Tag: fake news

രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍, പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍: സമൂഹമാധ്യമം വഴി വ്യാജ പ്രചാരണം നടത്തിയ തിരൂര്‍ സ്വദേശി പിടിയില്‍
Malappuram

രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍, പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍: സമൂഹമാധ്യമം വഴി വ്യാജ പ്രചാരണം നടത്തിയ തിരൂര്‍ സ്വദേശി പിടിയില്‍

തിരൂര്‍ : രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ എന്ന് ഫേസ്ബുക്ക് വഴി വ്യാജപ്രചാരണം നടത്തിയ കേസില്‍ തിരൂര്‍ സ്വദേശി അറസ്റ്റില്‍. ചമ്രവട്ടം മുണ്ടുവളപ്പില്‍ ഷറഫുദീനെ (45)യാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 25ന് അര്‍ധരാത്രി മുതല്‍ രാജ്യത്ത് മൂന്നാഴ്ച കാലത്തേക്ക് ലോക്ഡൗണ്‍ ആണെന്നും ഈ സമയം ബിജെപിക്ക് അനുകൂലമായി ഇവിഎം മെഷീന്‍ തയാറാക്കുമെന്നും ശേഷം അരവിന്ദ് കേജ്‌രിവാളിന് ജാമ്യം നല്‍കും എന്നും കാണിച്ചാണ് ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ നിരീക്ഷിച്ചു വരുന്ന കൊച്ചി ആസ്ഥാനമായ സൈബര്‍ ഡോമില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരൂര്‍ പൊലീസ് കേസ് എടുത്തത്. തിരൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എം.കെ രമേഷ്, എസ്.ഐ എ.ആര്‍ നിഖില്‍, സി.പി.ഒമാരായ അരുണ്‍, ധനീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങ...
Information, Kerala

ആധാര്‍ നമ്പര്‍ വൈദ്യുതി കണക്ഷനുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കും എന്ന് സന്ദേശം ; ഇതാണ് കാര്യം

എത്രയും വേഗം പണമടച്ചില്ലെങ്കില്‍/ ആധാര്‍ നമ്പര്‍ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കും എന്നതടക്കമുള്ള മെസേജുകള്‍ ചിലര്‍ക്ക് വരുന്നതായി പരാതി ഉയരുന്നുണ്ട്. എന്നാല്‍ ഇത് കെഎസ്ഇബിയുടെ പേരില്‍ നടക്കുന്ന ഒരു തട്ടിപ്പാണെന്നും ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും കെ എസ് ഇ ബി അറിയിച്ചു. ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി പണം കവരുകയും ചെയ്യുന്ന ശൈലിയാണ് ഇത്തരം തട്ടിപ്പുകാര്‍ക്കുള്ളതെന്നും കെ എസ് ഇ ബി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. കെഎസ് ഇ ബി അയക്കുന്ന സന്ദേശങ്ങളില്‍ 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍, അടയ്‌ക്കേണ്ട തുക, പണമടയ്ക്കാനുള്ള ലിങ്ക് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കും. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഒ ടി പി തുടങ്ങിയവ ഒരു ഘട്ടത്തിലും കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടില്ലെന്നും ഇത്തരം വ്യാജ സന്ദേശങ്ങളോട് യാതൊരു കാരണവശാ...
Information, Kerala

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍, വാട്സ് ആപ്പ് കോളുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെടും ; പ്രചരിക്കുന്നതിലെ വാസ്തവമെന്ത്

തിരുവനന്തപുരം : ഈ അടുത്തായി സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന രണ്ട് സന്ദേശങ്ങളാണ് വാട്‌സ്ആപ്പ് കോളുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുമെന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണെന്നും. എന്നാല്‍ ഇതില്‍ എന്തെങ്കിലും സത്യാവസ്ഥ ഉണ്ടോ ?. പലരും ഇതില്‍ ആശങ്കപ്പെടുന്നുമുണ്ട്. എന്നാല്‍ ഇതിലെ സത്യാവസ്ഥ പറയുകയാണ് കേരള പോലീസ്. പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് കേരള പൊലീസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സന്ദേശം ഒരു സര്‍ക്കാര്‍ ഏജന്‍സികളും ഇതുവരെയും നല്‍കിയിട്ടില്ലെന്നും പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. രണ്ടു മൂന്ന് വര്‍ഷം മുന്‍പ് ഇറങ്ങിയ ഈ വ്യാജസന്ദേശം ആരോ വീണ്ടും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ഷെയര്‍ ചെയ്തിരിക്കുയാണ്. അടിസ്ഥാന രഹിതമായ ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പൊലീസ് പറഞ്ഞു. കേരള പൊലീസ് ഫേസ്ബുക്കില്‍ കുറിച്ചത് ദേ പിന്നേം…. എല്ലാ വാട്‌സ് ആപ്പ്...
Other

