Tag: Gold

സ്വര്‍ണം കടത്താന്‍ പുത്തന്‍ മാര്‍ഗങ്ങളുമായി കള്ളക്കടത്തു സംഘം, പൂട്ടാന്‍ കസ്റ്റംസും ; പിടികൂടിയത് 3.87 കോടി രൂപയുടെ 6.3 കിലോ സ്വര്‍ണം
Kerala, Malappuram, Other

സ്വര്‍ണം കടത്താന്‍ പുത്തന്‍ മാര്‍ഗങ്ങളുമായി കള്ളക്കടത്തു സംഘം, പൂട്ടാന്‍ കസ്റ്റംസും ; പിടികൂടിയത് 3.87 കോടി രൂപയുടെ 6.3 കിലോ സ്വര്‍ണം

കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ വ്യത്യസ്ത മാര്‍ഗങ്ങളാണ് കള്ളക്കടത്ത് സംഘം സ്വീകരിക്കുന്നത്. എന്നാല്‍ അത് ഏതു വിധേനയും തകര്‍ക്കുവാനുള്ള പോരാട്ടം തുടരുകയാണം കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥര്‍. ഇക്കഴിഞ്ഞ ഒരു ആഴ്ചക്കിടെ കോഴിക്കോട് വിമാനത്താവളത്തില്‍ 3.87 കോടി രൂപ വിലമതിക്കുന്നതും വിവിധ മാര്‍ഗങ്ങള്‍ അവലംബിച്ചു കടത്താന്‍ ശ്രമിച്ചതുമായ 6304 ഗ്രാം തൂക്കം വരുന്ന 24 കാരറ്റ് സ്വര്‍ണ്ണം കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പതിവ് രീതികളില്‍ ഒന്നായ ശരീരഭാഗങ്ങളിലൂടെ ഒളിച്ചു കടത്തുന്നത്തിനു പുറമെ വ്യാപരാവശ്യങ്ങള്‍ക്കായി കൊണ്ടുവന്ന ചുരിദാറുകളില്‍ കുഴമ്പ് രൂപത്തില്‍ തേച്ചു പിടിപ്പിച്ച നിലയിലും കടലാസ് ഷീറ്റുകള്‍ക്ക് ഇടയിലും ഫ്‌ലവര്‍ വയ്‌സുകള്‍ക്കിടയിലും ഒക്കെ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുന്ന രീതികളും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. 92 ലക്ഷം രൂപ വില മതിക്കുന്ന 146...
Kerala, Malappuram, Other

കരിപ്പൂരില്‍ മലപ്പുറം സ്വദേശിനി അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം സ്വര്‍ണ്ണമിശ്രിതവുമായി പിടികൂടി

കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളം വഴി അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം സ്വര്‍ണ്ണമിശ്രിതവുമായി മലപ്പുറം കാളികാവ് സ്വദേശിനി പിടിയില്‍. ജിദ്ദയില്‍ നിന്നും ഓഗസ്റ്റ് 14ന് എത്തിയ വെള്ളയ്യൂര്‍ സ്വദേശിനിയായ ഷംല അബ്ദുല്‍ കരീം (34) എന്ന യാത്രക്കാരിയില്‍ നിന്നുമാണ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1112 ഗ്രാം സ്വര്‍ണ്ണ മിശ്രിതം കസ്റ്റംസ് പിടികൂടിയത്. അതില്‍ നിന്നും 973.880 ഗ്രാം സ്വര്‍ണ്ണം വേര്‍തിരിച്ചെടുത്തു. ഇതിന് വിപണിയില്‍ 60 ലക്ഷം രൂപ വില വരും. സംഭവത്തില്‍ വിശദമായ കേസന്വേഷണം കസ്റ്റംസ് ആരംഭിച്ചു ...
Crime

