Tag: Excise

ലോക് സഭാ തിരഞ്ഞെടുപ്പ് : എക്‌സൈസ് പരിശോധനയില്‍ തിരൂരങ്ങാടിയില്‍ നിന്നടക്കം 33 ലിറ്റര്‍ വിദേശ മദ്യം പിടികൂടി
Local news, Malappuram

ലോക് സഭാ തിരഞ്ഞെടുപ്പ് : എക്‌സൈസ് പരിശോധനയില്‍ തിരൂരങ്ങാടിയില്‍ നിന്നടക്കം 33 ലിറ്റര്‍ വിദേശ മദ്യം പിടികൂടി

തിരൂരങ്ങാടി : ലോക് സഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ എക്‌സൈസ് വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയില്‍ 33 ലിറ്റര്‍ വിദേശ മദ്യം പിടികൂടി. കൊണ്ടോട്ടി, മലപ്പുറം, തിരൂര്‍ നിയമസഭാ മണ്ഡല പരിധിയില്‍ നിന്നും നാലു ലിറ്റര്‍ വീതവും നിലമ്പൂര്‍ മണ്ഡല പരിധിയില്‍ നിന്ന് ഏഴും വണ്ടൂരില്‍ നിന്നും 3.5 ഉം തിരൂരങ്ങാടിയില്‍ നിന്നും 5.5 ഉം പൊന്നാനിയില്‍ നിന്നും അഞ്ചും ലിറ്റര്‍ വിദേശ മദ്യമാണ് എക്‌സ്സെസ് സംഘം പിടികൂടിയത്. പ്രതികള്‍ക്കെതിരെ എക്‌സൈസ് കേസെടുത്തു. ...
Malappuram

മഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട : എൻ ഡി പി എസ് കോടതിക്ക് സമീപം കഞ്ചാവ് വില്പനക്കെത്തിയ യുവാവ് പിടിയിൽ

മഞ്ചേരി : മഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട. വിൽപ്പനക്ക് എത്തിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ.നിലമ്പൂർ കരുളായി കരീക്കുന്നൻ വീട്ടിൽ കുഞ്ഞിമുഹമ്മദ് മകൻ ഹംസ (40 വയസ്സ് ) ആണ് എക്സൈസിൻ്റെ പിടിയിലായത്. എക്സൈസ് കമ്മിഷണർ സ്‌ക്വാഡും മലപ്പുറം എക്‌സൈസ് ഇന്റലിജൻസും, മഞ്ചേരി എക്‌സൈസ് റേഞ്ച് സംഘവും സംയുക്തമായി മഞ്ചേരി ടൗണിൽ കോടതിപടിക്ക് സമീപം നടത്തിയ പരിശോധനയിലാണ് എൻ ഡി പി എസ് കോടതിക്ക് സമീപം വെച്ച് 6.630 കിലോ കഞ്ചാവുമായി പ്രതി എക്സൈസ് ഇസ്പെക്ടർ ഷിജു ഇ. ടി യും പാർട്ടിയും അറസ്റ്റ് ചെയ്തത്. ഒഡിഷയിൽ നിന്ന് കടത്തിക്കൊണ്ട് വരുന്ന കഞ്ചാവ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മൊത്തമായും ചില്ലറയായും വിൽപ്പന നടത്തുന്ന ഇയാൾ ഒരിടത്തും സ്ഥിരമായി താമസിക്കാറില്ല, പാർട്ടിയിൽ ഇൻ്റലിജൻസ് വിഭാഗം ഇൻസ്പെക്ടർ മുഹമ്മദ് ഷെഫീഖ്, എക്സൈസ് ഇൻസ്പെക്ടർ ടി.ഷിജുമോൻ ,സിവിൽ എക്സൈസ് ഓഫീർമാരായ രാജൻ നെല്ലിയായി ജിഷിൽ നായർ ,അഖിൽ ദാസ് ഇ,സ...
Local news, Other

മൂന്നിയൂരിൽ നാല് കിലോയോളം കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ : ഈ മാസത്തിൽ തിരൂരങ്ങാടി എക്സൈസ് പിടികിടുന്ന രണ്ടാമത്തെ വലിയ കേസ്

തിരൂരങ്ങാടി : മൂന്നിയൂർ തലപ്പാറയിൽ നിന്നും നാല് കിലോയോളം വരുന്ന കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കഞ്ചാവ് ഇവിടെ എത്തിച്ച് കൈമാറ്റം ചെയ്യുന്നതായി എക്സൈസിന് രഹസ്യ വിവരം ലഭിച്ചതിനാൽ തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ളയുടെ നേതൃത്വത്തിൽ എക്സൈസ് പാർട്ടി രഹസ്യ നിരീക്ഷണം നടത്തി വരുന്നതിനിടെയാണ് കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾക്ക് വേണ്ടി ഈ ഭാഗത്ത് വിതരണം നടത്താൻ വേണ്ടി എത്തിച്ചതാണെന്നാണ് സംശയിക്കുന്നത്. തലപ്പാറയിലെ പുതുതായി നിർമ്മിക്കുന്ന ദേശീയപാത 66 ൽ അന്യസംസ്ഥാനത്തുനിന്നും എത്തുന്ന ബസ്സിൽ നിന്നും പ്രദേശവാസികളായ കഞ്ചാവ് മൊത്ത വിതരണക്കാർക്ക് കഞ്ചാവ് കൈമാറുന്നതായി ഉള്ള രഹസ്യ വിവരത്തിന്മേൽ ഈ ഭാഗങ്ങളിൽ ഇന്ന് പുലർച്ചെ മുതൽ എക്സൈസ് സംഘം രഹസ്യമായി നിരീക്ഷിക്കുന്നതിനിടെയാണ് കഞ്ചാവ് ഉപേക്ഷിച്ചതായി കണ്ടെത്തിയത്. ...
Local news, Other