‘സൗജന്യമായി ഇലക്ട്രിക് വീൽചെയർ’; മെസേജ്​ വ്യാജമെന്ന്​ വികലാംഗ ക്ഷേമ കോർപറേഷൻ

പ്രചരിക്കുന്നത് 2018 ലെ സന്ദേശം തിരുവനന്തപുരം: വൈകല്യമുള്ളവർക്ക്​ സർക്കാർ സൗജന്യമായി ഇലക്ട്രിക്​ വീൽചെയർ കൊടുക്കുന്നു എന്ന ഒരു സന്ദേശമാണ്​ ഇപ്പോൾ വാട്​സാപ്​ ഗ്രൂപ്പുകളിൽ നിരവധി പേർ ഫോർവേഡ്​ ചെയ്യുന്ന ട്രെൻഡിങ്​ മെസേജ്. ഗ്രൂപ്പായ ഗ്രൂപ്പുകളിലെല്ലാം സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷന്‍റ വെബ്​സൈറ്റ്​ ലിങ്ക്​ സഹിതമാണ്​ സന്ദേശം പ്രചരിക്കുന്നത്​. എന്നാൽ, ഇത്​ വ്യാജമാണെന്നും മൂന്നുവർഷം പഴക്കമുള്ള വാർത്ത ചിലർ കുത്തിപ്പൊക്കിയതാണെന്നും അറിയിച്ച്​ പത്രക്കുറിപ്പ്​ ഇറക്കിയിരിക്കുകയാണ്​ വികലാംഗ ക്ഷേമ കോർപറേഷൻ. 2020-21, 2021-22 സാമ്പത്തിക വർഷത്തിൽ ശുഭയാത്ര പദ്ധതി വഴി ഇലക്‌ട്രോണിക് വീൽചെയറിനായുള്ള അപേക്ഷകൾ ക്ഷണിച്ചിട്ടില്ലെന്നും കോർപറേഷൻ അധികൃതർ അറിയിച്ചു. ''നടക്കാൻ സാധിക്കാത്ത ആരെങ്കിലും നിങ്ങളുടെ അറിവിൽ ഉണ്ടെങ്കിൽ ഗവണ്മെന്‍റ്​ അവർക്ക് സൗജന്യമായി ഇലക്ട്രിക് വീൽ ചെയർ കൊടുക്കുന്നുണ്ട്. അപേക്ഷിക്ക...
Education, Malappuram, Other

സര്‍വകലാശാലാ നിയമനങ്ങള്‍ : വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാകരുത്

കാലിക്കറ്റ് സര്‍വകലാശാലയില്‍ വിവിധ തസ്തികകളിലേക്ക് സ്ഥിരനിയമനം നടക്കുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതായി രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അറിയിച്ചു. അടുത്തിടെ സര്‍വകലാശാലാ പ്രസ്സിലേക്ക് കൗണ്ടര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് നല്‍കിയ വിജ്ഞാപനം തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ജോലിയാണ്, ഭാവിയില്‍ സ്ഥിരപ്പെടാം എന്ന മട്ടില്‍ സമൂഹമാധ്യമങ്ങളില്‍ ചിലര്‍ നടത്തിയ പ്രചാരണത്തില്‍ നിരവധി പേര്‍ തെറ്റിധരിക്കാനിടയായി. പന്ത്രണ്ടായിരത്തിലധികം അപേക്ഷകളാണ് ഇതിനകം സര്‍വകലാശാലയില്‍ ലഭിച്ചത്. അപേക്ഷാ സമര്‍പ്പണത്തിനും വിവരങ്ങള്‍ അപ് ലോഡ് ചെയ്യുന്നതിനും ചില ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍ വലിയ തുക ഫീസിനത്തിലും ഈടാക്കുന്നതായും ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു. സര്‍വകലാശാലയിലേക്കുള്ള നിയമനങ്ങള്‍ സംബന്ധിച്ച് ഔദ്യോഗി...
error: Content is protected !!