Tag: Human rights commission

ദളിത് യുവതിക്ക് മർദ്ദനമേറ്റിട്ടും നടപടിയില്ല : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Kerala

ദളിത് യുവതിക്ക് മർദ്ദനമേറ്റിട്ടും നടപടിയില്ല : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട് : കണ്ണാടികല്ലിൽ അയൽവാസികളുടെ ക്രൂര മർദ്ദനത്തിനിരയായ ദളിത് യുവതി നൽകിയ പരാതിയിൽ പോലീസ് നടപടിയെടുത്തില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് പോലീസ് കമ്മീഷണർ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ഉത്തരവിട്ടു. സ്വന്തം പറമ്പിൽ ജോലി ചെയ്യുകയായിരുന്ന യുവതിയുടെ അമ്മയുടെ ശരീരത്തിൽ ഫുട്ബോൾ പതിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നാണ് യുവതിക്ക് മർദ്ദനമേറ്റത്. കണ്ണിനും കൈക്കും മുഖത്തും പല്ലിനും പരിക്കേറ്റു. സി.റ്റി. സ്കാൻ എടുക്കാൻ ഡോക്ടർ നിർദ്ദേശിച്ചെങ്കിലും പണമില്ലാത്തിതിനാൽ കഴിഞ്ഞില്ല. ബീച്ച് ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പച്ചെങ്കിലും യുവതിയുടെ മൊഴിയെടുക്കാൻ പോലീസ് തയ്യാറായില്ല. അമ്മയും മകളും അടങ്ങുന്ന കുടുംബമാണ് യുവതിയുടേത്. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റ...
Kerala, Local news, Malappuram

സ്വകാര്യ ബസ് ക്ലീനർമാർ നെയിംപ്ലേറ്റും യൂണിഫോമും ധരിക്കണം : മനുഷ്യാവകാശ കമ്മീഷൻ

മലപ്പുറം : സ്വകാര്യ ബസ് ക്ലീനർമാർ നെയിംപ്ലേറ്റും യൂണിഫോമും ധരിക്കുന്നുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ് നിർബന്ധമായും ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. വീഴ്ച വരുത്തുന്ന ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. സ്വകാര്യ ബസ് ക്ലീനർമാർക്ക് നെയിംപ്ലേറ്റും യൂണിഫോമും നിർബന്ധമാക്കിയിട്ടും അത് നടപ്പിലാക്കാത്തതിനെതിരെ സമർപ്പിച്ച പരാതി തീർപ്പാക്കിക്കൊണ്ടാണ് ഉത്തരവ്. ഗതാഗത കമ്മീഷണർ റിപ്പോർട്ട് സമർപ്പിച്ചു. 2022 ജൂൺ ആറിന് പുറത്തിറക്കിയ വിജ്ഞാപനപ്രകാരം സ്റ്റേറ്റ് ക്യാരേജുകളിലെ ക്ലീനർമാർക്ക് യൂണിഫോമും നെയിംപ്ലേറ്റും നിബന്ധമാക്കിയിട്ടുള്ളതായി പറയുന്നു. ഇക്കാര്യം ഉറപ്പാക്കാൻ എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധനകൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ അതാത് ജില്ലകളിലെ എൻഫോഴ്സ്മെന്റ് ആർ. ടി. ഒ മാ...
Kerala

ദളിത് കുടുംബത്തിന്റെ കുടിവെള്ളം ഇല്ലാതാക്കി : ജല അതോറിറ്റിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: മതിയായ രേഖകൾ സമർപ്പിച്ചില്ലെന്ന് ആരോപിച്ച്, നൽകിയ കുടിവെള്ള കണക്ഷൻ ഉപയോഗിക്കരുതെന്ന് ദളിത് കുടുംബത്തിന് നിർദ്ദേശം നൽകിയ ജലഅതോറിറ്റിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ. ഇക്കാര്യം അന്വേഷിച്ച് മലാപറമ്പ് ജലഅതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് അദ്ധ്യക്ഷനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥ് നിർദ്ദേശം നൽകി. കോഴിക്കോട് കോർപ്പറേഷൻ ഇരുപത്തിനാലാം വാർഡിൽ അരുളപ്പാട് താഴം സത്യനും കുടുംബത്തിനുമാണ് ഇങ്ങനെയൊരു ദുരിതമുണ്ടായത്. പട്ടികജാതിയിൽപ്പെട്ട സത്യനും കുടുംബവും ഏഴുവർഷം മുമ്പ് മരിച്ച മാതാവിന്റെ പേരിലുള്ള ഒന്നരസെന്റ് സ്ഥലത്താണ് താമസം. നഗരസഭയുടെ അമൃത് പദ്ധതി പ്രകാരമാണ് ഇവർക്ക് കുടിവെള്ള കണക്ഷൻ ലഭിച്ചത്. ഇവർക്ക് സ്വന്തമായി കിണറില്ല. വീടിന് സമീപമുള്ള പൊതുടാപ്പിൽ നിന്നാണ് ഇവർ വെള്ളമെടുക്കുന്നത്. പദ്ധതി പ്രകാരം എല്ലാവർക്കും കുടിവെള്ള...
Calicut, Kerala

