Tuesday, January 20

Tag: Edavannappara

ബസ് ജീവനക്കാർ തമ്മിലുള്ള സംഘട്ടനത്തിൽ പരിക്കേറ്റയാൾ മരിച്ചു
Crime

ബസ് ജീവനക്കാർ തമ്മിലുള്ള സംഘട്ടനത്തിൽ പരിക്കേറ്റയാൾ മരിച്ചു

എടവണ്ണപ്പാറ: ബസ് തൊഴിലാളികൾ തമ്മിലുള്ള തർക്കത്തിന് ശേഷം നടന്ന ആക്രമണത്തിൽ വാഴക്കാട് പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിലകപ്പെട്ട യുവാവ് കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബസ് തൊഴിലാളിഎടവണ്ണപ്പാറ വിളക്കണത്തിൽ സജിം അലി (36) ആണ് കൊല്ലപ്പെട്ടത്.കഴിഞ്ഞ 18 ന് ശനിയാഴ്ചയാണ് എടവണ്ണപ്പാറ ബസ് സ്റ്റാൻഡ് പരിസരത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ആക്രമണം നടന്നത്. ഒരേ ബസ്സിലെ തൊഴിലാളികൾ തമ്മിലാണ് സംഘട്ടനം നടന്നത്. പരിക്ക് പറ്റിയ ബസ് ഡ്രൈവർ നാസർ (39) കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് 'സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത്. സജാദലി ജോലി ചെയ്യുന്ന ബസിലെ ഡ്രൈവർ ശനിയാഴ്ച ജോലി പൂർത്തിയാക്കി ബസിൽ നിന്നും ഇറങ്ങുന്ന സമയത്ത് നാളെ ടേൺ അനുസരിച്ച് മറ്റൊരാൾ ജോലിക്കെത്തുമെന്ന് പറഞ്ഞത് സജീം അലിക്ക് ഇഷ്ടപെട്ടില്ല. ഇയാൾ നേരെ കടയിൽ നിന്നും ബ്ലേഡ് വാങ്ങി കെട്ടിടത്തിനടുത്ത് വിശ്രമിക്കുകയായിരുന്ന ഡ്രൈവർ നാസറിനെ (39) ആക്രമിച്ചതായി പൊലി...
Accident

6 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരായ ബന്ധുക്കൾ മരിച്ചു

വാഴക്കാട് : ടിപ്പർ ലോറിയടക്കമുള്ള ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു. അപകടത്തിൽപ്പെട്ട സ്കൂട്ടർ യാത്രക്കാരാണ് മരിച്ചത്. ഓട്ടുപാറ കുറുമ്പാലിക്കോട്ട് അഷ്റഫ് (52) സഹോദര പുത്രൻ റിയാസ് (29) എന്നിവരാണ് മരിച്ചത്. അപകടത്തെ തുടർന്ന് ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇടിയുടെ ആഘാതത്തിൽ അഷ്റഫ് സംഭവസ്ഥലത്ത് നിന്നും റിയാസ് ആശുപത്രിയിലെത്തി ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4 മണിയോടെ എടവണ്ണപ്പാറ കോഴിക്കോട് റോഡിൽ മുണ്ടു മുഴിയിലാണ് സംഭവം. അരീക്കോട് ഭാഗത്ത് നിന്നും ബോളർ കയറ്റി വരികയായിരുന്ന ടിപ്പറിൽ എതിരെ വന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു തുടർന്ന് ഇടിയുടെ ആഘാതത്തിൽ തിരിഞ്ഞ് പോയ കാറ് തൊട്ടടുത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയിൽ ചെന്നിടിച്ചു. ഓട്ടോ പാടത്തേക്ക് മറിഞ്ഞു. അതേസമയം നിയന്ത്രണം വിട്ട ലോറി മുമ്പിലെത്തിയ സ്കൂട്ടറിലിടിച്ച് എതിർ വശത്...
Crime

