Tag: Kerala news

ദുരന്ത ഭൂമിയില്‍ നിന്നും നാലാം ദിനം സന്തോഷ വാര്‍ത്ത ; തകര്‍ന്ന വീട്ടില്‍ നിന്നും നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തി
Kerala

ദുരന്ത ഭൂമിയില്‍ നിന്നും നാലാം ദിനം സന്തോഷ വാര്‍ത്ത ; തകര്‍ന്ന വീട്ടില്‍ നിന്നും നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തി

കല്‍പ്പറ്റ : മഹാദുരന്തഭൂമിയായി മാറിയ വയനാട്ടില്‍ നിന്നും ആശ്വാസ വാര്‍ത്ത. രക്ഷാപ്രവര്‍ത്തനത്തിന്റെ നാലാം ദിവസം പടവെട്ടിക്കുന്ന് എന്ന സ്ഥലത്തെ തകര്‍ന്ന വീട്ടില്‍ സൈന്യത്തിന്റെ തിരച്ചിലില്‍ വീട്ടില്‍ നാല് ദിവസമായി പുറത്തിറങ്ങാനാകാതെ കുടുങ്ങിക്കിടക്കുകയായിരുന്ന നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തി. കാഞ്ഞിരക്കത്തോട്ട് കുടുംബത്തിലെ ജോണി, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയതെന്നാണ് വിവരം. പകുതി തകര്‍ന്ന വീട്ടില്‍ ഒറ്റപ്പെട്ട് പോയവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ ഹെലികോപ്ടറില്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. സംഘത്തിലെ സ്ത്രീയുടെ കാലിന് പരിക്കേറ്റ നിലയിലാണെന്നും സൈന്യം അറിയിച്ചു. നാലാം ദിവസമായ ഇന്ന് മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ 40 ടീമുകള്‍ തെരച്ചില്‍ മേഖല 6 സോണുകളായി തിരിച്ചാണ് തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അട്ടമലയും ആറന്‍മലയും ചേര്‍ന്നതാണ് ആദ്യത്തെ സോണ്‍ ഈ ടീമിന്റെ...
Kerala, Other

കുടകിലെ തിബറ്റന്‍ ബുദ്ധ കേന്ദ്രവും സുവര്‍ണ ക്ഷേത്രവും സന്ദര്‍ശിച്ച് സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം : കുടകിലെ തിബറ്റന്‍ ബുദ്ധ കേന്ദ്രവും സുവര്‍ണ ക്ഷേത്രവും സന്ദര്‍ശിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. തിബറ്റന്‍ ബുദ്ധ കേന്ദ്രത്തിന്റെ ജനറല്‍ സെക്രട്ടറി ഭൂട്ടാന്‍കാരനായ കര്‍മ്മശ്രീ സാദിഖലി ശിഹാബ് തങ്ങളെ സ്വീകരിച്ച് ആനയിച്ചു. സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് തന്റെ ബുദ്ധ കേന്ദ്ര സന്ദര്‍ശനത്തെപ്പറ്റി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സാദിഖലി ശിഹാബ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കുടകിലെ ഗോള്‍ഡന്‍ ടെമ്പിള്‍ സന്ദര്‍ശിച്ചു ചൈനാ ടിബറ്റ് പ്രശ്‌നത്തെതുടര്‍ന്ന് അഭയാര്‍ത്ഥികളായി ഇന്ത്യയിലെത്തിയവര്‍ക്ക് ദലൈലാമയുടെ അപേക്ഷപ്രകാരം അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി മിസോറാമിലും, കര്‍ണാടകയിലെ ഹുബ്ലി,കൂര്‍ഗ് മേഖലകളിലും സ്ഥലം വിട്ടു നല്‍കി.കൂര്‍ഗില്‍ കുശാല്‍ നഗറിലാണിത്. അവിടെ പതിനായിരത്തോളം ആളുകളുണ്ട്. ഗോള്‍ഡന്‍ ടെമ്പിള്‍ മുഖ്യകേന്ദ്രമാണ്. ഡിഗ്രി കോളജ്, ഹയര്...
Kerala, Other

മിന്നല്‍ റെയ്ഡില്‍ സ്വകാര്യ ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്ന 3500 കിലോ റേഷനരി പിടികൂടി

തിരുവനന്തപുരം: സ്വകാര്യ ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്ന 3500 കിലോ റേഷനരി പിടികൂടി. താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി ഇഞ്ചിവിള, പനച്ചമൂട്, വെള്ളറട എന്നിവിടങ്ങളിലെ സ്വകാര്യ ഗോഡൗണുകളില്‍ നടത്തിയ പരിശോധനയിലാണ് റേഷനരി പിടികൂടിയത്. ഗ്രാമീണ മേഖല കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി അരികടത്തലും അനധികൃത വ്യാപാരവും നടക്കുന്നതായി താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇഞ്ചിവിളയിലും സമീപ പ്രദേശങ്ങളിലുമായുള്ള 6 സ്വകാര്യ ഗോഡൗണുകളില്‍ നടത്തിയ റെയ്ഡില്‍ 50 കിലോ വീതമുള്ള 75 ലേറെ ചാക്ക് റേഷനരിയും പനച്ചമൂട്ടിലെ നാല് ഗോഡൗണുകളില്‍ നടത്തിയ റെയ്ഡില്‍ 50 കിലോ വീതമുള്ള 125 ലേറെ ചാക്ക് റേഷനരിയും പിടിച്ചെടുത്തു. വിജിലന്‍സ് ഓഫിസര്‍ അനി ദത്ത്, ജില്ലാ സപ്ലൈ ഓഫിസര്‍ അജിത് കുമാര്‍, നെയ്യാറ്റിന്‍കര താലൂക്ക് സപ്ലൈ ഓഫിസര്‍ പ്രവീണ്‍കുമാര്‍, ഓഫിസര്‍മാരായ ബൈജു, ലീലാ ഭദ്രന്‍...
Kerala, Local news, Other

