Saturday, January 3

Tag: Latest news

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

എം.എഡ്. പ്രവേശനം 2025 18 വരെ അപേക്ഷ സമർപ്പിക്കാം കാലിക്കറ്റ് സർവകലാശാലയുടെ 2025 - 2026 അധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം സെപ്റ്റംബർ 18-ന് വൈകീട്ട് നാല് മണി വരെ നീട്ടി. അപേക്ഷാഫീസ് : എസ്.സി. / എസ്.ടി. - 410/- രൂപ, മറ്റുള്ളവർ 875/- രൂപ. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം നിര്‍ബന്ധമായും പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കണം. പ്രിന്റ് ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണമാകൂ. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (ജനറല്‍, മാനേജ്മെന്റ്, ഭിന്നശേഷി, വിവിധ സംവരണ വിഭാഗക്കാര്‍ ഉള്‍പ്പെടെ) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മാനേജ്മെന്റ് ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവർ ഓണ്‍ലൈന്‍ രജിസ്ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ അപേക്ഷ സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in...
Kerala

വിനോദ സഞ്ചാരികളുമായി പോയ കെഎസ്ആര്‍ടിസി ഡബിള്‍ ഡെക്കര്‍ ബസ് അപകടത്തില്‍പ്പെട്ടു

ഇടുക്കി : മൂന്നാറില്‍ വിനോദസഞ്ചാരികളുമായി പോയ കെഎസ്ആര്‍ടിസി ഡബിള്‍ ഡെക്കര്‍ ബസ് അപകടത്തില്‍പ്പെട്ടു. ദേവികുളത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയോടെ ആനയിറങ്കലില്‍ നിന്ന് തിരികെ മൂന്നാറിലേക്ക് വരുമ്പോള്‍ ആയിരുന്നു അപകടമുണ്ടായത്. എതിര്‍ ദിശയില്‍ വന്ന കാറിനെ ഇടിക്കാതിരിക്കാനായി ബസ് വെട്ടിച്ചപ്പോള്‍ വാഹനം തെന്നി മാറി സമീപത്തുണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. യാത്രക്കാര്‍ക്ക് നിസാരമായ പരുക്കേറ്റു. ബസിന് മറ്റ് സാങ്കേതിക പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്....
National

രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി സി.പി.രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി : രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി സി.പി.രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ജൂലൈ 21-ന് മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര മന്ത്രിമാര്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കുമൊപ്പം മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും സത്യപ്രതിജ്ഞാച്ചടങ്ങിനെത്തിയിരുന്നു. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുത്തില്ല. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ 452 വോട്ടുനേടിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായ സി.പി.രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥി ബി.സുദര്‍ശന്‍ റെഡ്ഡിക്ക് 300 വോട്ടാണ് ലഭിച്ചത്. 781 എംപിമാരില്‍ 767...
Kerala

നാല് വര്‍ഷത്തെ പ്രണയം ; വിദേശത്തേക്ക് പോയി വന്നതിന് പിന്നാലെ ഒഴിവാക്കാന്‍ ശ്രമിച്ചു, കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി ; യുവാവ് അറസ്റ്റില്‍

പാലക്കാട്: നെന്മാറയില്‍ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടിയ യുവാവ് അറസ്റ്റില്‍. മേലാര്‍കോട് സ്വദേശി ഗിരീഷ് ആണ് അറസ്റ്റിലായത്. ആലത്തൂര്‍ പൊലീസ് ആണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. നാലുവര്‍ഷമായി യുവതിയും ഗിരീഷും തമ്മില്‍ അടുപ്പത്തിലായിരുന്നു. വിദേശത്ത് ജോലിക്ക് പോയി വന്നതിനു ശേഷം ബസ് ഡ്രൈവര്‍ ആയ ഗിരീഷിനെ ഒഴിവാക്കാന്‍ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഇന്നലെ വൈകിട്ട് മദ്യലഹരിയില്‍ എത്തിയ ഗിരീഷ് യുവതിയെയും അച്ഛനെയും വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റവര്‍ നെന്മാറ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി....
Local news

മാഗസിന്‍ പ്രകാശനം: ശ്രദ്ധേയമായ ചടങ്ങുകള്‍ക്ക് പിഎസ്എംഒ കോളേജ് വേദിയായി

തിരൂരങ്ങാടി: പിഎസ്എംഒ കോളേജ്, തിരൂരങ്ങാടിയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ 2024-25 വര്‍ഷത്തെ കോളേജ് മാഗസിന്റെ പ്രകാശനവും മൊമന്റോ വിതരണവും ശ്രദ്ധേയമായ ചടങ്ങുകളോടെ നടന്നു. ചടങ്ങിലെ മുഖ്യാതിഥിയായ ന്യൂസ് എഡിറ്ററായ വി.എസ് രഞ്ജിത്ത് ഒപ്പരി മാഗസിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. പരിപാടിയില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് ഷാമില്‍ വി അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജര്‍ എം.കെ ബാവ മാനേജേറിയല്‍ അഡ്രസ്സും, പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ് ഡോ. നിസാമുദ്ദീന്‍ പ്രിന്‍സിപ്പല്‍ അഡ്രസ്സും നല്‍കി. മാഗസിന്റെ ചീഫ് എഡിറ്ററായ പ്രിന്‍സിപ്പല്‍ ഡോ. അസീസ് കെ മുഖ്യ പ്രഭാഷണം നടത്തി. യൂണിയന്‍ ആര്‍ട്‌സ് ക്ലബ് സെക്രട്ടറി മുഹമ്മദ് ഷെരീഫ് പി.കെ, യൂണിയന്‍ അഡൈ്വസര്‍ എം.പി. ബാസിം, സ്റ്റാഫ് ക്ലബ് പ്രസിഡന്റ് അബ്ദുല്‍ സമദ്, സൂപ്രണ്ടന്റ് മുജീബ് റഹ്‌മാന്‍ കാരി, മാഗസിന്‍ കമ്മിറ്റി മെമ്പര്‍ ഷഫീന്‍ എം.പി എന്നിവ...
Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നവര്‍ നടപടി നേരിടേണ്ടിവരും ; മുന്നറിയിപ്പുമായി ഡിസിസി പ്രസിഡന്റ്

