Tag: K Sudhakaran

യുഡിഎഫിന് എസ്ഡിപിഐ പിന്തുണ ; ആര് വോട്ട് ചെയ്താല്‍ വാങ്ങുമെന്ന് കെ സുധാകരന്‍
Kerala

യുഡിഎഫിന് എസ്ഡിപിഐ പിന്തുണ ; ആര് വോട്ട് ചെയ്താല്‍ വാങ്ങുമെന്ന് കെ സുധാകരന്‍

കണ്ണൂര്‍ : യുഡിഎഫിന് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതില്‍ പ്രതികരണവുമായി കെ പി സി സി അധ്യക്ഷനും കണ്ണൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുമായ കെ സുധാകരന്‍. ഇലക്ഷന് എസ് ഡി പി ഐ എന്നല്ല ആര് വോട്ട് ചെയ്താലും അത് സിപിഎം വോട്ട് ചെയ്താലും വാങ്ങുമെന്ന് കെ സുധാകരന്‍ വ്യക്തമാക്കി. എസ് ഡി പി ഐയുടെ പിന്തുണ കോണ്‍ഗ്രസും യു ഡി എഫും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്തുണ വേണ്ടെന്ന് ഒരു സ്ഥാനാര്‍ത്ഥിയും പറയില്ല. വോട്ട് വാങ്ങുന്നത് സ്ഥാനാര്‍ത്ഥിയുടെ മിടുക്കാണെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. ...
Kerala, Malappuram, Other

കെപിസിസി മാര്‍ച്ചിന് നേരെ ഉണ്ടായ പൊലീസ് അതിക്രമം കാടത്തവും ജനാധിപത്യ വിരുദ്ധവും ; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്ക് കെ.പി.സി.സി നടത്തിയ മാര്‍ച്ചില്‍ പോലീസ് നടത്തിയ അതിക്രമം തനി കാടത്തവും, ക്രൂരവും,ജനാധിപത്യ വിരുദ്ധവുമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. കെ.പി.സി.സി അദ്ധ്യക്ഷന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളിരിക്കുന്ന വേദിയില്‍ പ്രതിപക്ഷ നേതാവ് സംസാരിച്ചു കൊണ്ടിരിക്കെ ടിയര്‍ ഗ്യാസും, ജലപീരങ്കിയും പ്രയോഗിച്ച പോലീസിന്റെ നടപടിയെ ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. പോലീസിനെ ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുക തന്നെ ചെയ്യുമെന്നും നിരുത്തരവാദപരമായി പെരുമാറിയ പോലീസുകാര്‍ക്കെതിരെ ശക്തമായി നടപടി വേണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കെപിസിസി അധ്യക്ഷന്‍ അടക്കമുള്ള നേതാക്കള്‍ വേദിയിലിരിക്കെ, പ്രതിപക്ഷ നേതാവ് വിഡി സതാശന്‍ വേദിയില്‍ സംസാരിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു ടിയര്‍ ...
Breaking news

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു. സംസ്ഥാനത്ത് ഇന്ന് പൊതു അവധി

ജനകീയ നായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു. ഇന്ന് പുലർച്ചെ 4.25ന് ബംഗളൂരുവിൽ വച്ചായിരുന്നു അന്ത്യം. ക്യാൻസർ ബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു. സംസ്‌കാരം പുതുപ്പള്ളിയില്‍. സംസ്ഥാനത്ത് ഇന്ന് അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസം ദുഃഖാചരണം. 1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ. ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടിയുടെ ജനനം. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിൽ പഠനം നടത്തി ബി.എ ബിരുദം നേടി. എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും സമ്പാദിച്ചു. കെ.എസ്.യുവിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്‌കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡൻറ് മുതൽ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം വരെ എത്തി നിൽക്കുന്നതാണ് ഉമ്മൻ ...
Information

എസ്എഫ്ഐ നേതാവ് പരീക്ഷ എഴുതാതെ ജയിച്ച സംഭവം: സമഗ്രമായ അന്വേഷണം വേണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മഹാരാജസ് കോളേജിലെ പിജി വിദ്യാർത്ഥിയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ പിഎം ആർഷോ എഴുതാത്ത പരീക്ഷ പാസായെന്ന മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയത് ആരാണെന്ന് കണ്ടുപിടിക്കാൻ സമഗ്രമായ അന്വേഷണം വേണമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രതിഷേധം ഉയർന്നതോടെ മാർക്ക് ലിസ്റ്റ് തിരുത്തിയെങ്കിലും എസ്എഫ്ഐ നേതാവിന് കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നും വഴിവിട്ട സഹായം ലഭിച്ചുവെന്ന് വ്യക്തമാണ്. കേരളത്തിൽ എസ്എഫ്ഐക്കാർക്ക് എന്തും നടക്കുമെന്ന സാഹചര്യമാണുള്ളത്. കാട്ടാക്കട കോളേജിൽ വ്യാജരേഖ ചമച്ച് ആൾമാറാട്ടം നടത്തിയാണ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്കാരനെ ജയിപ്പിച്ചത്. പിഎസ്സി പരീക്ഷയിൽ പോലും എസ്എഫ്ഐക്കാർക്ക് വേണ്ടി ക്രമക്കേട് നടത്തിയ സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസമേഖലയെ സ്വജനപക്ഷപാതത്തിലൂടെ പൂർണമായും തകർക്കുകയാണ് ഇടതു സർക്കാർ ചെയ്യുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ...
Opinion

