Tag: Gulf

പുതിയ അധ്യയന വർഷം ശനിയാഴ്ച ആരംഭിക്കുന്നു; 12 ലക്ഷം കുട്ടികള്‍ മദ്‌റസയിലേക്ക്
Other

പുതിയ അധ്യയന വർഷം ശനിയാഴ്ച ആരംഭിക്കുന്നു; 12 ലക്ഷം കുട്ടികള്‍ മദ്‌റസയിലേക്ക്

ചേളാരി: റമദാന്‍ അവധി കഴിഞ്ഞ് നാളെ ശനിയാഴ്ച (20/04/2024) മദ്‌റസകള്‍ തുറക്കുമ്പോള്‍ 12 ലക്ഷം കുട്ടികളാണ് അറിവ് നുകരാന്‍ മദ്‌റസകളില്‍ എത്തുന്നത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ ഇന്ത്യക്കകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്ന 10771 മദ്‌റസകളിലെ പന്ത്രണ്ട് ലക്ഷം കുട്ടികള്‍ മദറസകളിലെത്തുമ്പോള്‍ അവരെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് മദ്‌റസകള്‍ കേന്ദ്രീകരിച്ച് നടക്കുന്നത്. 'നേരറിവ് നല്ല നാളേക്ക്' എന്ന പ്രമേയത്തില്‍ മിഹ്‌റജാനുല്‍ ബിദായ എന്ന പേരിലാണ് ഈ വര്‍ഷത്തെ മദ്‌റസ പ്രവേശനത്സവം സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാന, ജില്ല, റെയ്ഞ്ച് മദ്‌റസ തലങ്ങളില്‍ വിപുലമായ രീതിയില്‍ പ്രവേശനോത്സവം സംഘടിപ്പിക്കുന്നു. കഴിഞ്ഞ പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളേയും അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും അനുമോദിക്കുന്നതിനും പുതുതായി മദ്‌റസയില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ വരവേല്‍ക്കുന്ന...
Other

സമസ്ത പൊതുപരീക്ഷ 17,18,19 തിയ്യതികളില്‍; 2,48,594 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടക്കുന്ന പൊതുപരീക്ഷക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ത്യയില്‍ ഫെബ്രുവരി 17,18,19 തിയ്യതികളിലും. വിദേശ രാജ്യങ്ങളില്‍ 16,17 തിയ്യതികളിലുമാണ് പരീക്ഷ. സമസ്തയുടെ 10,762 മദ്‌റസകളില്‍  നിന്നായി 2,68,876 കുട്ടികളാണ് ഈ വര്‍ഷത്തെ പൊതുപരീക്ഷ എഴുതുന്നത്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടക്കുന്നത്.അഞ്ചാം ക്ലാസില്‍ 1,10,921 കുട്ടികളും, ഏഴാം ക്ലാസില്‍ 89,018 കുട്ടികളും, പത്താം ക്ലാസില്‍ 41,126 കുട്ടികളും, പ്ലസ്ടു ക്ലാസ്സില്‍ 7,529 കുുട്ടികളുമാണ് പൊതുപരീക്ഷയില്‍ പങ്കെടുക്കുന്നത്. അഞ്ചാം ക്ലാസില്‍ 46, ഏഴാം ക്ലാസില്‍ 20, പത്താം ക്ലാസില്‍  207, പ്ലസ്ടു ക്ലാസില്‍ 63 സെന്ററുകള്‍ ഈ വര്‍ഷം വര്‍ദ്ധിച്ചിട്ടുണ്ട്.ഈ വര്‍ഷത്തെ പൊതുപരീക്ഷക്ക് 159 ഡിവിഷന്‍ സെന്ററുകള്‍ ഒരുക്കുകയും 10,474 സൂപ്രവൈസര്‍മാരെ പരീക്ഷാ ജോലിക്ക് നിയോഗിക്കുകയും...
Other

