Monday, August 18

Tag: Irumbuchola

വെള്ളം കൊരുന്നതിനിടയിൽ സ്വർണാഭരണം കിണറ്റിൽ വീണു, കെ ഇ ടി പ്രവർത്തകർ എടുത്തു നൽകി
Other

വെള്ളം കൊരുന്നതിനിടയിൽ സ്വർണാഭരണം കിണറ്റിൽ വീണു, കെ ഇ ടി പ്രവർത്തകർ എടുത്തു നൽകി

എആർ നഗർ : വെള്ളം കോരുന്നതിനിടയിൽ പഞ്ചായത്ത് കിണറ്റിൽ വീണ സ്വർണാഭരണം കേരള എമർജൻസി ടീം (കെ ഇ ടി) പ്രവർത്തകർ കിണറ്റിലിറങ്ങി എടുത്തു നൽകി. കൊളപ്പുറം ഇരുമ്പു ചോല പൊതു കിണറ്റിൽ ആണ് സംഭവം. സമീപത്തെ യുവതി വെള്ളം കോരുന്നതിനിടയിൽ കൈ ചെയിൻ കിണറ്റിലേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞ് കെ ഇ ടി പ്രവർത്തകർ കിണറ്റിലിറങ്ങി സ്വർണാഭരണം എടുത്തു നൽകി. KET പ്രവർത്തകരായ അർഷാദ് ആഷിക്ക് കാച്ചടി എന്നവർ കിണറ്റിൽ ഇറങ്ങി. സിവിൽ ഡിഫൻസ് അംഗവും KET രക്ഷാധികാരിയുമായ അഷ്റഫ് കൊളപ്പുറം, KET മെമ്പർമാരായ ഷെഫീഖ് ചോലക്കുണ്ടന്‍, ശറഫു കൊടിമരം, ഇസ്മായിൽ, ഫൈസൽ താണിക്കൽ എന്നിവർ നേതൃത്വം നൽകി....
Obituary

ചരമം: ഇരുമ്പുചോല കണ്ണൻ തൊടുവിൽ അഷ്റഫ്

എ ആർ നഗർ : ഇരുമ്പുചോല പരേതനായ കണ്ണൻ തൊടുവിൽ ചെറിയ മുഹമ്മദ് മകൻ അഷ്റഫ്(59).ഭാര്യ:ജമീല വലിയോറ.മകൻ :ഇർഷാദ്. മരുമകൾ ജസ്‌ന ജാസ്മിൻ. സഹോദരങ്ങൾ: മൈമൂന, സുലൈഖ, ഫാത്തിമ, റുഖിയ, ആയിഷ, റസിയ,ഉസ്മാൻ, ശിഹാബ്.
Kerala, Local news, Malappuram

ഇരുമ്പുചോല അങ്കണവാടിക്ക് ഭൂമി വാങ്ങാന്‍ അധ്യാപകരുടെയും കൈത്താങ്ങ്

എ ആര്‍ നഗര്‍: പതിനഞ്ചാം വാര്‍ഡ് ഇരുമ്പുചോല അരിത്തല അംഗനവാടിക്ക് കെട്ടിട നിര്‍മ്മിക്കുന്നതിന് വേണ്ടി ഭൂമി കണ്ടെത്താന്‍ അധ്യാപകരുടെയും കൈത്താങ്ങ്. ഭൂമി വാങ്ങുന്നതിനായി ജനകീയമായി ഫണ്ട് സ്വരൂപിക്കുന്നതിലേക്ക് ഇരുമ്പുചോല എ യു പി സ്‌കൂള്‍ അധ്യാപകര്‍ ശേഖരിച്ച തുക ഫണ്ട് ശേഖരണ ഭാരവാഹികള്‍ക്ക് കൈമാറി. ഫണ്ട് ശേഖരണ ഭാരവാഹികളായ വാര്‍ഡ് മെമ്പര്‍ ഒ സി മൈമൂനത്ത്, ഫൈസല്‍ കാവുങ്ങല്‍ എന്നിവര്‍ക്ക് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷാഹുല്‍ ഹമീദ് തറയില്‍ ,സീനിയര്‍ അസിസ്റ്റന്റ് ജി സുഹറാബി ടീച്ചര്‍ എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്. സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് ചെമ്പകത്ത് അബ്ദുല്‍ റഷീദ് വൈസ് പ്രസിഡണ്ട് ഇസ്മായില്‍ തെങ്ങിലാന്‍ അധ്യാപകരായ ടി പി അബ്ദുല്‍ ഹഖ് പി അബ്ദുല്‍ ലത്തീഫ് കെ എം എ ഹമീദ് നൂര്‍ജഹാന്‍ കുറ്റിത്തൊടി നുസൈബ കാപ്പന്‍ സി നജീബ് മുനീര്‍ വിലാശേരി പിടി അനസ്, സി അര്‍ഷദ് പിടിഎ കമ്മറ്റി അംഗങ്ങളായ ഇ കെ ഷറഫുദ്ദീന്‍ ട...
Other