വന്ദേഭാരതിന് നേരെയുള്ള ആക്രമണം: പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത് ഗുരുതര വീഴ്ച: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന് നേരെ മലപ്പുറത്ത് ആക്രമണം നടത്തിയ പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത് ഗുരുതരമായ വീഴ്ചയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പൊതുമുതല്‍ നശിപ്പിച്ചതിന് പ്രതിക്കെതിരെ പിഡിപിപി ആക്ട് ചുമത്തണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. പൊലീസ് പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് വ്യക്തമാണ്. എലത്തൂര്‍ ട്രെയിന്‍ ആക്രമണത്തിന് ശേഷമുള്ള ട്രെയിന്‍ ആക്രമണത്തെ ഗൗരവമായി കാണാത്ത പൊലീസിന്റെ സമീപനം ശരിയല്ല. പൊലീസിന് രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായിട്ടുണ്ട്. പ്രതിക്ക് ഏതെങ്കിലും വിധ്വംസക സംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണം. കളിക്കുമ്പോള്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്ന പ്രതിയുടെ വാദം വിശ്വസിക്കാന്‍ മാത്രം മണ്ടന്‍മാരാണോ കേരള പൊലീസെന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു. ...
Information

എഐ ക്യാമറ തട്ടിപ്പ്: പ്രതി മുഖ്യമന്ത്രിയുടെ അടുത്ത ബന്ധു: കെ.സുരേന്ദ്രന്‍

എഐ ക്യാമറ തട്ടിപ്പിലെ കോഴിക്കോട്ടെ കടലാസ് കമ്പനിയുടെ ഡയറക്ടര്‍ മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇപ്പോള്‍ ആ കടലാസ് കമ്പനിയുടെ വെബ്‌സൈറ്റ് നിശ്ചലമായിരിക്കുകയാണ്. ഈ അഴിമതി പിണറായി വിജയന്‍ ലിമിറ്റഡ് കമ്പനിയാണ് നടത്തിയിരിക്കുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രിയും പരിവാരങ്ങളുമാണ് എഐ ക്യാമറ അഴിമതിയുടെ ഗുണഭോക്താക്കള്‍. സര്‍ക്കാര്‍ 235 കോടിക്ക് കെല്‍ട്രോണിന് കരാര്‍ കൊടുക്കുന്നു. കെല്‍ട്രോണ്‍ അത് യുഎല്‍സിസി- എസ്ആര്‍ഐടി കമ്പനിക്ക് 175 കോടിക്ക് മറിച്ച് കൊടുക്കുന്നു. കെല്‍ട്രോണിന്റെ പോക്കറ്റില്‍ ഒന്നുമറിയാതെ 60 കോടി വീഴുന്നു. എസ്ആര്‍ഐടി ആ കരാര്‍ കോഴിക്കോടുള്ള ഓഫീസ് പോലുമില്ലാത്ത രണ്ട് കടലാസ് കമ്പനിക്ക് 75 കോടിക്ക് മറിച്ച് കൊടുക്കുന്നു. ഊരാളുങ്കല്‍ എന്നു പറഞ്ഞാല്‍ പിണറായി വിജയന്‍ തന്നെയാണ്. സംസ്ഥാനത്തെ മന്ത്രിമാരുടേയും സിപിഎം നേതാക്...
Politics

മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് പ്രസിഡന്റ്

ന്യൂദൽഹി- കോൺഗ്രസിന്റെ പുതിയ പ്രസിഡന്റായി മല്ലികാർജുൻ ഖാർഗെ തെരഞ്ഞെടുക്കപ്പെട്ടു. എണ്ണായിരത്തോളം വോട്ടുകൾ നേടിയാണ് മല്ലികാർജുൻ ഖാർഗെ വിജയിച്ചത്. ആയിരത്തിലേറെ വോട്ടുകൾ ശശി തരൂരിന് ലഭിച്ചു. ശക്തമായ പോരാട്ടത്തിനൊടുവിലാണ് ഖാർഗെ വിജയിച്ചത്.  ലോക്‌സഭയിലേയും രാജ്യസഭയിലേയും പ്രതിപക്ഷ നേതാവായിരുന്നു ഖാർഗെ. കർണ്ണാടകയിൽ നിന്നുള്ള മുതിർന്ന നേതാവാണ്. 1942 ജൂലൈ 21-നാണ് ജനിച്ചത്. ഏഴ് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, പത്ത് തവണ നിയമസഭാംഗം, രണ്ട് തവണ ലോക്‌സഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ഖാർഗെ നിലവിൽ 2020 മുതൽ കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമാണ്.  കർണ്ണാടകയിലെ ബിടാർ ജില്ലയിലെ ഭൽക്കി താലൂക്കിലെ വാർവെട്ടി എന്ന ഗ്രാമത്തിലെ ഒരു ദളിത് കുടുംബത്തിൽ മാപ്പന ഖാർഗയുടേയും സബാവയുടേയും മകനായി 1942 ജൂലൈ 21നാണ് ജനിച്ചത്. ഗുൽബെർഗിലുള്ള ന്യൂട്ടൺ വിദ്യാലയത്തിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം ഗുൽബെർഗി...
Crime