കരിപ്പൂരില്‍ രണ്ടേകാല്‍ കിലോഗ്രാമോളം സ്വര്‍ണമിശ്രിതവുമായി മലപ്പുറം സ്വദേശികളായ യുവദമ്പതികള്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച രണ്ടേകാല്‍ കിലോഗ്രാമോളം സ്വര്‍ണമിശ്രിതവുമായി മലപ്പുറം സ്വദേശികളായ യുവദമ്പതികള്‍ പിടിയില്‍. ഇന്നലെ രാത്രി ജിദ്ദയില്‍നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ മലപ്പുറം വഴിക്കടവ് മരുത സ്വദേശികളായ യുവ ദമ്പതികളില്‍ നിന്നുമാണ് ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച ഏകദേശം 1.25 കോടി രൂപ വില മതിക്കുന്ന 2276 ഗ്രാം സ്വര്‍ണമിശ്രിതംകോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. മലപ്പുറം വഴിക്കടവ് മരുത സ്വദേശികളായ ദമ്പതികളായ അമീര്‍മോന്‍ പുത്തന്‍ പീടിക (35) സഫ്‌ന പറമ്പന്‍ (21) എന്നിവരി നിന്നുമാണ് സ്വര്‍ണ്ണമിശ്രിതം പിടികൂടിയത്. അമീര്‍മോന്‍ പുത്തന്‍ പീടിക തന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നാലു ക്യാപ്‌സൂളുകളില്‍നിന്നും 1172 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതവും സഫ്‌ന തന്റെ അടിവസ്ത്രത്തിനു...
Information, Other

കരിപ്പൂരില്‍ 1.15 കോടിയുടെ സ്വര്‍ണവുമായി ദമ്പതികള്‍ കസ്റ്റംസ് പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂരില്‍ 1.15 കോടിയുടെ സ്വര്‍ണവുമായി ദമ്പതികള്‍ കസ്റ്റംസ് പിടിയില്‍. ഇന്നലെ രാത്രി ദുബായില്‍നിന്നും സ്‌പൈസ്ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് ജില്ലക്കാരായ ദമ്പതികളില്‍ നിന്നുമാണ് ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച 2148 ഗ്രാം സ്വര്‍ണമിശ്രിതം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കൊടുവള്ളി എളേറ്റില്‍ സ്വദേശികളായ ദമ്പതികളായ പുളിക്കിപൊയില്‍ ഷറഫുദ്ധീനില്‍നിന്നും (44) നടുവീട്ടില്‍ ഷമീന (37)യില്‍ നിന്നുമാണ് സ്വര്‍ണ്ണമിശ്രിതം പിടികൂടിയത്. ഷറഫുദ്ധീന്‍ തന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നാലു ക്യാപ്സൂളുകളില്‍നിന്നും 950 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതവും ഷമീന തന്റെ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച പാക്കറ്റില്‍ നിന്നും 1198 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതവ...
Information

കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച വേങ്ങര സ്വദേശി പൊലീസ് പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 58.85 ലക്ഷം രൂപയുടെ സ്വര്‍ണവുമായി വേങ്ങര സ്വദേശി പൊലീസിന്റെ പിടിയില്‍. കുവൈറ്റില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ വേങ്ങര സ്വദേശി സാലിം ആണ് 966 ഗ്രാം സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പൊലീസ് പിടിയിലായത്. 966 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ 4 കാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കുവൈറ്റില്‍ നിന്നും ഇന്നലെ എത്തിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ഇയാള്‍ കസ്റ്റംസ് പരിശോധനയെല്ലാം കഴിഞ്ഞ് പുറത്തിറങ്ങി. എന്നാല്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ തന്റെ പക്കല്‍ സ്വര്‍ണമുണ്ടെന്ന കാര്യം നിഷേധിച്ചെങ്ക...
Information

കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്നിയൂര്‍ സ്വദേശി പിടിയില്‍

കരിപ്പൂര്‍ : കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്നിയൂര്‍ സ്വദേശി പിടിയില്‍. ജിദ്ദയില്‍ എത്തിയ മൂന്നിയൂര്‍ സ്വദേശിയായ പതിയില്‍ വിജേഷില്‍ നിന്നുമാണ് 1165 ഗ്രാം സ്വര്‍ണമിശ്രിതം കസ്റ്റംസ് പിടികൂടിയത്. കള്ളക്കടത്തുസംഘം വാഗ്ദാനം ചെയ്ത ഒരു ലക്ഷം രൂപയ്ക്കു വേണ്ടിയാണ് കള്ളക്കടത്തിനു ശ്രമിച്ചതെന്നാണ് വിജേഷ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. ഇന്നലെ ജിദ്ദയില്‍ നിന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ പതിയില്‍ വിജേഷില്‍ (33) നിന്നും ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച ഏകദേശം 65 ലക്ഷം രൂപ വില മതിക്കുന്ന 1165 ഗ്രാം സ്വര്‍ണമിശ്രിതമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടി കൂടിയത്. വിജേഷ് തന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നാലു ക്യാപ്‌സുലുകളില്‍നിന്നും ആണ് കസ്റ്റംസ് ഈ ...
Crime, Information

മുന്നിയൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട; കടത്തിയത് തേപ്പു പെട്ടി ഉള്‍പ്പെടെ ഉള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളില്‍ ഒളിപ്പിച്ച് ; ആറു പേര്‍ പിടിയില്‍

തിരൂരങ്ങാടി : മുന്നിയൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട. ദുബൈയില്‍ നിന്ന് പാര്‍സലായി കടത്തിയ 6.300 കിലോ സ്വര്‍ണ്ണം ഡി ആര്‍ ഐ പിടികൂടി. തേപ്പു പെട്ടി ഉള്‍പ്പെടെ ഉള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്തിയത്. സംഭവത്തിൽ ആറു പേരെ പിടികൂടി. പോസ്റ്റ് ഓഫീസ് വഴി കടത്തിയ സ്വര്‍ണ്ണമാണ് പിടികൂടിയത്. മുന്നിയൂരിലെ മൂന്ന് അഡ്രസുകളിലേക്കായിട്ടാണ് ഈ സ്വര്‍ണം അയച്ചത്. കസ്റ്റംസ് ക്ലിയറന്‍സ് കഴിഞ്ഞാണ് സ്വര്‍ണം പോസ്റ്റ് ഓഫീസിലെത്തിയത്. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സംശയം. പിടികൂടിയവരെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. സംഭവത്തിൽ ആറു പേരെ ഡിആർഐ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ഷിഹാബ്, കുന്നമംഗലം സ്വദേശി ജസീൽ, മൂന്നിയൂർ സ്വദേശി ആസ്യ, മലപ്പുറം സ്വദേശി യാസിർ, റനീഷ്, റൗഫ് എന്നിവരാണ് അറസ്റ്റിലായത്. കൊച്ചിയിൽ നിന്ന് കസ്റ്റംസ് പരിശോധന കഴിഞ്ഞെത്തിയ പാർസലുകളിൽ നിന...
Information

വിജയ് യേശുദാസിന്റെ വീട്ടില്‍ കവര്‍ച്ച ; 60 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു

ചെന്നൈ: ഗായകനും നടനുമായ വിജയ് യേശുദാസിന്റെ ചെന്നൈയിലെ വീട്ടില്‍ കവര്‍ച്ച. ഭാര്യ ദര്‍ശന ബാലയുടെ 60 പവന്‍ സ്വര്‍ണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടതായി ചെന്നൈയിലെ അഭിരാമപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വിജയ് യേശുദാസ് ഭാര്യ ദര്‍ശന ബാലയ്ക്കൊപ്പം ബ്രഹ്‌മപുരത്താണ് താമസിക്കുന്നത്. മോഷണത്തിനു പിന്നില്‍ വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായി വിജയ് യേശുദാസിന്റെ കുടുംബം അറിയിച്ചു. നേരത്തെ രജനികാന്തിന്റെ മകള്‍ ഐശ്വര്യ രജനിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും വജ്രവും മോഷണം പോയിരുന്നു. വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായും സംവിധായികയുടെ പരാതിയില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കേസില്‍ വേലക്കാരിയായ ഈശ്വരിയും ഭര്‍ത്താവും പൊലീസ് പിടിയിലാകുന്നത്. ...
Crime, Information

