Tag: Drugs

മയക്കുമരുന്ന് കേസിൽ ഒരു മാസം മുമ്പ് ജാമ്യത്തിലിറങ്ങിയ യുവാവ് കഞ്ചാവുമായി പിടിയിൽ
Crime

മയക്കുമരുന്ന് കേസിൽ ഒരു മാസം മുമ്പ് ജാമ്യത്തിലിറങ്ങിയ യുവാവ് കഞ്ചാവുമായി പിടിയിൽ

തേഞ്ഞിപ്പലം : മയക്കുമരുന്ന് കേസിൽ ഒരു മാസം മുമ്പ് ജാമ്യത്തിലിറങ്ങിയ യുവാവ് കഞ്ചാവുമായി പിടിയിൽ. പള്ളിക്കൽ ജവാൻസ് നഗർ സ്വദേശി പാലക്കണ്ടി പറമ്പിൽ ഫായിസ് മുബഷിർ (29) നെയാണ് തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ളയും പാർട്ടിയും അറസ്റ്റ് ചെയ്തത്. തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസും , എക്സൈസ് കമ്മീഷണർ ഉത്തര മേഖല സ്കോഡും, മലപ്പുറം എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും സംയുക്തമായി പള്ളിക്കൽ ബസാർ മേഖലയിൽ നടത്തിയ പരിശോധനയിലാണ് 4 (നാല് ) കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. തിരൂരങ്ങാടിയിൽ നടക്കുന്ന എക്സൈസ് മാരത്തോണിടെ ഉദ്യോഗസ്ഥ തിരക്കിനിടയിൽ താലൂക്കിലെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തുന്നതായുള്ള എക്സൈസ് ഇൻറലിജൻസ് ബ്യൂറോ നൽകിയ രഹസ്യ വിവരത്തിന്മേലാണ് കഞ്ചാവ് പിടികൂടിയത്. ഇയാള് ഒരു മാസം മുമ്പ് മറ്റൊരു മയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് ഈ കേസിൽ അകപ്പെട്ടത്. പാർട്ടിയിൽ സർക്കിൾ ഇൻസ്പെക്ട...
Information

കരിപ്പൂർ വിമാനത്താവളത്തിൽ 44 കോടിയുടെ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. 44 കോടി രൂപ വിലമതിക്കുന്ന കൊക്കയിനും ഹെറോയിനുമായി ഉത്തര്‍പ്രദേശ് സ്വദേശി പിടിയിൽ. രാജീവ് കുമാർ എന്നായാളാണ് ഡി.ആർ.ഐയുടെ പിടിയിലായത്. ഇയാളിൽ നിന്ന് 3490 ഗ്രാം കൊക്കയിൻ, 1296 ഗ്രാം ഹെറോയിൻ എന്നിവ കണ്ടെടുത്തു. മലപ്പുറം, കോഴിക്കോട് ഭാഗത്ത് വിൽപ്പന നടത്താനായാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അതിനാൽ തന്നെ ഇയാളിൽ നിന്നും മയക്കുമരുന്ന് വാങ്ങാൻ എത്തിയവരെ കുറിച്ചും അന്വേഷണം നടത്തുകയാണ്. വിശദവിവരങ്ങൾ ലഭിക്കുന്നതിനായി രാജീവ് കുമാറിന്റെ യാത്ര രേഖകളും അധികൃതർ പരിശോധിക്കുകയാണ്. നെയ്‌റോബിയിൽ നിന്നും കരിപ്പൂരിൽ ഇന്നലെ വൈകിട്ടോടെയാണ് ഇയാൾ എത്തിയത്. ഡിആർഐ നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. ...
Kerala

ലഹരി കണ്ടെത്താന്‍ പൊലീസിന്റെ ഡ്രോണ്‍ പറന്നുയര്‍ന്നു

തിരുവനന്തപുരം : ലഹരി വില്പനയും ഉപയോഗവും തടയാന്‍ ലക്ഷ്യമിട്ട് കേരള പോലീസിന്റെ ഡ്രോണ്‍ പരിശോധന തുടങ്ങി. 250 ഗ്രാം തൂക്കമുള്ള നാനോ മോഡല്‍ ഡ്രോണ്‍ ഉപയോഗിച്ചാണ് പരിശോധന. ഓരോ സ്റ്റേഷനിലും ലഹരിയുമായി ബന്ധപ്പെട്ട എന്‍.ഡി.പി.എസ്. കേസുകളിലാണ് ആദ്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ 23 സ്റ്റേഷനുകളില്‍ ഏഴെണ്ണത്തില്‍ ഡ്രോണ്‍ പരിശോധന നടത്തി. റൂറല്‍ പോലീസ് പരിധിയിലെ 19 സ്റ്റേഷനുകളില്‍ മൂന്ന് സ്റ്റേഷനുകളില്‍ പരിശോധന പൂര്‍ത്തിയായി. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിലാണ് പട്രോളിംഗ് നടത്തുന്നത്. ബസ്സ് സ്റ്റാന്‍ഡ് പരിസരങ്ങള്‍, പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ എന്നിവ നിരീക്ഷിക്കും. ഇതിന്റെ ലൊക്കേഷന്‍ വീഡിയോയും ഫോട്ടോയും അതാത് പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറും. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ ( ഡി.ജി.സി.എ ) കീഴില്‍ പരിശീലനം ലഭിച്ച 45 പോലീസ് അംഗങ്ങളാണ് സംസ്ഥാനത്...
Crime

പരപ്പനങ്ങാടിയിൽ എംഡിഎംഎ യുമായി യുവാവ് പിടിയിൽ

പരപ്പനങ്ങാടി: മാരക ലഹരി മരുന്ന് വിഭാഗത്തിൽപ്പെട്ട MDMA യുമായി ലഹരി കടത്തു സംഘത്തിൽ പെട്ട യുവാവ് പിടിയിൽ. കൊണ്ടോട്ടി അരൂർ സ്വദേശിയായ എട്ടൊന്നിൽ വീട്ടിൽ ഷഫീഖ് (31) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 7 ഗ്രാം MDMA യും ലഹരി ഇടപാട് നടത്തി കിട്ടിയ 86900/- രൂപയും പിടിച്ചെടുത്തു. വള്ളിക്കുന്ന് കൂട്ടുമൂച്ചി എന്ന സ്ഥലത്ത് വച്ചാണ് കാറുമായി ടിയാൻ പിടിയിലായത്. കൊണ്ടോട്ടി പരപ്പനങ്ങാടി മേഖലകളിൽ ചെറുപ്പക്കാരെ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്ന ആളാണ് പിടിയിലായ ഷഫീഖ്. പിടിയിലായ ഷെഫീക്കിന് വയനാട് തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിൽ 2 കോടി കുഴൽപ്പണം തട്ടിയ കേസും കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ കളവു കേസും നിലവിലുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് IPS നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ താനൂർ DYSP വി. വി ബെന്നിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി CI ജിനേഷും SI അരുണും താനൂർ ഡാൻസഫ് ടീമംഗങ്ങളും...
Information