കൊച്ചി : രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നവര്‍ നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ജില്ലാ നേതൃയോഗത്തിലാണ് ഷിയാസ് നിലപാട് വ്യക്തമാക്കിയത്. രാഹുലിനെതിരായ നടപടിയെ വിമര്‍ശിക്കുന്നവര്‍ അച്ചടക്ക നടപടി നേരിടേണ്ടിവരും. നിലപാട് തുടര്‍ന്നാല്‍ സസ്പെന്‍ഷന്‍ അടക്കമുളള പാര്‍ട്ടി നടപടിക്കാണ് നിര്‍ദേശം. തീരുമാനത്തെ എറണാകുളം ജില്ലാ നേതൃത്വത്തില്‍ എ-ഐ ഗ്രൂപ്പ് നേതാക്കള്‍ പിന്തുണച്ചു. രാഹുലിനെതിരായ നിലപാടിനെച്ചൊല്ലിയുളള സൈബര്‍ പോര് കൈവിട്ടതോടെയാണ് നിലപാട് കടുപ്പിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ രാഹുല്‍ അനുകൂലികള്‍ ലക്ഷ്യമിട്ടതോടെയാണ് സംഘടന തലത്തിലെ പ്രതിരോധം. പാര്‍ട്ടിയോട് കൂറില്ലാത്തവരാണ് നടപടിയെ വിമര്‍ശിക്കുന്നതെന്ന് മുഹമ്മദ് ഷിയാസ് തുറന്നടിച്ചു. മണ്ഡലം തലം മുതല്‍ കര്‍ശന നിലപാട് സ്വീകരിക്കാനാണ് യോഗത്തില്‍ ധാരണയായത്. യോഗത്തില്‍ പ്രതിപക്ഷ ...
Obituary

തവനൂർ സെൻട്രൽ ജയിൽ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

തവനൂർ : തവനൂർ സെൻട്രൽ ജയിൽ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തവനൂർ സെൻട്രൽ ജയിൽ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ പാലക്കാട് ചിറ്റൂർ സ്വദേശി എസ് ബർഷത്തിനെയാണ് (29) മരിച്ച നിലയിൽ കണ്ടെത്തിയത്. ജയിലിന് സമീപത്ത് തന്നെയുള്ള വാടക ക്വാട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.ഏഴ് മാസം മുമ്പാണ് ഇദ്ദേഹം തവനൂർ സെൻട്രൽ ജയിലിലേക്ക് സ്ഥലംമാറിയെത്തിയത്. വ്യാഴാഴ്ച പകൽ ഡ്യൂട്ടിയായിരുന്നു. ഇതിന് ശേഷം ജയിലിന് സമീപത്തുള്ള ക്വാട്ടേഴ്‌സിലേക്ക് പോവുകയായിരുന്നു. രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്....
Kerala

മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പിപി തങ്കച്ചന്‍ അന്തരിച്ചു

മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പിപി തങ്കച്ചന്‍ അന്തരിച്ചു. 87 വയസായിരുന്നു. വൈകിട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ആരോഗ്യനില മോശമായി. വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയത്. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് രാവിലെ സ്ഥിതി വീണ്ടും മോശമാവുകയും വൈകിട്ട് മരണം സംഭവിക്കുകയും ചെയ്തു. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ 11ന് പെരുമ്പാവൂരിലെ വീട്ടിലെത്തിക്കും. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2ന് അകപറമ്പ് യാക്കോബായ സുറിയാനിപ്പളളിയിലാണ് സംസ്‌കാരം. അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള അവസരം വീട്ടിലാണ് ഒരുക്കിയിരിക്കുന്നത്. യു.ഡി.എഫ് കണ്‍വീനര്‍, കെപിസിസി പ്രസിഡന്റ്, നിയമസഭാ സ്പീക്കര്‍, മന്ത്രി എന്നീ നിലകള...
Kerala

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു മരണം കൂടി ; ഒരു മാസത്തിനിടെ മരിച്ചത് ആറുപേര്‍

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജി(51) ആണ് മരിച്ചത്. രണ്ടാഴ്ചയായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എവിടെ നിന്നാണ് ഷാജിക്ക് അണുബാധയുണ്ടായതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഒരുമാസത്തിനിടെ കേരളത്തില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുള്ള ആറാമത്തെ മരണമാണിത്. നിലവില്‍ 10പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. മലപ്പുറം വണ്ടൂര്‍ സ്വദേശി ശോഭന, വയനാട് ബത്തേരി സ്വദേശി രതീഷ്, കോഴിക്കോട് ഓമശ്ശേരി സ്വദേശികളായ ദമ്പതികളുടെ മൂന്ന് മാസം പ്രായമായ കുഞ്ഞ്, മലപ്പുറം കണ്ണമംഗലം സ്വദേശി റംല, കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസുകാരി അനയ എന്നിവരാണ് കഴിഞ്ഞ ഒരുമാസത്തിനിടെ കേരളത്തില്‍ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചവര്‍....
Local news

