Tag: Dubai

ജിദ്ധയിൽ മരിച്ച കുന്നുംപുറം സ്വദേശിയുടെ കബറടക്കം വ്യാഴാഴ്ച നടക്കും
Gulf, Obituary

ജിദ്ധയിൽ മരിച്ച കുന്നുംപുറം സ്വദേശിയുടെ കബറടക്കം വ്യാഴാഴ്ച നടക്കും

എ.ആർ നഗർ : ജിദ്ദയിൽ അന്തരിച്ച കുന്നുംപുറം പാലമഠത്തിൽ എരണിപ്പുറം ചേക്കുട്ടി ഹാജി -ഖദീജ ഹജ്‌ജുമ്മ എന്നിവരുടെ മകൻ അബ്ദുൾ നിസാർ എന്ന മാനുവിന്റെ (43) മയ്യിത്ത് വ്യാഴാഴ്ച നാട്ടിലെത്തും. കബറടക്കം വ്യാഴാഴ്ച രാവിലെ 11 ന് കുന്നുംപുറം നടുപറമ്പ് ജുമാ മസ്ജിദിൽ നടക്കും.ജിദ്ദയിലെ പ്രമുഖ സ്ഥാപനമായ ജ്യൂസ് വേൾഡ്, മന്തി വേൾഡ് എന്നിവയുടെ മാനേജർ ആയിരുന്നു. ഹൃദയാഘാതം മൂലമാണ് മരിച്ചത്. ജിദ്ധ കോർണീഷിലെ സമീർ അബ്ബാസ് ആശുപത്രിയിൽ വെച്ച് കഴിഞ്ഞ ഞായറാഴ്ച യാണ് മരിച്ചത്. ഭാര്യ, മുംതാസ് കാമ്പ്രൻ.മക്കൾ: നാഫീഹ്, നസീഫ്, നായിഫ്, ഫാത്തിമ നഷ്മിയ, നഹിയാൻ. ജ്യൂസ് വേൾഡ്, മന്തി വേൾഡ് എന്നിവയുടെ മാനേജിങ് ഡയറക്ടർ കൊടിഞ്ഞിയിലെ മെതുവിൽ സിദ്ധീഖിന്റെ ഭാര്യാ സഹോദരൻ ആണ്. ...
Gulf, Malappuram

ദുബൈയില്‍ കെട്ടിടത്തിന്റെ കോണിപ്പടിയില്‍ നിന്നും വീണ് വേങ്ങര സ്വദേശി മരിച്ചു

ദുബൈയിലെ താമസ സ്ഥലത്ത് കെട്ടിടത്തിന്റെ കോണിപ്പടിയില്‍ നിന്നും വീണ് വേങ്ങര സ്വദേശി മരിച്ചു. വേങ്ങര എസ് എസ് റോഡ് നല്ലാട്ടു തൊടിക അലവിക്കുട്ടിയുടെ മകന്‍ നൗഷാദ് (32) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം നടന്നത്. താമസ സ്ഥലത്ത് കെട്ടിടത്തിന്റെ കോണിപ്പടിയില്‍ നിന്നും വീണ നൗഷാദിനെ കൂടെ താമസിക്കുന്നവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വകാര്യ കമ്പനിയിലെ ഡ്രൈവര്‍ ആയിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് നാട്ടില്‍ വന്നു പോയത്. ഉമ്മ: ഖദീജ.ഭാര്യ: റഹ്‌മത്ത് മക്കള്‍: ജാസ്മിന്‍ ,മുസമ്മില്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ദുബൈയില്‍ തന്നെ ഖബറടക്കും. ...
Kerala, Malappuram

മകന്റെ വിവാഹത്തിന് നാട്ടിലേക്ക് വരാനിരിക്കെ മലപ്പുറം സ്വദേശി ദുബായില്‍ മരണപ്പെട്ടു

താനൂര്‍ : മകന്റെ വിവാഹത്തിന് നാട്ടിലേക്ക് വരാനിരിക്കെ മലപ്പുറം സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. പൊന്മുണ്ടം അരിമണിച്ചോല കുഞ്ഞീതു(65) ആണ് മരിച്ചത്. ആഗസ്റ്റ് അഞ്ചിന് നടക്കുന്ന മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി ഒന്നാം തിയ്യതി മകനോടൊപ്പം നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു കഴിഞ്ഞ ദിവസം രാത്രി കുഞ്ഞീതുവിന്റെ മരണം.മയ്യത്ത് നാട്ടിലെത്തിച്ച് മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: മൈമൂന. മക്കള്‍: ജസീം, വസീം. സഹോദരങ്ങള്‍: കുഞ്ഞിമുഹമ്മദ്, കുഞ്ഞിക്കമ്മദ്, മൊയ്തീന്‍കുട്ടി, കുഞ്ഞിപ്പാത്തു, പരേതനായ ഹംസ ...
Information

ദുബായിലെ തീപിടുത്തത്തില്‍ ദമ്പതികള്‍ മരണപ്പെട്ട സംഭവം : ധന സഹായം അവശ്യപ്പെട്ട് നിവേദനം നല്‍കി

വേങ്ങര: ദുബായിയിലെ താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ മരണപ്പെട്ട വേങ്ങര സ്വദേശികളായ ദമ്പതികളുടെ കുടുംബത്തിന് സഹായം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന് നിവേദനം നല്‍കി. കണ്ണമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയാണ് നിവേദനം നല്‍കിയത്. ദുബായില്‍ താമസിക്കുന്ന ഫ്ലാറ്റില്‍ ഉണ്ടായ തീ പിടുത്തത്തിലാണ് വേങ്ങര ചേറൂര്‍ സ്വദേശികളായ കാളങ്ങാടന്‍ റിജേഷും ഭാര്യ ജിഷയും മരണപ്പെട്ടത്. ഇരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അടിയന്തിര സഹായം അനുവദിക്കണമെന്ന് ആവശ്യമുന്നയിച്ചാണ് കണ്ണമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിപക്ഷ നേതാവിനെ സന്ദര്‍ശിക്കുകയും നിവേദനം സമര്‍പ്പിക്കുകയും ചെയ്തത്. എടക്കരയില്‍ വിവി പ്രകാശ് അനുസ്മരണ ചടങ്ങില്‍ വെച്ചാണ് നിവേദനം നല്‍കിയത്. സംഭവം നടന്നു പതിനഞ്ചു ദിവസമായിട്ടും ഇത് വരെ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഒരു അശ്വാസ വാക്കോ ഒരു സഹായമോ ഒരു സര്‍ക്കാര്‍ പ്രധിനിധി ഇത്...
Information

ദുബൈയില്‍ തീപിടിത്തത്തില്‍ മരിച്ച വേങ്ങര സ്വദേശികളായ ദമ്പതികളുടെ കുടുംബത്തെ സന്ദര്‍ശിച്ച് കുഞ്ഞാലിക്കുട്ടി

ദുബൈ ഫ്ലാറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ ദാരുണമായി മരണപ്പെട്ട വേങ്ങര ചേറൂര്‍ സ്വദേശികളായ ദമ്പതികളുടെ കുടുംബത്തെ സന്ദര്‍ശിച്ച് കുഞ്ഞാലിക്കുട്ടി. കുടുംബത്തെ ആശ്വസിപ്പിച്ച ശേഷം കുറച്ച് നേരം കുടുംബത്തോടൊപ്പം സ്മയം ചെലവഴിച്ച ശേഷമാണ് കുഞ്ഞാലിക്കുട്ടി മടങ്ങിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കെ.എം.സി.സി നേതൃത്വവുമായി അദ്ദേഹം ഫോണില്‍ സംസാരിക്കുകയും ചെയ്തു. ട്രാവല്‍സ് ജീവനക്കാരനായ റിജേഷും, സ്‌കൂള്‍ അധ്യാപികയായ ജിഷിയും കഠിനാധ്വാനം കൊണ്ട് ജീവിതം കുരുപ്പിടിപ്പിച്ചു വരുമ്പോഴാണ് അപ്രതീക്ഷിത വിയോഗം സംഭവിച്ചിരിക്കുന്നത്. പുതുതായി നിര്‍മ്മിച്ച വീട്ടിലേക്ക് താമസം മാറുക എന്ന വലിയ സ്വപ്നം ബാക്കി വെച്ചാണ് ഇവര്‍ യാത്രയാകുന്നത് എന്നതും മനസ്സിനെ വല്ലാതെ അസ്വസ്ഥപെടുത്തുന്ന ഒന്നായിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ദുബായ് ദേരയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച വേങ്ങര ചേറൂര്‍ സ്വദേശി...
Gulf

വിസയ്ക്കുള്ള ഡെപ്പോസിറ്റ് തുക യു എ ഇ വർധിപ്പിച്ചു

അബുദാബി∙ യുഎഇ വീസയ്ക്കുള്ള ഡിപ്പോസിറ്റ് തുക കൂട്ടി. ജോലി മാറുന്നതിനിടെ കുടുംബാംഗങ്ങളുടെ വീസ ഹോൾഡ് ചെയ്യുന്നതിന് 2500 ദിർഹം (56,426 രൂപ) ഉണ്ടായിരുന്നത് 5000 ദിർഹമാക്കി (112852 രൂപ) വർധിപ്പിച്ചു. പാർട്ണർ/ഇൻവെസ്റ്റർ വീസക്കാർ കുടുംബാംഗങ്ങളെയും വീട്ടുജോലിക്കാരെയും സ്പോൺസർ ചെയ്യുന്നതിന് 1500 ദിർഹത്തിനു (33855 രൂപ) പകരം ഇനി 3000 ദിർഹം (67711രൂപ) വീതം നൽകണം. മാതാപിതാക്കളെ സ്പോൺസർ ചെയ്യുന്നതിന് 5000 ദിർഹമാക്കി (112852 രൂപ). നിലവിൽ 2000 ദിർഹമായിരുന്നു (45140 രൂപ).വീസ കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് തങ്ങുന്നവർക്കുള്ള പ്രതിദിന പിഴ 1128 രൂപയാക്കി (50 ദിർഹം) ഏകീകരിച്ചു. ...
Gulf

90 ദിവസത്തെ വിസിറ്റിംഗ് വിസ യുഎഇ പൂർണമായും നിർത്തി

അബുദാബി: 90 ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ക വി​സ യു.​എ.​ഇ പൂ​ർ​ണ​മാ​യും നി​ർ​ത്തി. ദു​​ബൈ ഒഴികെ​യു​ള്ള എ​മി​റേ​റ്റു​ക​ളി​ൽ നേ​ര​ത്തെ 90 ദിവ​സ സ​ന്ദ​ർ​ശ​ക വി​സ നി​ർ​ത്തി​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ദു​ബൈ​യും വി​സ അ​നു​വ​ദി​ക്കു​ന്ന​ത്​ നി​ർ​ത്തി. എ​ന്നാ​ൽ, ചൊ​വ്വാ​ഴ്ച വ​രെ വി​സ ല​ഭി​ച്ച​വ​ർ​ക്ക് 90 ദി​വ​സം കാ​ലാ​വ​ധി​യു​ണ്ടാ​വും.നേ​ര​ത്തെ അ​നു​വ​ദി​ച്ച വി​സ​യി​ൽ യു.​എ.​ഇ​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്യാം. അ​തേ​സ​മ​യം, സ​ന്ദ​​ർ​ശ​ക വി​സ നി​ർ​ത്തി​യെ​ങ്കി​ലും ചി​കി​ത്സ​ക്ക്​ എ​ത്തു​ന്ന​വ​ർ​ക്ക്​ 90 ദി​വ​സ​ത്തെ വി​സ ല​ഭി​ക്കും. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 തൊ​ഴി​ല​ന്വേ​ഷി​ച്ച്​ വ​രു​ന്ന​വ​ർ​ക്ക്​ പു​തി​യ 'ജോ​ബ് എ​ക്സ്​​​പ്ലൊ​റേ​ഷ​ൻ വി​സ'​യും ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്. 60, 90, 120 ദി​വ​സ​ങ്ങ​ളി​ലേ​ക്കാ​ണ്​ ഈ ​വി​സ ന​ൽ​കു​ന്ന​ത്. എ​ന്നാ...
Gulf

യു.എ.ഇയിൽ 60 ദിവസ വിസ അനുവദിച്ചു തുടങ്ങി

അബുദാബി: ഇടക്കാലത്തിന് ശേഷം യു.എ.ഇയിൽ 60 ദിവസത്തെ വിസ വീണ്ടും അനുവദിച്ച് തുടങ്ങി. നേരത്തെ നിർത്തിവെച്ചിരുന്ന വിസയാണ് വീണ്ടും അനുവദിച്ച് തുടങ്ങിയത്. 90 ദിവസത്തെ ടൂറിസ്റ്റ് വിസ നിർത്തലാക്കിയതിന് പിന്നാലെയാണ് 60 ദിവസ വിസ അനുവദിച്ചത്. അതേസമയം, സന്ദർശക വിസയുടെ പിഴ 50 ദിർഹമായി കുറച്ചിട്ടുണ്ട്. നേരത്തെ ഇത് 100 ദിർഹമായിരുന്നു. 60 ദിവസത്തെ വിസ ദീർഘിപ്പിക്കാൻ കഴിയില്ല. എന്നാൽ, 30 ദിവസത്തെ വിസ ആവശ്യമെങ്കിൽ നീട്ടാൻ കഴിയും. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/FN6wIy7sCUCAFd9Bz5TLE1 രക്ഷിതാക്കൾക്കൊപ്പം എത്തുന്ന കുട്ടികൾക്ക് ഒരു മാസത്തെ സന്ദർശക വിസ സൗജന്യമാക്കിയത് ഇപ്പോഴും തുടരുന്നുണ്ട്. എന്നാൽ, രണ്ട് മാസം വിസയെടുക്കുന്നവർക്ക് ഈ സൗജന്യം ലഭിക്കില്ല. 60 ദിവസ വിസയിൽ ഗ്രേസ് പിരീഡും കാണിക്കുന്നില്ല. സാധാരണ സന്ദർശക വിസക്ക് 10 ദിവസം ഗ്രേസ് പിരീഡ് ലഭിക്കാറുണ്ട്. എന്നാൽ, വരും ദിവസങ...
Obituary

പ്രവാസി വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു

പ്രവാസി വ്യപാരപ്രമുഖനും ചലച്ചിത്രനിര്‍മ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുബായിലെ ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. അറ്റ്ലസ് ഗ്രൂപ്പ്‌ ചെയർമാൻ ആയിരുന്നു. തൃശൂര്‍ മുല്ലശ്ശേരി മധുക്കര സ്വദേശിയാണ്.വൈശാലി, വസ്തുഹാര, സുകൃതം തുടങ്ങിയ സിനിമകൾ നിർമിച്ചു. അറബിക്കഥ ഉൾപ്പെടെ ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ: ഇന്ദിര, മക്കള്‍ : ഡോ. മഞ്ജു, ശ്രീകാന്ത്. മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത മുഖമാണ് അറ്റ്ലസ് രാമചന്ദ്രന്‍റേത്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകം കേട്ടിട്ടുള്ള ഒരാള്‍ പോലും ആ മുഖം മറക്കാന്‍ സാധ്യതയില്ല. തൊട്ടതെല്ലാം പൊന്നാക്കിയ സ്വര്‍ണാഭരണ വ്യവസായി എന്ന നിലയില്‍ സുപ്രസിദ്ധനായിരുന്നു എം എം രാമചന്ദ്രന്‍. നിശ്ചയദാര്‍ഢ്യവും പോരാട്ടവും കൊണ്ട് തന്റേത...
Gulf

യുഎഇയിലെ പുതിയ വിസ നിയമങ്ങള്‍ ഒക്ടോബർ മൂന്നു മുതല്‍ പ്രാബല്യത്തില്‍; നടപടികള്‍ എളുപ്പമാകുന്നു

അബുദാബി: യുഎഇയിലെ പുതിയ വിസ നിയമങ്ങള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. കൂടുതല്‍ പേരെ യുഎഇയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിസ ചട്ടങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ കൊണ്ടു വരുന്നത്. അതിനാല്‍ വിസയുമായി ബന്ധപ്പെട്ട നടപടികള്‍ കൂടുതല്‍ എളുപ്പമാകും. വിസ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ചട്ടഭേദഗതിയിലൂടെ സാധിക്കും. .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകുംപുതിയ കാറ്റഗറികളിലുള്ള വിസകളും ഇതോടൊപ്പം നിലവില്‍ വരും. അഞ്ചു വര്‍ഷം കാലാവധിയുള്ള ഗ്രീന്‍ റെസിഡന്റ് വീസയാണ് പുതിയ വിസകളില്‍ പ്രധാനം. സ്‌പോണ്‍സറോ തൊഴിലുടമയോ ഇല്ലാതെ തന്നെ രാജ്യത്ത് തങ്ങാന്‍ അനുവദിക്കുന്നതാണ് ഗ്രീന്‍ വിസ. വിദഗ്ധ തൊഴിലാളികള്‍, സ്വയം സംരംഭകര്‍, നിക്ഷേപകര്‍, ബിസിനസ് പങ്കാളികള്‍ എന്നിവര്‍ക്ക് ഗ്രീന്‍ വീസ ലഭിക്കും. അഞ്ച് വര്‍ഷം കാലാവധിയുള്ള മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വീസയും...
Gulf, Information

വിദേശ തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെജാഗ്രത പാലിക്കണം- നോര്‍ക്ക റൂട്ട്സ്

മലയാളികള്‍ വിദേശത്ത് തൊഴില്‍ത്തട്ടിപ്പിനിരയാവുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് അറിയിച്ചു. വിദേശ യ്ര്രാതക്കു മുമ്പ് തൊഴില്‍ദാതാവിനെ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കിയിരിക്കണം. ഇ- മൈഗ്രേറ്റ് വെബ്പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റിക്രൂട്ടിങ് ഏജന്‍സികള്‍ മുഖേന മാത്രമേ വിദേശത്തേക്ക് തൊഴില്‍ യാത്ര നടത്തുവാന്‍ പാടുള്ളു. റിക്രൂട്ടിങ് ഏജന്‍സിയുടെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ www.emigrate.gov.inല്‍ പരിശോധിച്ച് ഉറപ്പ് വരുത്താവുന്നതാണ്.   അനധികൃത റിക്രൂട്ടിങ് ഏജന്‍സികള്‍ നല്‍കുന്ന സന്ദര്‍ശക വിസകള്‍ വഴിയുള്ള യാത്ര നിര്‍ബന്ധമായും ഒഴിവാക്കുകയും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയും വേണം.  തൊഴില്‍ ദാതാവില്‍ നിന്നുള്ള ഓഫര്‍ ലെറ്റര്‍ കരസ്ഥമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തൊഴില്‍ദാതാവ് വാഗ്ദാനം ചെയ്ത ജോലി സ്വ...
Gulf, Obituary

നാട്ടിലേക്ക് വരുന്നതിനിടെ കരിപ്പൂരിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് താനൂർ സ്വദേശി വിമാനത്തിൽ മരിച്ചു

താനൂർ: നാട്ടിലേക്ക് വരുന്നതിനിടെ യുവാവ് വിമനത്തിൽ വച്ച് മരിച്ചു. താനൂർ മോര്യ സ്വദേശി വടക്കത്തിയിൽ മൊയ്‌ദീൻ കുട്ടിയയുടെ മകൻ ഫൈസൽ (40) ആണ് മരിച്ചത്. ഷാർജയിൽ നിന്ന് നാട്ടിലേക്ക് വരുമ്പോഴാണ് സംഭവം. മൂന്നര വർഷത്തിന് ശേഷം നാട്ടിലേക്ക് വരികയായിരുന്നു. അർബുദ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നാട്ടിൽ ചികിത്സക്കായി വരികയായിരുന്നു. രാവിലെ 6.10 ന് കരിപ്പൂരിൽ വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് മരണം. ഭാര്യയും മക്കളും സ്വീകരിക്കാനായി കരിപ്പൂരിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ ഇൻക്വസ്റ്റ് ന് ശേഷം മോര്യ കോട്ടുകാട് ജുമാ മസ്ജിദിൽ കബറടക്കി. മാതാവ് വിയ്യൂമ്മു. ഭാര്യ, അബിദ, മക്കൾ,മുഹമ്മദ് ഫാദി, മുഹമ്മദ് ഫാസ്. സഹോദരങ്ങൾ, മുസ്തഫ, ഫാത്തിമ. ...
Other

സാമ്പത്തിക തട്ടിപ്പ്: അറ്റ്‌ലസ് ജ്വല്ലറിയുടെ 57.45 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

സാമ്പത്തികത്തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറ്റ്ലസ് ജൂവലറിയുടെ 57.45 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. അറ്റ്ലസ് ജൂവലറി പ്രൈവറ്റ് ലിമിറ്റഡ്, അറ്റ്ലസ് രാമചന്ദ്രൻ എന്ന എം.എം. രാമചന്ദ്രൻ, ഇന്ദിര രാമചന്ദ്രൻ എന്നിവരുടെ പേരിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ജൂവലറിക്കും ഡയറക്ടർമാർക്കുമെതിരേയുള്ള 242 കോടി രൂപയുടെ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസിനെത്തുടർന്നുള്ള നടപടിയിൽ സ്വർണം, വെള്ളി, രത്നാഭരണങ്ങൾ, ബാങ്ക് നിക്ഷേപങ്ങൾ തുടങ്ങിയവ ഉൾപ്പെടെയാണ് കണ്ടുകെട്ടിയത്. സൗത്ത് ഇന്ത്യൻ ബാങ്ക് തൃശ്ശൂർ ശാഖയിൽനിന്ന് 2013-18 കാലയളവിൽ 242 കോടി രൂപയുടെ വായ്പ അറ്റ്ലസ് ജൂവലറി എടുത്തിരുന്നു. ഇത് വ്യാജരേഖകൾ ഉപയോഗിച്ചാണെന്ന് അന്വേഷണസംഘം കണ്ടെത്തി. കേരള പോലീസ് രജിസ്റ്റർചെയ്ത കേസിലാണ് ഇ.ഡി. അന്വേഷണം തുടങ്ങിയത്. ഈ വർഷമാദ്യം അറ്റ്ലസ് ജൂവലറിയുടെ മുംബൈ, ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിലെ ജൂവലറികള...
Other

പ്രശസ്ത യൂട്യുബർ റിഫ മെഹ്നു ദുബായിൽ മരിച്ച നിലയിൽ

പ്രശസ്ത മലയാളി വ്ലോഗർ റിഫ മെഹ്നുവിനെ (20) ദുബൈയിൽ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റിഫയെ ഇന്ന് പുലർച്ചെയാണ് ദുബൈ ജാഫലിയ്യയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അരനാട്ടിൽവീട്ടിൽ റിഫ ഷെറിൻ എന്ന റിഫ ഭർത്താവിനൊപ്പമാണ് റിഫ മെഹ്നൂസ് എന്ന പേരിൽ വ്ലോഗിങ് രംഗത്ത് പ്രവർത്തിച്ചിരുന്നത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ഭർത്താവ് മെഹ്നാസിനൊപ്പം ആഴ്ചകൾക്ക് മുമ്പാണ് റിഫ ദുബൈയിലെത്തിയത്. തിങ്കളാഴ്ച രാത്രി വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തർത്തകർ അറിയിച്ചു.   ...
Other

ബൈക്കിൽ ലോകം ചുറ്റാനൊരുങ്ങി മലപ്പുറത്തെ യുവാവ്

ചേലേമ്പ്ര: യാത്ര ഇഷ്ടവിനോദമാക്കിയ ചേലേമ്പ്രയിലെ ദിൽഷാദ് തന്റെ ഏറെക്കാലത്തെ സ്വപ്നം യാഥാർഥ്യമാക്കാൻ പുറപ്പെട്ടു കഴിഞ്ഞു. ആഫ്രിക്ക ഉൾപ്പെടെ 32 രാജ്യങ്ങൾ ബൈക്കിൽ സഞ്ചരിച്ച് കാണുകയാണ് ലക്ഷ്യം. ഒന്നര വർഷം കൊണ്ട് യാത്ര പൂർത്തീകരിക്കാനാണ് ഉദ്യേശം. ആദ്യം ബുള്ളറ്റിൽ മുംബൈ വരെ എത്തും. ഫെബ്രുവരി 4 ന് കപ്പൽമാർഗം ദുബായിലേക്ക്. ദുബായ്, ഒമാൻ, സൗദി എന്നീ അറേബ്യൻ രാജ്യങ്ങളിലൂടെ ബൈക്കിൽ യാത്ര തുടരും. പിന്നീട് സൂയസ് കനാൽവഴി ഈജിപ്തിലേക്ക്. തുടർന്ന് ആഫ്രിക്കൻ രാജ്യങ്ങളിലൂടെ കറങ്ങി ലിബിയവഴി വീണ്ടും സൗദി അറേബ്യയിലും ശേഷം ദുബായിലും എത്തി കപ്പൽമാർഗം നാട്ടിൽ തിരിച്ചെത്തും. ഒരുവർഷവും മൂന്നുമാസവുംകൊണ്ടു യാത്ര പൂർത്തിയാക്കാനാകുമെന്ന് ദിൽഷാദ് പറഞ്ഞു. വിവിധ രാജ്യങ്ങൾ കാണാനും ഭാഷകളും സംസ്കാരങ്ങളും അറിയാനുമാണ് തന്റെ യാത്രയെന്നും അദ്ദേഹം പറഞ്ഞു. യാത്രയിലെ കാഴ്ചകൾ സ്വന്തം യൂട്യൂബ് ചാനൽവഴി ലോകത്തെ അറിയിക്കും. ...
error: Content is protected !!