Tag: Idukki

ദീപാവലി ആഘോഷത്തിനിടെ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു ; മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം, 2 പേര്‍ ഗുരുതരാവസ്ഥയില്‍
Accident

ദീപാവലി ആഘോഷത്തിനിടെ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു ; മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം, 2 പേര്‍ ഗുരുതരാവസ്ഥയില്‍

ഇടുക്കി: ദീപാവലി ആഘോഷത്തിനിടെ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ മരിച്ചു. രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗൂഡല്ലൂര്‍ സ്വദേശികളായ ലിംഗേശ്വരന്‍ ( 24 ), സഞ്ജയ് (22), കേശവന്‍ (24) എന്നിവര്‍ സംഭവം സ്ഥലത്തു വച്ചു തന്നെ മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗൂഡല്ലൂര്‍ സ്വദേശികളായ മോനിഷ് (22), സേവക് (22) എന്നിവര്‍ ഗുരുതര പരിക്കുകളോടെ കമ്പത്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ദീപാവലി ദിനത്തില്‍ വൈകുന്നേരം ഏഴ് മണിയോടെയാണ് അപകടം നടന്നത്. അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. കമ്പം ഗൂഡല്ലൂര്‍ റോഡില്‍ സ്വകാര്യ വനിതാ കോളേജിന് സമീപം മ്പത്ത് നിന്നും ഗൂഡല്ലൂരിലേക്ക് വന്ന മൂവര്‍ സഞ്ചരിച്ച ബൈക്കും ഗുഡല്ലൂരിന്‍ നിന്നും കമ്പത്തേക്ക് പോയ ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ ഗൂഡല്ലൂര്‍ നോര്‍ത്ത...
Kerala

തീപ്പെട്ടിയുണ്ടോ ചേട്ടാ…. കഞ്ചാവ് ബീഡി കത്തിക്കാന്‍ തീ ചോദിക്കാനെത്തിയത് എക്‌സൈസ് ഓഫീസില്‍ : പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികള്‍ പിടിയില്‍

അടിമാലി : കഞ്ചാവ് ബീഡി കത്തിക്കാന്‍ തീ ചോദിച്ച് എക്‌സൈസ് ഓഫീസിലെത്തിയ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് സഹിതം എക്‌സൈസിന്റെ പിടിയില്‍. തൃശ്ശൂരില്‍ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര വന്ന സംഘത്തിലെ കുട്ടികളാണ് കേസില്‍ പിടിച്ച വാഹനങ്ങള്‍ കിടക്കുന്നത് കണ്ട് വര്‍ക്ക് ഷോപ്പാണെന്ന് കരുതി ഇടുക്കി അടിമാലി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലേക്ക് തീ ചോദിച്ച് കയറിച്ചെന്നത്. യൂണിഫോമിട്ടവരെ കണ്ടതോടെ കുട്ടികള്‍ തിരിഞ്ഞോടിയെങ്കിലും പിടികൂടുകയായിരുന്നു. ഇവരില്‍ ഒരാളില്‍ നിന്ന് 5 ഗ്രാം കഞ്ചാവും രണ്ടാമത്തെയാളില്‍ നിന്നും ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. 2 പേര്‍ക്കെതിരെയും കേസെടുത്തു. ശേഷം രണ്ട് പേരെയും അധ്യാപകര്‍ക്കൊപ്പം വിട്ടയച്ചു. കേസിന്റെ വിശദാംശങ്ങള്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറും. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കിയെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ...
Kerala, Other

ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു

ഇടുക്കി : ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു. മുരിക്കാശേരി തോപ്രാംകുടിയില്‍ ആണ് സംഭവം. സ്‌കൂള്‍ സിറ്റി മങ്ങാട്ടുകുന്നേല്‍ പരേതനായ സിബിയുടെ മകള്‍ തങ്കമണി സെന്റ് തോമസ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ശ്രീലക്ഷ്മി (14) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിക്ക് ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്നു 2 ന് വീട്ടുവളപ്പില്‍. അമ്മ: രജിത. സഹോദരങ്ങള്‍: വിഷ്ണുപ്രസാദ്, ശിവപ്രസാദ്. ...
Kerala, Other