‘അറബിനാട്ടിന്റെ അകലെനിന്നും…’ കത്തു പാട്ടിന് മറുപടിയുമായി ഗഫൂർ കൊടിഞ്ഞി

തിരൂരങ്ങാടി: മൂന്ന് പതിറ്റാണ്ട് മുൻപത്തെ കത്തുപാട്ടിന് മറുപടിയൊരുക്കി എഴുത്തുകാരൻ.കൊടിഞ്ഞി സ്വദേശി ഗഫൂർ കൊടിഞ്ഞിയാണ് മാപ്പിളപ്പാട്ട് ഗായകൻ വിഎം കുട്ടിയുടെ വരികൾക്ക് മറുപടി എഴുതിയത്. മുപ്പത് വർഷം മുമ്പ് വി.എംകുട്ടി എഴുതി ചിട്ടപ്പെടുത്തിയ 'അറബ് നാട്ടിൻ അകലെയെങ്ങാണ്ടിരിക്കുംബാപ്പ അറിയാൻ' എന്ന പൊള്ളുന്ന വരികൾ പ്രവാസികൾക്കിടയിലും നാട്ടിലും വൻഹിറ്റായിരുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JQxNHEOCTglG9LveaVuVnv കേരളീയ പൊതു മണ്ഡലത്തിലാകെ ഒരു വിങ്ങലായി തീർന്ന വി.എം കുട്ടിയുടെ ഈ വരികൾ കേവലം ഒരു പാട്ട് എന്നതിലുപരി അത് അന്നത്തെ ഒരു പൊള്ളുന്ന യാഥാർത്ഥ്യമായിരുന്നു. തലമുറകൾ നെഞ്ചേറ്റിയ ഈ പാട്ട് ഇന്നും മലയാളികൾ ആസ്വദിക്കാറുണ്ട്. എസ്.എ ജമീലിന്റെ അടക്കം ഏതാനും കാത്തുപാട്ടുകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും അവയ്‌ക്കെല്ലാം മറുപടിയും അവർതന്നെ ഒരുക്കിയിരുന്നു. എന്നാൽ ഒര...
Kerala

കോഴിക്കോട് വിമാനത്താവളത്തില്‍ പുതിയ എമിഗ്രേഷന്‍ ഏരിയ പ്രവര്‍ത്തനം തുടങ്ങി

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്തവാളത്തില്‍ പുതിയ  എമിഗ്രേഷന്‍ ഏരിയ പ്രവര്‍ത്തനം തുടങ്ങി. ഇവിടെ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി പുതിയ ഇന്റഗ്രേറ്റഡ് ടെര്‍മിനല്‍ ബില്‍ഡിങിലാണ് (എന്‍.ഐ.ടി.ബി) 16 ഡൈനാമിക് എമിഗ്രേഷന്‍ ഇ-കൗണ്ടറുകളോടു കൂടിയ പുതിയ എമിഗ്രേഷന്‍ ഏരിയ പ്രവര്‍ത്തനമാരംഭിച്ചത്. യാത്രക്കാരുടെ തിരക്ക് കോവിഡിന് മുമ്പുള്ള ശേഷിയിലേക്കെത്തിയ സാഹചര്യത്തില്‍ പുതിയ കൗണ്ടറുകള്‍ പ്രവര്‍ത്തനം തുടങ്ങിയത് എമിഗ്രേഷന്‍ ക്ലിയറന്‍സ് വേഗത്തിലാക്കും. ഒരേസമയം 600 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് എമിഗ്രേഷന്‍ ഏരിയ. വിമാനത്താവളത്തില്‍ യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിനായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടക്കുന്ന വികസന പദ്ധതികളുടെ ഭാഗമായാണ് പുതിയ എമിഗ്രേഷന്‍ ഏരിയ പ്രവര്‍ത്തനം തുടങ്ങിയത്. ഡൈനാമിക് സൈനേജോടു കൂടിയതാണ് പുതിയ എമിഗ്രേഷന്‍ കൗണ്ടറുകള്‍....
Accident, Gulf

ജിസാന് സമീപം ബെയ്ശിൽ വാഹനാപകടം; വേങ്ങര സ്വദേശികളായ സഹോദരന്മാർ മരിച്ചു

ജിദ്ധ: ജിസാന് സമീപം ബെയ്ശ് മസ്‌ലിയയിൽ വാഹനാപകടത്തിൽ സഹോദരങ്ങൾ മരിച്ചു. വേങ്ങര വെട്ടുതോട് കാപ്പിൽ കുഞ്ഞുമുഹമ്മദ് ഹാജിയുടെ മക്കളായ ജബ്ബാർ (44) റഫീഖ്(41) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ഇരുവരും ജിദ്ദയിൽനിന്ന് ജിസാനിലേക്ക് പച്ചക്കറി എടുക്കുന്നതിന് വാഹനത്തിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ബെയ്ഷ് ജനറൽ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ...
Gulf

