Tag: Hanging

കൊടിഞ്ഞിയിൽ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Obituary

കൊടിഞ്ഞിയിൽ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി: മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടിഞ്ഞി പയ്യോളി കോട്ടപ്പറമ്പിൽ മുസ്‌തഫ(60)യെ ആണ് കൊടിഞ്ഞി പാലാപാർക്കിലെ പറമ്പിൽ മരണപ്പെട്ടനിലയിൽ കാണപ്പെട്ടത്. ഇന്നലെ വൈകീട്ട് ആറുമണിക്കാണ് സംഭവം. ഈയിടെയായി മാനസിക അസ്വസ്ഥതയുള്ള മുസ്തഫയെ ഇന്നലെ വൈകീട്ട് കാണാതാവുകയായിരുന്നു. തിരച്ചിലിലാണ് തൂങ്ങിയനിലയിൽ കാണപ്പെട്ടത്.പിതാവ്:കുഞ്ഞിമുഹമ്മദ്. മാതാവ്:ആയിഷ.ഭാര്യ:ജമീല. മക്കൾ:അജ്‌നാസ്, ജാസ്മിൻ, ബാനു.മരുമക്കൾ: ശംസുദ്ധീൻ(വെളിമുക്ക്), റാഷിദ്(കുന്നത്തുപറമ്പ്).മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ...
Obituary

കൊടിഞ്ഞിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : കൊടിഞ്ഞി ചെറുപ്പാറയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് നാഗപട്ടണം സ്വദേശിയായ അറമുഖത്തിന്റെ മകൻ പുഷ്പരാജ് തങ്കരാസു (25) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 6.30ന് ആണ് സംഭവം. ചെറുപ്പാറയിലെ വാടക ക്വാർടേഴ്‌സിന് പിന്നിലുള്ള ശുചിമുറിയിൽ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി ...
Local news

ചുള്ളിപ്പാറ സ്വദേശിയായ യുവാവിനെ സഹോദരിയുടെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

താനൂർ: ചുള്ളിപ്പാറ സ്വദേശിയായ യുവാവിനെ സഹോദരിയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചുള്ളിപ്പാറ പങ്ങിണിക്കാടൻ അബൂബക്കറിന്റെ മകൻ ഷമീം (23) ആണ് മരിച്ചത്. ഒഴുർ പുത്തൻ തെരു രാഗേഷ് നഗറിലെ കെ.കെ. ഷക്കീറിന്റെ വീട്ടിലാണ് സംഭവം. ഞായറാഴ്‌ച്ച ഉച്ചയ്ക്കാണ് സംഭവം. ബെഡ് റൂമിൽ തൊട്ടിൽ കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്മോർട്ടത്തിന് ശേഷം ചുള്ളിപ്പറയിൽ ജുമുഅ മസ്ജിദ് കബർസ്ഥാനിൽ മറവ് ചെയ്തു.മാതാവ് പരേതയായ കൊയപ്പകോലോത്ത്അസ്മാബി. സഹോദരങ്ങൾ സിനാൻ, അസീന, സുലൈഖ, റുബീനചുള്ളിപ്പാറ ...
Obituary

യുവാവിനെയും യുവതിയെയും ഒരു കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചങ്ങരംകുളം: തരിയത്ത് വാടക ക്വാർ ട്ടേഴ്‌സിൽ തമിഴ് യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവണ്ണാമലൈ കലൈനാർ നഗർ പവൻകുമാർ രാജി (30), കൂടെ താമസിച്ചിരുന്ന ഏകദേശം 30 വയസ്സു തോന്നിക്കുന്ന യുവതി എന്നിവരെയാണ് ഒരേകയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൃതദ്ദേഹങ്ങൾക്ക് 4 ദിവസം പഴക്കം ഉണ്ട്‌. യുവതി ഇദ്ദേഹത്തിന്റെ ഭാര്യയാണെന്നാണ് അറിയുന്നത്. ...
Obituary

കൂരിയാട്ട് വാടക മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

വേങ്ങര കൂരിയാട് വാടക മുറിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. വേങ്ങര വെട്ട് തോട് സ്വദേശി കട്ടിയാടാൻജുബിൻ കുമാർ (38) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ഇന്നലെ മുറി എടുത്തതായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇന്ന് മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു. വേങ്ങര പോലീസ് സംഭവ സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി. ...
Obituary