17 കാരിയുടെ മരണം; കരാട്ടെ പരിശീലകൻ അറസ്റ്റിൽ

എടവണ്ണപ്പാറ : വാഴക്കാട്ട് 17കാരിയുടെ മൃതദേഹം ചാലിയാർ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ കരാട്ടെ പരിശീലകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഊർക്കടവ് സ്വദേശി വി. സിദ്ദീഖ് അലിയെ (43) ആണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. ഇയാൾ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമങ്ങൾ നടത്തുന്നത് പതിവാണ്. ഇതെല്ലാം കരാട്ടയുടെ ഭാഗമാണെന്നായിരുന്നു സിദ്ദീഖ് കുട്ടികളോട് പറഞ്ഞിരുന്നത്. ഇയാൾ നേരത്തെ പോക്സോ കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രിയോടെയാണ് പെൺകുട്ടിയെ വീടിന് സമീപത്തെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകീട്ട് ആറ് മുതൽ കാണാതായ പെൺകുട്ടിക്കായി ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെയാണ് പുഴയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം നടന്ന ദിവസം അപരിചിതരായ രണ്ടുപേരെ ഇവിടെ കണ്ടിരുന്നു. അയൽവാസികൾ ചിലർ അടുത്തേക്ക് ചെന്നപ്പോൾ മുഖം നൽകാതെ ബൈക്ക് ഓടിച്ചുപോയി. ഇത് സംശ...
Accident

റോഡ് മുറിച്ച് കടക്കവേ ബൈക്ക് ഇടിച്ചു വിദ്യാര്‍ത്ഥി മരിച്ചു; അപകടം ഇന്ന് പൊതുപരീക്ഷ എഴുതാനുള്ള ഒരുക്കങ്ങള്‍ക്കിടെ

കൊണ്ടോട്ടി : റോഡ് മുറിച്ചുകടക്കവേ വിദ്യാര്‍ത്ഥി ബൈക്ക് ഇടിച്ചു മരണപ്പെട്ടു. കൊണ്ടോട്ടി - എടവണ്ണപ്പാറ റോഡില്‍ മുണ്ടക്കുളത്ത് വെച്ചാണ് അപകടം നടന്നത്. മുണ്ടക്കുളം സ്വദേശി മഞ്ഞിനിക്കാട് വീട്ടില്‍ ആമിനാബിയുടെ മകന്‍ മുഹമ്മദ് ശമ്മാസ് (11) ആണ് മരിച്ചത്. മുണ്ടക്കുളം മലബാര്‍ ഓഡിറ്റോറിയത്തിനടുത്ത് വെച്ചാണ് അപകടം നടന്നത്. അവില്‍മില്‍ക്ക് കുടിക്കാനായി പുറത്ത് പോയി റോഡ് ക്രോസ് ചെയ്യുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍. പോസ്റ്റ് മോര്‍ട്ട നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും...
Malappuram, Other

കേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ മലപ്പുറം ജില്ലാ സമ്മേളനം ജനുവരി ഏഴിന്

മലപ്പുറം : പത്ര - ദൃശ്യ- ശ്രവ്യ - ഡിജിറ്റല്‍ രംഗത്തെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്റെ പ്രഥമ മലപ്പുറം ജില്ലാ സമ്മേളനം ജനുവരി 7 ഞായറാഴ്ച എടവണ്ണപ്പാറയില്‍ വെച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9 മണിക്ക് എടവണ്ണപ്പാറ പ്രസ് ക്ലബ്ബ് ഹാളില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പ്രസ് ക്ലബ്ബ് പ്രസിഡണ്ടുമായ യു. കെ. മുഹമ്മദലി പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്യും. ടി.വി. ഇബ്രാഹിം എംഎല്‍എ കെ.എം. പി.യു. സംസഥാന പ്രസിഡണ്ട് റഫീഖ് തിരുവനന്തപുരം, ജനറല്‍ സെക്രട്ടറി സുരേഷ്, ട്രഷറര്‍ ഷാഫി ചങ്ങരംകുളം , പ്രമുഖ ഫുട്‌ബോള്‍ താരം അനസ് എടത്തൊടി തുടങ്ങി സാമൂഹ്യ- സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. മാധ്യമ പ്രവര്‍ത്തനവും നിയമവും എന്ന വിഷയത്തില്‍ അഡ്വ:...
Kerala, Malappuram