പുഴയില്‍ വീണ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേര്‍ മുങ്ങിമരിച്ചു

ഇടുക്കി: തൊമ്മന്‍കുത്ത് പുഴയില്‍ വീണ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേര്‍ മുങ്ങി മരിച്ചു. തൊമ്മന്‍കുത്ത് പുഴയിലെ മുസ്‌ലിം പള്ളിക്കു സമീപത്തെ കടവില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. വാഴക്കാല ഒറ്റപ്ലാക്കല്‍ മോസിസ് ഐസക് (17), ചീങ്കല്‍സിറ്റി താന്നിവിള ബ്ലസണ്‍ സാജന്‍ (25) എന്നിവരാണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടി വെള്ളത്തില്‍ വീണപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കവേ മുങ്ങി പോകുകയായിരുന്നു. അപകടമറിഞ്ഞെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ...
Kerala, Other

ജീപ്പില്‍ കയറ്റാന്‍ പറ്റില്ല, ഓട്ടോ വിളിച്ച് പോകൂ ; അപകടത്തില്‍ പരിക്കേറ്റവരെ തിരിഞ്ഞു നോക്കാതെ പോയ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ബൈക്കപകടത്തില്‍ പരുക്കേറ്റവരെ തിരിഞ്ഞു നോക്കാതെ പോയ സംഭവത്തില്‍ രണ്ടു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. കട്ടപ്പനയില്‍ നടന്ന അപകടത്തില്‍ പരുക്കേറ്റവരെ തിരിഞ്ഞ് നോക്കാതെ പോയ നെടുങ്കണ്ടം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ആസാദ് എം , അജീഷ് കെ ആര്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. കട്ടപ്പന പള്ളിക്കവലയില്‍ വച്ച് ശനിയാഴ്ച രാത്രിയാണ് ദിശ തെറ്റിയെത്തിയ പിക്കപ്പ് വാന്‍ ഇടിച്ച് കാഞ്ചിയാര്‍ ചൂരക്കാട്ട് ജൂബിന്‍ ബിജു(21), ഇരട്ടയാര്‍ എരുമച്ചാടത്ത് അഖില്‍ ആന്റണി(23) എന്നിവര്‍ക്ക് പരുക്കേറ്റത്. ഈ സമയം സംഭവ സ്ഥലത്തെത്തിയ നെടുങ്കണ്ടം പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് നാട്ടുകാര്‍ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി അപകടത്തില്‍പ്പെട്ടവരെ പോലീസ് ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിച്ചപ്പോള്‍ പോലീസുകാര്‍ ഇത് സമ്മതിക്കാതെ ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ നിര...
Kerala, Other

കുരിശുമല പുതുവലിലെ ഗതാഗതദുരിതം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ഇടുക്കി: കുരിശുമല പുതുവലിലെ 55 കുടുംബങ്ങൾ 50 വർഷത്തിലധികമായി വഴിയില്ലാതെ ദുരിതം അനുഭവിക്കുന്നുവെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഇടുക്കി ജില്ലാ കളക്ടർ വിഷയം പരിശോധിച്ച് 15 ദിവസത്തിനകം അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പ്രദേശവാസികൾക്ക് രോഗം വന്നാൽ തോളിൽ ചുമന്നാണ് റോഡിൽ എത്തിക്കുന്നത്. വണ്ടിപ്പെരിയാർ പഞ്ചായത്തിലെ എട്ടാം വാർഡിലാണ് കുരിശുമല പുതുവൽ. തോട്ടം തൊഴിലാളികളും കൃഷിപണിക്കാരും കർഷകരുമാണ് ഇവിടെ താമസിക്കുന്നത്. രണ്ടു എസ്റ്റേറ്റുകൾ കടന്നു പോയാൽ മാത്രമേ കുരിശുമല പുതുവലിലെത്താൻ സാധിക്കുകയുള്ളൂ. ഇവിടേയ്ക്കുള്ള ഒരു കിലോമീറ്റർ ദൂരം കുത്തനെയുള്ള ഇറക്കവും കയറ്റവുമാണ്. ചെറിയൊരു നടപ്പാത മാത്രമാണ് ഇവിടെയുള്ളത്. ലൈഫ് പദ്ധതിയിൽ വീട് നിർമ്മാണത്തിനുള്ള സാധന സാമഗ...
Kerala