വില്ലേജ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: കൂട്ടിലങ്ങാടി വില്ലേജ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി. കൂട്ടിലങ്ങാടി വില്ലേജ് ഓഫീസർ വിപിൻ ദാസിനെയാണ് വില്ലേജ് ഓഫീസിന് സമീപം ബിലായിപ്പടിയിലെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ആലപ്പുഴ സ്വദേശിയാണ്. രാവിലെ ഓഫീസിൽ എത്താത്തതിനെ തുടർന്ന് മെബൈലിൽ ബന്ധപ്പെട്ടെങ്കിലും എടുക്കാത്തതിനെ തുടർന്ന് അന്വേഷിച്ച് എത്തിയ ജീവനക്കാരാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മലപ്പുറം പൊലീസ് സ്ഥലത്ത് എത്തി. ...
Obituary

യുവതിയെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തേഞ്ഞിപ്പലം : യുവതിയെ പെരുവള്ളൂർ സൂപ്പർ ബസാറിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശിയും ഓച്ചെരിയിൽ താമസക്കാരുമായ പരേതനായ ഈന്തുള്ളക്കണ്ടി മാമുവിന്റെ മകൾ ഫെബിന (28) യാണ് മരിച്ചത്. കോഴിക്കോട് വേങ്ങേരി പറമ്പിൽകണ്ടി മേടത്തിൽ കണ്ടി മുഹമ്മദ് ആഷിഖിന്റെ കൂടെ സൂപ്പർ ബസാറിൽ ഫ്ലാറ്റിലായിരുന്നു താമസം. ഇന്നലെ രാത്രി 11 ന് ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു എന്നാണ് ആഷിഖ് പറയുന്നത്. ഇവർക്ക് മൂന്നര വയസ്സായ മകനുണ്ട്. നേരത്തെ വിവാഹിതയായിരുന്ന യുവതി ആഷിഖിന്റെ കൂടെ തമാസമാക്കുകയായിരുന്നു എന്നാണ് യുവതിയുടെ ബന്ധുക്കൾ പറയുന്നത്. മൃതദേഹം തേഞ്ഞിപ്പലം പോലീസ് ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. ...
Obituary

യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തേഞ്ഞിപ്പലം : ദേവതിയാലിൽ യുവാവിനെ വീടിന്റെ ഉള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുർഷിദ് 27 വയസ്സ് എന്ന യുവാവാണ് മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
Obituary

പ്ലസ് വൺ വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാളികാവ്: പ്ലസ് വൺ വിദ്യാർത്ഥിനി കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ. രാത്രി ഉറങ്ങാൻ കിടന്ന കാളികാവ് പള്ളിശ്ശേരി കരുമാരോട്ട് വീട്ടിൽ മുനീറിന്റെ മകൾ അൻഷിദ (16) ആണ് മരിച്ചത്.വാണിയമ്പലം ഗവ.ഹയർസെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. രാത്രിയിൽ ഉറങ്ങാൻ കിടന്നതായിരുന്നു. ഇന്നു പുലർച്ചെയാണ് വീട്ടുകാർ അൻഷിദയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പരേതയായ സീനത്താണ് മാതാവ്. സഹോദരി : ഷാനിദ. കാളികാവ് എസ്.ഐ ടി.പി മുസ്തഫ ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി പള്ളിശ്ശേരി ജുമാമസ്ജിദിൽ കബറടക്കി. ...
Other

