Tag: Karumbil

തിരൂരങ്ങാടി സ്വദേശി ജിദ്ധയിൽ അന്തരിച്ചു
Gulf, Obituary

തിരൂരങ്ങാടി സ്വദേശി ജിദ്ധയിൽ അന്തരിച്ചു

തിരൂരങ്ങാടി : കരുമ്പിൽ ചുള്ളിപ്പാറ റോഡിലെ പാട്ടാളത്തിൽ സുനിൽ കുമാർ (48) സൗദിഅറേബ്യയിലെ ജിദ്ദയിൽ മരണപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പിതാവ്: രാജൻ. മാതാവ്: ദാക്ഷായണി. ഭാര്യ: ഷൈനി. മക്കൾ: വൈഷ്ണവ്, വൈശാഖ്. മൃതദേഹം നാട്ടിലെത്തിച്ച് വെള്ളിയാഴ്ച രാവിലെ ആറിന് വീട്ടുവളപ്പിൽ സംസ്‌ക്കരിക്കും.
Kerala, Local news, Malappuram, Other

കെ എം സി സി പ്രസിഡണ്ടിനെ ആദരിച്ച് തിരൂരങ്ങാടി മുനിസിപ്പാലിറ്റി ഡിവിഷന്‍ മുസ്ലിം ലീഗ് കമ്മിറ്റി

തിരൂരങ്ങാടി: കെ എം സി സി കരുമ്പില്‍ പ്രവാസി കൂട്ടായ്മയുടെ പ്രസിഡണ്ടായി തെരഞ്ഞെടുത്ത കണ്ടാണത്ത് അലിയെ ആദരിച്ചു. തിരൂരങ്ങാടി മുനിസിപ്പാലിറ്റി 20, 21 ഡിവിഷന്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു ആദരം. മുനിസിപ്പല്‍ മുസ്ലിം ലീഗ് സെക്രട്ടറി കെ എം മുഹമ്മദ് പൊന്നാട അണിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പോക്കാട്ട് അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ സാദിഖ് ഒള്ളക്കന്‍, എം ടി ഹംസ, പി കെ സമദ്, കെ കെ നഹീം, കെ മൂസകോയ, ഒ റാഫി, കെ കെ മുബഷിര്‍ എന്നിവര്‍ സംസാരിച്ചു....
Obituary

കരുമ്പിൽ സ്വദേശിയായ ചേറൂർ കോളേജിലെ വിദ്യാർത്ഥി അന്തരിച്ചു

കക്കാട് : വേങ്ങര ചേറൂർ പി പി ടി എം കോളേജിലെ ഡിഗ്രി വിദ്യാർത്ഥി മരിച്ചു. കരുമ്പിൽ സ്വദേശി ചെള്ളപ്പുറത്ത് വടക്കൻ അശ്റഫ് എന്നവരുടെയും കണ്ണമംഗലം സ്വദേശി അരീക്കൻ ജസീറ എന്നവരുടെയും മകനായ സഫ്‌വാൻ (21) ആണ് മരിച്ചത്. ചേറൂർ പി പി ടി എം ആർട്സ് കോളജിൽ മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ്. അർബുദ ബാധിതനായിരുന്നു. മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് കരുമ്പിൽ ജുമാ മസ്ജിദിൽ....
Accident

കക്കാട് സ്വദേശി ട്രെയിൻ തട്ടി മരിച്ച നിലയിൽ

തിരൂരങ്ങാടി : കക്കാട് കരുമ്പിൽ സ്വദേശിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കരുമ്പിൽ ചുള്ളിപ്പാറ റോഡിൽ കുണ്ടിലങ്ങാട് പൂങ്ങാടൻ (കോലോത്തിയിൽ) അബ്ദുൽ ഹമീദ് (56) ആണ് മരിച്ചത്. പരപ്പനങ്ങാടി റയിൽവേ സ്റ്റേഷൻ സമീപം ഇന്ന് പുലർച്ചെ 4മണിയോടെ ആണ് അപകടം. അപകട വിവരം അറിഞ്ഞെത്തിയ പരപ്പനങ്ങാടി പോലീസും ട്രോമകെയർ പ്രവർത്തകരും ചേർന്ന് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി ....
Accident