ഉറങ്ങിക്കിടന്ന ആറുവയസ്സുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്ന് 14 കാരിയായ സഹോദരിയെ പീഢിപ്പിച്ച ബന്ധുവിന് വധശിക്ഷ

ഇടുക്കി അനച്ചാലിനു സമീപം ആമക്കണ്ടത്ത് ഉറങ്ങിക്കിടന്ന ആറുവയസ്സുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും 14 വയസ്സുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് വധ ശിക്ഷ. നാലു കേസുകളിലായി മരണം വരെ തടവും വിധിച്ചിട്ടുണ്ട്. ആകെ 92 വര്‍ഷം തടവാണ് വിധിച്ചത്. കുട്ടികളുടെ മാതാവിന്റെ സഹോദരീ ഭര്‍ത്താവായ അന്‍പതുകാരനെയാണ് ഇടുക്കി അതിവേഗ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. ആനച്ചാല്‍ ആമക്കണ്ടം സ്വദേശിയായ കുട്ടിയെയാണ് ബന്ധു കൊലപ്പെടുത്തിയത്. അമ്മയെയും മുത്തശ്ശിയെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഇതിനു ശേഷമാണ് 14 വയസ്സുകാരിയായ സഹോദരിയെ ഏലത്തോട്ടത്തില്‍ വച്ച് ഇയാള്‍ ബലാത്സംഗം ചെയ്തതത്. 2021 ഒക്ടോബര്‍ രണ്ടിനു പുലര്‍ച്ചെ 3 മണിക്കായിരുന്നു സംഭവം നടന്നത്. അതിര്‍ത്തിത്തര്‍ക്കവും കുടുംബ വഴക്കുമായിരുന്നു ആക്രമണത്തിനു കാരണം. പ്രതിയുടെ ഭാര്യ വേര്‍പിരിഞ്ഞു താമസിക്കാന്‍ കാരണം...
Kerala, Malappuram

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ അതിതീവ്ര മഴ ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് ; മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ അതിതീവ്ര മഴയായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടുംാ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ്. എറണാകുളത്തും കാസര്‍കോടും, ആലപ്പുഴയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ വരെ തുടര്‍ച്ചയായി ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം. മലയോരമേഖലകളിലും തീരപ്രദേശങ്ങളും അതീവ ജാഗ്രത നിര്‍ദേശമുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും ജൂലൈ 4 & 5 തീയതികളില്‍ ചിലയിടങ്ങളില്‍ അതിതീവ്ര മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണ്‍സൂണ്‍ പാത്തിയുടെ പടി...
Information, Other

എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി : തൊടുപുഴ അല്‍ അസര്‍ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ത്ഥിയെ കോളേജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി എ ആര്‍ അരുണ്‍ രാജ് ആണ് മരിച്ചത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.
Accident

കുടുംബാംഗങ്ങള്‍ക്കൊപ്പം വെള്ളച്ചാട്ടം കാണാനെത്തിയ വിദ്യാര്‍ത്ഥിനി മരക്കൊമ്പ് ഒടിഞ്ഞ് വീണ് മരിച്ചു