കഞ്ചാവ് വില്‍പ്പനക്കിടെ യുവാവ് തിരൂരങ്ങാടി എക്‌സൈസിന്റെ പിടിയില്‍

തിരൂരങ്ങാടി : കഞ്ചാവ് വില്‍പ്പനക്കിടെ യുവാവ് തിരൂരങ്ങാടി എക്‌സൈസിന്റെ പിടിയില്‍ പെരുവള്ളൂര്‍ കൊല്ലംചിന ഭാഗത്തുനിന്നും 1.100 കിലോഗ്രാം കഞ്ചാവുമായി പെരുവള്ളൂര്‍ ദുര്‍ഗാപുരം സ്വദേശി സുധീഷ് എടപ്പരുത്തി (36) യെ ആണ് തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ പിള്ളയും പാര്‍ട്ടിയും പെരുവള്ളൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ക്രിസ്മസ് , പുതുവത്സര ആഘോഷങ്ങള്‍ക്കായുള്ള ലഹരി മരുന്ന് ഈ ഭാഗങ്ങളില്‍ സൂക്ഷിക്കുന്നതായി ഉള്ള രഹസ്യവിരത്തിന്മേലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. ഇയാളുടെ വീടിന് സമീപമുള്ള പറമ്പുകളില്‍ ചെറിയ പൊതികളിലായി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വരും ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ ശക്തമായ പരിശോധന തുടരുമെന്നും കൂടുതല്‍ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ചു. പ്രതിയെ പരപ്പനങ്ങാടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്...
Local news, Other

കണ്ണമംഗലത്ത് 4.6 കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍ ; പിടിയിലായത് തിരൂരങ്ങാടി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് എത്തിക്കുന്ന പ്രധാനികളില്‍ ഒരാള്‍

വേങ്ങര : കണ്ണമംഗലത്ത് 4.6 കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍. തിരൂരങ്ങാടി എക്‌സൈസ് നടത്തിയ പരിശോധനയില്‍ കണ്ണമംഗലം എടക്കാപറമ്പ് സ്വദേശി അത്തംപുറം വീട്ടില്‍ അബ്ദു റഹീമാണ് പിടിയിലായത്. തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ പിള്ളയും പാര്‍ട്ടിയുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരൂരങ്ങാടി എക്‌സൈസ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പിടികൂടുന്ന രണ്ടാമത്തെ വലിയ കേസാണിത്. താലൂക്കിലെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്നതില്‍ പ്രധാനികളില്‍ ഒരാളാണ് പിടിയിലായ അബ്ദുല്‍ റഹീം. ഇയാള്‍ മുമ്പും പലതവണ ജില്ലയിലേക്ക് കോയമ്പത്തൂരില്‍ നിന്നും തേനിയില്‍ നിന്നും കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഇയാളുടെ കൂട്ടാളികള്‍ക്കായി അന്വേഷണം ആരംഭിച്ചതായും ടിയാന്മാര്‍ ഉടന്‍ പിടിയിലാകുമെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പരിശോധനയില്‍ സര്‍ക്കിള്‍ ഇന്‍സ്‌...
Kerala, Other

കഞ്ചാവ് കേസില്‍ വീട്ടമ്മയെ വീട് വളഞ്ഞ് പിടികൂടി എക്‌സൈസ്

കാസര്‍ഗോഡ് : കഞ്ചാവ് കേസില്‍ വീട്ടമ്മ എക്സൈസിന്റെ പിടിയില്‍. നാല് കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ കാസര്‍ഗോഡ് അട്ക്കയിലെ താമസക്കാരിയായ സുഹ്‌റാ ബീവിയെയാണ് താമസ സ്ഥലത്ത് നിന്നും എക്‌സൈസ് പിടികൂടിയത്. ഇവര്‍ നേരത്തെയും കഞ്ചാവ് കേസില്‍ പ്രതിയാണ്. പ്രദേശവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം വീട് റെയ്ഡ് ചെയ്ത് നാല് മാസം മുമ്പാണ് കഞ്ചാവ് പിടികൂടിയത്. എക്സൈസ് എത്തുന്നതിന് തൊട്ട് മുമ്പ് വീട്ടില്‍ നിന്ന് രക്ഷപ്പെട്ട സുഹ്‌റാ ബീവി ഒളിവിലായിരുന്നു. ഇവര്‍ വീട്ടില്‍ എത്തിയതായുള്ള രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വീട് വളഞ്ഞാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്. ഇവരുടെ കൈവശം പിടികൂടുന്ന സമയത്തും 30 ഗ്രാം കഞ്ചാവുണ്ടായിരുന്നു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. ശങ്കറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് യുവതിയെ പിടികൂടിയത്. യുവതിയും ഇവരുടെ ഭര്‍ത്താവും ചേര്‍ന്നാണ് പ്രദേശത്ത് കഞ്ചാവ്...
Local news, Other