നോര്‍ക്ക പ്രവാസി ഇൻഷൂറൻസ് തുക വിതരണം ചെയ്തു 

ഇൻഷൂറൻസ് തുക 4 ലക്ഷമായി ഉയർത്തി ഗള്‍ഫില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ കുടുംബത്തിന് നോര്‍ക്ക ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തു. തൃശൂര്‍ കണ്ടശന്‍കടവ് പുറത്തൂര്‍ കിറ്റന്‍ ഹൗസില്‍ ലിജോ ജോയ്, കൊല്ലം കൊട്ടാരക്കര റെജി ഭവനില്‍ ഫിലിപ്പോസ് റെജി എന്നിവരുടെ ബന്ധുക്കളാണ് പ്രവാസി ഐ.ഡി കാര്‍ഡ്, നോര്‍ക്ക പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പോളിസി എന്നിവ വഴിയുള്ള തുക ഏറ്റുവാങ്ങിയത്.  2021 ഒക്ടോബറില്‍ ഒമാനിലുണ്ടായ അപകടത്തില്‍ മരിച്ച ലിജോ ജോയുടെ കുടുംബത്തിന് ആറു ലക്ഷം രൂപയും  2018 ജനുവരിയില്‍ ദുബായില്‍ മരിച്ച ഫിലിപ്പോസ് റെജിയുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയുമാണ് ലഭിച്ചത്. പ്രവാസി ഐ.ഡി. കാര്‍ഡ് ഉടമയെന്ന നിലയില്‍ നാലു ലക്ഷം രൂപയുടെയും നോര്‍ക്ക പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പോളിസിയുടെ രണ്ടു ലക്ഷം രൂപയുടെയും പരിരക്ഷയാണ് ലിജോ ജോയിക്ക്  ഉണ്ടായിരുന്നത്. പ്രവാസി ഐ.ഡി കാര്‍ഡ് ഉടമയായിരുന്നു ഫിലിപ്പോസ് റ...
Crime

പ്രവാസി യുവാവിനെ കൊലപ്പെടുത്തിയ കേസിൽ 5 പേരെ അറസ്റ്റ് ചെയ്തു

മലപ്പുറം: പ്രവാസി യുവാവ് പാലക്കാട് അഗളി സ്വദേശി ജലീലിനെ കൊലപ്പെടുത്തിയ കേസിൽ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അലി മോൻ , അൽത്താഫ് , റഫീഖ് , അനസ് ബാബു , മണികണ്ഠൻ എന്നിവരാണ് അറസ്റ്റിലായത്. ജലീലിനെ മർദിച്ച കേസില്‍ ഈ  അഞ്ചുപേരെയും  ഇന്ന് രാവിലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ അനസ് ബാബുവിന്‍റെ വാടക റൂമിൽ വെച്ച് സംഘം മൂന്ന് ദിവസം ക്രൂരമായി ജലീലിനെ മർദിച്ചുവെന്ന് മലപ്പുറം എ.സ് പി അറിയിച്ചു. കൊല്ലപ്പെട്ട ജലീല്‍ സ്വര്‍ണം കടത്തിയ ആളാണെന്നും ഗോൾഡ് കാരിയറായാണ് ജലീല്‍ എത്തിതെന്നും പൊലീസ് പറഞ്ഞു. . അബ്ദുൽ ജലീലിന്റെ മരണകാരണം തലക്കേറ്റ ക്ഷതമാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ക്രൂരമർദനമേറ്റ് അബോധാവസ്ഥയിലാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ അബ്ദുൽ ജലീലിനെ പ്രവേശിപ്പിച്ചത്. ജലീലിന്റെ ദേഹമാസകലം മൂർച്ചയുള്ള ആയുധംകൊണ്ട് വരഞ്ഞ മുറിവുകളും മർദനമേറ്റ പാടുകളുമുണ്ടായിരുന്നു. തലക്കേ...
Gulf, Malappuram

ഈ മാസം ഗൾഫിലേക്ക് തിരിച്ചു പോകാനിരുന്ന യുവാവ് മരിച്ചു

പുതിയ വീട്ടിലേക്ക് താമസം മാറിയത് കഴിഞ്ഞ മാസം മുന്നിയൂർ- ആലിൻ ചുവട് അരിക്കാട്ട് പറമ്പ് മാഞ്ചേരി അഹമ്മദിന്റെ മകൻ ശാഹുൽ ഹമീദ് (40) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പോയെങ്കിലും അവിടെ വെച്ചു മരിച്ചു. ജിദ്ധയിലായിരുന്ന ശാഹുൽ ഹമീദ് കഴിഞ്ഞ മാസമാണ് പുതിയ വീട് വെച്ചു താമസം മാറിയത്. ഈ മാസം തിരിച്ചു പോകാനിരിക്കെയാണ് നിനച്ചിരിക്കാതെ മരണമെത്തിയത്. പൊതു പ്രവർത്തകൻ ആയിരുന്ന ശാഹുൽ ഹമീദ് പ്രദേശത്തെ പ്രമുഖ ക്ലബ്ബായ ന്യൂസ് സ്റ്റാർ ക്ലബിന്റെ സജീവ പ്രവർത്തകനും പ്രവാസി കമ്മിറ്റി ട്രഷററും ആണ്. ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്ന ഫുട്ബാൾ ടൂർണമെന്റ് ശാഹുൽ ഹമീദിന്റെ കൂടി സൗകര്യം പരിഗണിച്ച് നാളെയും മറ്റന്നാളും നടത്താൻ തീരുമാണിച്ചതായിരുന്നു. ഇന്നലെ രാത്രി വരെ , ക്ലബ് നടത്തുന്ന കളിയുടെ കാര്യങ്ങൾ കൂട്ടുകാരുമായി ചർച്ച ചെയ്തു വീട്ടിലേക്ക് പോയതായിരുന്നു. അപ്രതീക്ഷിത മരണം വീട്...
error: Content is protected !!