ഇടുക്കി: കുടുംബാംഗങ്ങള്‍ക്കൊപ്പം സംസ്ഥാന അതിര്‍ത്തിയിലെ കുമളിക്ക് സമീപം തേനി ജില്ലയിലെ കമ്പത്തിന് സമീപമുള്ള ചുരുളി വെള്ളച്ചാട്ടം കാണാനെത്തിയ പെണ്‍കുട്ടി മരക്കൊമ്പ് ഒടിഞ്ഞ് തലയില്‍ വീണ് മരിച്ചു. ചെന്നൈ നീലാങ്കര സ്വദേശി നിക്‌സണ്‍- കൃഷ്ണമാല ദമ്പതികളുടെ മകള്‍ ബെമിനയാണ് (15) മരിച്ചത്. മൃതദേഹം പൊലീസ് നടപടി പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ചെന്നൈയിലെ സ്വകാര്യ സ്‌കൂളില്‍ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സ്‌കൂള്‍ അവധിയായതോടെ കുടുംബാംഗങ്ങള്‍ക്കൊപ്പം സ്ഥലങ്ങള്‍ കാണാനെത്തിയതായിരുന്നു ബെമിന. വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം വെള്ളച്ചാട്ടത്തില്‍ കുളികഴിഞ്ഞ് വാഹനത്തിനടുത്തേക്കു മടങ്ങുന്നതിനിടെയാണ് മരക്കൊമ്പ് ബെമിനയുടെ തലയിലേക്ക് ഒടിഞ്ഞുവീണത്. തലയ്ക്കു സാരമായി പരുക്കേറ്റ കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ...
Accident, Information

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞു; 15 പേര്‍ക്ക് പരിക്ക്

ഇടുക്കി: ഇടുക്കി കുട്ടിക്കാനത്ത് സമീപം ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് 15 പേര്‍ക്ക് പരിക്കേറ്റു. തിരുവണ്ണാമലയില്‍ നിന്ന് ശബരിമലക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനം റോഡരുകില്‍ തന്നെ മറിയുകയായിരുന്നു. ഡ്രൈവര്‍ ഉള്‍പ്പെടെ 24 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റ നാല് പേരെ പീരുമേട് താലൂക്കാശുപത്രിയിലേക്ക് മാറ്റി. മറ്റെല്ലാവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സകള്‍ നല്‍കി. ആരുടെയും നില ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. ...
Information

അരിക്കൊമ്പന്‍ വീണ്ടും വീട് ആക്രമിച്ചു; അമ്മയും മകളും ഓടി രക്ഷപ്പെട്ടു

ഇടുക്കി: സൂര്യനെല്ലിയില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. സൂര്യനെല്ലി ആദിവാസി കോളനിയില്‍ ഒരു വീട് തകര്‍ക്കുകയായിരുന്നു അരിക്കൊമ്പന്‍. പ്രദേശവാസിയായ ലീലയുടെ വീടിന്റെ അടുക്കളയും മുന്‍ വശവുമാണ് ഇടിച്ചു തകര്‍ത്തത്. ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന ലീലയും മകളും ഓടി രക്ഷപ്പെട്ടു. ഉടന്‍തന്നെ താമസിക്കാന്‍ പുതിയ സംവിധാനം ഒരുക്കിതരണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ആനയെ പിടികൂടാനുള്ള നീക്കങ്ങള്‍ക്ക് അസമില്‍ നിന്ന് ജിപിഎസ് കോളര്‍ കിട്ടാന്‍ വൈകുന്നത് തിരിച്ചടിയാവുകയാണ്. ഇതിനിടയിലാണ് വീണ്ടും ആക്രമണം ഉണ്ടായത്. അതിനിടെ അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ പാലക്കാട് മുതലമട പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആരംഭിച്ചു. സര്‍വകക്ഷി ജനകീയസമിതിയുടെ നേതൃത്വത്തിലാണ് പന്ത്രണ്ട് മണിക്കൂര്‍ നീളുന്ന ഹര്‍ത്താല്‍. ...
Information, Politics

ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്ക് ഹൈക്കോടതിയുടെ സ്റ്റേ

ഇടുക്കി : ദേവികുളം തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. 10 ദിവസം വരെ ഇടക്കാല സ്റ്റേയാണ് അനുവദിച്ചിരിക്കുന്നത്. സുപ്രീം കോടതിയെ സമീപിക്കുന്നതിനാണ് സമയം അനുവദിച്ചത്. ജസ്റ്റീസ് പി സോമരാജന്റെ ബെഞ്ചാണ് സ്റ്റേ ചെയ്തത്. കഴിഞ്ഞ ദിവസമാണ് എ രാജ എംഎല്‍എയുടെ വിജയം കോടതി റദ്ദാക്കിയത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ച എ രാജയ്ക്ക് ജനപ്രാതിനിധ്യ നിയമപ്രകാരം പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത മണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് വിലയിരുത്തിയാണ് നേരത്തെ കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. യുഡിഎഫ് സ്ഥാനാര്‍ഥി ഡി കുമാറിന്റെ ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് പി സോമരാജന്റെ ഉത്തരവ്. ഈ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ എ രാജ എംഎല്‍എ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരുന്നു. പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തില്‍ ...
Information