ബസ് തടഞ്ഞ് നിര്‍ത്തി 75 പവന്‍ സ്വര്‍ണം കവര്‍ന്നു ; സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം 6 പേര്‍ പിടിയില്‍, മുന്‍ എംഎല്‍എയുടെ ഡ്രൈവറും പിടിയില്‍

പാലക്കാട്: പാലക്കാട് മീനാക്ഷിപുരത്ത് ബസ് തടഞ്ഞ് നിര്‍ത്തി 75 പവന്‍ കവര്‍ന്ന കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം 6 പേര്‍ പിടിയില്‍. കുന്നത്തൂര്‍മേട് സിപിഎം ബ്രാഞ്ച് സെക്രട്ടറി അജിത്ത്, കിണാശേരി സ്വദേശി അജിത്, കല്‍മണ്ഡപം സ്വദേശി രാഹുല്‍, കുന്നത്തൂര്‍മേട് സ്വദേശി ഡിക്സന്‍, അത്തിമണി സ്വദേശി രഞ്ജിത്ത്, ചിറ്റൂര്‍ സ്വദേശി വിശാഖ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളില്‍ ബവീര്‍ എന്ന പ്രതി ഒറ്റപ്പാലം മുന്‍ എംഎല്‍എ പി.ഉണ്ണിയുടെ ഡ്രൈവര്‍ ആണ്. കേസില്‍പ്പെട്ടതിനെ തുടര്‍ന്ന് സിപിഎം അജിത്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കഴിഞ്ഞ 26ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു കവര്‍ച്ച നടന്നത്. മധുരയില്‍ സ്വര്‍ണ്ണം ഡിസ്‌പ്ലേക്കായി കൊണ്ടുപോയി തിരിച്ചുവരുമ്പോഴായിരുന്നു മോഷണം. സ്വര്‍ണ്ണ വ്യാപാരിയെ ബസ്സില്‍ നിന്നിറക്കി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി സ്വര്‍ണം കൈക്കലാക്കുകയായിരുന്നു. സംഭവത്ത...
Information

കരിപ്പൂരില്‍ 45 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവാവ് പിടിയില്‍

കരിപ്പൂരില്‍ 863 ഗ്രാം സ്വര്‍ണമിശ്രിതവുമായി യുവാവ് കസ്റ്റംസ് പിടിയില്‍. കോഴിക്കോട് കല്ലാച്ചി സ്വദേശിയായ ചെറിയതയ്യില്‍ ഷമീമില്‍ (26) നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. ഇന്നലെ രാത്രി അബുദാബിയില്‍നിന്നും എയര്‍ ഇന്‍ഡ്യാ എക്‌സ്പ്രസ്സ് വിമാനത്തില്‍ എത്തിയ ഷമീം 45 ലക്ഷം രൂപ വില മതിക്കുന്ന 863 ഗ്രാം സ്വര്‍ണമിശ്രിതം മൂന്നു ക്യാപ്‌സുലുകളായി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിക്കുന്നതിനിടെയാണ് കസ്റ്റംസ് പിടികൂടിയത്. പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസില്‍ മറ്റു തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്. കള്ളക്കടത്തുസംഘം തനിക്കു വാഗ്ദാനം ചെയ്ത പ്രതിഫലമായ 60000 രൂപയ്ക്കു വേണ്ടിയാണ് ഇങ്ങനെ കള്ളക്കടത്തിനു ശ്രമിച്ചതെന്നാണ് ഷമീം കസ്റ്റംസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്. ...
Entertainment