തിരൂരങ്ങാടി നഗരസഭ ജി.ഐ.എസ് മാപ്പിംഗ് പദ്ധതി തുടങ്ങി

തിരൂരങ്ങാടി നഗരസഭ ജി.ഐ.എസ് മാപ്പിംഗ് പദ്ധതി തുടങ്ങി. തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ജി.ഐ.എസ് മാപ്പിംഗ് പദ്ധതിയുടെ ഉദ്ഘാടനം കെ,പി.എ മജീദ് എം.എല്‍.എ നിര്‍വഹിച്ചു, ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു, സുലൈഖ കാലൊടി, ഇഖ്ബാൽ കല്ലുങ്ങൽ, സോന രതീഷ്, സി, പി ഇസ്മായിൽ, സി, പി സുഹ്റാബി, സെക്രട്ടറി എം, സി റംസി ഇസ്മായിൽ,എം, അബ്ദുറഹിമാൻ കുട്ടി, എ, ഇ, ഇൻ ചാർജ് കൃഷ്ണൻകുട്ടി വിഷ്ണു ആനന്ദ് പ്രസംഗിച്ചു, ഏറ്റവും പുതിയ സാങ്കേതികവിദ്യകളായ ഡ്രോണ്‍, ലിഡാര്‍,ഡി ജി പി എസ്, പ്രത്യേക വികസിപ്പിച്ചെടുത്ത അപ്ലിക്കേഷന്‍ എന്നിവയുടെ സഹായത്തോടെ സൂക്ഷ്മതല ഭൂവിനിയോഗ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും ശേഖരിക്കുന്നതോടൊപ്പം കെട്ടിടങ്ങള്‍, റോഡുകള്‍, പാലങ്ങള്‍ എന്നിവയുടെയെല്ലാം ത്രിമാന രൂപവും ഫോട്ടോയും ഉള്‍പ്പെടെ വിവരങ്ങള്‍ സര്‍വെയിലൂടെ ശേഖരിക്കും. അംഗങ്ങളുടെ സാമൂഹിക സാമ്പത്തിക സാം...
Kerala

ഹൃദയാഘാതം ; എംകെ മുനീര്‍ എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ; നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട് : ഹൃദയാഘാതത്തെ തുടര്‍ന്നു മുസ്‌ലിം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ ഡോ. എം.കെ.മുനീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പൊട്ടാസ്യം ലെവല്‍ അപകടകരമായ വിധം താഴ്ന്നതിനു പിന്നാലെ അദ്ദേഹത്തിനു ഹൃദയാഘാതവുമുണ്ടായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവില്‍ വിവിധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണുള്ളത്. ആരോഗ്യനില ഗുരുതരമാണെങ്കിലും പോസിറ്റീവായ പ്രതികരണങ്ങള്‍ കാണിക്കുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു....
Kerala

പെരുമ്പാമ്പിനെ കൊന്ന് കറിവച്ചു തിന്ന രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍ : പെരുമ്പാമ്പിനെ കൊന്ന് കറിവച്ചു തിന്ന രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കണ്ണൂര്‍ പാണപ്പുഴയില്‍ ആണ് സംഭവം. മാതമംഗലം പാണപ്പുഴ സ്വദേശികളായ മുണ്ടപ്രം ഉറുമ്പില്‍ യു. പ്രമോദ് (40), മുണ്ടപ്രം ചന്ദനംചേരി സി.ബിനീഷ് (37) എന്നിവരെയാണ് വനംവകുപ്പ് ഇന്നലെ പിടികൂടിയത്. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ഒരു വീട്ടില്‍ വച്ചാണ് ഇവര്‍ പാമ്പിനെ കൊന്ന് കറിയാക്കിയത്. പ്രതികളെ ഇന്ന് പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കും. തളിപ്പറമ്പ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ പി.വി.സനൂപ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് രഹസ്യവിവരത്തെ തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്....
Obituary

പടിക്കൽ തിരുത്തുമ്മൽ അബൂബക്കർ അന്തരിച്ചു

മുന്നിയൂർ : പടിക്കൽ പാറമ്മൽ സ്വദേശി തിരുത്തുമ്മൽ അബൂബക്കർ (70) നിര്യാതനായി. ഭാര്യ: ആഇശാബീവി.മക്കൾ: യൂനുസ് , സകരിയ്യ , യഹ് യ , ഈസ, സക്കീന,ഉമ്മുകുൽസു .മരുമക്കൾ:  ഹസ്സൻ, ഖാലിദ്, ശരീഫ , സുഹൈല , റംശീന, ഫസ്ന
Obituary

കക്കാട് മൊടേക്കാടൻ കുഞ്ഞാലൻ ഹാജി അന്തരിച്ചു

തിരൂരങ്ങാടി : കക്കാട് സ്വദേശി മൊടേക്കാടൻ കുഞ്ഞാലൻ ഹാജി ( 80 ) അന്തരിച്ചു. ഭാര്യ, നഫീസ. മക്കൾ: അബ്ദുസലാം, അബ്ദുസത്താർ ഹാജി, അബ്ദു റസാഖ്, ജാഫർ, ഇബ്രാഹിം, നുസ്റത്ത്, മുഹമ്മദ് ഷഫീഖ്, മരുമക്കൾ: മുഹമ്മദലി, ജമീല, സലീന, മൈമൂനത്ത്, ഖൈറുന്നീസ, അർഷിദ, ഖബറടക്കം വ്യാഴം കാലത്ത് 10 മണിക്ക് കക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Accident