ജില്ലയില്‍ ഒന്നര വര്‍ഷത്തിനിടെ ഡി-അഡിക്ഷന്‍ സെന്റര്‍ ആശ്വസമായത് 4030 പേര്‍ക്ക് ; ലഹരിക്കുരുക്കില്‍ നിന്നും കൈപിടിച്ചുയര്‍ത്തി വിമുക്തി മിഷന്‍

ജില്ലയില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള തീവ്രയജ്ഞ കര്‍മ്മ പരിപാടികള്‍ നടപ്പാക്കുകയാണ് വിമുക്തി മിഷനിലൂടെ സംസ്ഥാന സര്‍ക്കാരും എക്സൈസ് വകുപ്പും. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ 4030 പേര്‍ക്കാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിമുക്തി ഡി-അഡിക്ഷന്‍ സെന്റര്‍ ആശ്വസമേകിയത്. ലഹരിയുടെ വിവിധ പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന് 2022 ജനുവരി മുതല്‍ 2023 ഏപ്രില്‍ വരെ ഇന്‍പേഷ്യന്റ് വിഭാഗത്തില്‍ (കിടത്തി ചികിത്സ) മാത്രം തേടി ജീവിതത്തിലേക്ക് തിരിച്ചെത്തിയവര്‍ 362 പേരാണ്. ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ 2022ല്‍ 2832 രോഗികളും ഈ വര്‍ഷം ഏപ്രില്‍ വരെ 836 പേരും ഇവിടെ ചികിത്സ തേടിയെത്തി. മദ്യം, പുകയില, കഞ്ചാവ് തുടങ്ങിയ ലഹരികള്‍ക്ക് അടിമകളായി വിവിധ പ്രശ്‌നങ്ങളുമാമായെത്തിയവരെയാണ് ഡി-അഡിക്ഷന്‍ സെന്റര്‍ വഴി ജീവിതത്തിലേക്ക് മടക്കിയത്. വിവിധ പ്രായത്തില്‍ ലഹരിക്കടിമപ്പെട്ടവര്‍ക്കും ഇതില്‍ നി...
Crime

ബാംഗ്ലൂരിൽ നിന്നും മലപ്പുറത്തേക്ക് MDMA കടത്തുന്ന വിദ്യാർത്ഥി മലപ്പുറം പോലീസിന്റെ പിടിയിൽ

മലപ്പുറം: കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ മലപ്പുറം മുണ്ടുപറമ്പിൽ വച്ച് വിൽപ്പനയ്ക്കായി സൂക്ഷിച്ച 10 ഗ്രാമോളാം MDMA യുമായി കുറുവ പാങ്ങ് സ്വദേശികളായ നാല് യുവാക്കളെ പിടികൂടിയ സംഭവത്തിൽ, ബാംഗ്ലൂരിൽ നിന്ന് പ്രതികൾക്ക് MDMA എത്തിച്ചു നൽകിയ ബാംഗ്ലൂരിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥി കൂടിയായ പാങ്ങ് മില്ലുംപടി സ്വദേശി പാലപ്പുറകോട്ടോത്ത് അബ്ദുൽ റഷീദിനെയാണ് (23)ഒളിവിൽ കഴിഞ്ഞു വരവേ മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ മലപ്പുറം പോലീസും മലപ്പുറം ജില്ലാ ആന്റി നർക്കോട്ടിക് ടീമും ചേർന്ന് പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ...
Information

പത്ത് കിലോ കഞ്ചാവുമായി ആസാം സ്വദേശികള്‍ പിടിയില്‍

കൊച്ചി: ആലുവയില്‍ പത്ത് കിലോ കഞ്ചാവുമായി രണ്ട് ആസാം സ്വദേശികള്‍ പിടിയില്‍. ആസാമില്‍ നിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിനില്‍ കഞ്ചാവ് കൊണ്ടുവന്ന ആസാം സ്വദേശികളായ ബാബുല്‍ ഹുസ്സൈന്‍, ഒമര്‍ ഫാറൂഖ് എന്നിവരാണ് പിടിയിലായത്.
Information

മലപ്പുറത്ത് എംഡിഎംഎ കേസില്‍ 88 ദിവസം അകത്തായി ; ജോലി പോയി, ഭാര്യ ഉപേക്ഷിച്ചു, ഒടുവില്‍ ലാബ് റിസള്‍ട്ട് വന്നപ്പോള്‍ എംഡിഎംഎ അല്ലെന്ന് കണ്ടെത്തല്‍

മലപ്പുറം : മേലാറ്റൂരില്‍ നാലു യുവാക്കളെ എംഡിഎംഎയുമായി പിടികൂടിയ കേസില്‍ വഴിത്തിരിവ്. കെമിക്കല്‍ ലാബിലെ പരിശോധനയില്‍ പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന് കണ്ടെത്തി. രണ്ടു തവണ ലാബില്‍ പരിശോധിച്ചപ്പോഴും ഫലത്തില്‍ പിടിച്ചത് എംഡിഎംഎ അല്ലെന്നാണ് റിപ്പോര്‍ട്ട്. മൂന്നാം വട്ട പരിശോധനക്കായി ഹൈദരാബാദിലെ ലാബിലേക്ക് കൂടി അയക്കാനൊരുങ്ങുകയാണ് പൊലീസ്. കേസില്‍ 88 ദിവസമാണ് യുവാക്കള്‍ ജയിലില്‍ കിടന്നത്. രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന മാരക മയക്കുമരുന്നുമായാണ് കുറുവ കരിഞ്ചാപ്പാടി സ്വദേശികളായ കരുവള്ളി ഷഫീഖ്, കരുവള്ളി മുബഷിര്‍, ഒളകര റിഷാദ്, മച്ചിങ്ങല്‍ ഉബൈദുള്ള എന്നിവരെ പിടികൂടിയതെന്നാണ് പൊലീസിന്റെ വാദം. മണിയാണിരിക്കടവ് പാലത്തിനു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിന്നീട് പിടികൂടിയ എംഡിഎംഎ കോഴിക്കോട് കെമിക്കല്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ ഫലം നെഗറ്റീവായിരുന്നു. ഇതോടെ ...
Information

