Tag: ernakulam

നവകേരള സദസ് വേദിയ്ക്ക് ബോംബ് ഭീഷണി ; പഴയ കമ്യൂണിസ്റ്റുകളെന്ന് കത്തില്‍
Kerala, Other

നവകേരള സദസ് വേദിയ്ക്ക് ബോംബ് ഭീഷണി ; പഴയ കമ്യൂണിസ്റ്റുകളെന്ന് കത്തില്‍

തൃക്കാക്കരയിലെ നവകേരള സദസ് വേദിയ്ക്ക് ബോംബ് ഭീഷണി. വേദിയില്‍ ബോംബ് വയ്ക്കുമെന്ന ഭീഷണിയുമായി എറണാകുളം എഡിഎമ്മിന്റെ ഓഫിസിലാണ് കത്ത് ലഭിച്ചത്. തങ്ങള്‍ പഴയ കമ്യൂണിസ്റ്റുകളെന്ന് ഭീഷണിക്കത്തില്‍ പറയുന്നു. കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ മാറ്റിവെച്ച നവകേരള സദസ് നടക്കാനിരിക്കെയാണ് ഭീഷണി. ജനുവരി 1, 2 തിയതികളിലാണ് സദസ്സ് നടക്കുന്നത്. ...
Kerala, Other

ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിന് അച്ഛന്‍ വിഷം നല്‍കിയ 14 കാരി മരണത്തിന് കീഴടങ്ങി

കൊച്ചി: എറണാകുളം ആലുവയില്‍ ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിന് അച്ഛന്‍ വിഷം നല്‍കിയ 14 കാരി മരിച്ചു. ആന്തരികാവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. ഇന്ന് വൈകിട്ട് 4.45 മണിയോടെയാണ് പെണ്‍കുട്ടി മരിച്ചത്. കഴിഞ്ഞ മാസം 29 ന് ഞായറാഴ്ച്ചയാണ് പെണ്‍കുട്ടിയോട് അച്ഛന്‍ കൊടും ക്രൂരത ചെയ്തത്. കമ്പി വിടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചശേഷമാണ് അച്ഛന്‍ കിളനാശിനി കുട്ടിയുടെ വായിലേക്ക് ബലമായി ഒഴിച്ച് നല്‍കിയത്. വിഷം അകത്ത് ചെയ്യന്നതിന് പിന്നാലെ കുഴഞ്ഞ് വീണ പെണ്‍കുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാളെ ആലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസിനോട് അച്ഛന്റെ ക്രൂരത മകള്‍ തന്നെയാണ് മൊഴിയായി നല്‍കിയത്. സഹപാഠിയായ ആണ്‍കുട്ടിയുമായി പെണ്‍കുട്ടി പ്രണത്തില...
Kerala, Other

സഹോദരനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരന് നേരെ തെരുവുനായ ആക്രമണം

എറണാകുളം: വീട്ടുമുറ്റത്ത് സഹോദരനൊപ്പം കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരനെ തെരുവുനായ ആക്രമിച്ചു. മലയാറ്റൂരില്‍ ഇന്ന് രാവിലെയാണ് സംഭവം. സ്‌കൂള്‍ അവധി ആയതിനാല്‍ സഹോദരനൊപ്പം വീട്ടുമുറ്റത്ത് ഇരുന്ന് കളിക്കുകയായിരുന്ന ജോസഫ് ഷെബിനാണ് റോഡില്‍ നിന്നും ഓടിയെത്തിയ തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. നായ കുട്ടിയുടെ കവിളില്‍ കടിച്ചു. കുട്ടിയും സഹോദരനും ബഹളമുണ്ടാക്കിയതോടെ മാതാപിതാക്കള്‍ ഓടിയെത്തി നായയെ ഓടിക്കുകയായിരുന്നു. കുട്ടിയെ ഉടനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് പേവിഷ പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കി. ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഈ പ്രദേശത്ത് തെരുവുനായശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസങ്ങളിലും തെരുവുനായയുടെ ആക്രമണം ഉണ്ടായിരുന്നു. തെരുവുനായ ആക്രമണത്തെക്കുറിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്ന് പ്രദേശവ...
Kerala, Other

സംസ്ഥാനത്ത് മദ്യ വില്പനയില്‍ റെക്കോര്‍ഡ് ; കുടിച്ച് തീര്‍ത്തത് 665 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിന് കുടിച്ച് തീര്‍ത്തത് 665 കോടി രൂപയുടെ മദ്യം. ഓണക്കാലത്ത് എട്ട് ദിവസത്തെ വരുമാനമാണിത്. കഴിഞ്ഞവര്‍ഷം ഇത് 624 കോടി രൂപയായിരുന്നു. 41 കോടി രൂപയാണ് എട്ട് ദിവസം കൊണ്ട് ഉണ്ടായത്. കഴിഞ്ഞ തവണ 700 കോടി രൂപയാണ് മദ്യവില്‍പനയിലൂടെ ലഭിച്ചത്. ഇക്കൊല്ലം പത്ത് ദിവസം കൊണ്ട് 770 കോടി രൂപയുടെ മദ്യവില്‍പനയാണ് ബെവ്കോ ലക്ഷ്യമിടുന്നത്. ഉത്രാട ദിനത്തില്‍ ബെവ്കോയിലൂടെ വിറ്റത് 116.2 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം 112 കോടിയുടെ മദ്യവില്‍പനയായിരുന്നു നടന്നത്. ഇക്കുറി നാലു കോടിയുടെ അധിക വില്പനയാണ് ഒരു ദിവസം മാത്രമുണ്ടായത്. ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. 1.06 കോടി രൂപയുടെ മദ്യമാണ് ഇരിങ്ങാലക്കുടയിലെ ഔട്ട്ലെറ്റില്‍ വിറ്റത്. രണ്ടാം സ്ഥാനം കൊല്ലം ആശ്രാമം ഔട്ട് ലെറ്റാണ്. 1.01 കോടി രൂപയുടെ മദ്യമാണ് ഇവിടെ നിന്ന് വിറ്റത്. ഏറ്റവും കുറവ് വില്‍പന നടന്നത് ചിന്നക്കനാ...
error: Content is protected !!