Tag: Kottakkal police

വിവാഹം മുടക്കിയെന്ന് ആരോപിച്ച്  മധ്യവയസ്ക്കനെ വീട്ടിൽ കയറി മർദ്ദിച്ച പിതാവും മകനും ബന്ധുവും അറസ്റ്റിൽ
Malappuram

വിവാഹം മുടക്കിയെന്ന് ആരോപിച്ച്  മധ്യവയസ്ക്കനെ വീട്ടിൽ കയറി മർദ്ദിച്ച പിതാവും മകനും ബന്ധുവും അറസ്റ്റിൽ

ഒതുക്കുങ്ങൽ : വിവാഹം മുടക്കിയെന്ന് ആരോപിച്ച് മധ്യവയസ്ക്കനെ വീട്ടിൽ കയറി മർദ്ദിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പിതാവും മകനും ബന്ധുവിനേയും അറസ്റ്റ് ചെയ്തു . ഒതുക്കുങ്ങൽ സ്വദേശി കൊടലിക്കാടൻ കുട്ടിയാലിയാണ് മർദ്ദനത്തിനിരയായത്. അയൽവാസിയായ തയ്യിൽ അബ്ദു, മകൻ നാഫി, ബന്ധു ജാഫർ എന്നവരാണ് അറസ്റ്റിൽ ആയത്. ശേഷം ജാമ്യത്തിൽ വിട്ടു. നാഫിയുടെ വിവാഹം മുടങ്ങിയതിന് കാരണം കുട്ടിയാലി ആണെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. സംഭവത്തിൽ പ്രതികൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തി. വീട്ടിൽ കയറി ആക്രമണം, ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ഉപയോഗിച്ചാണ് പ്രതികൾക്കെതിരെ കേസ് എടുത്തത്. സംഭവ സമയത്ത് കുട്ടിയാലിയും ഭാര്യയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ മാനസിക വിഷമത്തിൽ ആയ കുടുംബം ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി...
Crime

കോട്ടക്കലിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 36 പവൻ മോഷ്ടിച്ച ഉടുമ്പ് രമേശ് പിടിയിൽ

കോട്ടക്കൽ : ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ മുഖ്യപ്രതിയും കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവുമായ ഉടുമ്പ് രമേശ്‌ കോട്ടക്കൽ പോലീസിന്റെ പിടിയിലായി. കഴിഞ്ഞ മാസം 25 ന് ക്രിസ്‌മസ്‌ ദിനത്തിൽ അർദ്ധ രാത്രി കോട്ടക്കൽ അമ്പലവട്ടത്തുള്ള പരാതിക്കാരന്റെ വീടിന്റെ പൂട്ടും ഡോറും തകർത്ത് വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 36 പവൻ മോഷ്ടിച്ച കേസിലാണ് കർണാടക, തമിഴ്നാട്, കേരളം എന്നീ വിവിധ സംസ്ഥാനങ്ങളിലായി നൂറിലധികം മോഷണ കേസുകളിൽ ഉൾപ്പെട്ട പാലക്കാട് പറളി എടത്തറ മൂത്താന്ദ്ര പാളയം വീട്ടിൽ രമേശ്‌ (36) എന്ന ഉടുമ്പ് രമേശനെകോട്ടക്കൽ ഇൻസ്‌പെക്ടർ അശ്വതിന്റെ നേതൃത്വത്തിൽ കോട്ടക്കൽ പോലീസും മലപ്പുറം ഡാൻസഫ് ടീമും ചേർന്ന് കണ്ണൂരിൽ നിന്ന് പിടികൂടിയത്.നേരത്തെ ഈ കേസിൽ കൂട്ടുപ്രതി മലപ്പുറം വാഴക്കാട് അനന്തായൂർ സ്വദേശി പിലാത്തോട്ടത്തിൽ മലയിൽ വീട്ടിൽ മുഹമ്മദ്‌ റിഷാദ് (35), മോഷണ സ്വർണം വിൽപ്പന നടത്തുവാൻ സഹായിച്ചമലപ്പുറം പു...
Malappuram, Other

വീടുകള്‍ കേന്ദ്രീകരിച്ച് സംസ്ഥാനത്തുടനീളം വാഹനങ്ങളില്‍ കറങ്ങി നടന്ന് മോഷണം നടത്തുന്ന അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ കോട്ടക്കല്‍ പോലീസിന്റെ പിടിയില്‍