കുറ്റൂര്‍ നോര്‍ത്ത് കെ എം എച്ച് എസ് സ്‌കൂള്‍ ഹെല്‍ത്ത് കോര്‍ണര്‍ ഉദ്ഘാടനം ചെയ്തു

വേങ്ങര: കുറ്റൂര്‍ നോര്‍ത്ത് കെ.എം എച്ച് എസ് സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ഹെല്‍ത്ത് കോര്‍ണര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയാണ് ഹെല്‍ത്ത് കോര്‍ണര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഉദ്ഘാടന കര്‍മ്മം ഡോക്ടര്‍ അരവിന്ദാക്ഷന്‍ നിര്‍വഹിച്ചു സ്‌കൂള്‍ മാനേജര്‍ കെ. പി അബ്ദുള്‍ മജീദ് അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ 40 വര്‍ഷത്തിലേറെയായി എ ആര്‍ നഗര്‍ കുറ്റൂര്‍ നോര്‍ത്ത് പ്രദേശത്ത് നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിച്ചു വരുന്ന ഡോക്ടര്‍ അരവിന്ദാക്ഷനെ ആദരിക്കലും,ഡോക്ടര്‍ മുഹമ്മദ് കുട്ടി നയിച്ച പ്രഥമ ശുശ്രൂഷക്ലാസും നടന്നു. പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് ഷാജന്‍ ജോര്‍ജ്, വാര്‍ഡ് മെമ്പര്‍ ഉമ്മര്‍കോയ കെ.വി, വേങ്ങര പി എച്ച് എസ് സി അസിസ്റ്റന്റ് സര്‍ജന്‍ ഡോക്ടര്‍ ഈസാ മുഹമ്മദ്, കുന്നുംപുറം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നാസര്‍ അഹമ്മദ്, അലുമ്‌നി പ്രതിന...
Kerala, Other

മരിച്ച രണ്ട് പേര്‍ക്കും നിപ്പ ; സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ; ഐസലേഷന്‍ റൂമുകള്‍ സജ്ജമാക്കി

കോഴിക്കോട് : മരിച്ച രണ്ടു പേര്‍ക്ക് നിപ്പ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്രസംഘം സംസ്ഥാനത്തെത്തും. സംശയമുള്ള നാലു സാംപിളുകളുടെ ഫലം കാത്തിരിക്കുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട്ടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു രണ്ടു മരണങ്ങളും. മരിച്ച രണ്ട് പേര്‍ക്കും നിപ്പ ലക്ഷണങ്ങള്‍ ഉണ്ടായതാണ് പരിശോധനയ്ക്ക് കാരണം. ഇവരിലൊരാളുടെ മൂന്നു ബന്ധുക്കളും ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം നിപ സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ സജ്ജീകരണങ്ങള്‍ വിലയിരുത്തി മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജില്‍ 75 ബെഡുകളുള്ള ഐസലേഷന്‍ റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കുട്ടികള്‍ക്ക് പ്രത്യേകമായും ഐസലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയ...
Local news, Other

സര്‍ക്കിള്‍ മീറ്റ് തിരൂരങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ പ്രവേശിച്ചു

തിരൂരങ്ങാടി നിയോജകമണ്ഡലം മുസ്ലിം ലീഗിന്റെ അര്‍ദ്ധവര്‍ഷ ക്യാമ്പയിന്‍ 23 ഭാഗമായിട്ടുള്ള സര്‍ക്കിള്‍ മീറ്റ് തിരൂരങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ പ്രവേശിച്ചു. പള്ളിപ്പടിയില്‍ വച്ച് നടന്ന സര്‍ക്കിള്‍ മീറ്റ് തിരൂരങ്ങാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സിഎച്ച് മഹ്‌മൂദ് ഹാജി ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി മുനിസിപ്പല്‍ മുസ്ലിം ലീഗ് സെക്രട്ടറി എം അബ്ദുറഹ്‌മാന്‍കുട്ടി അധ്യക്ഷത വഹിച്ചു. വിടി സുബൈര്‍ തങ്ങള്‍ കര്‍മ്മപരിപാടികള്‍ വിശദീകരിച്ചു. നിയോജകമണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എ കെ മുസ്തഫ ചര്‍ച്ചക്കുശേഷം ക്രോഡീകരണ പ്രഭാഷണം നടത്തി. സിടി നാസര്‍ ,പാടഞ്ചേരി റസാക്ക് സംസാരിച്ചു. മുനിസിപ്പല്‍ ഇകാം കോഡിനേറ്റര്‍ അനീഷ് കൂരിയാടന്‍, യു ഇസുദ്ദീന്‍ നേതൃത്വം നല്‍കി. ...
Kerala, Local news, Malappuram, Other