സ്ത്രീധനം കുറഞ്ഞു പോയതിന് മര്‍ദനം : ഭര്‍ത്താവിനെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

കോഴിക്കോട് : സ്ത്രീധനമായി നല്‍കിയ സ്വര്‍ണ്ണാഭരണം കുറഞ്ഞുപോയതിന്റെ പേരില്‍ ഭാര്യയെ, ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തുവെന്ന പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. മാറാട് എസ്. എച്ച്. ഒ ക്കാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് നിര്‍ദ്ദേശം നല്‍കിയത്. പെരുവയല്‍ സ്വദേശിനിയായ ഇരുപത്തൊന്നുകാരി ബേപ്പൂര്‍ മാത്തോട്ടം സ്വദേശി റജീഷിനെതിരെ സമര്‍പ്പിച്ച പരാതി അന്വേഷിക്കാനാണ് ഉത്തരവ്. പതിനഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഒക്ടോബറില്‍ കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. ...
Kerala

കോളാമ്പി മൈക്കുകള്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടിയെടുക്കണം : മനുഷ്യാവകാശ കമ്മീഷന്‍

കൊല്ലം : കൊല്ലം ജില്ലയിലെ ആരാധനാലയങ്ങളില്‍ നിരോധിക്കപ്പെട്ട കോളാമ്പി മൈക്കുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം ജാതി മത വര്‍ഗ ഭേദമന്യേ ശക്തമായ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. നടപടിയെടുത്ത ശേഷം കൊല്ലം ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ അംഗം വി. കെ. ബീനാകുമാരി ആവശ്യപ്പെട്ടു. കൊട്ടിയം എസ്. എച്ച്. ഒ യില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ടു വാങ്ങി. പരാതിക്കാരനായ ഡീസന്റ് ജംഗ്ഷന്‍ കോടാലിമുക്ക് സ്വദേശി പി. കെ. ഗീവറിന്റെ വീടിനു സമീപമുള്ള കല്‍ക്കുളം ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് സ്ഥാപിച്ചിരുന്ന ലൗഡ് സ്പീക്കര്‍ നീക്കം ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കല്‍ക്കുളം ക്ഷേത്രത്തില്‍ മാത്രമല്ല മറ്റ് ആരാധനാലയങ്ങളിലും നിരോധിക്കപ്പെട്ട ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതായി പരാതിക്കാരന്‍ അറിയിച്ചു. കോളാമ്പി മൈക്കുകള...
Kerala

ആദിശേഖറിന്റെ കൊലപാതകം : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം : പൂവച്ചലിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആദിശേഖറിനെ (14) കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പതിനഞ്ചു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് തിരുവനന്തപുരം ജില്ലാ (റൂറൽ) പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ഒക്ടോബർ നാലിന് കമ്മീഷൻ ആസ്ഥാനത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാദ്ധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ...
Kerala

ഗഹാൻ മറ്റൊന്നിനും ഉപയോഗിക്കരുത് : മനുഷ്യാവകാശ കമ്മീഷൻ

പത്തനംതിട്ട : ഒരു പ്രത്യേക കാര്യത്തിനായി മാത്രം സമ്മതിച്ചു ഒപ്പിട്ട് നൽകുകയും സഹകരണബാങ്ക് സ്വീകരിക്കുകയും ചെയ്ത ഗഹാൻ പ്രസ്തുത ആവശ്യത്തിനായി മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഗഹാൻ എത്രയും വേഗം തിരികെ നൽകണമെന്നും എല്ലാ പ്രമാണങ്ങളും അനുബന്ധ രേഖകളും വായ്പയെടുത്തയാളിന് തിരികെ നൽകണമെന്നും കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി ഉത്തരവിട്ടു. വായ്പയെടുത്തയാളുടെ ഭാര്യയുടെ പേരിലുള്ള കുടിശിക ഈടാക്കാൻ സഹകരണബാങ്കിന് നിയമപരമായ മറ്റ് മാർഗ്ഗങ്ങൾ സ്വീകരിക്കാമെന്നും ഉത്തരവിൽ പറയുന്നു. പത്തനംതിട്ട സഹകരണ ജോയിന്റ് രജിസ്ട്രാർക്കാണ് (ജനറൽ) കമ്മീഷൻ ഉത്തരവ് നൽകിയത്. പത്തനംതിട്ട കുമ്പഴ കൈനിക്കര ജോസഫ് നൽകിയ പരാതിയിലാണ് നടപടി. താൻ മൈലപ്ര സഹകരണബാങ്കിൽ നിന്നും ഇരുപത്തിനാലു ലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ടെന്നും ഇതിന് വസ്തു ഈട് ഗഹാൻ എഴുതിയിരുന്നുവെന്നും വായ്പ പൂർണ്ണമായി അടച്ചുതീർന്നിട്ടും പ്രമാണവും അനുബന...
Kerala