ടി ടി ഇ ടിക്കറ്റ് ആവശ്യപ്പെട്ടതിനെ തുടർന്ന് ശീതളപാനീയ കച്ചവടക്കാരൻ ഓടുന്ന ട്രെയിനിൽ നിന്ന് ചാടി; പാണ്ടിമുറ്റം സ്വദേശിയായ യുവാവിന് പരിക്ക്

താനൂർ : ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടതിനെ തുടർന്ന് ശീതളപാനീയ കച്ചവടക്കാരൻ ട്രെയിനിൽ നിന്ന് എടുത്തു ചാടിയതിനെ തുടർന്ന് ഗുരുതര പരിക്ക്. നന്നമ്പ്ര പാണ്ടിമുറ്റം സ്വദേശിയായ അഷ്കർ ആണ് ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയത്. ഇന്നലെ രാത്രി താനൂരിൽ വെച്ചാണ് സംഭവം. ടി ടി ഇ ടിക്കറ്റും രേഖകളും ആവശ്യപ്പെട്ടതിനു പിന്നാലെ ഓടുന്ന ട്രെയിനില്‍ നിന്ന് ചാടുക യായിരുന്നു. എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് താനൂരില്‍ എത്തിയപ്പോഴാണ് ഓടുന്ന ട്രെയിനില്‍ നിന്ന് യുവാവ് ചാടിയത്. നടപടിയെടുക്കുമെന്ന് അറിയിച്ച് ടിടിഇ പിന്തുടര്‍ന്നപ്പോള്‍ അഷ്‌റഫ് ട്രെയിനില്‍ നിന്ന് എടുത്തുചാടുകയായിരുന്നു എന്നാണ് വിവരം.ഇന്നലെ രാത്രിയായിരുന്നു സംഭവം. പതിനൊന്ന് മണിയോടെ ട്രെയിനില്‍ ശീതളപാനീയങ്ങളുള്‍പ്പെടെ വില്‍ക്കാനായി അഷ്‌കര്‍ കടന്നുപോകുന്നതിനിടെയാണ് ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടത്. ഇതിന് കൃത്യമായ മറുപടി നല്‍കാനോ രേഖകള്‍ നല്‍കാനോ അഷ്‌ക...
Kerala

കെഎസ്ആര്‍ടിസിക്ക് ചരിത്രനേട്ടം ; ഒരു ദിവസം കൊണ്ട് നേടിയത് 10 കോടി രൂപ കളക്ഷന്‍

തിരുവനന്തപുരം : ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് ചരിത്രനേട്ടം. തിങ്കളാഴ്ച മാത്രം ലഭിച്ചത് 10.19 കോടി രൂപയുടെ വരുമാനം. ആദ്യമായാണ് കെഎസ്ആര്‍ടിസിയുടെ പ്രതിദിന കളക്ഷന്‍ 10 കോടി കടക്കുന്നത്. ഓണം കഴിഞ്ഞ് കേരളത്തില്‍ നിന്നും കേരളത്തിലേക്കും കേരളത്തിനകത്തും യാത്രികരുടെ എണ്ണം വര്‍ധിച്ചതാണ് ചരിത്ര ഈ നേട്ടത്തിന് പിന്നില്‍. കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തിയതും ഡിപ്പോകള്‍ക്കു ടാര്‍ഗറ്റ് നല്‍കിയതുമാണ് വരുമാന വര്‍ധനയ്ക്കു കാരണമായത്. മുന്‍പ് 2024 ഡിസംബര്‍ 23 ന് ശബരിമല സീസണില്‍ നേടിയ ഓപ്പറേറ്റിംഗ് റവന്യു ആയ 9.22 കോടി രൂപ എന്ന നേട്ടത്തെ ആണ് ഇപ്പോള്‍ മറികടന്നത്. 14.09.2024 ലെ ഓണം സമയത്ത് നേടിയ ഏറ്റവും കൂടിയ വരുമാനമായ 8.29 കോടി രൂപയായിരുന്നു ഇതുവരെ ഓണക്കാല സര്‍വ്വകാല റെക്കോഡ്....
Other

ഒന്നു മുതൽ പത്താം ക്ലാസ് വരെ ഒറ്റ ദിവസവും മുടങ്ങാതെ ഹാജർ, അപൂർവ നേട്ടവുമായി ഫാത്തിമ ശബ