ബ്രോസ്റ്റിലെ ഭക്ഷ്യവിഷബാധ; ഒരു കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി, ഗർഭിണിയും ചികിത്സയിൽ, കട അടപ്പിച്ചു

തിരൂരങ്ങാടി : എആർ നഗർ ഇരുമ്പുചോലയിലെ കടയിൽനിന്ന് ബ്രോസ്റ്റഡ് ചിക്കൻ കഴിച്ചവർക്ക് അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ജില്ല ആരോഗ്യവകുപ്പ് സന്ദർശിച്ചു. ഡി എം ഒ ഓഫീസിലെ സർവൈലൻസ് ഓഫീസറുടെ നേതൃത്വത്തിൽ ആണ് സന്ദർശിച്ചത്. അതിനിടെ ഇവിടെ നിന്ന് ഭക്ഷണം കഴിച്ച കൂടുതൽ പേർ ചികിത്സ തേടി. താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റായിരുന്ന യാറത്തും പടി സ്വദേശി പാലമടത്തിൽ കോഴിശ്ശേരി മുനീർ - മശ്ഹൂദ എന്നിവരുടെ മകൾ ഫാത്തിമ മിൻഹയെ (10) വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു. കുട്ടിയുടെ മാതാപിതാക്കളും സഹോദരനും താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ബന്ധുക്കളായ 8 പേരും ചികിത്സയിലുണ്ട്. കൂടാതെ പന്താരങ്ങാടി സ്വദേശിനിയായ ഗർഭിണിയെ പരപ്പനങ്ങാടിയിലെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. പന്തരങ്ങാടി സ്വദേശി മൂലത്തിൽ ഇജാസ് റഹ്മാന്റെ ഭാര്യ ശഹല റഹീനെ (23) യാണ് അഡ്മിറ്റ് ചെയ്തത്. ഇജാസ് റഹ്മാൻ, സഹോദരൻ ഹിഷാം, സഹോദരന്റെ...
Health,

എആർ നഗറിൽ ബ്രോസ്റ്റ് കഴിച്ചവർക്ക് അസ്വസ്ഥത, ചികിത്സ തേടി

തിരൂരങ്ങാടി : ബ്രോസ്റ്റഡ് ചിക്കൻ കഴിച്ച 25 പേർക്ക് അസ്വസ്ഥത. എ ആർ നഗർ ഇരുമ്പു ചോലയിലെ കടയിൽ നിന്ന് ബ്രോസ്റ്റ് കഴിച്ചവർക്കാണ് അസ്വസ്ഥത ഉണ്ടായത്. അരീത്തോട് സ്വദേശികളായ 9 പേർ ഇന്നലെ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ഞായറാഴ്ച ഭക്ഷണം കഴിച്ചവർക്കാണ് അസ്വസ്ഥത ഉണ്ടായത്. രാത്രി 11.30 നാണ് ഇവർ ഭക്ഷണം കഴിച്ചത്. പിറ്റേ ദിവസം ക്ഷീണവും പിന്നീട് ഛർദിയും വയറിളക്കവും ഉണ്ടായതായി ചികിത്സയിലുള്ളവർ പറഞ്ഞു. ഇതോടെ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. എ ആർ നഗർ പുതിയങ്ങാടി സ്വദേശികളായ 3 കുടുംബങ്ങളിൽ പെട്ട 15 പേർക്കും ഇത്തരത്തിൽ അസ്വസ്ഥത ഉണ്ടായി ചികിത്സ തേടിയതായി ഇവർ പറഞ്ഞു. അതേസമയം, സംഭവം പഞ്ചായത്ത് ആരോഗ്യവകുപ്പ് ഗൗരവത്തിൽ എടുത്തില്ലെന്ന് ആക്ഷേപമുണ്ട്. കടയിൽ പരിശോധന നടത്തിയിരുന്നു. ഒന്നോ രണ്ടോ പേർക്ക് അസ്വസ്ഥത ഉണ്ടായെന്നും എന്നാൽ ഇവിടെ നിന്ന് ഭക്ഷണം കഴിച്ചിട്ടാണെന്ന് പറയാനാകില്ലെന്നും എന്ന നില...
Gulf, Obituary

എ ആർ നഗർ സ്വദേശി ജിസാനിൽ നിര്യാതനായി

എആർ നഗർ ഇരുമ്പുചോല സ്വദേശി പരേതരായ ചോലക്കൻ ബീരാൻ- പാത്തുമ്മ കുട്ടി എന്നിവരുടെ മകൻ നാസർ (50) ജിസാനിൽ ഹൃദയാഘാതം മൂലം മരിച്ചു. ഭാര്യ, ഹാജറ. മക്കൾ, ലബീബ, ലുബ്ന, ലാസിം (ഹിദായതുൽ ഇസ്ലാം ദഅവ കോളേജ് കോവളം), ലുതയ്ഫ്, ലമീഹ്. മരുമകൻ, സിയാദ് വെന്നിയുർ.
error: Content is protected !!