മയക്കുമരുന്നിനടിമകളായ നടന്‍മാരുമായി സഹകരിക്കില്ല, ബോധമില്ലാതെയാണ് പെരുമാറുന്നു ; നടന്‍ ശ്രീനാഥ് ഭാസിക്കും ഷെയിന്‍ നിഗത്തിനും സിനിമയില്‍ വിലക്ക്

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കും ഷെയിന്‍ നിഗത്തിനും സിനിമയില്‍ വിലക്ക്. നിര്‍മാതാക്കളും താര സംഘടനയും ഫെഫ്കയും ചേര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ലഹരി മരുന്നുപയോഗിക്കുന്ന നിരവധി പേരുണ്ട് സിനിമ മേഖലയില്‍. അത്തരക്കാരുമായി സഹകരിച്ച് പോകാനാവില്ല. രണ്ടു നടന്‍മാരും പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നതെന്നും ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ നിര്‍മ്മാതാവ് രഞ്ജിത്ത് പറഞ്ഞു. ലൊക്കേഷനുകളില്‍ കൃത്യമായി എത്താന്‍ ശ്രീനാഥ് ഭാസി ശ്രമിക്കുന്നില്ല. ഇതേ പരാതി തന്നെയാണ് ഷെയിന്‍ നിഗവും പിന്തുടരുന്നത്. ഇത് നിര്‍മാതാക്കളുള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംഘടനകള്‍ ഇത്തരത്തിലുള്ള തീരുമാനത്തില്‍ എത്തിയിരിക്കുന്നത്. അതേസമയം സ്ഥിരമായി മയക്കുമരുന്നുപയോഗിക്കുന്നവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാരിന് നല്‍കുമെന്നും നിര്‍മ്മാതാക്...
Information

ലഹരിക്ക് അടിമയായ മകന്‍ ബലാത്സംഗം ചെയ്തതിന് പിന്നാലെ അമ്മ ജീവനൊടുക്കിയ സംഭവം ; മകന് മരണം വരെ തടവ്

ഗുരുഗ്രാം: ഗുരുഗ്രാമില്‍ മയക്കുമരുന്നിന് അടിപ്പെട്ട മകന്‍ ബലാത്സംഗം ചെയ്തതിന് പിന്നാലെ അമ്മ ജീവനൊടുക്കിയ കേസില്‍ മകന് മരണംവരെ കഠിനതടവ് വിധിച്ച് കോടതി. ഗുരുഗ്രാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി രാഹുല്‍ ബിഷ്ണോയിയാണ് കേസില്‍ വിധി പറഞ്ഞത്. ജീവപര്യന്തം കഠിനതടവും 20,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവ് മരണം വരെ തടവാണെന്നും കോടതി വ്യക്തമാക്കി. 2020 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഹരിയാനയിലെ പട്ടൗഡി സ്വദേശിയായ സ്ത്രീയെ 2020 നവംബര്‍ 16നാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് പരാതി നല്‍കിയതോടെ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. അമ്മയെ ബലാത്സംഗം ചെയ്ത കേസിലും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിലും മകന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. അമ്മയ്ക്ക് സംരക്ഷണം ഒരുക്കേണ്ടയാളാണ് മകനെന്നും എന്നാല്‍ അയാള്‍ അമ്മയെ ദ്രോഹ...
Crime, Information

റോഡരികില്‍ പാര്‍ക്ക് ചെയ്ത കാറില്‍ നിന്ന് 175 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; രണ്ട് പേര്‍ പിടിയില്‍

കൊച്ചി: പള്ളുരുത്തിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് 175 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ കഞ്ചാവ് നിറച്ച കാര്‍ രഹസ്യമായി നിര്‍ത്തിയിടാന്‍ സൗകര്യമൊരുക്കിയതിന് രണ്ടുപേര്‍ അറസ്റ്റില്‍. കൊച്ചി സ്വദേശികളായ ഷജീര്‍ , ഷെമീര്‍ എന്നിവരാണ് പിടിയിലായത്. വാടകയ്ക്ക് നല്‍കിയ കാര്‍ കാണാതിരുന്നതിനെ തുടര്‍ന്ന് ഉടമ നടത്തിയ അന്വേഷണത്തില്‍ ഏപ്രില്‍ ഏഴിനാണ് പള്ളുരുത്തിയില്‍ പാര്‍ക്ക് ചെയ്ത കാറില്‍ നിന്ന് ചാക്കുകളില്‍ കഞ്ചാവ് കണ്ടെത്തിയത്. ഈ സംഭവത്തിലാണ് അറസ്റ്റ്. ഷജീറിനെയും ഷെമീറിനേയും സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഈ മാസം അഞ്ചിന് അമ്പലമേടുനിന്ന് 16 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഈ കേസില്‍ റിമാന്‍ഡിലുള്ള അക്ഷയ് രാജിന്റെ സംഘമാണ് കാര്‍ പള്ളുരുത്തിയില്‍ ഉപേക്ഷിച്ചതെന്നാണ് പൊലീസ് നിഗമനം. അക്ഷയ് രാജിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവൂവെന്ന് പൊ...
Crime, Information

ഒരു ലക്ഷം രൂപ വിലവരുന്ന അതിമാരക മാരകമയക്കുമരുന്നായ 30 ഗ്രാം MDMA യും 700 ഗ്രാം കഞ്ചാവുമായി രണ്ട് പേർ മലപ്പുറം പോലീസിന്റെ പിടിയിൽ

മലപ്പുറം വള്ളിക്കാപറ്റയിൽ 30 ഗ്രാം MDMA യും 700 ഗ്രാമോളം കഞ്ചാവുമായി കൂട്ടിലങ്ങാടി വള്ളിക്കാപറ്റ സ്വദേശികളായ. കൂരിമണ്ണിൽ പുളിക്കാമത്ത് വീട്ടിൽ ജാഫർ (30) കുറ്റീരി പുളിക്കാമത്ത് വീട്ടിൽ ജാഫറലി (30) എന്നിവരെയാണ് മലപ്പുറം എസ്.ഐ ജിഷിൽ . വി.യുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ ആന്റി നെർക്കോട്ടിക് ടീം പിടികൂടിയത്. അറസ്റ്റിലായ രണ്ട് പേർക്കും കഞ്ചാവ്, അടിപിടി എന്നിവ ഉൾപെടെ നിരവധി കേസുകളുണ്ട്. മലപ്പുറം വള്ളിക്കാപറ്റ കേന്ദ്രീകരിച്ച് മയക്കുമരുനിന്റെ ഉപയോഗം വർദ്ധിച്ചു വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി S.സുജിത് IPS ന്റെ നിർദ്ദേശപ്രകാരം ജില്ലാ ആന്റി നർകോട്ടിക് ടീം പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് ഇന്ന് മലപ്പുറം എസ്.ഐ ജീഷിൽ. വി. എ.എസ് ഐ തുളസി പോലീസ് ഉദ്യോഗസ്ഥരായ , ദിനേഷ് ഇരുപ്പക്കണ്ടൻ, KK ജസീർ , R. ഷഹേഷ്, രതീഷ് എന്നിവരുടെ നേതൃത്വത്തിള്ളേ പോലീസ് സംഘമാണ് പ...
Crime, Information