കൊടിഞ്ഞി : ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഒറ്റദിവസവും മുടങ്ങാതെ മദ്രസയിൽ വന്ന അപൂർവ നേട്ടവുമായി വിദ്യാർ ഥിനി. കൊടിഞ്ഞി കോറ്റത്തങ്ങാടി ദാറുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ പ്ലസ് വൺവിദ്യാർത്ഥിനി തയ്യിൽ ഫാത്തിമ ശബയാണ് 1 മുതൽ 10 വരെ ക്ലാസ്സുകളിൽ ഫുൾ പ്രസൻ്റ് നേടിയത്. വിദ്യാർത്ഥിനിയെ ഗോൾഡ് കോയിൻ നൽകി ആദരിച്ചു അപൂർവ്വമായ നേട്ടം കൈവരിച്ച വിദ്യാർത്ഥിനിയെ മദ്രസാ കമ്മറ്റിയും ഒ എസ് എഫ് കമ്മിയും അനുമോദിച്ചു. എസ് കെ എസ് എസ് എഫ് തിരൂരങ്ങാടി മേഖല ജോയിന്റ് സെക്രട്ടറി യും സഹചാരി ജില്ലാ സമിതി അംഗവുമായ,. കോറ്റത്തങ്ങാടിയിലെ സബൂബ് സലൂണ് ഉടമയുമായതയ്യിൽ അബ്ബാസ് - സാദിയ ദമ്പതികളുടെ മൂത്ത മകളാണ്. മദ്രസ കമ്മറ്റിയുടെ ഉപഹാരം പ്രസിഡണ്ട് ഇ. സി. കുഞ്ഞിമരക്കാർ ഹാജിയിൽ നിന്നുംOSF കമ്മിറ്റിയുടെ ഗോൾഡ് കോയിൻ ഉപഹാരം കൊടിവളപ്പിൽ മുഹമ്മദിൽ നിന്നും പിതാവ് ഏറ്റുവാങ്ങി. ചടങ്ങിൽ മദ്രസ സെക്രട്ടറി പാട്ടശ്ശേരി സ...
Local news, Malappuram

സാക്ഷരത യജ്ഞം ജീവിത തപസ്യയാക്കി കാർത്തിയാനി ടീച്ചർ

തിരുരങ്ങാടി: തിരൂരങ്ങാടിയിലെ കാർത്തിയാനിക്ക് ലോക സാക്ഷരതാ ജീവിത തപസ്യയാണ് വ്യക്തികൾക്കും സമൂഹങ്ങൾക്കും സാക്ഷരതയുടെ പ്രാധാന്യത്തെക്കുറിച്ചും എല്ലാവർക്കും വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം നൽകാനാണ് ഈ ദിനം ആചരിക്കുന്നത്. 1966 ൽ 'യുനെസ്കോ യാണ് ദിനം പ്രഖ്യാപിച്ചത്' 1967 മുതൽ ഈ ദിനം ആഘോഷിക്കപ്പെട്ടു. ലോക സാക്ഷരത ദിനം ആഘോഷിക്കുന്നതിന്റെ ലക്ഷ്യമെന്നത് സാക്ഷരത ഒരു മൗലികഅവകാശമാണ് എന്നത് ഓർമ്മിപ്പിക്കുക അതുപോലെ സുസ്ഥിരമായ സമൂഹങ്ങൾക്കും, നീതിക്കും, സമാധാനത്തിനും,സാക്ഷരത എത്രത്തോളം പ്രാധാന്യമാണെന്ന് ബോധ്യപ്പെടുത്തുക എന്നിവയാണ് ഈ ദിനത്തിൻറെ പ്രധാന ലക്ഷ്യങ്ങൾ. ലോകമെമ്പാടും സാക്ഷരത നിരക്ക് വർദ്ധിപ്പിക്കുവാനും നിരക്ഷരത ഇല്ലാതാക്കുവാനും ലോക സാക്ഷരതാ ദിനം ലക്ഷ്യമിടുന്നു. സാക്ഷരതാ ദിനം ജീവവായുവിനെക്കാൾ പ്രധാന്യമാണ് 26 വർഷത്തിലധികം സാക്ഷരത പ്രേരക്കായി പ്രവർത്തിച്ച കാർത്തിയാനി ടീച്ചർ...
Local news, Malappuram

സാക്ഷരത ദിനാചരണവും അധ്യാപകരെ ആദരിക്കലും നടത്തി

തിരൂരങ്ങാടി : ലോക സാക്ഷരത ദിനത്തോടനുബന്ധിച്ച് തിരൂരങ്ങാടി നഗരസഭ കരുമ്പിൽ തുടർവിദ്യാ കേന്ദ്രത്തിൽ ലോക സാക്ഷരതാ ദിനാചരണവും അധ്യാപകരെ ആദരിക്കലും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു പരിപാടി തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു കൊണ്ട് സെപ്റ്റംബർ എട്ടിൻറെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഹയർസെക്കൻഡറി തുല്യതാ അധ്യാപകനായ പച്ചായി മൊയ്തീൻകുട്ടി മാഷ് , മുൻ തിരൂരങ്ങാടി ബ്ലോക്ക് പ്രേരക് ശ്രീധരൻ മാഷ് എന്നിവരെ ആദരിക്കുകയും ചെയ്തു. ചടങ്ങിൽ ഹബീബ പി പി സിഡിഎസ് മെമ്പർ അധ്യക്ഷതവഹിച്ചു ,പ്രേരക് കാർത്തിയനി എം സ്വാഗതവും , അബ്ദുൽ റഹീം പൂക്കത്ത്, സുബൈർ പി പി, ഷൈനി പട്ടാളത്തിൽ, ഹഫ്സ കെ പി (പി എൽ വി)മൃദുല കെ പി കമ്മ്യൂണിറ്റി കൗൺസിലർ, റംലാബി പി , മുബഷിറ പി കെ,സമീറ സി എച്ച്, സമീറ പി കെ നന്ദിയും പറഞ്ഞു...
Malappuram

അരീക്കാടൻ ഹംസ ഹാജി സ്മാരക പ്രഥമ എക്സലൻസി അവാർഡ് യു.കെ കുഞ്ഞുമുഹമ്മദ് മുസ്ലിയാർക്ക്

