Tag: hajj 2024

ഹജ്ജ് 2024: ഹാജിമാരുടെ മടക്ക യാത്ര പൂർത്തിയായി ; അവസാന ഹജ്ജ് വിമാനത്തിലെ ഹാജിമാരെ സ്വീകരിച്ചു
Kerala

ഹജ്ജ് 2024: ഹാജിമാരുടെ മടക്ക യാത്ര പൂർത്തിയായി ; അവസാന ഹജ്ജ് വിമാനത്തിലെ ഹാജിമാരെ സ്വീകരിച്ചു

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം വിശുദ്ധ ഹജ്ജ് കർമ്മത്തിന് പോയ മുഴുവൻ ഹാജിമാരും ഇന്നത്തോടെ തിരിച്ചെത്തി. ജൂലൈ ഒന്ന് മുതൽ 22 വരെ തിയതികളിൽ മൂന്ന് എമ്പാർക്കേഷൻ പോയിന്റുകൾ വഴി 89 വിമാനങ്ങളിലായാണ് തീർഥാടകർ മടങ്ങിയെത്തിയത്. ഇന്ന് കരിപ്പൂരിൽ ഉച്ചയ്ക്ക് 12.50ന് ഇറങ്ങിയ കേരളത്തിലേക്കുള്ള അവസാന ഹജ്ജ് വിമാനത്തിലെ ഹാജിമാരെ ചെയർമാൻ സി. മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിൽ ഹജ്ജ് കമ്മിറ്റി അംഗങ്ങളും, ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. ഹജ്ജ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് മുഹ്സിൻ എം.എൽ.എ., അഡ്വ. പി. മൊയ്തീൻകുട്ടി, ഉമർ ഫൈസി മുക്കം, പി.പി. മുഹമ്മദ് റാഫി, അക്ബർ പി.ടി., കെ.എം. മുഹമ്മദ് കാസിം കോയ പൊന്നാനി, ഹജ്ജ് വകുപ്പ് മന്ത്രിയുടെ ഓഫീസ് പ്രതിനിധി യൂസഫ് പടനിലം, അസി. സെക്രട്ടറി എൻ. മുഹമ്മദലി, അസ്സയിൻ പി.കെ., മുഹമ്മദ് ഷഫീഖ്, മാനുഹാജി തുടങ്ങിയവരും മറ്റു ഹജ്ജ് സെൽ അംഗങ്ങളും വളണ്ടിയർമാരും സന്നിഹിതരായിരുന്നു....
Obituary

ഹജ്ജ് കർമ്മത്തിന് പോയ കൊടിഞ്ഞി സ്വദേശിനി മക്കയിൽ മരിച്ചു

തിരൂരങ്ങാടി: ഹജ്ജ് കർമ്മത്തിന് പോയ കൊടിഞ്ഞി സ്വദേശിനി മക്കയിൽ മരിച്ചു.കൊടിഞ്ഞി കടുവാളൂർ സ്വദേശിയും ചെമ്മാട് കൊടിഞ്ഞി റോഡ് പത്തൂർ മെഡിക്കൽസ് ഉടമയുമായ പത്തൂർ ഫസലുൽ ഹഖിന്റെ ഭാര്യ കുന്നുമ്മൽ മറിയാമു(52) ആണ് മരണപ്പെട്ടത്.ഭർത്താവടങ്ങുന്ന കുടുംബത്തോടൊപ്പം ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ പോയതായിരുന്നു.അടുത്തിടെ മദീനയിലേക്ക് പോവാനുള്ള ഒരുക്കത്തിലായിരുന്നു.ദിവസങ്ങളായി ചുമ ഉണ്ടായിരുന്നതായും ഡോക്ടറെ കാണിച്ച് മരുന്ന് കഴിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു.മക്കൾ: നൗഫൽ, നൗഫിദ.മരുമക്കൾ: ഷംലു(വൈലത്തൂർ), ഫർസിൻ(ചേളാരി).മക്കയിൽ മറവ് ചെയ്യും. ...
Other

തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ഹാജിമാർക്കും യാത്രാ തിയതി ലഭിച്ചതായി മന്ത്രി

മലപ്പുറം: ഹജ്ജ്‌ തീർത്ഥാടനത്തിന്‌ തെരഞ്ഞെടുക്കപ്പെട്ടിട്ടും പേവാനുള്ള അനുമതി ലഭിക്കാതെ തീർത്ഥാടകർ വലയുന്നു എന്ന പത്ര വാർത്ത തികച്ചും വാസ്‌തവ വിരുദ്ധമെന്ന് മന്ത്രി അബ്ദുറഹ്മാൻ അറിയിച്ചു. നിലവിൽ തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ഹാജിമാർക്കും യാത്രാ തിയ്യതി ലഭിച്ചു കഴിഞ്ഞു. വെള്ളിയാഴ്‌ച തന്നെ ഇക്കാര്യത്തിൽ തീരുമാനമായിരുന്നു. ഇതു സംബന്ധിച്ച വിവരങ്ങൾ ഹജ്ജ്‌ കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യവുമാണ്‌. പുതുതായി അവസരം ലഭിച്ച ഏതാനും പേർക്ക് വിസ നടപടികൾ പൂർത്തിയാകുന്നതോടെ യാത്രാ തിയ്യതി ലഭിക്കും. യാത്ര സംബന്ധിച്ച്‌ തീർത്ഥാടകർക്ക്‌ ഒരാശങ്കയും വേണ്ടെന്ന്‌ ഹജ്ജ്‌ തീർത്ഥാടന മന്ത്രി വി അബ്‌ദുറഹിമാൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ടു വന്ന പത്ര വാർത്ത തീർത്തും അടിസ്ഥാന വിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന്‌ മന്ത്രി പറഞ്ഞു. ഇത്തരക്കാരെ കരുതിയിരിക്കണം. ഹജ്ജ്‌ തീർത്ഥാടകർക്കായി കോഴിക്കോട്‌ നിന്ന്‌ 5 വിമാന സർ...
Malappuram, Other

ഹജ്ജ് യാത്ര ; കരിപ്പൂര്‍ വഴി പോകുന്നവര്‍ 35,000 രൂപ അധികം നല്‍കണം, നിരക്ക് നിശ്ചയിച്ചു

കോഴിക്കോട്: ഹജ്ജ് നിരക്ക് നിശ്ചയിച്ചു. കരിപ്പൂര്‍ വഴി പോകുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ മറ്റുള്ളവരെക്കാള്‍ 35,000 രൂപ അധികം നല്‍കണം. വിമാന നിരക്കിലെ വ്യത്യാസമാണ് വര്‍ദ്ധനവിന് കാരണം. കൊച്ചി വഴി പോകുന്നവര്‍ 3,37,100 രൂപയും കണ്ണൂര്‍ വഴി പോകുന്നവര്‍ 3,38,000 രൂപയും കരിപ്പൂര്‍ വഴി പോകുന്നവര്‍ 3,73,000 രൂപയയും നല്‍കണം. കരിപ്പൂരില്‍ നിന്നും പോകുന്ന ഹജ്ജ് യാത്രികരില്‍ നിന്നും അധിക നിരക്ക് ഇടാക്കുന്നതിന് എതിരെ പ്രതിഷേധം ശക്തമായിരുന്നു. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ഹജ്ജിന് പുറപ്പെടുന്ന കേന്ദ്രമാണ് കോഴിക്കോട് വിമാനത്താവളം. ...
error: Content is protected !!