കോഴിക്കോട് 372 ഗ്രാം എം ഡി എം എയുമായി രണ്ടു പേര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് 372 ഗ്രാം എം ഡി എം എയുമായി രണ്ടു പേര്‍ പിടിയില്‍. പെരുമണ്ണ സ്വദേശി കെപി സഹദ്, കൊടിയത്തൂര്‍ സ്വദേശി നസ്ലിം മുഹമ്മദ് എന്നിവരാണ് പിടിയിലാണ്. വാഹന പരിശോധനക്കിടയില്‍ ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് ലഹരി എത്തിച്ച സംഘമാണ് പിടിയിലായത്. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ...
Crime, Information

എംഡിഎംഎയും കഞ്ചാവുമായി എക്‌സൈസ് ഉദ്യോഗസ്ഥനടക്കം 3 പേര്‍ പിടിയില്‍

കൊല്ലം: കൊല്ലം അഞ്ചലില്‍ 20 ഗ്രാം എംഡിഎംഎ യും 58 ഗ്രാം കഞ്ചാവുമായി എക്‌സൈസ് ഉദ്യോഗസ്ഥനടക്കം മൂന്നുപേര്‍ പിടിയില്‍. എക്‌സൈസ് ഉദ്യോഗസ്ഥനായ കോട്ടുക്കല്‍ സ്വദേശി അഖില്‍, തഴമേല്‍ സ്വദേശി ഫൈസല്‍, ഏരൂര്‍ സ്വദേശി അല്‍സാബിത്ത് എന്നിവരെ കൊല്ലം ഡാന്‍സാഫ് ടീമും അഞ്ചല്‍ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടികൂടി. കിളിമാനൂര്‍ എക്‌സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥനായ അഖിലിന് എംഡിഎംഎ കച്ചവടമുണ്ടെന്ന് നേരത്തെ മുതല്‍ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഏറെ ദിവസം അഖിലിനെ നിരീക്ഷിച്ചതിന് ശേഷമാണ് ഇന്ന് അഞ്ചല്‍ പൊലീസും ഡാന്‍സാഫ് ടീമും ഇവര്‍ തമ്പടിച്ചിരുന്ന ലോഡ്ജിലേക്ക് എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 20 ഗ്രാം എംഡിഎംഎയും 58 ഗ്രാം കഞ്ചാവും പിടികൂടിയത്. അഞ്ചലില്‍ കഴിഞ്ഞ ആറ് മാസമായി മുറിയെടുത്താണ് മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നത്. ...
Crime

മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട ; 62 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

മലപ്പുറം: മലപ്പുറത്ത് അരക്കോടി വിലമതിക്കുന്ന 62 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. കോട്ടയം പൂഞ്ഞാര്‍ സ്വദേശി നടക്കല്‍ വീട്ടില്‍ ജോസി സെബാസ്റ്റ്യന്‍, ഇടുക്കി തൊടുപുഴ പള്ളിക്കര വീട്ടില്‍ പ്രകാശ് ജോസ് എന്നിവരെയാണ് മലപ്പുറം പൊലീസ് പിടികൂടിയത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. ആന്ധ്രപ്രദേശില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് സംസ്ഥാനത്തുട നീളം എത്തിച്ചു നല്‍കുന്ന സംഘത്തെ കുറിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈഎസ് പി അബ്ദുല്‍ ബഷീര്‍, മലപ്പുറം പോലീസ് ഇന്‍സ്‌പെക്ടര്‍ ജോബി തോമസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ മലപ്പുറം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ജീഷിലിന്റെ നേതൃത്വത്തില്‍ മലപ്പുറം പോലീസും മലപ്പുറം ജില്ല ആന്റി നര്‍ക്കോട്ടിക് സ്‌ക്വാര്‍ഡും ചേര്‍ന്ന് മലപ്പുറത്തു നടത്തിയ പരിശോധനയിലാണ...
Crime

താനൂരില്‍ വന്‍ കഞ്ചാവ് വേട്ട

താനൂര്‍: ട്രെയിന്‍ മാര്‍ഗം വില്‍പ്പനക്ക് എത്തിച്ച കഞ്ചാവുമായി രണ്ട് പേര്‍ പോലീസിന്റെ പിടിയില്‍ രാവിലെ താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചെന്നൈ മെയിലില്‍ വില്‍പ്പനക്ക് എത്തിച്ച 6 കിലോയോളം കഞ്ചാവുമായാണ് 2 പേരെ പിടികൂടിയത്. വെസ്റ്റ് ബംഗാള്‍ സ്വദേശി സോമന്‍ സാന്ദ്രാ, വക്കാട് സ്വദേശി ഫഹദ് എന്നിവരാണ് പിടിയിലായത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഫഹദിനൊപ്പം കഞ്ചാവ് വാങ്ങാന്‍ എത്തിയ ആളാണ് ഓടി രക്ഷപ്പെട്ടത്. സോമന്‍ സാന്ദ്രായാണ് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് എത്തിച്ചത്. ഓടി രക്ഷപ്പെട്ടയാള്‍ക്കായി അന്വേഷണം ആരംഭിച്ചു. പിടികൂടിയ കഞ്ചാവ് പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ ജിനേഷിന്റെ സാനിധ്യത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് താനൂര്‍ ഡിവൈഎസ്പി ബെന്നി, എസ് ഐ കൃഷ്ണലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുജിത്ത്, ലിബിന്‍, ...
Crime

വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് കാരിയറാക്കിയ കേസ്; ഒരാള്‍ കസ്റ്റഡിയില്‍