എ ആർ നഗർ: പ്രദേശത്തെ പൗരപ്രമുഖനും സ്ഥാപന സഹകാരിയുമായിരുന്ന അരീക്കാടൻ ഹംസ ഹാജിയുടെ സ്മരണാർത്ഥം അസാസുൽ ഖൈറാത്ത് സംഘം ജി സി സി കമ്മിറ്റി നൽകുന്ന പ്രഥമ എക്സലൻസി അവാർഡിന് യു കെ കുഞ്ഞിമുഹമ്മദ് മുസ്ലിയാർ അർഹനായി. 5001 രൂപയും പ്രശസ്തി ഫലകവുമടങ്ങിയതാണ് അവാർഡ്. പ്രദേശത്തെ ഇസ്ലാമിക ജാഗരണ പ്രവർത്തനങ്ങളിൽ ചെറുപ്പം മുതലേ കഠിനാധ്വാനം ചെയ്യുകയും ഐനുൽ ഹുദയുടെ സ്ഥാപന നിർമ്മാണത്തിൽ മുഖ്യപങ്ക് വഹിക്കുകയും ചെയ്തതിനാണ് അവാർഡ്. നബിദിനാഘോഷങ്ങളുടെ സമാപന പൊതുയോഗത്തിൽ ജിസിസി പ്രതിനിധി കെ സി മുജീബ് ഹാജിയും എം ശിഹാബ് സഖാഫിയും അവാർഡ് കൈമാറി....
Crime

യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടി: തിരൂരങ്ങാടി സ്വദേശികളായ ദമ്പതികൾ ഉൾപ്പെടെ 3 പേർ പിടിയിൽ

കോഴിക്കോട് : യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടിയ കേസിൽ ദമ്പതികൾ ഉൾപ്പെടെ 3 പേർ പിടിയിൽ. രണ്ട് യുവതികളടക്കമാണ് പിടിയിലായത്. മാവേലിക്കര സ്വദേശി ഗൗരി നന്ദ(20), തിരൂരങ്ങാടി പാണഞ്ചേരി സ്വദേശി അൻസിന (28), ഭർത്താവ് മുഹമ്മദ്‌ അഫീഫ് (30) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. രാമനാട്ടുകര അഴിഞ്ഞിലം സ്വദേശിയായ 44 കാരന്റെ പരാതിയിലാണ് അറസ്റ്റ്.യുവാവുമായി സൌഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയതിനു ശേഷം അയാളെ നഗ്നനാക്കി ചിത്രങ്ങൾ എടുക്കുകയും പണം നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ കുടുംബത്തിന് അയക്കുമെന്നായിരുന്നു ഭീഷണി. ഇത്തരത്തിൽ ഭീഷണിപ്പെടുത്തി ഒന്നര ലക്ഷം രൂപയാണ് യുവാവിന്റെ കയ്യിൽ നിന്ന് സംഘം തട്ടിയെടുത്തത്. തിരൂരങ്ങാടി ടുഡേ വാർത്തകൾ ലഭിക്കാൻ സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവാവിനെ മടവൂർ വെള്ളാരം കുന്നുമ്മൽ ഉള്ള വീട്ടിലേക്ക് വിളിച്ചു വരുത്തി നഗ...
Malappuram

പാണ്ടിക്കാട് പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണ സംഘത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ അഭിനന്ദനം

. മലപ്പുറം : പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പഴുതടച്ച അന്വേഷണം നടത്തി പ്രവാസിയെ പ്രതികളുടെ കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ച് പ്രതികളെ അറസ്റ്റ് ചെയ്ത മലപ്പുറം ജില്ലാപോലീസ്മേധാവി ആര്‍.വിശ്വനാഥ് ഐപിഎസ് ന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ സംസ്ഥാന പോലീസ് മേധാവി .റവാഡ ചന്ദ്രശേഖര്‍ ഐപിഎസ്. അഭിനന്ദിച്ചു. മലപ്പുറം ജില്ലാപോലീസ്മേധാവി ആര്‍.വിശ്വനാഥ് ഐപിഎസ്, പെരിന്തല്‍മണ്ണ ഡിവൈസ്പി എ.പ്രേംജിത്ത് , കരുവാരകുണ്ട് ഇന്‍സ്പെക്ടര്‍ വി.എം.ജയന്‍, മേലാറ്റൂര്‍ ഇന്‍സ്പെക്ടര്‍ എ.സി.മനോജ്കുമാര്‍ ,മങ്കട ഇന്‍സ്പെക്ടര്‍ അശ്വിത്ത് എസ് കാണ്‍മയില്‍, എന്നിവര്‍ക്ക് സംസ്ഥാന പോലീസ് മേധാവിയുടെ കമന്‍റേഷന്‍ പത്രവും മുപ്പതോളം വരുന്ന അന്വേഷണ സംഘത്തിലെ മറ്റുള്ളവര്‍ക്ക് അഭിനന്ദന പത്രവും സംസ്ഥാന പോലീസ് മേധാവി മലപ്പുറം ജില്ലാപോലീസ് ഓഫീസില്‍ വച്ച് നേരിട്ട് വിതരണം ചെയ്ത് അഭിനന്ദന...
Local news, Malappuram

ദേശീയപാത കക്കാട് ടൗണില്‍ പരാതികള്‍ പരിഹരിച്ചുകൊണ്ടുള്ള ഡിവൈഡര്‍ നിര്‍മാണം തുടങ്ങി