മൊബൈൽ ഗെയിം കളിച്ചതിന് മാതാവ് ഫോൺ പിടിച്ചു വാങ്ങി; പതിനൊന്നുകാരി ആത്മഹത്യ ചെയ്തു

കാസർകോട്: മാതാവ് മൊബൈലിൽ ഗെയിം കളി ഒഴിവാക്കി പഠിക്കാൻ പറഞ്ഞതിന് പിന്നാലെ മനംനൊന്ത് പതിനൊന്നുകാരി ആത്മഹത്യ ചെയ്തു. കാസർക്കോട് മേൽപറമ്പ് കടാങ്കോട് സ്വദേശി അബ്ദുൽ റഹ്മാൻ ഷാഹിന ദമ്പതികളുടെ മകൾ ഫാത്തിമ അംനയാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 6.45 മണിയോടെയാണ് സംഭവം. കുട്ടി മൊബൈൽ ഗെയിം കളിക്കുന്നത് കണ്ട മാതാവ് പഠിക്കാൻ പറഞ്ഞ് ശാസിച്ചിരുന്നു. പിന്നെയും മൊബൈൽ ഉപയോഗിക്കുന്നത് കണ്ടതോടെ മാതാവ് മൊബൈൽ പിടിച്ചു വാങ്ങി പഠിക്കാൻ ആവശ്യപ്പെട്ട് പുറത്തുപോയി. ഇതിൽ പിണങ്ങിയ വിദ്യാർഥിനി ചൂരിദാർ ഷാൾ ഉപയോഗിച്ച് ജനൽ കമ്പിയിൽ ചുറ്റി തൂങ്ങുകയായിരുന്നു. ഉടൻ തന്നെ കെട്ടഴിച്ച് മാറ്റി ബൈകിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചന്ദ്രഗിരി ഗവ. ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് ഫാത്തിമ അംന. സംഭവത്തിൽ മേൽപറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സഹോദരങ്ങൾ: മുഹമ്മദ...
Obituary

ബാങ്ക് കളക്ഷൻ ഏജന്റായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നന്നംബ്ര : ബാങ്ക് കളക്ഷൻ ഏജന്റായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നന്നംബ്ര എസ് എൻ യു പി സ്കൂളിന് സമീപം സ്വദേശിയും താനൂർ ഓലപ്പീടിക താമസ്സാക്കാരനുമായ തോണ്ടിക്കാട്ടിൽ പത്മകുമാർ എന്ന ബാബു ആണ് മരിച്ചത്. താനൂർ ഓലപ്പീടികയിൽ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. നന്നമ്പ്ര സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റാണ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ ...
Obituary

ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇതര സംസ്ഥാ തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടി:ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആസാം സ്വദേശി റജീബ് ബസുമതിയെ (40)ആണ് മരിച്ചത്. വെന്നിയൂർ മദ്രസക്ക് സമീപത്തെ വീടിന് പുറകിലാണ് മൃതദേഹം കണ്ടെത്തിയത് . മാനസിക പ്രശ്ങ്ങൾ പ്രകടിപ്പിച്ചിരുന്ന ആളായിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞു . ഞാറാഴ്ച്ച ആസാമിൽ നിന്ന് എത്തിയതായിരുന്നു . ഇന്നലെ രാത്രി സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനാൽ പോലീസ് എത്തി ഇയാളെ താമസ സ്ഥലത്ത് എത്തിച്ചിരുന്നു. രാവിലെ സമീപത്തെ വീടിന് പിറകിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. തിരൂരങ്ങാടി പൊലീസ് ഇൻക്വസ്റ്റ് നടത്തി.മൃതദ്ദേഹം പോസ്റ്റ് മോർട്ടത്തിനായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിമോർച്ചറിയിലേക്ക് മാറ്റി. ...
Breaking news, Malappuram

ഗൃഹനാഥനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി, ദുരൂഹതയെന്ന് നാട്ടുകാർ.

എആർ നഗർ. കുന്നുംപുറം വലിയ പീടിക പാലമടത്തിൽ ചെമ്പന്തൊടിക അബ്ദുൽ കലാമിനെ (55) യാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം. കാസർകോട് വ്യാപാരി ആയിരുന്നു. ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടത്. കയ്യിൽ മുറിവേറ്റ പാടുണ്ട്. വീട്ടിൽ ഇന്നലെ ആരുമില്ലായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംശയത്തെ തുടർന്ന് ഫോറൻസിക് വിദഗ്ധരും എത്തി പരിശോധന നടത്തുന്നുണ്ട്. ഇന്നലെ രാത്രി സ്കൂട്ടറിൽ ഇദ്ദേഹം വരുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞെന്നു പോലീസ് പറഞ്ഞു. നേരത്തെ പ്രവാസി ആയിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ പുതപ്പും വസ്ത്രങ്ങളും ദൂരെ സ്ഥലത്തു നിന്നാണ് ലഭിച്ചത്. മാത്രമല്ല, ഇദ്ദേഹത്തിന്റെ പോക്കറ്റിൽ നിന്നും സ്കൂട്ടറിന്റെ ചാവി ലഭിച്ചെങ്കിലും വണ്ടി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ദുരൂഹതയുള്ളതായി നാട്ടുകാർ പറഞ്ഞതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ...
error: Content is protected !!