കണ്ണൂര്‍ വിമാനത്താവളത്തില്‍ 53 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 53 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. ദോഹയില്‍ നിന്നെത്തിയ കാസര്‍കോട് കുമ്പള സ്വദേശി മുഹമ്മദില്‍ നിന്നാണ് 53,59,590 രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത് .930 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ.വി. ശിവരാമന്റ നേതൃത്വത്തിലല്‍ സൂപ്രണ്ടുമാരായ കൂവല്‍ പ്രകാശന്‍, ഗീതാ കുമാരി , വില്യംസ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ...
Crime, Information

പട്ടാപ്പകല്‍ വീട്ടമ്മയുടെ വായില്‍ തുണി തിരുകി ശുചിമുറിയില്‍ പൂട്ടിയിട്ട് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു

മൂവാറ്റുപുഴ നഗരത്തില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ ശുചിമുറിയില്‍ പൂട്ടിയിട്ട് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. മൂവാറ്റുപുഴ കിഴക്കേക്കര കളരിക്കല്‍ മോഹനന്റെ വീട്ടിലാണ് മോഷണം നടന്നത്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. 20 പവനോളം സ്വര്‍ണവും, 20,000 രൂപയും ന്ടപ്പെട്ടിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ മോഹനന്റെ അകന്ന ബന്ധുവായ പത്മിനി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട് വൃത്തിയാക്കി കൊണ്ടിരുന്ന പത്മിനിയെ മുഖം മൂടി ധരിച്ചെത്തിയ ആള്‍ പുറകില്‍ നിന്നും കടന്നു പിടിച്ച ശേഷം വായില്‍ ടവ്വല്‍ തിരുകി ശുചിമുറിയില്‍ അടയ്ക്കുകയായിരുന്നുവെന്നാണ് പത്മിനി പറയുന്നത്. അതിനു ശേഷം അലമാരിയില്‍ സൂക്ഷിച്ചിരുന്ന 20 പവനോളം സ്വര്‍ണവും, 20,000 രൂപയും മോഷ്ടിച്ച് കള്ളന്‍ കടന്നു കളഞ്ഞു. ...
Crime

കരിപ്പൂരില്‍ 55 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മോങ്ങം സ്വദേശി പിടിയില്‍

കരിപ്പൂര്‍ : കരിപ്പൂരില്‍ ശശീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണ മിശ്രിതവുമായി മലപ്പുറം സ്വദേശി കസ്റ്റംസ് പിടിയില്‍. രാവിലെ ജിദ്ദയില്‍ നിന്നും എയര്‍ ഇന്‍ഡ്യാ എക്‌സ്പ്രസ്സ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം മോങ്ങം സ്വദേശിയായ ബംഗലത്ത് ഉണ്ണി മൊയ്ദീന്‍ മകന്‍ നവാഫില്‍ (29) നിന്നുമാണ് 55 ലക്ഷം രൂപ വില മതിക്കുന്ന 999 ഗ്രാം സ്വര്‍ണം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. നവാഫിന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നാലു ക്യാപ്‌സുലുകളില്‍ നിന്നും ലഭിച്ച 1060 ഗ്രാം സ്വര്‍ണമിശ്രിതം വേര്‍തിരിച്ചെടുത്തതില്‍ നിന്നും 999 ഗ്രാം 24 കാരറ്റ് സ്വര്‍ണമാണ് ലഭിച്ചത്. കള്ളക്കടത്തുസംഘം തനിക്കു വാഗ്ദാനം ചെയ്ത 90,000 രൂപയ്ക്കു വേണ്ടിയാണ് കള്ളക്കടത്തിനു ശ്രമിച്ചതെന്ന് നവാഫ് വ്യക്തമാക്കി. ഈ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് നവാഫിന്റെ അറസ്റ്റും മറ്റു ത...
Crime