ലഹരിക്കെതിരെ പാട്ടുപാടി എക്സൈസ് ഉദ്യോഗസ്ഥർ

വേങ്ങര : വിമുക്തി മിഷന് വേണ്ടി ലഹരി വിരുദ്ധ ബോധവൽക്കരണത്തിനായി വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്ന എക്‌സൈസ് വകുപ്പ് സ്‌കൂളുകളിലും കോളേജുകളിലും മറ്റും യുവതലമുറയിലേക്ക് ലഹരി വിരുദ്ധ സന്ദേശം എത്തിക്കുന്നതിനായി ഓർക്കസ്ട്ര ടീമിന് രൂപം കൊടുത്തു. വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് ലഹരി വിരുദ്ധ ക്ലബ്ബും എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി 'ലഹരിക്കെതിരെ സംഗീത ലഹരി' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ മലപ്പുറം അസിസ്റ്റൻറ് എക്‌സൈസ് കമ്മീഷണർ സി.കെ. അനിൽകുമാർ ട്രൂപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി അധ്യക്ഷത വഹിച്ചു. കോളജ് ലഹരി വിരുദ്ധ ക്ലബ്ബ് കോർഡിനേറ്റർ ധന്യ ടീച്ചർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ പരപ്പനങ്ങാടി റേഞ്ച് വിമുക്തി കോർഡിനേറ്റർ സില്ല, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഫൈസൽ മാസ്റ്റർ, ഷഫീഖ് മാസ്റ്റർ, എൻ.എസ്.എസ് വളണ്ടിയർ സെക്രട്ടറി ഫാത്തിമ ഷെറിൻ എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചടങ...
Kerala, Other

കോളേജില്‍ നിന്ന് ഗോവയ്ക്ക് ടൂര്‍ പോയ ബസില്‍ മദ്യം കടത്തി ; പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ കേസ്

കൊല്ലം: കോളേജില്‍ നിന്ന് ടൂര്‍ പോയ ബസില്‍ ഗോവന്‍ മദ്യം കടത്തിയതിന് പ്രിന്‍സിപ്പല്‍ അടക്കം 4 പേര്‍ക്ക് എതിരെ എക്സൈസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബസില്‍നിന്നും 50 കുപ്പി ഗോവന്‍ മദ്യമാണ് എക്സൈസ് കണ്ടെത്തിയത്. 50 കുപ്പി മദ്യവും പ്രിന്‍സിപ്പലിന്റെയും ബസ് ജീവനക്കാരുടെയും ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പലിനും ബസിലെ ജീവനക്കാര്‍ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കൊല്ലം കൊട്ടിയത്തുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് ഗോവയിലേക്ക് ടൂര്‍ പോയത്. ...
Information

വേങ്ങരയിൽ വില്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 25 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം എക്സൈസ് പിടികൂടി

വേങ്ങര : വില്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 25 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പരപ്പനങ്ങാടി എക്സൈസ് പിടികൂടി. വേങ്ങര ഊരകം കരിയാരം സ്വദേശി നെച്ചിക്കുഴിയിൽ കുപ്പരൻ മകൻ അപ്പുട്ടിയുടെ വീട്ടിൽ പ്രിവൻ്റീവ് ഓഫീസർ പ്രജോഷ് കുമാർ ടി യും പാർട്ടിയും നടത്തിയ പരിശോധനയിലാണ് വീടിൻ്റെ കിടപ്പ് മുറിയിലെ കട്ടിലിനടിയിൽ രണ്ട് കാർട്ടൺ ബോക്സിലും പെയ്ൻ്റിൻ്റെ കാലിയായ ബക്കറ്റിലും അനധികൃതമായി വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച 25 ലിറ്റർ മദ്യം പിടികൂടിയത്. പിടിയിലായ പ്രതി അപ്പുട്ടി വിവിധ ബീവറേജസ് കോർപ്പറേഷൻ്റെ ചില്ലറ വിൽപ്പനശാലകളിൽ നിന്നും ശേഖരിച്ച് വൻ ലാഭത്തിൽ ക്വാറികളിൽ ജോലി ചെയ്യുന്നവർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും വിൽപ്പന നടത്തുന്നയാളാണ്.ഇയാളുടെ പേരിൽ പരപ്പനങ്ങാടി, മലപ്പുറം എന്നീ റെയിഞ്ചുകളിൽ നിരവധി അബ്കാരി കേസ്സുകൾ നിലവിലുണ്ട്. മാസങ്ങളോളമായി ഇയാൾ എക്സൈസ് പാർട്ടിയുടെ നിരീക്ഷണത്തിലായിരുന്നു. റെയിഡിൽ ...
error: Content is protected !!