വായനമത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

വേങ്ങര : മലപ്പുറം ജില്ല ലൈബ്രറി കൗണ്‍സില്‍ സ്‌കൂള്‍ തല എല്‍ പി വായനമത്സര വിജയികള്‍ക്ക് അമ്പലമാട് വായനശാല സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇരിങ്ങല്ലൂര്‍ എ എം എല്‍ പി സ്‌കൂളില്‍ പി ടി എ പ്രസിഡന്റ് പറമ്പത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.വായനശാല സെക്രട്ടറി കെ ബൈജു, സി പി രായിന്‍കുട്ടി മാസ്റ്റര്‍, റഷീദ് മാസ്റ്റര്‍,എ വി അബൂബക്കര്‍ സിദ്ധീഖ്, ഇ കെ റഷീദ് സംസാരിച്ചു. ഇരിങ്ങല്ലൂര്‍ ഈസ്റ്റ് എ.എം എല്‍ പി സ്‌കൂളില്‍ സെക്രട്ടറി കെ ബൈജു ഉദ്ഘാടനം ചെയ്തു, ഹെഡ്മാസ്റ്റര്‍ അലക്‌സ് തോമസ്, നാദിര്‍ഷ ,എ വി അബൂബക്കര്‍ സിദ്ധീഖ്, ഇ കെ റഷീദ് പ്രസംഗിച്ചു. ...
Kerala, Malappuram

കർഷക പരിശീലനങ്ങൾക്ക് തുടക്കം ; ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിർവഹിച്ചു

മലപ്പുറം : മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കർഷകർക്കുവേണ്ടി നടത്തുന്ന വിവിധ പരിശീലനങ്ങളുടെ ജില്ലാതല ഉദ്ഘാടനം കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് ഹാളിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിർവഹിച്ചു. ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ കീഴിൽ നടന്ന പരിപാടിയിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സറീന ഹസീബ് അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.യു. അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തി. ആതവനാട് എൽ.എം.ടി.സി ഡെപ്യൂട്ടി ഡയറക്ടർ ഡോ.സി.മധു പദ്ധതി വിശദീകരിച്ചു. പശു വളർത്തൽ, രക്തപരാദരോഗ നിയന്ത്രണ മാർഗങ്ങൾ എന്ന വിഷയത്തിൽ ഡപ്യൂട്ടി ഡയറക്ടർ ഡോ.ഹാറൂൺ അബ്ദുൽ റഷീദിന്റെ നേതൃത്വത്തിൽ ഡോ. ജിനുജോൺ വിഷയാവതരണം നടത്തി. കർഷകർക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. മികച്ച ക്ഷീരകർഷകരെ ചടങ്ങിൽ ആദരിച്ചു. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി സീനത്ത്, ...
Kerala

അബ്ദുള്‍ നാസര്‍ മഅദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് സുപ്രീം കോടതി ; കേരളത്തിലേക്ക് മടങ്ങാം

ദില്ലി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് പോകാന്‍ സുപ്രീം കോടതി അനുമതി. ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി നടപടി. കൊല്ലത്തെ കുടുംബവീട്ടിലെത്തി പിതാവിനെ കാണാം. കൊല്ലം പൊലീസ് റിപ്പോര്‍ട്ട് ചെയ്യണമെന്നും കോടതി അറിയിച്ചു. 15 ദിവസത്തിലൊരിക്കല്‍ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കര്‍ണാടക പൊലീസിന് കൈമാറണമെന്നും സുപ്രീം കോടതി ജാമ്യവ്യവസ്ഥ ഇളവ് ചെയ്തുകൊണ്ട് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലേക്ക് പോകാന്‍ നേരത്തെ സുപ്രീം കോടതി ഇളവ് നല്‍കിയിരുന്നെങ്കിലും പിതാവിനെ കാണാന്‍ കഴിയാതെ മടങ്ങിയെന്നും കേരളത്തിലേക്ക് പോകാന്‍ വീണ്ടും അനുമതി നല്‍കണമെന്നുമായിരുന്നു മഅദനിയുടെ ആവശ്യം. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്നും മഅദനി ആവശ്യപ്പെട്...
Kerala

12 കാരനെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 43 വര്‍ഷം കഠിന തടവും പിഴയും

പാലക്കാട്: മണ്ണാര്‍ക്കാട് 12 വയസ് ആണ്‍ കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം നടത്തുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്ത പ്രതിക്ക് 43 വര്‍ഷം കഠിനതടവ് ശിക്ഷയും 2,11,000 രൂപ പിഴയും. 35 കാരനായ ഹംസയെയാണ് പട്ടാമ്പി കോടതി ജഡ്ജി രാമു രമേശ് ചന്ദ്ര ഭാനു ശിക്ഷിച്ചത്. പിഴ സംഖ്യ കുട്ടിക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു. പ്രതിക്കെതിരെ സമാനമായ മറ്റൊരു കേസ് കരുവാരകുണ്ട് പൊലീസ് സ്റ്റേഷനില്‍ നിലവിലുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് മണ്ണാര്‍ക്കാട് സബ് ഇന്‍സ്പെക്ടര്‍ ജസ്റ്റിന്‍, അജിത്കുമാര്‍ എന്നിവരാണ്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡ്വ. നിഷ വിജയ കുമാര്‍ ഹാജരായി. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മഹേശ്വരി, അഡ്വ. ദിവ്യ ലക്ഷ്മി എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു. ...
Kerala, Malappuram

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് പൊന്നാനിയിൽ തുടക്കം

പൊന്നാനി : വിഷമില്ലാത്ത പച്ചക്കറി വീട്ടുവളപ്പിൽ വിളയിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാറിന്റെ 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിക്ക് പൊന്നാനി നഗരസഭയിൽ തുടക്കം. പൊന്നാനി കൃഷിഭവന്റെ കീഴിലുള്ള വാർഡുകളിലേക്ക് വെള്ളരി, പയർ, കയ്പ്പ, വെണ്ട എന്നീ പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു. പദ്ധതിയിൽ കർഷകർക്ക് നടീൽ വസ്തുക്കൾ നൽകുന്നതോടൊപ്പം വിത്തുകളും വിതരണം ചെയ്യുന്നുണ്ട്. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ അജീന ജബാർ അധ്യക്ഷത വഹിച്ചു. ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്‌സൺ ഷീന സുദേശൻ, പൊന്നാനി കൃഷിഭവൻ ഫീൽഡ് ഓഫീസർ ഇക്ബാൽ തുടങ്ങിയവർ പങ്കെടുത്തു ...
Kerala