കോഴിക്കോട് : കോഴിക്കോട്ട് വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് കാരിയറാക്കിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. കുറ്റിക്കാട്ടൂര്‍ സ്വദേശി ബോണിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ഒമ്പതാം ക്ലാസുകാരിയാണ് തന്നെ മയക്കുമരുന്ന് കാരിയറായി ഉപയോഗിച്ചെന്ന ഞെട്ടിക്കുന്ന വിവരം വെളിപ്പെടുത്തിയത്. മൂന്നു വര്‍ഷമായി ലഹരി സംഘത്തിന്റെ വലയിലാണ് താനെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. 'ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുവഴി പരിചപ്പെട്ട ഇടപാടുകാര്‍ ആദ്യം സൗജന്യമായും പിന്നീട് കാരിയറാക്കിയും മയക്കുമരുന്നത് തന്നു. മൂന്നുവര്‍ഷമായി മയക്കുമരുന്ന് കാരിയറായി പ്രവര്‍ത്തിച്ചു. സ്‌കൂളില്‍ നിന്ന് പഠിച്ചുപോയവര്‍ക്കൊക്കെ മയക്കുമരുന്ന് എത്തിച്ചത്'. കൈയില്‍ മുറിവ് കണ്ടപ്പോള്‍ ഉമ്മ ടീച്ചറോടും വിവരം പറഞ്ഞിരുന്നെന്നും വിദ്യാര്‍ഥി വെളിപ്പെടുത്തിയിരുന്നു.പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി ...
Crime

500 ഗ്രാം മയക്കുമരുന്നുമായി 3 മലപ്പുറം സ്വദേശികൾ പിടിയിൽ

മഞ്ചേരിയിൽ ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട മലപ്പുറം എക്സൈസ് ഇന്റലിജിൻസ് വിഭാഗവുംഎക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്കോഡും മഞ്ചേരിയിൽ വച്ച് നടത്തിയ പരിശോധനയിൽ 500 ഗ്രാം എംഡിഎംഎ യുമായി മലപ്പുറം സ്വദേശികളായ മൂന്നു യുവാക്കളെ പിടികൂടി. മലപ്പുറം കോണോംപാറ പുതുശ്ശേരി വീട്ടിൽ റിയാസ് ( 31 ), മലപ്പുറം പട്ടർക്കടവ് പഴങ്കരക്കുഴിയിൽ നിഷാന്ത്(23), പട്ടർക്കടവ് മൂന്നൂക്കാരൻ വീട്ടിൽ സിറാജുദ്ദീൻ(28)എന്നിവരാണ് പിടിയിലായത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ചKL14 S 1110 നമ്പർ മാരുതി സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്. ആൻഡമാൻ നിക്കോബാർ ദ്വീപിലുള്ള ഇവരുടെ സുഹൃത്തായ മുഹമ്മദ് സാബിഖ്എന്നയാളാണ് ഇവർക്ക് മയക്കുമരുന്ന് അയച്ച് നൽകുന്നത് എന്നാണ് പ്രതികൾ നൽകിയ മൊഴി .എക്‌സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ്.പി കെ, ഷിജുമോൻ. ടി,പ്രിവന്റീവ് ഓഫീസർമാരായ പ്രദീപ്കുമാർ കെ,ഷിബുശങ്കർ. കെ, സന്തോഷ്‌. ടി,സിവിൽ എക്സൈസ് ഓഫീസർ...
Health,, Information

ഏഴാം ക്ലാസ്സു മുതല്‍ ലഹരി ഉപയോഗിക്കുന്നു, കണ്ണിയില്‍ അകപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴി ലഹരി സംഘത്തിന്റെ വലയില്‍ അകപ്പെട്ട ഒമ്പതാംക്ലാസ്സുകാരിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ലഹരി സംഘത്തിന്റെ വലയിലകപ്പെട്ട ഒമ്പതാംക്ലാസ്സുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്. ഒമ്പതാംക്ലാസ്സുകാരിയെ എം.ഡി.എം.എ കാരിയറായി ഉപയോഗിച്ചുവെന്ന വിവരമാണ് പുറത്തു വരുന്നത്. മൂന്നുവര്‍ഷമായി ലഹരിസംഘത്തിന്റെ വലയിലാണ് ഈ പെണ്‍കുട്ടി. ബംഗളൂരുവില്‍ നിന്ന് എം.ഡി.എം.എ എത്തിയ്ക്കാനും കുട്ടിയെ ഉപയോഗിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ടവരാണ് ലഹരി വില്‍പ്പനയുടെ കണ്ണിയായി കുട്ടിയെ മാറ്റിയത്. ലഹരിക്കച്ചവടത്തിന്റെ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ പെണ്‍കുട്ടിയെ ഉള്‍പ്പെടുത്തിയിരുന്നു. ഏഴാം ക്ലാസ്സു മുതല്‍ ലഹരി ഉപയോഗിക്കുന്നു പെണ്‍കുട്ടിയുടെ കൈകളില്‍ ലഹരി ഉപയോഗിക്കുന്നതിന്റെ ഭാഗമായുണ്ടായ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ചൈല്‍ഡ് ലൈനിലും മെഡിക്കല്‍ കോളജ് എ.സി.പിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലില്‍ അന്വേഷണം തുടങ്ങിയെന്ന് എ.സി.പി പറഞ്ഞു. പ...
Other

പരപ്പനങ്ങാടിയില്‍ വീണ്ടും കഞ്ചാവ് വേട്ട ; രണ്ടര ലക്ഷം രൂപയുടെ കഞ്ചാവുമായി യുവാവ് പിടിയില്‍

പരപ്പനങ്ങാടിയില്‍ വീണ്ടും കഞ്ചാവ് വേട്ട. ഇന്ന് രാവിലെ ഇന്റര്‍സിറ്റി എക്സ്പ്രസില്‍ പരപ്പനങ്ങാടിയിലെത്തിയ ബംഗാള്‍ സ്വദേശിയില്‍ നിന്നും അഞ്ച് കിലോ കഞ്ചാവ് പിടികൂടി. വെസ്റ്റ് ബംഗാള്‍ കട്ടുപാറ സ്വദേശി അജിത്ത് (32) ആണ് സമീപപ്രദേശങ്ങളില്‍ വിതരണം ചെയ്യാനെത്തിച്ച രണ്ടര ലക്ഷം വിലമതിക്കുന്ന കഞ്ചാവുമായി പിടിയിലായത്. മലപ്പുറം എസ്പി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് താനൂര്‍ ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി സിഐ ജിനേഷും, പോലിസ് ഡാന്‍സഫ് സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. മാസങ്ങള്‍ക്ക് മുന്നെ ഇവിടെ വച്ച് ചുഴലി സ്വദേശികളില്‍ നിന്ന് കിലോ കണക്കിന് കഞ്ചാവ് പിടികൂടിയിരുന്നു. പരപ്പനങ്ങാടി എസ്ഐ ആര്‍ യു അരുണ്‍, ആര്‍ സി രാമചന്ദ്രന്‍, ഡാന്‍സഫ് അംഗങ്ങളായ ജിനേഷ്, സബറുദ്ദീന്‍, അഭിമന്യൂ, മുജീബ് എന്നിവരാണ് സംഘത്തിലുണ്ടായത്. ...
Crime