കോട്ടക്കല്‍ : വീടുകള്‍ കേന്ദ്രീകരിച്ച് സംസ്ഥാനത്തുടനീളം വാഹനങ്ങളില്‍ കറങ്ങിനടന്ന് മോഷണം നടത്തുന്ന അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ കോട്ടക്കല്‍ പോലീസിന്റെ പിടിയില്‍. മലപ്പുറം മക്കരപ്പറമ്പ് വറ്റല്ലൂര്‍ സ്വദേശികളായ പുളിയമാട ത്തില്‍ വീട്ടില്‍ അബ്ദുള്‍ ലത്തീഫ് (31),കളത്തോടന്‍ വീട്ടില്‍ അബ്ദുള്‍ കരീം (40), എന്നിവരെയാണ് കോട്ടക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 16 ന് കോട്ടക്കല്‍ മൂലപ്പറമ്പ് വീട്ടുകാര്‍ പുറത്ത് പോയസമയത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് 11 പവനും 76000 രൂപയും സ്‌കൂട്ടറും മോഷ്ടിച്ച ചെയ്ത കേസിലാണ് പ്രതികള്‍ പിടിയിലായത്. മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിന്റെ നിര്‍ദ്ദേശാനുസരണം ഡിവൈഎസ് പി അബ്ദുള്‍ ബഷീര്‍ കോട്ടക്കല്‍ സി.ഐ.. അശ്വത് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഈ മാസം 17 ന് പുലര്‍ച്ചെയാണ് കോട്ടക്കല്‍ മൂലപ്പറമ്പ് വീടിന്റെ മു...
Crime, Information

കുപ്രസിദ്ധ മോഷ്ടാവ് വാട്ടര്‍ മീറ്റര്‍ കബീര്‍ കോട്ടക്കല്‍ പൊലീസിന്റെ പിടിയില്‍

കോട്ടക്കല്‍: എടരിക്കോട് കടയുടെ പൂട്ട് പൊളിച്ച് പണവും മറ്റും കവര്‍ന്ന സംഭവത്തില്‍ കുപ്രസിദ്ധ മോഷ്ടാവ് കോട്ടക്കല്‍ പൊലീസിന്റെ പിടിയില്‍. തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശി മേലേത്ത് വീട്ടില്‍ അബ്ദുല്‍ കബീര്‍ (50)എന്ന വാട്ടര്‍ മീറ്റര്‍ കബീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി പതിനഞ്ചോളം മോഷണ കേസില്‍ ഉള്‍പ്പെട്ട ആളാണ് പ്രതി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. എടരിക്കോട് എം എം വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്ട്‌സ് എന്ന സ്ഥാപനത്തിന്റെ പൂട്ടു പൊളിച്ച് അകത്തുകയറി പണവും മറ്റും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ.പി. എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ അശ്വത്തിന്റെ നേതൃത്വത്തില്‍ കോട്ടക്കല്‍ പോലീസ് സംഭവം നടന്ന് മണിക്കൂറുകള്‍ക്കകമാണ് പ്രതിയെ പിടികൂടിയത്. രാത്രികാലങ്ങളില്‍ ആളി...
Crime

താനാളൂർ പഞ്ചായത്തംഗത്തെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രാദേശിക നേതാവ് പിടിയിൽ

താനാളൂർ : വനിതാ ഗ്രാമപഞ്ചായത്ത് അംഗത്തെ പീഡിപ്പിച്ച കേസിൽ ഒരു മാസത്തിനു ശേഷം സിപിഎം നേതാവ് പിടിയിൽ. താനാളൂർ തയ്യിൽപറമ്പിൽ പ്രമിത്ത് (32) ആണ് കോട്ടയ്ക്കൽ പൊലീസിൻ്റെ പിടിയിലായത്. ഇക്കഴിഞ്ഞ ജൂലൈ 14, സെപ്റ്റംബർ 17 തീയതികളിൽ കേസിന് ആസ്പദമായ സംഭവം നടന്നത്. താനാളൂർ ഗ്രാമപഞ്ചായത്ത് അംഗത്തെ പ്രതി സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി കോട്ടയ്ക്കലിലെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. ഇത് സംബന്ധിച്ച് യുവതി പൊലീസിൽ പരാതി നൽകി. എങ്കിലും പ്രാദേശിക സിപിഎം നേതാവായ പ്രതിയെ പൊലീസ് പിടികൂടാതെ ഒളിവിൽ കഴിയാൻ സഹായിച്ചു എന്നാണ് ആക്ഷേപം. ഒരു മാസത്തിലേറെ ഒളിവിൽ കഴിഞ്ഞ പ്രതി മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും ഒക്ടോബർ 28ന് കോടതി ഇത് തള്ളിയതോടെയാണ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതി റിമാൻഡ്ചെയ്തു....
Crime

കോട്ടക്കലിൽ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ

കോട്ടക്കൽ : കഴിഞ്ഞ ആഴ്ച കോട്ടക്കൽ പൂത്തൂർ ബൈപാസിൽ വച്ച് 50 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി പിടിയിൽ. കൂറ്റനാട് ഇഎംഎസ് നഗറിൽ താമസിക്കുന്ന ചെമ്മല വീട്ടിൽ ശരീഫിനെ(29) യാണ് തമിഴ്നാട്ടിലെ ഈറോഡിൽ നിന്നും മലപ്പുറം ഡിവൈഎസ്പി, പി അബ്ദുൽ ബഷീറിന്റെ നിർദ്ദേശപ്രകാരം കോട്ടക്കൽ പോലീസ് ഇൻസ്പെക്ടർ MK ഷാജിയുടെ നേതൃത്വത്തിൽ പൊലീസ് പിടികൂടിയത്. ഉദ്യോഗസ്ഥരായ ദിനേഷ് IK, സലീം P, ജസീർ KK, ഷഹേഷ് R, വിനോദ്, വിശ്വനാഥൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു https://youtu.be/iltwlPfo4uk വീഡിയോ...
Crime