23 വർഷമായി കാണാത്ത ഫയൽ 24 മണിക്കൂറിനകം കണ്ടുകിട്ടി

മലപ്പുറം : മരിച്ചുപോയ ജീവനക്കാരന്റെ ആനുകുല്യങ്ങൾ നല്കാനും ആശ്രിത നിയമനത്തിനും സർവ്വീസ് ബുക്ക് കാണാനില്ലെന്ന് തടസ്സം പറഞ്ഞ് കബളിപ്പിച്ചത് നീണ്ട 23 വർഷങ്ങൾ. ഒടുവിൽ സംസ്ഥാന വിവരാവകാശ കമ്മീഷണർ വിളിച്ച് വിചാരണ ചെയ്തതോടെ  രേഖകൾ പുറത്തുവരാൻ വേണ്ടിവന്നത് വെറും24 മണിക്കൂർ! ഫയൽ മുങ്ങിയത് ഇടുക്കിയിൽ ഡി എം ഒ ഓഫീസിൽ നിന്ന്. വിചാരണ നടന്നത് മലപ്പുറത്ത്. ഫയൽ പൊങ്ങിയത് തിരുവനന്തപുരത്ത്. മരിച്ച സഹപ്രവർത്തകനോട് പോലും നീതി കാട്ടാത്തവരോട് 24 മണിക്കൂറിനകം സർവ്വീസ് ബുക്ക് ഹാജരാക്കിയില്ലെങ്കിൽ സ്വന്തം സർവ്വീസ് ബുക്കിൽ മോശം റിമാർക്ക് വരുമെന്ന്‌ കമ്മീഷണർ എ.അബ്ദുൽ ഹക്കീം താക്കീത് നല്കിയതോടെ മലപ്പുറത്ത് നിന്ന് അവർ തിരക്കിട്ട് മടങ്ങി. തലസ്ഥാനത്തെ ചേംബറിൽ കമ്മീഷണർ തിരിച്ചെത്തിയപ്പോൾ ഇടുക്കി ഓഫീസിൽ നിന്ന്' സർവ്വീസ് ബുക്കും ഇതര രേഖകളുമായി ഉദ്യോഗസ്ഥരും എത്തുകയായിരുന്നു. ഇടുക്കി ഡി എം ഒ ഓഫീസിൽ ആരോഗ്യ വിദ്യാഭ...
Crime

യുവാവിനെ താനൂര്‍ പൊലീസ് മര്‍ദ്ദിച്ച സംഭവം; അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ഡി.ജി.പിയുടെ നിര്‍ദേശം

താനൂര്‍ പൊലീസ് സ്റ്റേഷനില്‍ യുവാവ് ക്രൂരമര്‍ദ്ദനത്തിനിടയായ സംഭവത്തില്‍ അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.ജി.പിയുടെ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം മല്‍കി. ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിച്ച് പത്ത് ദിവസത്തിനകം അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കുന്നതിനാണ് നിര്‍ദ്ധേശം നല്‍കിയിട്ടുള്ളത്. തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖിന്റെ പരാതിയിലാണ് നടപടി.നന്നമ്പ്ര പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് മുസ്്ലിം യൂത്ത്ലീഗ് പ്രസിഡന്റും തെയ്യാല മങ്ങാട്ടമ്പലം കോളനി സ്വദേശിയുമായ ഞാറക്കാടന്‍ അബ്ദുല്‍സലാമിന്റെ മകന്‍ മുഹമ്മദ് തന്‍വീറിനെ (23)യാണ് താനൂര്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി ഉള്ളത്. പോലീസ് അക്രമം പുറത്ത് പറഞ്ഞാല്‍ കള്ളക്കേസില്‍ അകത്തിടുമെന്ന ഭീഷണിപ്പെടുത്തിയതായും യുവാവ്...
Politics