എകെജി സെന്റര്‍ ആക്രമണം: യൂത്ത് കോണ്‍ഗ്രസ് നേതാവ്‌ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒരാള്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. മണ്‍വിള സ്വദേശി ജിതിനാണ് കസ്റ്റഡിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്‍.ദിവസങ്ങളായി ക്രൈംബ്രാഞ്ച് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. കോളേജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ജിതിനെക്കുറിച്ച് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചത്. ജിതിനാണ് എകെജി സെന്ററിന് നേര്‍ക്ക് സ്‌ഫോടക വസ്തു എറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. ഇയാള്‍ യൂത്ത് കോണ്‍ഗ്രസിന്റെ മറ്റ് നേതാക്കളുമായി ഇതുസംബന്ധിച്ച് ഗൂഢാലോചന നടത്തിയോ എന്നുള്‍പ്പെടെ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. കവിടിയാര്‍ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ചാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. ...
Politics

മുഖ്യമന്ത്രിക്കെതിരെ പരാമർശം: കെ. സുധാകരനെതിരെ പോലീസ് കേസെടുത്തു

മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തിയ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ കേസെടുത്ത് പൊലീസ്. ഐപിസി 153-ാം വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് കേസ്. ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയിലാണ് നടപടി. വിവാദ പരാമർശം പിൻവലിച്ച കെ സുധാകരന്റെ രാഷ്ട്രീയ മര്യാദ തിരിച്ചും കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞിരുന്നു. എന്നാൽ ഇതിന് സിപിഐഎം തയാറല്ല എന്നതിന്റെ സൂചനയാണ് നിലവിലെ കേസ് നടപടി. ‘ചങ്ങലപൊട്ടിയ നായ’ എന്നായിരുന്നു മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്റെ പരാമർശം. ഇതിന് പിന്നാലെ മന്ത്രി വീണാ ജോർജ്, പി രാജീവ് എന്നിവർ രൂക്ഷമായി പ്രതികരിച്ചിരുന്നു. സംഭവം വിവാദമായതോടെ കെ സുധാകരൻ പരാമർശം പിൻവലിക്കുകയും ചെയ്തു. ‘മുഖ്യമന്ത്രി പിണറായി വിജയൻ എന്തെല്ലാം പദങ്ങളാണ് മലയാളത്തിന് നൽകിയിട്ടുള്ളത്? കുലംകുത്തി, നികൃഷ്ടജീവി, മുതലായ പ്രയോഗങ്ങളെല്ലാം മലയാളത്തിന് മുഖ്യമന്ത്രി നൽകിയ സംഭാവനയാണ്. ഇങ്ങനെയുള്ള മുഖ...
Politics

തൃക്കാക്കരയിൽ ഉമ തോമസ് യു ഡി എഫ് സ്ഥാനാർഥി

തൃക്കാക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ഉമാ തോമസ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും. കെപിസിസി നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിച്ചു. ഉമാ തോമസിന്റെ പേര് മാത്രമാണ് കെപിസിസി പരിഗണിച്ചതും നിര്‍ദേശിച്ചതും. മുൻ കെ.എസ്.യു നേതാവ് കൂടിയായ ഉമ മത്സരരം​ഗത്തിറങ്ങുന്നതോടെ തൃക്കാക്കരയിലെ കോൺ​ഗ്രസ് സംഘടനാ സംവിധാനം പൂ‍ർണമായും പ്രവർത്തസജ്ജമാകുമെന്ന പ്രതീക്ഷയിലാണ് കെപിസിസി നേതൃത്വം. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യുഡിഎഫ് കൺവീന‍ർ എം.എം.ഹസ്സൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവ‍ർ പങ്കെടുത്ത യോ​ഗത്തിൽ ഉമ തോമസിൻ്റെ പേര് മാത്രമാണ് പരി​ഗണിക്കപ്പെട്ടത് എന്നാണ് വിവരം. സ്ഥാനാർത്ഥി നിർണയം അതിവേഗം പൂർത്തിയാക്കുമെന്നും പെട്ടെന്ന് തന്നെ പ്രഖ്യാപനവുമുണ്ടാവുമെന്നും നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിരുന്നു. യോ​ഗത്തിന് മുൻപേ തന്നെ സംസ്ഥാനത്തെ വിവിധ നേതാക്കളുമായി വിഡി സതീശൻ ആശയവ...
error: Content is protected !!