കരുമ്പിൽ കാർ ഫ്രൂട്‌സ് കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു

തിരൂരങ്ങാടി: ദേശീയപാത കരുമ്പിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ ഫ്രൂട്‌സ് കടയിലേക്ക് പാഞ്ഞു കയറി ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11.30 നാണ് അപകടം. കടയിലെ ജീവനക്കാരനായ കരുമ്പിൽ സ്വദേശി ഇല്ലിക്കൽ യൂസുഫിൻ്റെ മകൻ അൻസാറാണ് മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കരുമ്പിൽ വർക്ക് ഷോപ്പ് നടത്തിയിരുന്ന തിരൂരങ്ങാടി തൃക്കുളം പതിനാറുങ്ങൽ സ്വദേശി രവി, കുറ്റിപ്പുറം സ്വദേശി വടക്കേക്കര ആഷിഖ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും, മറ്റൊരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു....
Accident

കക്കാട് കരുമ്പിൽ കാറിടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു

തിരൂരങ്ങാടി : ദേശീയപാത 66 കരുമ്പിൽ കാറിടിച്ചു കാൽ നട യാത്രക്കാരൻ മരിച്ചു. കക്കാട് സ്വദേശി മേക്കേക്കാട്ട് യൂസുഫ് (62) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6:40ഓടെ ആണ് അപകടം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/HDqZXfALO3l0U1jILUvNnL റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമെന്നു പറയുന്നു. ഗുരുതര പരിക്കുകളോടെ അദ്ദേഹത്തെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. നിസ്കാരം കഴിഞ്ഞു പള്ളിയിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടം. അപകടത്തിൽ ഇതര സംസ്ഥാനക്കാരനായ ഒരാൾക്കും പരിക്കുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Accident

ദേശീയപാത കരുമ്പിൽ മൂന്ന് ഓട്ടോകൾ അപകടത്തിൽ പെട്ട് ഏഴ് പേർക്ക് പരിക്ക്

തിരൂരങ്ങാടി: ദേശീയപാത 66 കരിമ്പിൽ ആലിൻചുവട് മൂന്ന് ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. വൈലത്തൂരിൽ നിന്നും രാമനാട്ടുകരയിലേക്ക് പോവുകയായിരുന്ന വൈലത്തൂർ സ്വദേശികളായ ഹാജറ (42), സബീർ (21), ഫമില (16), തിരൂരിൽ നിന്നും കച്ചേരിപ്പടി യിലേക്ക് പോകുകയായിരുന്നു ഓട്ടോ ഡ്രൈവർ കച്ചേരിപ്പടി സ്വദേശി മുജീബ് (33), പടിക്കൽ ഭാഗത്തുനിന്നും വെന്നിയൂരിലേക്ക് പോവുകയായിരുന്നു ഓട്ടോയിൽ ഉണ്ടായിരുന്നു ചെമ്പയിൽ മുസ്തഫ (40), ബഷീർ (35), ഫർദാൻ (15) എന്നിവർക്ക് ആണ് പരിക്കേറ്റത്....
Accident