കറുത്ത വസ്ത്രം ധരിച്ചതിന് യുവാവിനെതിരെ പോലീസ് നടപടി: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരൂരങ്ങാടി: മുഖ്യമന്ത്രി കടന്നുപോകുന്ന വഴിയിൽ കറുത്ത വസ്ത്രം ധരിച്ച യുവാവിനെ പോലീസ് പിടികൂടി എന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സഞ്ചാര സ്വാതന്ത്ര്യം വിലക്കുന്നതും വസ്ത്ര സ്വാതന്ത്ര്യം തടയുന്നതുമാണ് പോലീസിന്റെ നടപടിയെന്ന് ചൂണ്ടിക്കാട്ടി തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ് നല്‍കിയ പരാതിയിലാണ് കേസ്. 12-ന് ഉച്ചക്ക് 12 മണിക്കാണ് കേസിനാസ്പദമായ സംഭവം.12-ാം തിയ്യതി കക്കാട് സ്വദേശി പി.കെ ഷമീം ഉച്ചക്ക് 12 മണിയോടെ കക്കാട് ടൗണില്‍ എത്തിയതായിരുന്നു. പെട്ടെന്ന് വാഹനത്തിലെത്തിയ പൊലീസ് ഷമീമിനെ തടഞ്ഞു നിര്‍ത്തുകയും പോക്കറ്റിലും മറ്റും കയ്യിട്ട് പരിശോധിക്കുകയും ചെയ്തു. എന്താണ് സംഭവം എന്നാരഞ്ഞപ്പോള്‍ പിടിച്ച് വലിച്ച് പൊലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനിലെക്ക് കൊണ്ടുപോയി. മുഖ്യമന്ത്രി 12.45 ഓടെയാണ് കക്കാട് വഴി കടന്ന് പോയത്.മുഖ്യമന്ത്രി കടന്ന് പോകുന്നതിന്റെ അരമണിക്...
Other

യുവാവിനെതിരെ താനൂര്‍ പൊലീസ് മര്‍ദ്ദനം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച താനൂര്‍ പൊലീസ് നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറി യു.എ റസാഖ് കെ.പി.എ മജീദ് എം.എല്‍.എ മുഖേന നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്. കഴിഞ്ഞ മാസം 28-നാണ് കേസിനാസ്പദമായ സംഭവം. 31-ന് കെ.പി.എ മജീദ് എം.എല്‍.എ യുവാവിനെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. താനൂര്‍ പൊലീസ് സ്റ്റേഷനില്‍ പൊതുപ്രവര്‍ത്തകനും സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവ പ്രവര്‍ത്തകനുമായ നന്നമ്പ്ര പഞ്ചായത്ത് 11-ാം വാര്‍ഡ് തെയ്യാല വെങ്ങാട്ടമ്പലം കോളനി സ്വദേശി ഞാറക്കാടന്‍ അബ്ദുല്‍സലാമിന്റെ മകന്‍ മുഹമ്മദ് തന്‍വീര്‍ (22)എന്ന യുവാവിന് താനൂര്‍ പൊലീസില്‍ നിന്നും ഏല്‍ക്കേണ്ടി വന്നത് ക്രൂരമര്‍ദ്ദനമാണ്. ഹെല്‍മെറ്റ് ധരിച്ചില്ലെന്ന കാരണത്താല്‍ പിടികൂടിയ യുവാവിനെ പൊലീസ് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് യുവാവിന...
Crime, Other

സ്ത്രീയെ വളർത്തു നായ്ക്കൾ കടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ ഉടമയ്ക്ക് ജാമ്യം, സ്ത്രീയെ രക്ഷിച്ച നാട്ടുകാർക്കെതിരെ കേസ്

കോഴിക്കോട്: താമരശേരി അമ്പായത്തോട്ടിൽ വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ ഫൗസിയ എന്ന യുവതിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നായ്ക്കളുടെ ഉടമയ്ക്ക് പോലീസ് ജാമ്യം അനുവദിച്ചു. സംഭവത്തിൽ ഇന്നലെ തന്നെ നായകളുടെ ഉടമയായ റോഷനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. തന്നെ മർദിച്ചുവെന്ന റോഷന്റെ പരാതിയിൽ കണ്ടാലറിയാവുന്ന ഇരുപത് പേർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. നായ്ക്കളുടെ ആക്രമണത്തിൽ കൈക്കും മുഖത്തും പരിക്കേറ്റ ഫൗസിയ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അമ്പായത്തോട് മദ്രസയിൽ പഠിക്കുന്ന 7 വയസ്സുകാരനായ ഏക മകൻ റിസ്‍വാനെ കൂട്ടികൊണ്ടു പോകാനായാണ് ഫൗസിയ ഞായറാഴ്ച രാവിലെ എട്ടേമുക്കാലോടെ മദ്രസയ്ക്കു മുന്നിൽ നിന്നത്. താമരശേരി അമ്പായത്തോട് വെഴുപ്പൂർ എസ്റ്റേറ്റിലെ റോഷൻ അഴിച്ചുവിട്ട നായകളാണ് ഫൗസിയയെ ആക്രമിച്ചത്.  നായ കുരച്ചു ചാടുമ്പ...
error: Content is protected !!