എടരിക്കോട് വീണ്ടും ലോറി അപകടം; ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു
എടരിക്കോട് : പാലച്ചിറമാട് ലോറി നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു അപകടം. ലോറിയിൽ കുടുങ്ങി കിടന്ന ആളെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. വെള്ളിയാഴ്ച രാത്രിയാണ് അപകടം. നിയന്ത്രണം വിട്ട ലോറി വീടിന്റെ മതിൽ തകർത്ത് വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. ലോറിയിൽ ഒരാൾ ഏറെ നേരം കുടുങ്ങി കിടന്നു. ഏറെ സമയത്തിന് ശേഷം പുറത്തെടുത്ത ഇയാളെയും കോട്ടക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....