നിർത്തിയിട്ട സ്കൂട്ടറിൽ കാറിടിച്ചു യുവാവ് മരിച്ചു

തിരൂരങ്ങാടി: ദേശീയപാതയിൽ കരുമ്പിൽ കാറിടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കോട്ടക്കൽ പുതുപ്പറമ്പ് ഞാറത്തടം കാഞ്ഞിരങ്ങൽ വളപ്പിൽ നാസർ കോയയുടെ മകൻ മുഹമ്മദ് ഷിബിൻ (21) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ദേശീയപാതയിൽ കരുമ്പിൽ വെച്ചാണ് അപകടം. സ്കൂട്ടറിലെ പെട്രോൾ കഴിഞ്ഞതിനെ തുടർന്ന്, റോഡരികിൽ വണ്ടി നിർത്തി സുഹൃത്തിനെ കാത്തു നിൽക്കുമ്പോൾ കണ്ണൂർ ഭാഗത്തു നിന്നെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കോട്ടക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഷിബിന്റെ വണ്ടി തകരാർ ആയതിനെ തുടർന്ന് സർവീസ് സെന്ററിൽ നിർത്തി മറ്റൊരു സ്കൂട്ടറുമായി വന്നതായിരുന്നു. മാതാവ് സാജിദ. സഹോദരി നാജിയ നസ്രിൻ...
Obituary

കാച്ചടിയിലെ മമ്പാറ മുഹമ്മദ് കുട്ടി അന്തരിച്ചു

വെന്നിയൂർ: കാച്ചടി സ്വദേശി മമ്പാറ മുഹമ്മദ് കുട്ടി (75) നിര്യാതനായി. ഭാര്യ , കുഞ്ഞാച്ചു. മക്കൾ,ആമിനസഫിയസാബിററുബീനറദീഫഅബ്ദുന്നാസർനൗഷാദ്യുസഫലിഇർഫാൻ മുഹമ്മദ്.മരുമക്കൾഅബ്ദുറഹീംകുഞ്ഞിമുഹമ്മദ്ഖാലിദ്മൊയ്തീൻകോയബഷീർഖബറടക്കം വൈകുന്നേരം 4 മണിക്ക് കരിമ്പിൽ ജൂമാമസ്ജിദ് ഖബർസ്ഥാനിൽ
Accident

ദേശീയപാത കരുമ്പിൽ കാർ നിയന്ത്രണം വിട്ട് അപകടത്തിൽ 2 പേർക്ക് പരിക്ക്

തിരൂരങ്ങാടി: ദേശീയപാത കരുമ്പിൽ കാർ നിയന്ത്രണം വിട്ട് ഇടിച്ചു അപകടം. ഇന്ന് പുലർച്ചെ യാണ് അപകടം. യാത്രക്കാരായ 2 പേർക്ക് പരിക്കേറ്റു. ഇവരെ എം കെ എച്ച് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇവർ ആലപ്പുഴ സ്വദേശികൾ ആണെന്നാണ് അറിയുന്നത്.
Local news, Obituary

മലയാളി വ്യാപാരി മുംബെയിൽ വെച്ച് മരിച്ചു.

തിരൂരങ്ങാടി:  ബിസിനസ് ആവശ്യാര്ഥം മുംബൈയിൽ എത്തിയ വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി, ചുള്ളിപ്പാറ സ്വദേശി പരേതനായ ഭഗവതി കാവുങ്ങൽ മൊയ്തുട്ടിയുടെ മകൻയൂനുസ് (46) ആണ് മരിച്ചത്. കഴിഞ്ഞ 16 ന് സുഹൃത്തുക്കളോടൊപ്പം അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലേക്ക് ബിസിനസ് ടൂർ പോയതായിരുന്നു. ഇന്നലെ മുംബൈയിൽ എത്തിയ യൂനുസിന് അസ്വസ്ഥത തോന്നിയപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ മരിച്ചു. കരുമ്പിൽ വിതരണ ഏജൻസി നടത്തുകയായിരുന്നു. മാതാവ്:ഫാത്തിമ. ഭാര്യ: മുംതാസ്. മക്കൾ:മുബാരിസ്, മുനീഷ, മുൻഷിദ്. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, ശരീഫ്, ഷാനവാസ്, ആയിഷുമ്മു. മയ്യിത്ത് നാട്ടിൽ കൊണ്ട് വരാനുള്ള ശ്രമത്തിലാണ്....
error: Content is protected !!