ചാണക കുഴിയില്‍ വീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

എടവണ്ണപ്പാറ ചീക്കോട് വാവൂരിലെ പശു ഫാമിലെ ചാണക കുഴിയില്‍ വീണ് രണ്ടര വയസ്സുകാരന്‍ മരിച്ചു. ആസാം സ്വദേശി ഹാരിസിന്റെ മകന്‍ അന്‍ മോല്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. വാവൂര്‍ എ എം എല്‍ പി സ്‌കൂളിന് സമീപമുള്ള പശു ഫാമിലെ ചാണക തൊഴുത്തിന് സമീപമുള്ള കുഴിയിലാണ് കുട്ടി വീണത്. കുടുംബാംഗങ്ങളുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് കുട്ടി പശുത്തൊഴുത്തിന് സമീപമുള്ള കുഴിയില്‍ വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ കുട്ടിയെ എടവണ്ണപ്പാറയിലെ സ്വകാര്യ ആശൂപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വാഴക്കാട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി....
Kerala, Malappuram

ജിദ്ദയില്‍ കൊണ്ടോട്ടി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: ഹൃദയാഘാതം മൂലം കൊണ്ടോട്ടി സ്വദേശി ജിദ്ദയില്‍ മരിച്ചു. കൊണ്ടോട്ടി എടവണ്ണപ്പാറ കൊളമ്പലം സ്വദേശി മുഹമ്മദ് മുസ്തഫയാണ് മരിച്ചത്. ജിദ്ദ ഹരാസാത്തില്‍ കുടിവെള്ളം വിതരണ ചെയ്യുന്ന സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. മൃതദേഹം ജിദ്ദയില്‍ ഖബറടക്കും.
Malappuram

കൊണ്ടോട്ടി ടൗണിൽ 14 മുതൽ ഗതാഗത നിയന്ത്രണം

കൊണ്ടോട്ടി : കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ കൊണ്ടോട്ടി ടൗണില്‍ ഇന്റര്‍ലോക്ക് വിരിക്കുന്ന പ്രവൃത്തി നവംബര്‍ 14 മുതല്‍ ആരംഭിക്കുന്നതിനാല്‍ ഗതാഗതം നിയന്ത്രിക്കുന്നു. പ്രവൃത്തി കഴിയുന്നത് വരെ കോഴിക്കോട് ഭാഗത്ത് നിന്നും എടവണ്ണപ്പാറ ഭാഗത്ത് നിന്നും വരുന്ന എല്ലാ വാഹനങ്ങളും കൊളത്തൂരില്‍ നിന്നും തിരിഞ്ഞ് മേലങ്ങാടി വഴി കൊണ്ടോട്ടി ടൗണിലൂടെ പോകണം. കോഴിക്കോട്, കണ്ണൂര്‍ ഭാഗത്ത് നിന്നും വരുന്ന ഭാരവാഹനങ്ങള്‍ രാമനാട്ടുകരയില്‍ നിന്നും കൂരിയാട്, വേങ്ങര വഴി തിരിഞ്ഞ് മലപ്പുറം ഭാഗത്തേക്ക് പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു....
Accident

ബൈക്കും ലോറിയും കൂട്ടിയിടിച്ചു വിദ്യാർഥി മരിച്ചു

കൊണ്ടോട്ടി എടവണ്ണപ്പാറയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു വിദ്യാർഥി മരിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി എടവണ്ണപ്പാറയിലെ ബി എസ്.കെ. തങ്ങളുടെ മകൻ സയ്യിദ് സഈദ് (17) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30ന് ആണ് അപകടം. എടവണ്ണപ്പാറയിൽ സ്കൂളിനും അമ്പലത്തിനും ഇടയിൽ എളമരം റോഡിൽ വെച്ചാണ് അപകടം. ദർസ് വിദ്യാർഥിയാണ് മരിച്ച സഈദ്....
error: Content is protected !!