Tag: kalikavu

പാര്‍ലെ ബിസ്‌കറ്റില്‍ എണ്ണവും തൂക്കവും കുറവ് : നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍
Malappuram

പാര്‍ലെ ബിസ്‌കറ്റില്‍ എണ്ണവും തൂക്കവും കുറവ് : നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം : പാര്‍ലെ ബിസ്‌ക്കറ്റില്‍ എണ്ണവും തൂക്കവും കുറവാണെന്ന് കാണിച്ച് പരാതി നല്‍കിയ കാളികാവ് സ്വദേശിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. 604 ഗ്രാം തൂക്കം രേഖപ്പെടുത്തിയ പാര്‍ലെ ബിസ്‌ക്കറ്റ് പാക്കറ്റില്‍ 420 ഗ്രാം തൂക്കമേയുള്ളൂവെന്നും ആറു ചെറിയ പാക്കറ്റുകള്‍ക്ക് പകരം നാല് എണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന പരാതിയുമായി ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ച കാളികാവ് അരിമണല്‍ സ്വദേശി മെര്‍ലിന്‍ ജോസിന് 15000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ പാര്‍ലെ, അങ്കിത് ബിസ്‌കറ്റ് കമ്പനികള്‍ക്ക് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ നിര്‍ദേശം നല്‍കി. 160 രൂപ വിലയിട്ടിട്ടുള്ള ബിസ്‌കറ്റ് 80 രൂപക്കാണ് പരാതിക്കാരി വാങ്ങിയത്. പാക്കറ്റില്‍ രേഖപ്പെടുത്തിയ എണ്ണത്തിലും തൂക്കത്തിലും കുറവ് കണ്ടതിനെ തുടര്‍ന്നാണ് കമ്മീഷനെ സമീപിച്ചത്. മനുഷ്യസ്പര്‍ശമില്ലാതെ പൂര്‍ണ്ണമായും യന്ത്രങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മാണവും പാക്ക...
Malappuram

മലപ്പുറത്ത് നിന്ന് കാണാതായ 14 കാരിയെ കണ്ടെത്തി ; പെണ്‍കുട്ടി വിവാഹിത, പിതാവിനെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തു

മലപ്പുറം : കാളികാവ് പള്ളിശ്ശേരിയില്‍നിന്നു കാണാതായ ഇതര സംസ്ഥാനക്കാരിയായ 14 കാരിയെ ഹൈദരാബാദില്‍ നിന്നു കണ്ടെത്തി കാളികാവ് പൊലീസ്. പെണ്‍കുട്ടി വിവാഹിതയാണെന്ന് പൊലീസ് പറഞ്ഞു. അസം സ്വദേശിയായ പിതാവ് കുട്ടിയെ അസം സ്വദേശിയായ യുവാവിനാണ് വിവാഹം ചെയ്തു നല്‍കിയിയിരുന്നത്. ശൈശവ വിവാഹ നിരോധനനിയമ പ്രകാരം പെണ്‍കുട്ടിയുടെ പിതാവിനെയും ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയില്‍ പോക്‌സോ കേസില്‍ വിവാഹം കഴിച്ചയാളെയും കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 28ന് വൈകിട്ടാണ് പള്ളിശ്ശേരിയില്‍ വാടക ക്വാട്ടേഴ്‌സില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന പെണ്‍കുട്ടി ഇറങ്ങിപ്പോയത്. തുടര്‍ന്ന് മാതാപിതാക്കള്‍ കാളികാവ് പൊലീസില്‍ പരാതി നല്‍കി. കാളികാവില്‍നിന്ന് മഞ്ചേരി, പെരിന്തല്‍മണ്ണ വഴി കോയമ്പത്തൂര്‍ വരെ ബസിലും തുടര്‍ന്ന് ട്രെയിനിലും യാത്ര ചെയ്താണ് കുട്ടി ഹൈദരാബാദില്‍ എത്തിയത്. ഹൈദരാബാദില്‍ അസം സ്വദേശികളായ ഒരു കുടുംബത്തോടൊപ്പമ...
Malappuram

മൊബൈല്‍ ഫോണ്‍ നല്‍കിയില്ല ; 15 കാരി തൂങ്ങിമരിച്ചു

മലപ്പുറം : മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനെ തുടര്‍ന്ന് 15 കാരി തൂങ്ങിമരിച്ചു. കാളികാവ് കല്ലംകുന്നിലാണ് സംഭവം. കല്ലംകുന്ന് സ്വദേശി ചങ്ങണകുന്നന്‍ അബ്ദുള്‍ ഗഫൂറിന്റെ മകള്‍ നഗ്മ ഗഫൂര്‍ ആണ് മരിച്ചത്. ഞായറാഴ്ച ഉമ്മക്ക് 1.30 ഓടെയാണ് കുട്ടിയെ തുങ്ങിമരിച്ച നിലയില്‍ കണ്ടത്. മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന്റെ വിഷമത്തില്‍ വീട്ടിനുള്ളിലെ മുറിയില്‍ ജനലില്‍ ഷാളില്‍ തൂങ്ങിയ നിലയിലാണ് പെണ്‍കുട്ടിയെ കണ്ടത്. ഉടനെ വണ്ടൂരിലെ നിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. അടക്കാകുണ്ട് ഹൈസ്‌കൂളിലെ ഒൻപതാം തരം വിദ്യാർത്ഥിയാണ്. ഖബറടക്കം നിയമ നടപടികൾക്ക് ശേഷം തിങ്കളാഴ്ച നടക്കും.(തിങ്കളാഴ്‌ച അടക്കാകുണ്ട് സ്കൂളിന് അധികൃതർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്)....
Local news, Malappuram