അഞ്ച് വിദ്യാര്‍ഥിനികള്‍ പൊലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നല്‍കി ; കായിക അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

വയനാട്: കല്‍പ്പറ്റയില്‍ അഞ്ച് വിദ്യാര്‍ഥിനികള്‍ പൊലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കായിക അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. പുത്തൂര്‍വയല്‍ സ്വദേശി ജോണി(50) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ നേരത്തെ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലും പോക്‌സോ കേസ് ഉള്ളതായി കണ്ടെത്തി ...
Kerala

കൊച്ചിയിലെ ഹോട്ടലില്‍ വിദ്യാര്‍ത്ഥികളുടെ പരസ്യ മദ്യപാനവും അക്രമവും, ഭക്ഷണത്തില്‍ മണ്ണ് വാരി എറിഞ്ഞു

എറണാകുളം: കൊച്ചിയിലെ ഹോട്ടലില്‍ വിദ്യാര്‍ത്ഥികളുടെ പരാക്രമം .ഇടപ്പള്ളി മരോട്ടിച്ചാല്‍ താല്‍ റെസ്റ്റോറന്റിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ പരസ്യ മദ്യപാനം നടത്തി. ഇത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഹോട്ടല്‍ ജീവനക്കാരുമായി സംഘര്‍ഷം ഉണ്ടായത്. വിദ്യാര്‍ത്ഥികള്‍ ഹോട്ടലിലെ ഭക്ഷണത്തില്‍ മണ്ണ് വാരി എറിഞ്ഞു. സംഭവത്തില്‍ മൂന്ന് പേരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. കോഴിക്കോട് സ്വദേശികളായ ആഷിക്ക്, ഇസ്മായില്‍, മുഹമ്മദ് എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഹോട്ടല്‍ ജീവനക്കാരുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തില്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കും ...
Kerala, Malappuram

ലോക ജനസംഖ്യ ദിനാചരണം: ക്വിസ് മത്സരം സംഘടിപ്പിച്ചു

തേഞ്ഞിപ്പലം : ലോക ജനസംഖ്യ ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്‍.എസ്.എസ് വിഭാഗത്തിന്റെ സഹകരണത്തോടുകൂടി കോളേജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും ജില്ലാതല ഉദ്ഘാടന പരിപാടിയും നടത്തി. ജില്ലാതല ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ വെച്ച് തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് ടി.വി ജിത്ത് നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ ആര്‍.സി.ച്ച് ഓഫീസര്‍ ഡോ: എന്‍.എന്‍ പമീലി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ പി രാജു, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്‍.എസ്.എസ് പ്രോഗ്രാം കോ ഓ‍ര്‍ഡിനേറ്റര്‍ ഡോ: സോണി ടി എന്‍, തേഞ്ഞിപ്പലം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ: നിഷാദ് എന്‍, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ പി എം ഫസല്‍, രാമദാസ് ക...
Kerala, Malappuram

വാട്ടർ കിയോസ്ക് പദ്ധതി ഉദ്ഘാടനം ചെയ്തു

പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ ജനകീയ ആസൂത്രണം 2022-23 പദ്ധതിയിൽ ഉൾപ്പെടുത്തി പെരുമ്പറമ്പ് ജി എൽ പി സ്കൂളിൽ ഒരുക്കിയ വട്ടർ കിയോസ്ക് പദ്ധതിയുടെ ഉദ്ഘാടനം വൈസ് പ്രസിഡന്റ്‌ അഡ്വ. ആർ ഗായത്രി നിർവഹിച്ചു. എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ എൻ.ആർ അനീഷ്, ഇ.കെ ദിലീഷ്, രാധിക,സ്കൂൾ അധ്യാപകരും വിദ്യാർഥികളും ചടങ്ങിൽ സംബന്ധിച്ചു. പൊതു സ്ഥലങ്ങളിൽ വാട്ടർ കിയോസ്ക് സ്ഥാപിക്കുന്ന പദ്ധതി ജി.എൽ.പി സ്കൂൾ കാലടി, ജി.യു.പി സ്കൂൾ കോലമ്പ് സി.എച്ച് സി തവനൂർ എന്നിവിടങ്ങളിലും നടപ്പിലാക്കും. ...
Kerala, Malappuram

വിദ്യാർഥികൾക്കായി മാപ്പിളപ്പാട്ട് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

മഹാകവി മോയിൻകുട്ടിവൈദ്യർ മാപ്പിളകലാ അക്കാദമിയിൽ മൂന്നു വർഷത്തെ മാപ്പിളപ്പാട്ട് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. നാലുമുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് പ്രവേശനം. ഞായറാഴ്ചകളിലാണ് പരിശീലനം നൽകു. ആദ്യവർഷം മാപ്പിളപ്പാട്ട് ആലാപനം, രണ്ടാം വർഷം ഹാർമോണിയം, അവസാന വർഷം അവതരണം എന്നിങ്ങനെയാണ് പരിശീലന ക്ലാസ്. കോഴ്സിൽ ചേരാനാഗ്രഹിക്കുന്നവർ ആഗസ്റ്റ് ഒന്നിന് മുമ്പായി അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോറവും വിശദവിവരങ്ങളും അക്കാദമിയിൽ നിന്നും നേരിട്ട് ലഭിക്കും. അപേക്ഷയോടൊപ്പം രണ്ട് കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോയും വയസ്സ് തെളിയിക്കുന്ന രേഖയുടെ (ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ്) പകർപ്പും സമർപ്പിക്കേണ്ടതാണ്. വിലാസം: സെക്രട്ടറി, മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി, കൊണ്ടോട്ടി, മലപ്പുറം ജില്ല. പിൻ: 673638. ഫോൺ: 0483 2711432, 7902711432. ...
Kerala, Malappuram

ലഹരി ഉപയോഗം കുറ്റകൃത്യങ്ങൾക്ക് പ്രേരണയാകുന്നു: പി ഉബൈദുള്ള എംഎൽഎ

ലഹരി ഉപയോഗം കുറ്റകൃത്യങ്ങൾക്ക് പ്രേരണയാകുന്നുണ്ടെന്ന് പി ഉബൈദുള്ള എംഎൽഎ. സാമൂഹിക നീതി വകുപ്പും ജില്ലാ ഭരണകൂടവും ചേർന്ന് നടത്തിയ 'ലഹരിമുക്ത കേരളം, ലഹരിമുക്ത ഭാരതം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറ്റകൃത്യങ്ങൾ വർധിക്കുന്നതിൽ ലഹരി ഉപയോഗത്തിന് പങ്കുണ്ട്. പുതുതലമുറയെ ലഹരിയുടെ ചതിക്കുഴികളിൽ നിന്നും രക്ഷപ്പെടുത്താൻ മുതിർന്നവർ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടർ വി ആർ പ്രേംകുമാർ അധ്യക്ഷത വഹിച്ചു. മുൻ ഡിജിപി ഋഷിരാജ്സിങ് മുഖ്യാതിഥിയായി. മയക്കുമരുന്ന് ഉപഭോക്താക്കളായവരിൽ ഏറെയും വിദ്യാർഥികളാണ്. ലഹരി ഉപയോഗത്തിൽ നിന്നും വിദ്യാർഥികളെ രക്ഷിക്കാൻ രക്ഷിതാക്കൾക്ക് കഴിയും. മാതാപിതാക്കൾ കുട്ടികളോട് അടുത്തിടപഴകണമെന്നും അദ്ദേഹം പറഞ്ഞു. എഡിഎം എൻഎം മെഹറലി, സാമൂഹിക നീതി ഓഫീസർ സമീർ മച്ചിങ്ങൽ എന്നിവർ സംസാരിച്ചു. ...
Kerala, Malappuram

ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്ന ഇടമായി സംസ്ഥാനത്തെ വിദ്യാലയങ്ങൾ: മന്ത്രി വി.അബ്ദുറഹിമാൻ

വഴിക്കടവ് : പൊതുവിദ്യാഭ്യാസം അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന കാലത്തുനിന്നും ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്ന ഇടമായി മാറിയെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. മരുത ഗവ. ഹൈസ്ക്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലയും കായികവും പഠനവും ചേർന്ന് കൊണ്ടുള്ള കേന്ദ്രങ്ങളായി സംസ്ഥാനത്തെ വിദ്യാലയങ്ങൾ മാറി. വിദ്യാലയങ്ങളെ സാംസ്കാരിക കേന്ദ്രങ്ങളായി മാറ്റിയെടുക്കാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ വിദ്യാലയങ്ങളിൽ പഠിച്ചിരുന്ന 11 ലക്ഷത്തിൽ പരം വിദ്യാർഥികൾ ഇന്ന് പൊതുവിദ്യാലയങ്ങളെ ആശ്രയിക്കുന്നു. കാലത്തിന് അനുസൃതമായി കുട്ടികളെ വളർത്തിയെടുക്കുന്നതിനായി മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കി കൊടുക്കാൻ കഴിഞ്ഞു. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കായി ഏറ്റവും കൂടുതൽ തുക ലഭിച്ചത് മലപ്പുറം ജില്ലക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.വി. അൻവർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ...
Education, Kerala, Malappuram

സാമ്പത്തിക സാക്ഷരതാ ക്വിസ്: ജി.വി.എച്ച്.എസ്.എസ് കൽപകഞ്ചേരി ജേതാക്കൾ

സർക്കാർ സ്‌കൂളുകളിലെ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഭാരതീയ റിസർവ് ബാങ്ക് നടത്തിയ മലപ്പുറം ജില്ലാതല സാമ്പത്തിക സാക്ഷരതാ ക്വിസ് മത്സരത്തിൽ ജി.വി.എച്ച്.എസ്.എസ് കൽപകഞ്ചേരി ജേതാക്കളായി. എ. അഹമ്മദ് റാസി, വി.വി പ്രബിൻ പ്രകാശ് എന്നിവരാണ് സ്‌കൂളിന് വേണ്ടി മത്സരിച്ചത്. ജൂൺ 26നു ഓൺലൈനായി സംഘടിപ്പിച്ച ഉപജില്ലാതല ക്വിസിൽ നിന്നും ഒന്നാം സ്ഥാനത്തെത്തിയ സ്‌കൂളുകളാണ് ജില്ലാതല ക്വിസിൽ പങ്കെടുത്തത്. മലപ്പുറത്തു നടന്ന ക്വിസ് മത്സരത്തിൽ ജി എച്ച് എസ് എസ് തടത്തിൽപറമ്പ് (അയൻ, മെഹബൂബ ജന്ന), ജി എച്ച് എസ് കാപ്പ് ( സി. മുഹമ്മദ് നിജിൽ, പി. ഫാത്തിമ റിയാന പി) എന്നീ സ്‌കൂളുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജില്ലാതല ക്വിസിൽ ഒന്നാം സ്ഥാനം നേടിയവർക്ക് 10,000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 7500 രൂപ, 5000 രൂപ എന്ന ക്രമത്തിലും സ...
Kerala, Malappuram