തിരൂരങ്ങാടി : കക്കാട് ടൗണില്‍ ദേശീയപാത ഡിവൈഡറുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിച്ചുകൊണ്ടുള്ള പ്രവൃത്തികള്‍ ആരംഭിച്ചു. നിലവിലെ നിര്‍മാണം വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ദുരിതം വിതക്കുന്നതായി ചൂണ്ടിക്കാട്ടി ജനപ്രതിനിധികൾ ദേശീയ പാത അതോറിറ്റിക്ക് നിവേദനം നല്‍കിയിരുന്നു. നിര്‍മാണം നാട്ടുകാരില്‍ ഏറെ പ്രതിഷേധം ഉളവാക്കുകയും ചെയ്തിരുന്നു. ദേശീയ പാത വിഭാഗം സ്ഥലം സന്ദര്‍ശിച്ച് പുതിയ പദ്ധതി തയ്യാറാക്കി പ്രൊജക്ട് ഡയറക്ടര്‍ക്ക് നല്‍കുകയും അനുമതി നല്‍കുകയുമായിരുന്നു. നഗരസഭ വികസനകാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങൽ, കൗൺസിലർമാരായ ആരിഫ വലിയാട്ട്, സുജിനി മുളമുക്കിൽ, കെ, ടി ഷാഹുൽ ഹമീദ്, പി, കെ, അസറുദീൻ, എം, കെ, നൗഫൽ, പി, ടി സൈതലവി,സി, സി, നാസർ,എം, കെ ജൈസൽ, എം, കെ ജാബിർ, നേതൃത്വം നൽകി....
Malappuram

ആരോഗ്യകരവും സജീവുമായ ജീവിതം വീണ്ടെടുക്കുന്നതിന് ഫിസിയോതെറാപ്പി അനിവാര്യം ; ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം : ആരോഗ്യകരവും സജീവുമായ ജീവിതം വീണ്ടെടുക്കുന്നതിന് ഫിസിയോതെറാപ്പി അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക. ലോക ഫിസിയോതെറാപ്പി ദിനാചരണം ജില്ലാതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ശരീര ചലനം പ്രോത്സഹിപ്പിക്കാനും വൈകല്യങ്ങള്‍ തടയാനും രോഗശാന്തിയ്ക്കും പുനരാധിവാസത്തിനും ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ഫിസിയോതെറാപ്പിക്കുള്ള പ്രാധാന്യം സമൂഹത്തില്‍ എത്തിക്കുകയാണ് ദിനാചരണ ലക്ഷ്യം. 'ആരോഗ്യകരമായ വാര്‍ധക്യം' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ഇതോടനുബന്ധിച്ച് ആരോഗ്യവകുപ്പും ആരോഗ്യകേരളവും വിവിധ സാമൂഹിക ബോധവത്ക്കരണ പരിപാടികളും ജില്ലയില്‍ സംഘടിപ്പിക്കുന്നുണ്ട്. മലപ്പുറം സൂര്യാ റീജന്‍സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ എജ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.പി സാദിഖ് അലി അധ്യക്ഷത വഹിച്ചു. സീനിയര്‍ ഫിസിയോതോറാപ്പിസ്റ്റ് സി.എച്ച്. ജലീല്‍ ക്ലാസ്സെടുത്തു, ഡെപ്യൂട്ടി ജ...
Kerala

കൂട്ടുകാരുമൊന്നിച്ച് കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കൂട്ടുകാരുമൊന്നിച്ച് കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ആനക്കംപോയില്‍ പുല്ലുരാംപാറ കുറുങ്കയത്താണ് വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചത്. ഓമശ്ശേരി നടുകില്‍ സ്വദേശി അനുഗ്രഹ് (17) ആണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥിയെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും മുക്കം ഫയര്‍ഫോഴ്‌സും തെരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ കണ്ടെത്തി തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല....
Kerala

എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ഭാര്യയെ കൂടാതെ ഇന്‍ചാര്‍ജ് ഭാര്യമാര്‍ വേറെയുണ്ടാകും ; വിവാദ പരാമര്‍ശവുമായി സമസ്ത നേതാവ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി

കോഴിക്കോട്: ജനപ്രതിനിധികള്‍ക്കും മന്ത്രിമാര്‍ക്കും എതിരെ വിവാദ പരാമര്‍ശവുമായി സമസ്ത നേതാവ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി. പലര്‍ക്കും വൈഫ് ഇന്‍ചാര്‍ജുമാര്‍ ഉണ്ടെന്നും ഇത്തരക്കാരാണ് ബഹുഭാരത്വത്തെ എതിര്‍ക്കുന്നതെന്നും ബഹാഉദ്ദീന്‍ നദ്‌വി വ്യക്തമാക്കി. കോഴിക്കോട് മടവൂരില്‍ സുന്നി മഹല്ല് ഫെഡറേഷന്‍ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു രൂക്ഷ വിമര്‍ശനം. ഇ.എം.എസിന്റെ മാതാവിന്റെ വിവാഹം നടന്നപ്പോള്‍ പ്രായം 11 വയസ് ആയിരുന്നു. 11-ാം വയസില്‍ വിവാഹം നടന്നതിന്റെ പേരില്‍ ഇ.എം.എസിനെയോ മാതാവിനെയോ ആരെങ്കിലും അവഹേളിക്കുകയോ പരിഹസിക്കുകയോ ഇകഴ്ത്തുകയോ ചെയ്യാറുണ്ടോ എന്നും ബഹാവുദ്ദീന്‍ നദ്‌വി ചോദിച്ചു. 'ഇ.എം.എസിന്റെ മാതാവിനെ കെട്ടിച്ചപ്പോള്‍, മാതാവിന്റെ പ്രായം 11 വയസ്. ഇ.എം.എസിന്റെ ഉമ്മായെ 11 വയസില്‍ കെട്ടിച്ചതിന്റെ പേരില്‍ അദ്ദേഹത്തെയോ മാതാവിനെയോ ആരെങ്കിലും അവഹേളിക്കുകയോ പരിഹസിക്കുകയോ ഇകഴ്ത്തുകയോ ചെയ്യാറുണ്...
Local news, Malappuram

