ഹജ്ജ് 2025 ; 33 വിമാനങ്ങളിലായി 5896 തീര്‍ത്ഥാടകര്‍ വിശുദ്ധ മക്കയിലെത്തി ; തീര്‍ത്ഥാടകരില്‍ ഭൂരിഭാഗവും വനിതകള്‍
കരിപ്പൂര്‍ : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇതുവരെ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നും 33 വിമാനങ്ങളിലായി 5896 തീര്‍ത്ഥാടകര്‍ വിശുദ്ധ മക്കയിലെത്തി. കോഴിക്കോട് നിന്നും 20 സര്‍വ്വീസുകളിലായി 1265 പുരുഷന്മാരും 2186 സ്ത്രീകളും അടക്കം 3451 പേരും കണ്ണൂരില്‍ നിന്നും 11 വിമാനങ്ങളിലായി 490 പുരുഷന്മാര്‍, 1380 സ്ത്രീകള്‍, കൊച്ചിയില്‍ നിന്നും രണ്ട് വിമാനങ്ങളിലായി 292 പുരുഷന്മാരും 283 സ്ത്രീകളുമാണ് യാത്രയായത്. ഇതുവരെ പുറപ്പെട്ടവരില്‍ 65 ശതമാനം പേരും വനിതാ തീര്‍ത്ഥാടകരാണ്.
കോഴിക്കോട് നിന്നും മെയ് പത്തിനും കണ്ണൂരില്‍ നിന്നും മെയ് പതിനൊന്നിനുമാണ് സര്‍വ്വീസ് ആരംഭിച്ചത്. കൊച്ചിയില്‍ ഇന്ന് വെള്ളിയാഴ്ചയാണ് സര്‍വ്വീസുകള്‍ ആരംഭിച്ചത്. കോഴിക്കോട് നിന്നും പതിനൊന്ന് സര്‍വ്വീസുകളാണ് അവശേഷിക്കുന്നത്. മെയ് 22 ന് പുലര്‍ച്ചെയാണ് കോഴിക്കോട് നിന്നുള്ള അവസാന വിമാനം പുറപ്പെടുക. കണ്ണൂരില്‍ മെയ് 29 നാണ് അവസാനം ...