചൊല്ലി ഇടതുപക്ഷ അംഗങ്ങള്‍ തമ്മില്‍ തന്നെ തര്‍ക്കങ്ങളുണ്ടാകുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ഇടതുപക്ഷ അനുകൂലിയായ ഇ. അബ്ദുറഹീം വൈസ് ചാന്‍സലറുടെ അനുവാദത്തോടെ പ്രമേയം അവതരിപ്പിച്ചത്. സ്വന്തം കുടുംബത്തിലേക്ക് പണം സ്വരൂപിക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളല്ല കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും വെള്ളാപ്പള്ളി നടേശനും ചെയ്യുന്നതെന്ന് പ്രമേയത്തില്‍ പറയുന്നു. മറ്റ് രാജ്യങ്ങളുമായി ആശയവിനിമയം നടത്തി ന്യൂജെന്‍ കോഴ്‌സുകള്‍ കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍...