സമസ്ത സമ്മേളനത്തെ ഇകഴ്ത്തി പറഞ്ഞവർ പാലസ് ഗ്രൗണ്ട് അളന്ന് എത്ര പേര് പങ്കെടുത്തു എന്ന് തിട്ടപ്പെടുത്താൻ തയ്യാറുണ്ടോ: എം.ടി അബ്ദുല്ല മുസ്‌ലിയാർ
ബംഗളൂർ: ജനുവരി 28ന് ബാംഗ്ലൂരിൽ നടന്ന സമസ്ത നൂറാം വാർഷികം ഉദ്ഘാടന മഹാ സമ്മേളനം സമസ്തയുടെ ജനകീയ അടിത്തറ കൂടുതൽ ഭദ്രമാക്കിയതായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയും സ്വാഗത സംഘം ചെയർമാനുമായ എം.ടി അബ്ദുല്ല മുസ്‌ലിയാർ പറഞ്ഞു. സമസ്ത നൂറാം വാർഷിക ഉദ്ഘാടന മഹാസമ്മേളനത്തിന് രൂപീകരിച്ച സ്വാഗത സംഘത്തിന്റെ അവസാന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ പോലെ കർണ്ണാടകയിലും സമസ്ത അജയ്യമാണെന്ന് സമ്മേളനം തെളിയിച്ചു.നൂറാം വാർഷികത്തിന്റെ ഭാഗമായി സമസ്തയുടെ പ്രവർത്തനങ്ങൾ ദേശീയ-അന്തർദേശീയ തലങ്ങളിൽ കൂടുതൽ വ്യാപിപ്പിക്കുമെന്നും അതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചതായും അദ്ദേഹം പറഞ്ഞു. ബാംഗ്ലൂരിലെ ജനങ്ങൾ സമസ്തയുടെ പിന്നിൽ അണിനിരക്കാൻ തയ്യാറാണെന്ന് ഈ സമ്മേളനം തെളിയിച്ചു. സമ്മേളന വിജയത്തെ ചെറുതാക്കി കാണിക്കാൻ ആര് ശ്രമിച്ചാലും അത് ജനം അവജ്ഞ യോടെ തള്ളിക്കളയും. പാലസ് ഗ്രൗണ്ടിന്റെ ...