ഫാറൂഖ് കോളേജിന് സമീപം കഫേയുടെ മറവിൽ വിദ്യാർഥികൾക്ക് ലഹരി കച്ചവടം, യുവാവ് പിടിയിൽ

കോഴിക്കോട് : കോളേജ്‌ വിദ്യാര്ഥികൾക്കിടയിൽ വില്പനക്കായി കൊണ്ടുവന്ന ന്യൂജൻ ലഹരിമരുന്നുമായി യുവാവ് പിടിയില്‍. 5 ഗ്രാം എം.ഡി.എം.എ യുമായി മലപ്പുറം സ്വദേശിയാണ് പൊലീസിന്‍റെ പിടിയിലായത്. മലപ്പുറം പെരിങ്ങാവ് അരിക്കുംപുറത് വീട്ടിൽ മുഹമ്മദ് ഷഫീർ (27) ആണ് മയക്കുമരുന്നുമായി പിടിയിലായത്. ഫാറൂഖ് കോളേജിന് സമീപം കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജു ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്റി നാർകോട്ടിക് സ്കോഡ് നടത്തിയ അന്വേഷത്തിലാണ് പ്രതിയെ പിടികൂടിയത്. കോളേജിന് സമീപത്ത് പ്രവർത്തിക്കുന്ന സ്പോട് കഫേയുടെ മറവിലാണ് ഷഫീർ വൻതോതിൽ ലഹരി മരുന്ന് കച്ചവടം നടത്തിയിരുന്നത്. സമീപ കാലത്ത് രജിസ്റ്റർ ചെയ്ത എൻ.ഡി.പി.എസ് കേസുകളിൽ ഉൾപെടുന്നവർ അധികവും വിദ്യാർത്ഥികളാണെന്ന് കോഴിക്കോട് നാർകോട്ടിക് സെൽ അസ്സി. കമ്മീഷണർ പ്...
Crime

കാറില്‍ ലഹരിമരുന്നും തോക്കും കടത്താന്‍ ശ്രമം; വ്ലോഗർ വിക്കി തഗ് അറസ്റ്റില്‍

പാലക്കാട് : ഇന്‍സ്റ്റഗ്രാമില്‍ എട്ട് ലക്ഷത്തില്‍പ്പരം ഫോളോവേഴ്‌സ് ഉളള റീല്‍സ് താരം പാലക്കാട് അറസ്റ്റില്‍. കാറില്‍ ലഹരിമരുന്നും തോക്കും കടത്താന്‍ ശ്രമിച്ചതിനാണ് വിക്കി തഗ് എന്ന ഇന്‍സ്റ്റാഗ്രാം പേജ് ഉടമ വിഗ്നേഷ് വേണു അറസ്റ്റിലായത്. വാളയാര്‍ ചെക്‌പോസ്റ്റിലെ വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ വിഗ്നേഷിന്റെ കാര്‍ ചന്ദ്രനഗറില്‍ വെച്ച് എക്‌സൈസ് പിടികൂടുകയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ലക്ഷക്കണക്കിന് ആരാധാകരുടെ പിന്തുണയുളള റീല്‍സ് താരമാണ് ആലപ്പുഴ ചുനക്കരദേശം സ്വദേശി വിക്കി തഗ് എന്ന വിഗ്നേഷ് വേണു. ബംഗ്ലൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന വിഗ്നേഷും സുഹൃത്ത് കായംകുളം കൃഷ്ണപുരം സ്വദേശി എസ് വിനീതും വാളയാറില്‍ എക്‌സൈസ് ഇന്റലിജന്‍സിന്റെ പരിശോധന കണ്ട് വാഹനം നിര്‍ത്താതെ ബാരിക്കേഡ് ഇടിച്ച് തകര്‍ത്ത് മുന്നോട്ട് പോയി. ഒടുവില്‍ പാലക്കാട് ചന്ദ്രനഗറില്‍വെച്ച് വാഹനം എക്‌സൈസ് തടയുകയായിരുന്നു. ഇവരില്‍ നിന...
Feature, Health,, Other

ജാതി മത ഭേദമന്യേ രക്ഷിതാക്കൾക്ക് ലഹരി ബോധവൽകരണം നടത്തി വെളിമുക്ക് കൂഫ മഹല്ല്

ലഹരിക്കെതിരെ വെളിമുക്ക് കൂഫ മഹല്ല് കമ്മറ്റി നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി ഒന്നാം ഘട്ട രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം നടത്തി .ഇഹ്‌യാഉദ്ദീൻസെക്കണ്ടറി മദ്രസയിൽസ്ത്രീ രക്ഷിതാക്കൾക്കുവേണ്ടി നടത്തിയ ബോധവത്‌കരണം പൊന്നാനി എഎസ്ഐ റുബീന മാളിയേക്കൽ ഉൽഘാടനം ചെയ്തു. നെഷാ മുക്ത് ഭാരത് ജില്ലാ കോർഡിനേറ്റർബി ഹരികുമാർ ക്ലാസെടുത്തു. പുരുഷ രക്ഷിതാക്കൾക്കുള്ള ബോധവൽകരണംമുനവ്വിറുൽ ഇസ്ലാം സെക്കണ്ടറി മദ്രസയിൽ തിരൂരങ്ങാടി എസ് ഐ മുഹമ്മദ് റഫീഖ് ഉൽഘാടനം ചെയ്തു.പ്രശസ്ത കൗൺസിലർ മുഹ്സിൻ ക്ലാസെടുത്തു.കൂഫ ജുമാ മസ്ജിദ് ഖത്വീബ് അബ്ദുൽ മജീദ് സഖാഫി ഇരു ക്ലാസുകൾകളിലും ഉത്‌ബോധനം നടത്തി .ചടങ്ങിൽ യു അബൂബക്കർ ഹാജി, പി എം അബൂബക്കർ ,മലയിൽ സൈതലവി മുസല്യാർ, പി എം അബ്ദുറഹിമാൻ മുസ്ലിയാർ സംബന്ധിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി ലഘുലേഖ വിതരണം, യുവാക്കൾ, വിദ്യാർഥികൾ എന്നിവർക്കുള്ള ബോധവൽകരണ ക്‌ളാസുകൾ , തുടങ്ങിയവ മഹല്ല് കമ്മിറ്റിക്ക...
Education, Health,

ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കൊടിഞ്ഞി:എം.എ ഹയർസെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.സ്കൂളിലെ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും വേണ്ടി സംഘടിപ്പിച്ച ക്ളാസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.സംഗമം സ്കൂൾ ജനറൽ സെക്രട്ടറി പത്തൂർ സാഹിബ് ഹാജി ഉദ്ഘാടനം ചെയ്തു.വർക്കിംങ് പ്രസിഡന്റ് പി.വി കോമുക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.മുൻ ഡിജിപിയും എക്സൈസ് കമ്മിഷണറുമായിരുന്ന ഋഷിരാജ് സിങ് സാർ ഐ.പി.എസും നാശമുക്ത ഭാരത് അഭിയാൻ മലപ്പുറം ജില്ലാ കോഡിനേറ്റർ ഹരികുമാർ സാറും ക്ളാസിന് നേതൃത്വം നൽകി.ജീവിതത്തിൻറെ മൂല്യം മനസ്സിലാക്കി ലഹരിക്കെതിരെ ഉണർന്നു പ്രവർത്തിക്കണമെന്നും ഈ വിഷയത്തിൽ രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും അവരുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റണമെന്നും അദ്ദേഹം വ്യക്തമാക്കി. ക്ലാസിൽ വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും സംശയനിവാരണവും നടന്നു.പ്രിൻസിപ്പൽ നജീബ് മാ...
Crime

എം ഡി എം എ യുമായി മൂന്നംഗ സംഘം കോട്ടക്കൽ പോലീസിന്റെ പിടിയിൽ

കോട്ടക്കൽ : അതി മാരക ലഹരിമരുന്നായ എംഡിഎംഎ യുമായി മൂന്നംഗ ലഹരി കടത്തു സംഘം കോട്ടക്കൽ പോലീസിന്‍റെ പിടിയില്‍. https://youtu.be/GnM3P2srkRM vedeo പുറങ്ങ് കാഞ്ഞിരമുക്ക് സ്വദേശി മുസ്തഫ ആഷിഖ് (26), പെരുമ്പടപ്പ് ഐരൂർ സ്വദേശികളായ വെളിയത്ത് ഷാജഹാൻ (29), വെളിയത്ത് ഹാറൂൺ അലി (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HDqZXfALO3l0U1jILUvNnL ബാംഗ്ലൂര്‍ നിന്ന് ജില്ലയില്‍ വില്‍പ്പന നടത്താനായി സിന്തറ്റിക് മയക്കുമരുന്നിനത്തില്‍ പെട്ട മെഥിലിന്‍ ഡയോക്സി മെത്ത് ആംഫിറ്റമിന്‍ (എംഡിഎംഎ) സ്റ്റാംപുകള്‍ തുടങ്ങിയ സിന്തറ്റിക് മയക്കുമരുന്നുകള്‍ അവിടെയുള്ള തദ്ദേശീയരായ ഏജന്‍റുമാര്‍ മുഖേന ജില്ലയിലെത്തിച്ച് വില്‍പ്പന നടത്തുന്ന സംഘങ്ങളെ കുറിച്ചും കോട്ടക്കല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംഘത്തിലെ ചില കണ്ണികളെ കുറിച്ച് മലപ്പുറം ജില്ലാപോലീസ് മേധാവി എസ്....
Crime

പഴം ഇറക്കുമതിയുടെ മറവിൽ 1476 കോടി രൂപയുടെ ലഹരി മരുന്ന് കടത്തിൽ മലയാളി പിടിയിൽ; കോട്ടക്കൽ സ്വദേശിക്കായി അന്വേഷണം ആരംഭിച്ചു

മുംബൈ : പഴം ഇറക്കുമതിയുടെ മറവിൽ രാജ്യത്തേക്ക് 1476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസിൽ മലയാളി അറസ്റ്റിൽ. കോട്ടക്കൽ സ്വദേശിയായ മറ്റൊരാൾക്കായി അന്വേഷണം ആരംഭിച്ചു. മുംബൈ വാശിയിലെ യമ്മിറ്റോ ഇന്റർനാഷനൽ ഫുഡ്സ് മാനേജിങ് ഡയറക്ടർ എറണാകുളം കാലടി സ്വദേശി വിജിൻ വർഗീസിനെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി മോർ ഫ്രഷ് എക്സ്പോർട്സ് ഉടമ കോട്ടക്കൽ ഇന്ത്യനൂർ ചൂനൂർ സ്വദേശി തച്ചപറമ്പിൽ മൻസൂറിനായി അന്വേഷണം ആരംഭിച്ചു. 198 കിലോ മെത്തും ഒൻപതും കിലോ കൊക്കെയ്നുമാണ് ഇവർ ദക്ഷിണാഫ്രിക്കയിൽനിന്ന് മുംബൈ തുറമുഖം വഴി കപ്പലില്‍ കടത്തിയത്. ഓറഞ്ചിനിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. സ്ഥാപനത്തിന്റെ വെയർഹൗസും ശീതീകരണികളും കാലടിയിലാണ് സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ടകളിൽ ഒന്നാണ് ഇതെന്ന് ‍ഡിആർഐ വ്യക്തമാക്കി. കോവിഡ് സമയത്ത്, മൻസൂർ മുഖേന വിജിൻ ...
Crime

ഒരു കിലോ ഹാഷിഷ് ഓയിലുമായി വെന്നിയുർ സ്വദേശികൾ പിടിയിൽ

താനൂർ: ഹാഷിഷ് ഓയിലുമായി തിരൂരങ്ങാടി വെന്നിയുർ സ്വദേശികളായ മൂന്ന് യുവാക്കള്‍ താനൂര്‍ പൊലീസ് പിടിയിൽ. വെന്നിയൂര്‍ സ്വദേശി നെല്ലൂര്‍ പുത്തന്‍വീട്ടില്‍ സംസിയാദ് (24), വെന്നിയൂര്‍ വാളക്കുളം സ്വദേശി വടക്കല്‍ ഹൗസ് മുര്‍ഷിദ്(24), വെന്നിയൂര്‍ വാളക്കുളം സ്വദേശി വലിയപറമ്പില്‍ അബ്ദുല്‍ഷമീര്‍ (26) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് ഒരു ലക്ഷത്തോളം രൂപ വിലവരുന്ന 1.0962 കിലോഗ്രാം ഹാഷിഷ് ഓയിലാണ് പിടികൂടിയത്. കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘമാണ് ഇവര്‍. താനൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഘത്തെ പിടികൂടിയത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള ഡാന്‍സഫ് സ്‌ക്വാഡും താനൂര്‍ ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജ്, എസ് ഐമാരായ ആര്‍ ഡി കൃഷ്ണലാല്‍, ഷൈ...
Crime