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു; അമ്മയും മൂത്ത മകനും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

ഇടുക്കി: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ 6 മണിയോടെ ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈല്‍ കൈതപ്പതാലിലാണ് സംഭവം. കൈതപ്പതാല്‍ സ്വദേശിനി ലിജ (38), ഏഴ് വയസുള്ള മകന്‍ ബെന്‍ എന്നിവരാണ് മരിച്ചത്. ആലക്കോട് സര്‍വീസ് സഹകരണ ബാങ്ക് മാനേജറാണ് ലിജ. കഴിഞ്ഞ ദിവസമാണ് ലിജയുടെ 28 ദിവസം മാത്രം പ്രായമുണ്ടായിരുന്ന ഇളയ കുട്ടി ലിജയുടെ കൈകളില്‍ കിടന്ന് പാല് കുടിക്കുന്നതിനിടെ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി മരിച്ചത്.കഴിഞ്ഞ ദിവസമാണ് നവജാത ശിശു ലിജയുടെ കൈകളില്‍ കിടന്ന് പാല് കുടിക്കുന്നതിനിടെ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി മരിച്ചത്. രണ്ടുവര്‍ഷം മുമ്പ് ലിജയുടെ മറ്റൊരു കുട്ടിയും അസുഖങ്ങളെ തുടര്‍ന്ന് മരിച്ചിരുന്നു. ഈ സംഭവത്തിന് ശേഷവും ഇവര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. ഈ കുട്ടിയുടെ വിയോഗമുണ്ടാക്കിയ വേദന മാറും മുമ്പാണ് ...
Accident

തിരൂർ കോളേജിലെ വിദ്യാർഥികളുടെ ബസ് ഇടുക്കിയിൽ മറിഞ്ഞ് അപകടം; ഒരു വിദ്യാർഥി മരിച്ചു

ഇടുക്കി : പുതുവര്‍ഷം ആഘോഷിക്കാൻ പോയ വിദ്യാർത്ഥി കളുടെ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. തിരൂർ നിന്നുള്ള വിദ്യാര്‍ത്ഥി സംഘം സഞ്ചരിച്ച വാഹനം തിങ്കള്‍കാടിന് സമീപം മറിഞ്ഞ് ഒരാൾ മരിച്ചു. ആതവനാട് ആതവനാട് ചേനാടന്‍ സൈനുദ്ദീന്‍-ഫാത്തിമ ദമ്പതികളുടെ മകന്‍ മിന്‍ഹാജ്(19)ആണ് മരിച്ചത്. 43 പേ‍ക്ക് പരുക്കേറ്റ്. പുലര്‍ച്ചെ ഒന്നരയോടെ മൈലാടും പാറ അടിമാലി പാതയിൽ തിങ്കൾക്കാടിന് സമീപത്തെ കൊടും വളവിലാണ് അപകടം നടന്നത്. തിരൂര്‍ റീജ്യണൽ ഐടിഐയിലെ വിദ്യാ‍ർത്ഥികളാണ് വാഹനത്തിലുണ്ടായിരുന്നത്. രണ്ടാം വർഷ വിദ്യാർത്ഥികളായ ഇവർ തിരൂരിലുള്ള ക്ലബ്ബിന്‍റെ പേരിലാണ് വിനോദ യാത്രക്കായി പുറപ്പെട്ടത്. കൊടൈക്കനാലും രാമക്കൽമേടും സന്ദശിച്ച് സ്വദേശത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ബസിലുണ്ടായിരുന്ന 43 പേ‍ര്‍ക്കും പരിക്കേറ്റു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് ഫയര്‍ ഫോഴ്സും വിവിധ സ്റ്റേഷനുകളില്‍ നിന്...
Accident