പൂക്കോട്ടൂര്‍ അങ്ങാടിയില്‍ യാത്രക്കാരനെ കാറിടിച്ചു വീഴ്ത്തിയും വടിവാള്‍ വീശിയും ഭീകാരാന്തരീക്ഷം സൃഷ്ടിച്ച് പണം കവര്‍ന്ന നാല് പേര്‍ പിടിയില്‍

മലപ്പുറം : പൂക്കോട്ടൂര്‍ അങ്ങാടിയില്‍ വെച്ച് മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരനെ കാറിടിച്ചു വീഴ്ത്തിയും വടിവാള്‍ വീശിയും എട്ട് ലക്ഷം കവര്‍ന്ന കേസില്‍ നാലു പേര്‍ മഞ്ചേരി പോലീസിന്റെ പിടിയില്‍. പത്തനംതിട്ട അടൂര്‍ സ്വദേശികളായ പരുത്തിപ്പാറ, വയല സ്വദേശി കല്ലുവിളയില്‍ വീട്ടില്‍ സുജിത്ത്, (20), വടെക്കെടത്തുകാവ്,നിരന്നകായലില്‍ വീട്ടില്‍ രൂപന്‍ രാജ് (23), വടക്കെടത്തുകാവ്, മുല്ലവേലിപടിഞ്ഞാറ്റേതില്‍ വീട്ടില്‍ സൂരജ് (23), അടൂര്‍,പന്നിവിഴ, വൈശാഖം വീട്ടില്‍ സലിന്‍ ഷാജി (22) എന്നിവരെയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ മാസം 23 നായിരുന്നു കേസിനാസ്പദമായ സംഭവം. പൂക്കൂട്ടോര്‍ അങ്ങാടിയില്‍ വെച്ച് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്തുവരുന്ന മൊറയൂര്‍ സ്വദേശിയെ കാറുകൊണ്ട് വാഹനം ഇടുപ്പിച്ചു തള്ളിയിട്ട് വടിവാള്‍ വീശിയും കുരുമുളക് സ്‌പ്രേമുഖത്തേക്ക് അടിച്ചും പൂക്കോട്ടൂരങ്ങാടിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കുഴല...
Calicut, Kerala

തെരുവുനായ പേടി ; 7 സ്‌കൂളുകള്‍ക്കും 17 അംഗനവാടികള്‍ക്കും അവധി, തൊഴിലുറപ്പ് പണിയും നിര്‍ത്തിവച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൂത്താളിയില്‍ തെരുവുനായ ശല്യത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ ഏഴ് സ്‌കൂളുകള്‍ക്കും പതിനേഴ് അംഗനവാടികള്‍ക്കുമാണ് അവധി. കൂത്താളിയില്‍ തെരുവുനായ ശല്യത്തെ തുടര്‍ന്ന് കുട്ടികള്‍ക്കടക്കം വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. അക്രമണകാരികളായ നായകളെ പിടിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും നിര്‍ത്തിവച്ചു. കഴിഞ്ഞ ദിവസം നാല് പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. പരുക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിച്ചു. ഇന്ന് രാവിലേയും ഒരാള്‍ക്ക് നായയുടെ കടിയേറ്റു. കഴിഞ്ഞ ആഗസ്റ്റില്‍ തെരുവുനായയുടെ കടിയേറ്റ് പേ വിഷബാധയേറ്റ് ചന്ദ്രിക എന്ന വീട്ടമ്മ മരിച്ചതും ഇതേ പ്രദേശത്തായിരുന്നു. ...
Kerala

മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു ; മൂന്ന് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. മറ്റ് മൂന്ന് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പുലര്‍ച്ചെ 4 മണിയോടെയാണ് 4 തൊഴിലാളികള്‍ സഞ്ചരിച്ച വള്ളം മറിഞ്ഞത്. അപകടത്തിന് മണിക്കൂറുകള്‍ക്ക് ശേഷം രക്ഷാ പ്രവര്‍ത്തനത്തിനായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ബോട്ട് എത്തിയിരുന്നു. അബോധാവസ്ഥയിലുള്ള കുഞ്ഞുമോനെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിലെത്തിച്ച കുഞ്ഞുമോന്റെ അവസ്ഥ അതീവ ഗുരുതരമായി തുടരുകയായിരുന്നു. ...
Kerala, Malappuram

കുടുംബശ്രീ റോൾ ഔട്ട് ശിൽപ്പശാല സംഘടിപ്പിച്ചു

പൊന്നാനി : കുടുംബശ്രീ 25-ാം വാർഷികത്തോടനുബന്ധിച്ച് 2023-24 വർഷത്തിൽ നടപ്പാക്കുന്ന ഇതര പദ്ധതികളുടെയും 25 തനതു പദ്ധതികളുടെയും ജില്ലാതല റോൾ ഔട്ട് ശിൽപ്പശാല സംഘടിപ്പിച്ചു. പൊന്നാനി എവറസ്റ്റ് ആട്രിയം കൺവെൻഷൻ സെൻററിൽ നടന്ന ചടങ്ങ് പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. വനിതകളുടെ സാമ്പത്തിക ശാക്തീകരണം, സാമൂഹ്യ ശാക്തീകരണം, സ്ത്രീശാക്തീകരണം എന്നിവ മുൻനിർത്തിയും സ്ത്രീകളുടെ വ്യത്യസ്ത തല കഴിവുകളെയും അവരുടെ പ്രത്യേക നൈപുണ്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. കുടുംബശ്രീ അംഗങ്ങൾ, കുടുംബശ്രീ കുടുംബാംഗങ്ങൾ, ആശ്രയ ഗുണഭോക്താക്കൾ, പട്ടിക വിഭാഗക്കാർ, മറ്റു പാർശ്വവത്കരിക്കപ്പെട്ട വിഭാഗക്കാർ, ട്രാൻസ്‌ജെൻഡേഴ്‌സ് തുടങ്ങിയ വ്യത്യസ്ത തലങ്ങളിൽ ഉൾപ്പെട്ടവരാണ് ഗുണഭോക്താക്കൾ. കുടുംബശ്രീ വനിതകൾക്ക് ആയോധന കല പരിശീലിപ്പിക്കുന്ന 'ധീര' പദ്ധതിയുടെ ലോഗോ പ്രകാശനവും ചടങ്ങിൽ...
Kerala, Malappuram