രണ്ടര വയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മര്‍ദ്ദനം ; അമ്മയുടെ പരാതിയില്‍ പിതാവിനെതിരെ കേസെടുത്തു

മലപ്പുറം: കാളികാവില്‍ രണ്ടര വയസുകാരി ക്രൂരമര്‍ദ്ദനത്തിന് ഇരയായെന്ന് പരാതി. അമ്മയുടെ പരാതിയില്‍ പിതാവ് ജുനൈദിനെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകളുണ്ട്. കുട്ടിയുടെ തലയിലും മുഖത്തും പരുക്കുകളുണ്ട്. കുഞ്ഞ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ മാസം 21 നാണ് സംഭവം. കുട്ടിയുടെ പിതാവ് ചാഴിയോട്ട് ജുനൈദാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് അമ്മ പൊലീസില്‍ പരാതി നല്‍കി. ജുനൈദ് കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു. തിരികെ വന്ന കുട്ടിക്ക് ക്ഷീണം അനുഭവപ്പെട്ടെന്നും കുട്ടിയെ ജുനൈദ് മര്‍ദ്ദിച്ചതിനാലാണ് ഇതെന്നും ആരോപിച്ചായിരുന്നു പരാതി. സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് ജുനൈദിനെതിരെ കേസെടുത്തു. ജുനൈദിനെ ചോദ്യം ചെയ്തു വരികയാണ്. പിതാവിന്റെ പശ്ചാത്തലം അടക്കം സംശയുമുണ്ടെന്നും ജോലി സംബന്ധമായ കാര്യങ്ങളടക്കം അന്വേഷിച്ചു വരികയാണെന...
Crime, Malappuram, Other

കാളികാവില്‍ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവം ; ഒരാഴ്ചയോളം നീണ്ട ക്രൂര മര്‍ദനം, ശരീരത്തില്‍ നിരവധി മുറിവുകള്‍, വാരിയെല്ലുകള്‍ ഒടിച്ചു, സിഗരറ്റ് കൊണ്ട് കുത്തി ; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വന്നത് ഞെട്ടിക്കുന്ന ക്രൂരത ; പിതാവിനെതിരെ കൊലകുറ്റം ചുമത്തി

നിലമ്പൂര്‍ ; കാളികാവ് ഉദിരംപൊയിലിലെ രണ്ടര വയസുകാരി ഫാത്തിമ നസ്‌റിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് മുഹമ്മദ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്. ഫാത്തിമ നസ്‌റിന്‍ ക്രൂരമായ മര്‍ദനത്തിന് ഇരയായിരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന്റെ ശരീരത്തില്‍ പഴയതും പുതിയതുമായി നിരവധി മുറിവുകള്‍ ഉണ്ടായിരുന്നെന്നും സിഗരറ്റുകുറ്റി കൊണ്ട് കുത്തിയ മുറിവുകളും കുട്ടിയുടെ ശരീരത്ത് ഉണ്ടായിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞ് മരിച്ചതിന് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. മര്‍ദ്ദനത്തില്‍ ബോധം പോയ കുഞ്ഞിനെ എറിഞ്ഞും പരിക്കേല്പിച്ചു. മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വാരിയെല്ലുകളും പൊട്ടിയിരുന്നു. തലയില്‍ രക്തം കെട്ടി കിടക്കുന്നുണ്ട്. മര്‍ദ്ദനമേറ്റപ്പോള്‍ കുഞ്ഞിന്റെ തലയിലുണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്നും ശരീരത്തില്‍ അറുപതോളം ക്ഷതങ്ങളുള്ളതായും പോസ്റ്...
Crime, Malappuram, Other

കാളികാവിലെ രണ്ടര വയസുകാരിയുടെ മരണം ; ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചു, കൊലപാതകമെന്ന് സംശയം ; പിതാവ് കസ്റ്റഡിയില്‍

നിലമ്പൂര്‍ : കാളികാവ് ഉദരംപൊയിലില്‍ രണ്ടര വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛന്‍ മുഹമ്മദ് ഫായിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാളികാവ് ഉദരംപൊയിലില്‍ ഫാത്തിമ നസ്‌റിന്‍ എന്ന കുഞ്ഞ് മരണപ്പെട്ട സംഭവത്തിലാണ് ഉദരംപൊയില്‍ സ്‌കൂളിന് സമീപം താമസിക്കുന്ന കോന്തൊത്തൊടിക മുഹമ്മദ് ഫായിസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതായി ആരോപണമുയര്‍ന്നതിന് പിന്നാലെ നടപടിയെടുത്തത്. സംഭവത്തില്‍ പൊലീസ് അസാധാരണ മരത്തിനാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ മരണ കാരണം വ്യക്തമാകുവെന്ന് പൊലീസ് വ്യക്തമാക്കി. മുഹമ്മദ് ഫായിസ് മകളായ ഫാത്തിമ നസ്രിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്ന് ആരോപിച്ച് അമ്മയും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. ബോധരഹിതയായ കുഞ്ഞിനെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞാണ് ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെ പിതാവ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ കുട്ട...
error: Content is protected !!