പയർമണി തൊണ്ടയിൽ കുടുങ്ങി രണ്ട് വയസ്സുകാരി മരിച്ചു

അടിമാലി : പയര്‍ മണി തൊണ്ടയില്‍ കുടുങ്ങി ബാലിക മരിച്ചു. തോക്കുപാറ പുത്തന്‍പുരക്കല്‍ രഞ്ജിത്ത്- ഗീതു ദമ്പതികളുടെ മകള്‍ റതികയാണ് (2) മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ടിന്നില്‍ മുളപ്പിക്കാന്‍ സൂക്ഷിച്ചിരുന്ന പയര്‍ മണികൾ വായിൽ ഇടുകയായിരുന്നു. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ച ഉടനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ...
Crime

ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്നതിനിടെ കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു

മാമ്പഴ മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. സിവിൽ പൊലീസ് ഓഫിസർ പി.വി.ഷിഹാബിനെയാണ് സസ്പെൻഡ്‌ ചെയ്തത്. ഷിഹാബ് പൊലീസ് സേനക്ക് കളങ്കം ചാർത്തി. പൊലീസുകാരന് ഒരിക്കലും യോജിക്കാത്ത അച്ചടക്ക ലംഘനവും സ്വഭാവ ദൂഷ്യവുമെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്നാണ് മാമ്പഴം മോഷ്ടിച്ചത്. ഇടുക്കി പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഷിഹാബിന് കോട്ടയം മെഡിക്കല്‍ കോളെജിലായിരുന്നു അന്നേ ദിവസം ഡ്യൂട്ടി. ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറില്‍ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് മടങ്ങും വഴി കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്തുള്ള പഴക്കടയില്‍ നിന്നുമാണ് മാമ്പഴം മോഷ്ടിച്ചത്. ഇവിടെ വഴിയരികിലായി കൊട്ടയില്‍ മൂടിയിട്ട നിലയിലായിരുന്നു മാമ്പഴം. ഷിഹാബ് വണ്ടി നിര്‍ത്തിയ ശേഷം മാമ്പഴം മോഷ്ടിച്ച് സ്‌കൂട്ടറിന്റെ സീറ്റിനടിയിലുള്ള സ്റ്റോറേജിലാക്കി കടന്നു കളയുകയായിരുന്നു. രാവിലെ കച്ചവടത്തിനെത്തിയപ്പോഴാണ് മാമ്പ...
Crime

വിവാഹത്തിന് ക്ഷണിച്ചില്ലെന്നു ആരോപിച്ചു വീട്ടിൽ കയറി അക്രമം; രണ്ട് പേർ അറസ്റ്റിൽ

ഇടുക്കി: വിവാഹത്തിന് ക്ഷണിച്ചില്ലെന്ന് ആരോപിച്ചു വീടുകയറി ആക്രമിച്ച രണ്ടു പേർ അറസ്റ്റിൽ. കൈലാസം മുളകുപാറയിൽ മുരുകേശൻ(32), വിഷ്ണു(28) എന്നിവരാണ് അറസ്റ്റിലായത്. കൈലാസം സ്വദേശി കല്ലാനിക്കൽ സേനന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സേനന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ സഹോദരങ്ങളായ മുരുകേശനും വിഷ്ണുവും വീടിന്റെ ജനാലയും കതകും അടിച്ചുതകർത്തു. സേനന്റെ ഭാര്യ ലീലയേയും മകൻ അഖിലിനേയും ആക്രമിച്ചു. കഴിഞ്ഞ മാസമായിരുന്നു സേനന്റെ മകളുടെ വിവാഹം. സേനൻ പക്ഷാഘാതം വന്നു കിടപ്പിലാണ്. സമീപവാസികളും സഹപാഠികളുമായിട്ടും യുവതിയുടെ വിവാഹത്തിന് ക്ഷണിച്ചില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം. മകൻ അഖിലിനെ ആക്രമിക്കാൻ ശ്രമിച്ചതോടെ ലീല തടഞ്ഞു. ഇതോടെ ലീലക്കും മർദ്ദനമേൽക്കുകയായിരുന്നു. പരുക്കേറ്റ ലീലയേയും മകനേയും നെടുങ്കണ്ടം ആശുപത്രിയിൽ പ്...
Crime