ഇരുമ്പുചോല ബാഫഖി തങ്ങള്‍ സ്മാരക ലൈബ്രറി ഗ്രാമോത്സവം സംഘടിപ്പിച്ചു

എആര്‍ നഗര്‍ : ഇരുമ്പുചോല ബാഫഖി തങ്ങള്‍ സ്മാരക ലൈബ്രറി ഓണാഘോഷത്തിന്റെ ഭാഗമായി ഗ്രാമോത്സവം സംഘടിപ്പിച്ചു. ഗ്രാമോത്സവ പ്രസിദ്ധ സാഹിത്യകാരന്‍ റഷീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളുടെ വിവിധ മത്സര പരിപാടികളും അരങ്ങേറി. വിവിധ സംഘടനകളും, വ്യക്തികളും ലൈബ്രറിക്ക് നല്‍കിയ പുസ്തകങ്ങള്‍ ലൈബ്രറി പ്രസിഡന്റ് കെ.ലിയാഖത്ത് അലി ഏറ്റുവാങ്ങി. ലൈബ്രറി സെക്രട്ടറി ചെമ്പകത്ത് റഷീദ് സ്വാഗതവും, ഹുസൈന്‍ കാവുങ്ങല്‍ നന്ദിയും പറഞ്ഞു....
Kerala

നീണ്ട പ്രണയത്തിനൊടുവില്‍ നാല് മാസം മുമ്പ് വിവാഹം ; മരിക്കാന്‍ പോവുകയാണെന്ന് അമ്മക്ക് സന്ദേശം അയച്ച നവവധു ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍

കാസര്‍കോട്: നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അരമങ്ങാനം ആലിങ്കാല്‍തൊട്ടിയില്‍ വീട്ടില്‍ രഞ്‌ജേഷിന്റെ ഭാര്യ കെ.നന്ദനയെയാണ് (21) ഞായറാഴ്ച ഉച്ചയ്ക്കു മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മേല്‍പ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി. പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ രവിയുടെയും സീനയുടെയും ഏക മകളാണ്. ഏപ്രില്‍ 26ന് ആയിരുന്നു നന്ദനയുടെ വിവാഹം. പ്രണയവിവാഹമായിരുന്നു. പെട്ടെന്നുണ്ടായ പ്രകോപനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭര്‍തൃ വീട്ടില്‍ ഏതെങ്കിലും തരത്തിലുള്ള പീഡനം നേരിട്ടതായി നിലവില്‍ വിവരമില്ലെന്ന് പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. രാവിലെ നന്ദന താന്‍ മരിക്കാന്‍ പോവുകയാണെന്ന ഫോണ്‍ സന്ദേശം അമ്മ സീനയ്ക്ക് അയച്ചിരുന്നു. സന്ദേശം ലഭിച്ചയുടന്‍ അമ്മ നന്ദനയുടെ ഭര്‍ത്താവ് രഞ്‌ജേഷിനെ വിളിച്ചു. രഞ്‌ജേഷ് ...
Malappuram

മങ്കടയില്‍ കാണാതായ യുവാവിനെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: മങ്കടയില്‍ കാണാതായ യുവാവിനെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മങ്കട സ്വദേശി നഫീസ് (36) ആണ് മരിച്ചത്. ഇന്നലെ സന്ധ്യക്കാണ് നഫീസിനെ കാണാതായത്. തൊട്ടുപിന്നാലെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയിരുന്നു. പക്ഷേ കണ്ടെത്താന്‍ സാധിച്ചില്ല. തൊട്ടുപിന്നാലെ മങ്കട പൊലീസിലും പരാതി നല്‍കി. രാവിലെ വീണ്ടും തെരയുന്നതിനിടെയാണ് വീട്ടിലെ കിണറ്റില്‍ നഫീസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേ സമയം എങ്ങനെയാണ് നഫീസ് കിണറ്റില്‍ വീണതെന്ന കാര്യത്തില്‍ വ്യക്തതയില്ല. മങ്കട പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്....
Malappuram

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു ; ഒരു മാസത്തിനിടെ മരിച്ചത് അഞ്ച് പേര്‍

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനിയായ 56കാരി മരിച്ചു. വണ്ടൂര്‍ സ്വദേശിനി ശോഭനയാണ് മരിച്ചത്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 12 പേരായിരുന്നു ചികിത്സയില്‍ ഉണ്ടായിരുന്നത്. ഒരു മാസത്തിനിടെ അഞ്ച് പേരാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗുരുതരാവസ്ഥയില്‍ ശോഭനയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. അന്നു മുതല്‍ അബോധാവസ്ഥയിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകാരം മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നുള്‍പ്പെടെ മരുന്നെത്തിച്ച് രോഗികള്‍ക്ക് നല്‍കുന്നുണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് മറ്റ് അസുഖങ്ങളും ഉള്ളതിനാല്‍ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. കോഴിക്കോട് മെഡിക്കല്‍ ക...
error: Content is protected !!