എം ഡി എം എ യുമായി മൂന്നംഗ സംഘം കോട്ടക്കൽ പോലീസിന്റെ പിടിയിൽ

കോട്ടക്കൽ : അതി മാരക ലഹരിമരുന്നായ എംഡിഎംഎ യുമായി മൂന്നംഗ ലഹരി കടത്തു സംഘം കോട്ടക്കൽ പോലീസിന്‍റെ പിടിയില്‍. https://youtu.be/GnM3P2srkRM vedeo പുറങ്ങ് കാഞ്ഞിരമുക്ക് സ്വദേശി മുസ്തഫ ആഷിഖ് (26), പെരുമ്പടപ്പ് ഐരൂർ സ്വദേശികളായ വെളിയത്ത് ഷാജഹാൻ (29), വെളിയത്ത് ഹാറൂൺ അലി (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HDqZXfALO3l0U1jILUvNnL ബാംഗ്ലൂര്‍ നിന്ന് ജില്ലയില്‍ വില്‍പ്പന നടത്താനായി സിന്തറ്റിക് മയക്കുമരുന്നിനത്തില്‍ പെട്ട മെഥിലിന്‍ ഡയോക്സി മെത്ത് ആംഫിറ്റമിന്‍ (എംഡിഎംഎ) സ്റ്റാംപുകള്‍ തുടങ്ങിയ സിന്തറ്റിക് മയക്കുമരുന്നുകള്‍ അവിടെയുള്ള തദ്ദേശീയരായ ഏജന്‍റുമാര്‍ മുഖേന ജില്ലയിലെത്തിച്ച് വില്‍പ്പന നടത്തുന്ന സംഘങ്ങളെ കുറിച്ചും കോട്ടക്കല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംഘത്തിലെ ചില കണ്ണികളെ കുറിച്ച് മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സ...
Crime

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച വയോധികർ ഉൾപ്പെടെ 3 പേർ പിടിയിൽ

കോട്ടക്കൽ: പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികർ ഉൾപ്പെടെ മൂന്നുപേർ കോട്ടക്കൽ പോലീസിന്റെ പിടിയിൽ. കോട്ടക്കൽ കുറ്റിപ്പുറം സ്വദേശികളായ കരിമ്പനക്കൽ മമ്മിക്കുട്ടി (75), പൂളക്കൽ സൈതലവി (60), പുതുക്കുടി മുഹമ്മദ് സക്കീർ (32) എന്നിവരെയാണ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജി, എസ്.ഐ കെ.എസ്. പ്രിയൻ എന്നിവർ അറസ്റ്റ് ചെയ്തത്. 2020, 22 കാലഘട്ടത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധയിടങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ ഇവർക്കെതിരെ പോക്സോ കേസാണ് ചുമത്തിയിരിക്കുന്നത്. സ്കൂളിൽ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് വിവരം ലഭിച്ച ചൈൽഡ്ലൈൻ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തായത്. മൂന്നു വ്യത്യസ്ത കേസുകളിലാണ് അറസ്റ്റ്. പ്രതികളെ കോടതിയിൽ ഹാജറാക്കി....
Breaking news, Malappuram

പീഡനത്തിനിരയായ പ്ലസ്‌ടു വിദ്യാർത്ഥിനി യുട്യൂബ് നോക്കി ആരുമറിയാതെ റൂമിനുള്ളിൽ പ്രസവിച്ചു, അയൽവാസി അറസ്റ്റിൽ

സംഭവം കോട്ടക്കലിൽ മലപ്പുറം: പീഡനത്തിനിരയായ പ്ലസ്ടു വിദ്യാർഥിനി വീട്ടിലെ മുറിയ്ക്കുള്ളിൽ പരസഹായമില്ലാതെ പ്രസവിച്ചു. കോട്ടയ്ക്കലിലാണ് അവിശ്വസനീയമെന്ന് തോന്നുന്ന സംഭവം. സംഭവത്തിൽ അയൽവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അയൽവാസിയായ 21-കാരനാണ് പ്ലസ്ടു വിദ്യാർഥിനിയായ 17-കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. എന്നാൽ ഗർഭിണിയായ വിവരം വീട്ടുകാരിൽനിന്ന് മറച്ചുവെച്ച് 17-കാരി ആരുടെയും സഹായമില്ലാതെ കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. ഒക്ടോബർ 20-നാണ് വീട്ടിലെ മുറിയ്ക്കുള്ളിൽവെച്ച് പ്രസവിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി. യൂട്യൂബ് നോക്കിയാണ് പ്രസവരീതികൾ മനസിലാക്കിയതെന്നും ഇതനുസരിച്ചാണ് പൊക്കിൾകൊടി മുറിച്ചുമാറ്റുന്നതുൾപ്പെടെ ചെയ്തതെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്. 23-ാം തീയതിയാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടിയും കുഞ്ഞും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യനി...
error: Content is protected !!