കാലവര്‍ഷം കനത്തു; ജില്ലയില്‍ 24 മണിക്കൂറിനിടെ 38 വീടുകള്‍ക്ക് നാശനഷ്ടം

മലപ്പുറം : കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് ജില്ലയില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടം റിപ്പോര്‍ട്ടു ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയില്‍ 38 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടമുണ്ടായി. തിരൂര്‍-1, പൊന്നാനി,-1, തിരൂരങ്ങാടി-3, ഏറനാട്-8, നിലമ്പൂര്‍ -1, കൊണ്ടോട്ടി-24 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളില്‍ ഭാഗികമായി തകര്‍ന്ന വീടുകളുടെ എണ്ണം. ജില്ലയില്‍ പൊന്നാനി എം.ഇ.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒരു ദുരിതാശ്വാസ ക്യാമ്പും പ്രവര്‍ത്തിക്കുന്നുണ്ട്. നാല് കുടുംബങ്ങളില്‍ നിന്നായി 13 പേരാണ് ക്യാമ്പില്‍ കഴിയുന്നത്. (ആണ്‍-4, പെണ്‍-5, കുട്ടികള്‍ -4). കൂടുതല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ പൊന്നാനി എ.വി ഹയര്‍ സെക്കന്ററി സ്‌കൂളിലും ക്യാമ്പ് സജ്ജമാക്കിയിട്ടുണ്ട്. ...
Education, Information, Kerala, Malappuram

കെട്ടിട നിർമ്മാണ തൊഴിലാളികളുടെ മക്കൾക്ക് സ്കോളർഷിപ്പ്

കെട്ടിട നിർമ്മാണ തൊഴിലാളി ബോർഡിലെ അംഗ തൊഴിലാളികളുടെ മക്കൾക്ക് നൽകി വരുന്ന എസ്.എസ്.എൽ.സി പഠന സഹായത്തിനുള്ള അപേക്ഷകൾ ആഗസ്റ്റ് ഒന്നു വരെ സ്വീകരിക്കും. ബോർഡിലെ അംഗതൊഴിലാളികളുടെ മക്കൾക്ക് വിവിധ കോഴ്സുകൾക്ക് നൽകിവരുന്ന സ്കോളർഷിപ്പിനുള്ള അപേക്ഷകൾ (ഉന്നത വിദ്യാഭ്യാസ ധനസഹായം) കോഴ്സ് തുടങ്ങിയ ദിവസം മുതൽ 45 ദിവസം വരെ സ്വീകരിക്കുന്നതാണെന്നും ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. ...
Kerala, Local news, Malappuram

മൂഴിക്കല്‍ തോട് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്കും എം.എല്‍.എക്കും വികസന സമിതി നിവേദനം നല്‍കി

മൂന്നിയൂര്‍ പഞ്ചായത്തിലെ ആയിരക്കണക്കിന് ഏക്കര്‍ കൃഷി നടത്തുന്ന തെക്കെ പാടത്തെ കര്‍ഷകരുടെയും നാട്ടുകാരുടെയും ആശ്രയമായ മൂഴിക്കല്‍ തോട് സൈഡ് കെട്ടി തോട്ടില്‍ അടിഞ്ഞ് കൂടിയിട്ടുള്ള മണ്ണും ചെളിയുമടക്കമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത് നവീകരണം നടത്തി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പാറക്കടവ് - കളത്തിങ്ങല്‍ പാറ വികസന സമിതി ഭാരവാഹികള്‍ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍. എക്കും നിവേദനം നല്‍കി. കാലവര്‍ഷകാലത്ത് കടലുണ്ടി പുഴയില്‍ നിന്നും പാടത്തേക്ക് വെള്ളം കയറി കൃഷി നശിക്കാതിരിക്കുന്നതിനും വേനല്‍ കാലത്ത് കര്‍ഷകര്‍ക്കാവശ്യമായ വെള്ളം സംഭരിച്ച് വെക്കുന്നതിനും വേണ്ടി മൂഴിക്കല്‍ തോടില്‍ നിര്‍മ്മിച്ച ഷട്ടറിന്റെ പാര്‍ശ്വഭിത്തി കഴിഞ്ഞ ദിവസം ഇടിഞ്ഞ് വീണിരുന്നു. കടലുണ്ടി പുഴയിലെ മൂഴിക്കല്‍ കടവില്‍ നിന്നും തെക്കെ പാടം വരെ 800 മീറ്റര്‍ നീളത്തില്‍ തോടിന്റെ ഇരു സൈഡും...
Kerala

പുത്തനത്താണിയിലെ ഹോട്ടലില്‍ ചിക്കനില്‍ നിന്ന് പുഴുക്കള്‍ ; ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി

തിരൂര്‍ : പുത്തനത്താണിയിലെ വൈറ്റ് ഹോട്ടലില്‍ ചിക്കനില്‍ നിന്ന് പുഴുക്കളെ കിട്ടിയതായി പരാതി. തിങ്കളാഴ്ച കന്മനം മേടിപ്പാറ സ്വദേശി ഇരിങ്ങാവൂര്‍ വളപ്പില്‍ ഷറഫുദ്ദീനും കുടുംബത്തിനുമാണ് ഭക്ഷണത്തില്‍നിന്ന് പുഴുക്കളെ കിട്ടിയത്. തുടര്‍ന്ന് പൊലീസിലും ഫുഡ് സേഫ്റ്റി വകുപ്പിനും പരാതി നല്‍കി. തിങ്കളാഴ്ച രാത്രി ഷറഫുദ്ദീനും കുടുംബവും കഴിക്കുന്നതിനിടെ ബിരിയാണിയിലെ ചിക്കനില്‍ നിന്നാണ് ജീവനുള്ള പുഴുക്കളെ കിട്ടിയത്. ഇതോടെ പുഴുക്കളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ഷറഫുദ്ധീന്‍ പോലീസിലും ഫുഡ് സേഫ്റ്റി വകുപ്പിനും പരാതി നല്‍കുകയായിരുന്നു. ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതിനെ തുടര്‍ന്ന് മൂന്ന് കുട്ടികളടങ്ങുന്ന അഞ്ചംഗ കുടുംബം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. സംഭവമറിഞ്ഞ് കല്‍പ്പകഞ്ചേരി പൊലീസ് ഹോട്ടലില്‍ എത്തി കുടുംബാംഗങ്ങളില്‍ നിന്നും മൊഴിയെടുത്തു. ഭക്ഷ്യ സുരക്ഷ വകുപ്പ് ചൊവ്വാഴ്ച...
Kerala, Local news, Malappuram, Other

കണ്ണമംഗലം പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റ് ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു

വേങ്ങര : കണ്ണമംഗലം പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റ് ആംബുലന്‍സിന്റെ ഫ്‌ലാഗ് ഓഫ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ട്രസ്റ്റ് പ്രസിഡന്റ് പിടി അലവി അധ്യക്ഷത വഹിച്ചു സിപിഐഎം കോട്ടക്കല്‍ ഏരിയ സെക്രട്ടറി അലവി, ഏരിയ കമ്മിറ്റി മെമ്പര്‍ എന്‍ കെ പോക്കര്‍, സബാഹ് കുണ്ടുപുഴക്കല്‍, കെവി ബാലസുബ്രഹ്‌മണ്യന്‍, കെ ടി സമദ് പഞ്ചായത്ത് മെമ്പര്‍മാരായ ഇസ്മായില്‍, ഹംസ, എല്‍സി സെക്രട്ടറി മണി എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു രജീഷ് സ്വാഗതവും അബ്ദുല്ല കുട്ടി നന്ദിയും പറഞ്ഞു ...
Kerala, Local news, Malappuram

തീരസദസ്സ്: താനൂർ മണ്ഡലത്തിൽ ലഭിച്ചത് 785 പരാതികൾ

താനൂർ നിയോജക മണ്ഡലത്തിൽ നടത്തിയ തീരസദസ്സിൽ മത്സ്യത്തൊഴിലാളികളിൽ നിന്നും വിവിധ വിഷയങ്ങളിലായി ആകെ 785 പരാതികൾ ലഭിച്ചു. ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട 178 പരാതികളും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട 94 പരാതികളും തീർപ്പാക്കി. മത്സ്യഫെഡുമായി ബന്ധപ്പെട്ട പത്ത് പരാതികളും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട ഏഴ് പരാതികളും തീർപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. ലൈഫ് ഭവന നിർമ്മാണം, പട്ടയം, കുടിവെള്ളം, സി.ആർ.സെഡ്, റേഷൻ കാർഡ് തുടങ്ങിയ മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട ശേഷിക്കുന്ന പരാതികൾ ബന്ധപ്പെട്ട വകുപ്പ് മുഖേന താലൂക്ക് അദാലത്തിലേക്ക് സമർപ്പിച്ച് തീരുമാനത്തിനായി നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളിൽ നിന്നും നൂറിലധികം പുതിയ പരാതികളും സ്വീകരിച്ചു. താനൂർ നിയോജക മണ്ഡലത്തിൽ സ്വന്തമായി ഭൂമിയില്ലാതെ വാടക കെട്ടിടങ്ങളിൽ താമസിക്കുന്ന ആയിരത്തിലലധികം വരുന്ന മത്സ്യത...
Kerala, Local news, Malappuram

തീരസദസ്സ്: തിരൂരങ്ങാടി മണ്ഡലത്തിൽ ലഭിച്ചത് 404 പരാതികൾ

തിരൂരങ്ങാടി : തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ നടത്തിയ തീരസദസ്സിൽ ലഭിച്ചത് 404 പരാതികൾ . ഇതിൽ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട 123 പരാതികൾ തീർപ്പാക്കി. ബാക്കിയുള്ളവ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ഭവന നിർമ്മാണം, പട്ടയം, കുടിവെള്ളം, സി.ആർ.സെഡ്, റേഷൻ കാർഡ് എന്നിവയുമായി ബന്ധപ്പെട്ടാണ് മറ്റു പരാതികൾ. മത്സ്യത്തൊഴിലാളികളിൽ നിന്നും നൂറിലധികം പുതിയ പരാതികളും സ്വീകരിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് വഴി മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിവാഹ ധനസഹായമായി 160 ഗുണഭോക്താക്കൾക്ക് 10,000 രൂപ വീതവും മരണാനന്തര സഹായമായി മൂന്ന് പേർക്ക് 15,000 രൂപ വീതവും അപകട ഇൻഷൂറൻസ് ഇനത്തിൽ 17,352 രൂപയും അടക്കം ആകെ 16,62,352 രൂപ ചടങ്ങിൽ വിതരണം ചെയ്തു. ...
error: Content is protected !!