വിൽപ്പനക്കായി സൂക്ഷിച്ച അതിമാരക മയക്കുമരുന്നുമായി വേങ്ങര സ്വദേശി പിടിയിൽ

വേങ്ങര: വില്‍പ്പന നടത്താനായി സൂക്ഷിച്ച സിന്തറ്റിക് മയക്കുമരുന്നിനത്തില്‍ പെട്ട MDMA യുമായി യുവാവ് പിടിയിൽ. വേങ്ങര വലിയോറ സ്വദേശി ഐകതൊടിക വീട്ടിൽ മുഹമ്മദ് റസാഖി (45) നെയാണ് 3 ഗ്രാം MDMA യുമായി മലപ്പുറം എസ്.ഐ നിധിൻ എ യുടെ നേതൃത്വത്തിൽ മലപ്പുറം DAN SAF ടീം അംഗങ്ങളായ എസ് ഐ ഗിരീഷ്, പോലീസുകാരായ ജസീർ, സിറാജുദ്ദീൻ, സഹേഷ്, ദിനേശ്, സലിം എന്നിവർ പിടികൂടിയത്. ഇയാൾ വേങ്ങരയിലും പരിസര പ്രദേശങ്ങളിലും അതിമാരകമായ മയക്കുമരുന്നുകൾ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ പി എസിനു കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ഇയാളെ ദിവസങ്ങളോളം നിരീക്ഷിച്ചുവരികയായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആണ് ഇയാളെ പിടികൂടിയത്. ...
Crime

കൈക്കുഞ്ഞുമായി എംഡിഎംഎ കടത്താൻ ശ്രമിച്ച ദമ്പതികൾ ഉൾപ്പെടെ 4 പേർ പിടിയിൽ

മഞ്ചേരി കാരക്കുന്ന് സ്വദേശികളായ അസ്ലമുദ്ധീന്‍ സി.പി., ഭാര്യ ഷിഫ്ന, കാവനൂര്‍ സ്വദേശി മുഹമ്മദ്‌ സാദത്ത്, വഴിക്കടവ് സ്വദേശി കമറുദ്ധീന്‍ എന്‍.കെ. എന്നിവരാണ് പിടിയിലായത്. 75.458 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് പിടികൂടി. കുടുംബസമേതം ബാംഗ്ലൂരില്‍ പോയി MDMA വാങ്ങി മൂന്ന് വാഹനങ്ങളിലായി ചെക്ക് പോസ്റ്റിലൂടെ കടത്താന്‍ ശ്രമിക്കുമ്ബോഴാണ് പ്രതികളെ നിലമ്ബൂര്‍ റേഞ്ച് എക്സൈസ് ഇന്‍സ്‌പെക്ടര്‍ സി. സന്തോഷ്‌ അറസ്റ്റ്‌ ചെയ്തത് . കുട്ടികളെ മറയായി ഉപയോഗിച്ചാണ് ദമ്ബതിമാര്‍ ലഹരി വസ്തു കടത്താന്‍ ശ്രമിച്ചതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. കൈക്കുഞ്ഞും ഏഴ് വയസുള്ള മറ്റൊരു കുട്ടിയും പിടികൂടുന്ന സമയത്ത് ഇവരുടെ കൂടെ ഉണ്ടായിരുന്നു. ബംഗലൂരുവില്‍ നിന്നും MDMA എടുത്ത്, ഗൂഡല്ലൂര്‍ നാടുകാണി ചുരം വഴി കേരളത്തില്‍ എത്തിക്കാനായിരുന്നു ഇവരുടെ പദ്ധതി. ഗൂഡല്ലൂര്‍ വരെ ജീപ്പില്‍ വന്ന ഇവര്‍ പിന്നീട് ഒരു ബൈക്കിലായിരുന്നു യാത്ര. കുഞ്ഞുങ്ങളുമായ...
Crime

എംഡിഎഎയുമായി നാല് പേർ പെരിന്തമണ്ണയിൽ അറസ്റ്റില്‍

ഓണാഘോഷത്തിന് മുന്നോടിയായി ജില്ലയില്‍ എക്സൈസ് വകുപ്പ് സ്പെഷ്യൽ ഡ്രൈവ് കര്‍ശനമാക്കി. കൂട്ടിലങ്ങാടി, രാമപുരം ഭാഗത്ത് എക്‌സൈസ് കമീഷണർ സ്‌ക്വാഡും മലപ്പുറം ഇന്റലിജൻസും പെരിന്തൽമണ്ണ എക്‌സൈസ് റേഞ്ചും ചേര്‍ന്ന് നടത്തിയ പരിശോധനയിൽ സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎ (മെത്തലിന്‍ ഡയോക്സി മെത്താംഫിറ്റമിന്‍) യുമായി നാല് പേരെ പെരിന്തല്‍മണ്ണയില്‍ നിന്നും അറസ്റ്റ് ചെയ്തു. രാമപുരം സ്വദേശി ജാഫർ അലി (37), വടക്കേമണ്ണ പാടത്തു പീടിയേക്കൽ മുഹമ്മദ്‌ ഉബൈസ് (25), കൂട്ടിലങ്ങാടി സ്വദേശി മുഹമ്മദ് ഫഹദ് (19), ചെമ്മങ്കടവ് പൂവൻതൊടി മുഹമ്മദ്‌ മാജിദ് (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 21.510 ഗ്രാം എംഡിഎംഎ, 140 ഗ്രാം കഞ്ചാവ്, 16950 രൂപ, നാല് മൊബൈൽ ഫോണുകൾ, മയക്കുമരുന്ന് കടത്തിനുപയോ​ഗിച്ച സ്വിഫ്റ്റ് കാർ എന്നിവ പിടിച്ചെടുത്തു. രാമപുരത്ത് വാടകക്ക് മുറിയെടുത്ത് അവിടെ വെച്ച് കഞ്ചാവും എംഡിഎംഎയും ചെറു പൊതികളാക്കി വാഹനത്തി...
error: Content is protected !!