Thursday, September 18

Tag: Dead body

മരണാനന്തരം മെഡിക്കൽ പഠനത്തിന് മൃതശരീരം വിട്ടു നൽകി 34 പേർ
Other

മരണാനന്തരം മെഡിക്കൽ പഠനത്തിന് മൃതശരീരം വിട്ടു നൽകി 34 പേർ

പരപ്പനങ്ങാടി : DYFI പരപ്പനങ്ങാടി മേഖലാ സമ്മേളനത്തിന്റെ ഭാഗമായി മരണാനന്തരം മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നൽകാൻ തയ്യാറായ 34 പേരുടെ സമ്മതപത്രം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ. ശ്യാം പ്രസാദ് ഏറ്റുവാങ്ങി. സമ്മേളനം ജില്ലാ സെക്രട്ടറി കെ.ശ്യാം പ്രസാദ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഇ. ജുനൈദ് അധ്യക്ഷത വഹിച്ചു. സിപിഎം തിരൂരങ്ങാടി ഏരിയ സെക്രട്ടറി തയ്യിൽ അലവി, ഡി വൈ എഫ് ഐ തിരൂരങ്ങാടി ബ്ലോക്ക് സെക്രട്ടറി തയ്യിൽ നിയാസ്, എന്നിവർ പ്രസംഗിച്ചു. മേഖല സെക്രട്ടറി പി.അജീഷ് സ്വാഗതവും എം. ജൈനിഷ നന്ദിയും പറഞ്ഞു. രാജീവൻ കേലച്ചൻ കണ്ടി, നിതീഷ് കുഞ്ഞോട്ട്, ബൈജു മണ്ണാറക്കൽ, ജൈനിഷ മുടിക്കുന്നത്ത്, വേണുഗോപാൽ ചമ്മഞ്ചേരി, പുഷ്പവല്ലി വാലിൽ, അമൽ വാലിൽ, ഷീല വലിയോറപുറക്കൽ, ഹരീഷ് തുടിശേരി, അനീഷ് പുത്തുക്കാട്ടി, സരിത പുത്തുക്കാട്ടിൽ, സുരേഷ് ബാബു മാണിയംപറമ്പത്ത്, അരുൺ പുനത്തിൽ, ജിത്തു വിജയ് അച്ചംവീട്ടിൽ, റിജിൻദാസ് തെക്കെപുര...
Kerala, Local news, Malappuram, Other

ഒതുക്കുങ്ങലില്‍ ഭിന്നശേഷിക്കാരനായ മകനെയും പിതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടക്കല്‍ : ഒതുക്കുങ്ങല്‍ കുഴിപ്പുറം മീന്‍കുഴിയില്‍ ഭിന്നശേഷിക്കാരനായ മകനെയും പിതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. മകനെ കൊലപെടുത്തി പിതാവ് മരത്തില്‍ തൂങ്ങിയെന്നാണ് സൂചന. ജ്യോതീന്ദ്രബാബു, മകന്‍ ഷാല്‍ബിന്‍ (26) എന്നിവരാണ് മരിച്ചത്. വേങ്ങര ഇന്‍സ്‌പെക്ടര്‍ എം.മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്ത് എത്തി നടപടികള്‍ പൂര്‍ത്തിയാക്കി. ശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്നലെ രാത്രി പിതാവിനോടൊപ്പമാണ് മകന്‍ ഉറങ്ങാന്‍ കിടന്നത്. രാവിലെ മാതാവ് നോക്കുമ്പോഴാണ് മകനെ മരിച്ച നിലയില്‍ കാണുന്നത്. പിതാവിനെ കാണാനുണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീടിന് സമീപമുള്ള പറമ്പിലെ മരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടു സഹോദരങ്ങളും മാതാവും അടങ്ങുന്നതാണ് കുടുംബം....
Other

ശ്മശാനത്തെ ചൊല്ലി തർക്കം, എ ആർ നഗറിൽ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞു

എ ആർ നഗർ : മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലി തർക്കം. ഒടുവിൽ തഹസിൽദാറും ജനപ്രതിനിധികളും ഇടപെട്ട് താൽക്കാലികമായി പരിഹരിച്ചു. യാറത്തും പടിയിലെ ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ചാണ് ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായത്. പുതിയങ്ങാടി തേരി കൊറ്റി ക്കുട്ടി (95) യാണ് മരിച്ചത്. ഇവരുടെ മൃതദേഹം സംസ്കരിക്കാനായി ഞായറാഴ്ച വൈകുന്നേരം കുഴിയെടുക്കാനെത്തിയപ്പോൾ മറു വിഭാഗം തടയുകയായിരുന്നു. ഇവരുടെ കുടുംബ ശ്മശാനം ആണെന്നാണ് ഈ വിഭാഗം പറയുന്നത്. എന്നാൽ ഇപ്പോൾ മരിച്ചവരുടെ ബന്ധുക്കളെ ഉൾപ്പെടെ ഇവിടെ സംസ്കരിച്ചിട്ടുണ്ടെന്നും ഇവർക്കും കൂടി അവകാശപ്പെട്ട താണെന്നും മരിച്ചയാളുടെ ബന്ധുക്കളും പറയുന്നു. വൈകുന്നേരം തർക്കം കയ്യാങ്കളിയോളം എത്തിയപ്പോൾ പോലിസ് ഇടപെട്ടു രണ്ട് കൂട്ടരെയും വിളിപ്പിച്ചു സി ഐ യുടെ നേതൃത്വത്തിൽ രാത്രി ചർച്ച നടത്തിയെങ്കിലും പരിഹാരം ആയില്ല. തുടർന്ന് സംസ്കാരം തടയുമെന്ന് പ്രഖ്യാപിച്ച വിഭാഗം ര...
National

പോസ്റ്റുമോർട്ടം ഇനി രാത്രിയിലും നടത്താം, സമയ നിയന്ത്രണം ഒഴിവാക്കി

സൂര്യാസ്തമായത്തിന് ശേഷം പോസ്റ്റുമോർട്ടം പാടില്ലെന്ന ബ്രിട്ടീഷ് കാലത്തെ നിയമമാണ് മാറ്റിയത് ന്യൂഡൽഹി - പോസ്റ്റുമോര്‍ട്ടം ഇനി രാത്രിയിലും നടത്താം. സൂര്യാസ്തമയത്തിന് ശേഷം പോസ്റ്റുമോര്‍ട്ടം നടത്തരുതെന്ന നിബന്ധന നീക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം വിജ്ഞാപനം ഇറക്കി. വെളിച്ചത്തിന്‍റെ ലഭ്യതക്കുറവും തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടിയായിരുന്നു നിയന്ത്രണമുണ്ടായിരുന്നത്. പോസ്റ്റുമോർട്ടം വൈകുന്നത് പലപ്പോഴും ആശുപത്രി അധികൃതരും കുടുംബങ്ങളും തമ്മിലുളള തർക്കങ്ങൾക്ക് കാരണമകരുണ്ടായിരുന്നു. എന്നാല്‍ സൗകര്യങ്ങളുള്ള ആശുപത്രികള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം പാലിച്ച് ഏതു സമയവും പോസ്റ്റുമോര്‍ട്ടം നടത്താം. അവയവദാനത്തിന് ഗുണകരമാകും വിധത്തിലാണ് മാറ്റം. വിഷയത്തിൽ സർക്കാരിന് വിവിധ നിവേദനങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. മരിച്ചവരുടെ കുടുംബാംഗ‌ങ്ങൾ നേരിടുന്ന വിഷമതകളും കണക്കിലെടു...
Breaking news, Obituary

പോസ്റ്റ്മോർട്ടം ചെയ്യാൻ ഡോക്ടർമാർ വിസമ്മതിച്ചതിനെ തുടർന്ന് താലൂക് ആശുപത്രിയിൽ സംഘർഷാവസ്ഥ

സി.പി.എം എല്‍.സി സെക്രട്ടറിയുടെ ഇടപെടല്‍മൃതദേഹം താലൂക്ക് ആശുപത്രിയില്‍ തന്നെ പോസ്റ്റ് മോര്‍ട്ടം നടത്തി തിരൂരങ്ങാടി താലൂക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്യുന്നത് സംബന്ധിച്ച തർക്കത്തിൽ ഒത്തു കൂടിയവർ. തിരൂരങ്ങാടി: കഴിഞ്ഞ ദിവസം മരണപ്പെട്ട പന്താരങ്ങാടി കണ്ണാടിത്തടത്തില്‍ രാജേഷിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നത് തിരൂരങ്ങാടി താലൂക്ക് ആശുപത്രി അധികൃതര്‍ വിസമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്ന് സി.പി.എം തിരൂരങ്ങാടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അഡ്വ.സി ഇബ്രാഹീംകുട്ടി ഇടപെട്ട് താലൂക്ക് ആശുപത്രിയില്‍ തന്നെ പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിന് കാര്യങ്ങള്‍ ചെയ്യുകയായിരുന്നു. പോലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ മരണ കാരണം വ്യക്തമാക്കാത്തതിനാല്‍ ഫോറന്‍സിക് സര്‍ജനുള്ള ആശുപത്രികളില്‍ മാത്രമേ പോസ്റ്റ് മോര്‍ട്ടത്തിന് സാധിക്കൂവെന്ന് പറഞ്ഞാണ് ആസ്പത്രി അധികൃതര്‍ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാ...
error: Content is protected !!