വേങ്ങര സ്വദേശിയായ വ്യാജ എസ്‌ഐ പിടിയിൽ

മലപ്പുറം: കുറ്റിപ്പുറത്ത് വാടക ക്വാർട്ടേഴ്സുകളിൽ പൊലീസ് പരിശോധന നടത്തുന്നതിനിടെ വ്യാജ എസ് ഐ പിടിയിലായി. നിരവധി കേസുകളിലെ പ്രതിയാണ് പിടിയിലായ വ്യാജ എസ് ഐ. വേങ്ങര വലിയോറ പറങ്ങോടത്ത് സൈതലവിയെയാണ് (44) കുറ്റിപ്പുറം പൊലീസ് അറസ്റ്റു ചെയ്തത്. ആതവനാട് സ്വദേശിയായ യുവതിയെ മൂന്ന് മാസം മുൻപ് ക്രൈംബ്രാഞ്ച് എസ് ഐ ആണെന്ന് പറഞ്ഞ് സൈതലവി വിവാഹം കഴിച്ചിരുന്നു. ഇവരുമൊത്ത് ഒരു മാസത്തിലധികമായി ചെമ്പിക്കലിൽ ഉള്ള ഒരു വാടക ക്വാർട്ടേഴ്സിലാണ് സൈതലവി താമസിച്ചിരുന്നത്. ഇതിനിടെയാണ് മയക്കുമരുന്ന് വിൽപ്പന സംഘങ്ങളേയും അനധികൃത താമസക്കാരേയും കണ്ടെത്തുന്നതിനായി കുറ്റിപ്പുറം പൊലീസിന്റെ പരിശോധന വാടക ക്വാർട്ടേഴ്സുകളിൽ നടക്കുന്നത്. സൈതലവിയുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ നിരവധി എടിഎം കാർഡുകളും സിം കാർഡുകളും കണ്ടെടുത്തു. കുറ്റിപ്പുറം പൊലീസ് നടത്തിയ തുടരന്വേഷണത്തിലാണ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ 2017 ൽ നടന്ന ഒരു ബ...
Other

കടുവക്കുഞ്ഞുങ്ങളെ വിൽക്കാനുണ്ടെന്ന് വാട്‌സ്ആപ്പിൽ പരസ്യം

പൂച്ചക്കുഞ്ഞിന് നിറമടിച്ച് കടുവയെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽക്കാൻ ശ്രമം; യുവാവ് പിടിയിൽ മൂന്നാര്‍ : ഇടുക്കിയില്‍ പൂച്ചക്കുഞ്ഞിന് നിറമടിച്ച് കടുവയെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. തിരുവണ്ണാമല ആരണി സ്വദേശി പാർഥിപൻ (24) ആണ് വനം വകുപ്പിന്റെ പിടിയിലായത്. കടുവക്കുഞ്ഞുങ്ങൾ വിൽപനയ്ക്കുണ്ടെന്ന് വാട്ട്സ്ആപ്പിലൂടെ പരസ്യം ചെയ്ത യുവാവിനെ ആണ് വനംവകുപ്പ് പൊക്കിയിത്. മറയൂരിനടുത്തുള്ള തമിഴ്നാട് അതിർത്തി ഗ്രാമത്തിലാണു സംഭവം. മൂന്ന് കടുവകുഞ്ഞുങ്ങളുടെ ചിത്രം സഹിതമാണ് യുവാവ് വാട്ട്സാപ്പിലൂടെ കടുവക്കുട്ടികളെ വില്‍ക്കാനുണ്ടെന്ന പരസ്യം പോസ്റ്റ് ചെയ്തത്. സ്റ്റീല്‍ പാത്രത്തില്‍ കടുവകുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്ന ചിത്രം വാട്ട്സ്ആപ്പ് സ്റ്റാറ്റസായും യുവാവ് ഇട്ടിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് യുവാവ് കടുവകളെ വില്‍ക്കാനുണ്ടെന്നുകാട്ടി ചിത്രം പോസ്റ്റ് ചെയ്തത്. മൂന്ന് മാസം പ്രായ...
Breaking news, Crime