വീട്ടുകാർ ബന്ധുവീട്ടിൽ പോയ തക്കത്തിൽ കവർച്ച; 45 പവനും പണവും മോഷണം പോയി

പെരിന്തൽമണ്ണ: വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയം വീട് കുത്തിത്തുറന്ന് വൻ കവർച്ച. അലമാരകളിൽ സൂക്ഷിച്ച 45 പവൻ സ്വർണാഭരണങ്ങളും 30,000 രൂപയും മൂന്ന് വാച്ചുകളുമാണ് നഷ്ടപ്പെട്ടത്. വെങ്ങാട് ഇല്ലിക്കോട് പാലത്തിനുസമീപം വടക്കേകര മൂസയുടെ വീട്ടിലാണ് ശനിയാഴ്ച രാത്രി വീടിന്‍റെ മുൻവാതിൽ തകർത്ത് കവർച്ച നടത്തിയത്. കിടപ്പു മുറികളിലെ അലമാരകളിൽ സൂക്ഷിച്ച 45 പവൻ സ്വർണാഭരണങ്ങളും 30,000 രൂപയും മൂന്ന് വാച്ചുകളുമാണ് കവർന്നു. രാത്രി ഏഴരയോടെ വീട് പൂട്ടി മൂസ വളാഞ്ചേരിയിലെ ഭാര്യ വീട്ടിലേക്ക് പോയതായിരുന്നു. രാവിലെ പത്തരക്ക് വീട്ടിലെത്തിയപ്പോഴാണ് വാതിൽ തുറന്ന നിലയിൽ കാണുന്നത്. മുൻ വശത്തെ വാതിലിന്റെ ലോക്ക് തകർത്ത നിലയിലാണുള്ളത്. ശേഷം വീട്ടിനകത്ത് കയറി നോക്കിയപ്പോഴാണ് ആഭരണങ്ങളും പണവും നഷ്ടപ്പെട്ട കാര്യം മനസ്സിലായത്. മോഷണം നടന്ന വീട്ടിൽ പെരിന്തൽമണ്ണ ഡിവൈഎസ്പി സന്തോഷ് കുമാർ കൊളത്തൂർ സി ഐ സുനിൽ പുളിക്കൽ എസ് ഐമാരായ ടി കെ ഹരി...
Crime

രോഗിയെ പരിചരിക്കാനെത്തിയ ഹോംനഴ്‌സ് ആശുപത്രിയിൽ നിന്ന് പണവും സ്വർണവുമായി മുങ്ങി

കോഴിക്കോട്: ആശുപത്രിയിൽ ചികിത്സയിലുള്ളയാളെ പരിചരിക്കാനെത്തിയ ഹോംനഴ്‌സ് ഏഴു പവ​ന്റെ ആഭരണവും 5000 രൂപയും മൊബൈൽ ഫോണുമായി കടന്നു കളഞ്ഞു. തൊണ്ടയാട് ബൈപാസ് റോഡിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. മലാപ്പറമ്പ് ഹരിചന്ദനം വീട്ടിൽ യോഗേഷി​ന്റെ ഭാര്യയുടെ ആഭരണമാണ് നഷ്​ടപ്പെട്ടത്. ഇവർ ശുചിമുറിയിൽ പോയി തിരിച്ചുവന്നപ്പോൾ ഹോംനഴ്‌സിനെ കാണാത്തതിനെത്തുടർന്ന് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഫോണും പണവും ആഭരണവും നഷ്​ടപ്പെട്ട വിവരം അറിഞ്ഞത്. യോഗേഷി‍െൻറ ഭാര്യാപിതാവിനെ പരിചരിക്കാനെത്തിയതായിരുന്നു ഹോംനഴ്‌സ്‌. യോഗേഷി​ന്റെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. ...
error: Content is protected !!