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ലഹരിക്കേസിൽ കുടുക്കി; സിപിഎം പഞ്ചായത്തംഗം അറസ്റ്റിൽ

ഇടുക്കി∙ ഭര്‍ത്താവിനെ ഒഴിവാക്കുന്നതിനായി ലഹരിമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച ഗ്രാമപഞ്ചായത്ത് അംഗമായ ഭാര്യ അറസ്റ്റില്‍. വണ്ടന്‍മേട് പഞ്ചായത്ത് പതിനൊന്നാം വാർഡ് അംഗം പുറ്റടി അമ്പലമാട് സുനിൽ വർഗീസിന്റെ ഭാര്യ യുമായ സൗമ്യ എബ്രഹാം (33) ആണ് അറസ്റ്റിലായത്. കാമുകനായ വിനോദുമായി ചേര്‍ന്നാണ് ഭര്‍ത്താവ് സുനിലിന്റെ വാഹനത്തില്‍ ലഹരിവസ്തു ഒളിപ്പിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പുറ്റടിക്കു സമീപം പൊലീസ് നടത്തിയ പരിശോധനയിലാണ് സുനിലിന്റെ ഇരുചക്രവാഹനത്തില്‍നിന്നും എംഡിഎംഎ കണ്ടെടുത്തത്. അന്വേഷണത്തില്‍ സുനില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നതായോ, വില്‍പന നടത്തുന്നതായോ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് നടന്ന വിശദമായ അന്വേഷണത്തിലാണ് ഭര്‍ത്താവിനെ ഒഴിവാക്കുന്നതിനായി സൗമ്യയും കാമുകന്‍ വിനോദും ചേര്‍ന്ന് തയാറാക്കിയ പദ്ധതിയാണിതെന്ന് തെളിഞ്ഞത്.  ഒരു വര്‍ഷത്തിലധികമായി സൗമ്യയും വിനോദും അടുപ്പത്തിലായിരുന്നു. സുനിലിനെ കൊലപ്പെടുത്...
Crime

വിവാഹ വാഗ്ദാനം നൽകി ഇരുപതിലധികം പെൺകുട്ടികളെ പീഡിപ്പിച്ച 22 കാരൻ പിടിയിൽ

ഇടുക്കി: വിവാഹ വാഗ്ദാനം നല്‍കി ഇരുപതിലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ച 22 കാരനെ പോലീസ് അറസ്റ്റു ചെയ്തു. തൂക്കുപാലം ബ്ലോക്ക് നമ്പര്‍ 401, കല്ലുപറമ്പില്‍ ആരോമല്‍ (22) നെയാണ്  നെടുങ്കണ്ടം പോലീസ് അറസ്റ്റു ചെയ്തത്.സമൂഹമാധ്യമങ്ങള്‍ വഴിയും നേരിട്ടും പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും ഓണ്‍ലൈന്‍ ചാറ്റിലൂടെ വിവാഹ വാഗ്ദാനം നല്‍കി കുട്ടികളെ ഉപദ്രവിക്കുകയായിരുന്നു. രാത്രികാലങ്ങളില്‍ വിഡിയോകോള്‍ ചെയ്ത് സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയശേഷം ചിത്രം കാട്ടി  പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു.പീഡനത്തിനിരയായ പെണ്‍കുട്ടികളിലൊരാള്‍ നല്‍കിയ പരാതിയില്‍ ഇടുക്കി ജില്ലാ പോലീസ് ചീഫ്  ആര്‍. കറുപ്പസ്വാമിയുടെ നിര്‍ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്‍, നെടുങ്കണ്ടം സിഐ ബി.എസ്. ബിനു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ  അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയുടെ ഫോണി...
error: Content is protected !!