Wednesday, September 10

Tag: Latest news

താനൂർ ഓലപ്പീടിക – കൊടിഞ്ഞി റോഡ് നാടിന് സമർപ്പിച്ചു
Local news

താനൂർ ഓലപ്പീടിക – കൊടിഞ്ഞി റോഡ് നാടിന് സമർപ്പിച്ചു

താനൂർ ഓലപ്പീടിക - കൊടിഞ്ഞി റോഡ് കായിക വകുപ്പ് മന്ത്രി വി. അബ്‌ദുറഹ്‌മാൻ നാടിന് സമർപ്പിച്ചു. താനൂർ മുൻസിപ്പൽ ചെയർമാൻ പി.പി ഷംസുദ്ദീൻ അധ്യക്ഷത വഹിച്ച്. ഹാർബർ എൻജിനീയറിങ് വകുപ്പ് 1.11 കോടി രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചത്. നന്നമ്പ്ര പഞ്ചായത്തിനെ കൊടിഞ്ഞിയുമായി ബന്ധപ്പെടുത്തുന്ന ഈ റോഡ് ഭാവിയിൽ കാർഷിക മേഖലയുടെ വളർച്ചയ്ക്കും ടൂറിസം വികസനത്തിനും ഗുണകരമാകുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ താനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ സി.കെ സുബൈദ, സി.കെ ബഷീർ, സി. മുഹമ്മദ് അഷ്റഫ്, കെ.പി ഫാത്തിമ, വി.പി ശശി കുമാർ, എ.പി സുബ്രഹ്മണ്യൻ, മേപ്പുറത്ത് ഹംസു എന്നിവർ എന്നിവർ പങ്കെടുത്തു. ചടങ്ങിന് വി.വി.എൻ മുസ്തഫ നന്ദി പറഞ്ഞു....
Local news, Other

തിരൂരങ്ങാടിയില്‍ കനത്ത മഴയില്‍ വന്‍ കൃഷിനാശം ; 35 ഹെക്ടര്‍ കൃഷിയിടത്തിലെ നെല്‍കൃഷി വെള്ളത്തിലായി

തിരൂരങ്ങാടി: കനത്ത മഴയില്‍ വന്‍ കൃഷിനാശം. തിരൂരങ്ങാടി നഗരസഭയില്‍ ചെരപ്പുറത്താഴം പാടശേഖരത്തില്‍ 35 ഹെക്ടര്‍ കൃഷിയിടത്തിലെ നെല്‍കൃഷി ഞാറ് വെള്ളത്തിലായി. മൂന്ന് ടണ്‍ ഉമ നെല്‍വിത്താണ് കര്‍ഷകര്‍ വയലില്‍ ഇറക്കിയിരുന്നത്. വിളവെടുക്കാന്‍ പ്രതീക്ഷയോടെ കാത്തിരുന്ന കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണുണ്ടായിരിക്കുന്നത്. ഇരുപതോളം കര്‍ഷകര്‍ ചെരപ്പുറത്താഴത്ത് വിത്തിറക്കിയിരുന്നു. കൃഷിനാശമുണ്ടായ പാടശേഖരം നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ സന്ദര്‍ശിച്ചു. പ്രകൃതിക്ഷോഭത്തില്‍ നഷ്ടമായ വിത്തുകള്‍ ഉടന്‍ നല്‍കണമെന്ന് കൃഷി അസി ഡയറക്ടറോട് ആവശ്യപ്പെട്ടു. നടപടി സ്വീകരിക്കുമെന്ന് അസി: ഡയറക്ടര്‍ പറഞ്ഞു. നഷ്ടം സംബന്ധിച്ച് കൃഷിഓഫീസര്‍ പി.എസ് ആരുണി കൃഷി അസി ഡയറക്ടര്‍ക്ക റിപ്പോര്‍ട്ട് നല്‍കി. കര്‍ഷകരായ ചിറക്കകത്ത് അബൂബക്കര്‍, മധു, സമീജ് തുടങ്ങിയവര്‍ നഷ്ടങ്ങള്‍ വിവരിച്ചു....
Kerala, Local news, Malappuram, Other

തിരൂരങ്ങാടി ജിഎച്ച്എസ് സ്‌കൂളില്‍ ബോധവത്കരണ പോസ്റ്റര്‍ പ്രദര്‍ശനം നടത്തി

തിരൂരങ്ങാടി : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരിക്കെതിരെ എക്‌സൈസ് വകുപ്പുമായി സഹകരിച്ചുകൊണ്ട് ബോധവല്‍ക്കരണവും പോസ്റ്റര്‍ പ്രദര്‍ശനവും നടത്തി. തിരൂരങ്ങാടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക മിനി കെ കെ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് പി എം അബ്ദുല്‍ ഹഖ്, എസ് എം സി ചെയര്‍മാന്‍ അബ്ദുല്‍ റഹിം പൂക്കത്ത്, രതീഷ് ടീ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. അനിരുദ്ധ് കെ.ആര്‍ സ്വാഗതവും മുഹമ്മദ് സജാദ് നന്ദിയും പറഞ്ഞു...
Kerala, Other

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : വയോധികന് ചികിത്സ ഉറപ്പാക്കി

കോഴിക്കോട് : അതിതീവ്ര ദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ട എലത്തൂർ സ്വദേശി അറക്കൽ പാച്ചർ (78) എന്നയാളെ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ജനറൽ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചുവെന്ന് ജില്ലാ സാമൂഹീക നീതി ഓഫീസർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ആശുപത്രിയിൽ നിന്നും വിടുതൽ ചെയ്യുമ്പോൾ നരിക്കുന്നി പാറന്നൂർ അത്താണി അനാഥാലയത്തിൽ പ്രവേശിപ്പിക്കാമെന്നും റിപ്പോർട്ടിലുണ്ട്. കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. എലത്തൂർ കൗൺസിലർ മനോഹരൻ മങ്ങാറിയിൽ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ഇടപെട്ടത്. പരാതിയിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ കമ്മീഷൻ ജില്ലാ സാമൂഹിക നീതി ഓഫീസർക്ക് നിർദ്ദേശം നൽകിയിരുന്നു. അറക്കൽ പാച്ചർ ഭക്ഷണം കഴിക്കുന്നില്ലെന്നും ഇദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ ഇടപെടൽ ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചാണ് പരാതി നൽകിയത്. അനാഥാലയത്തിലേക്ക്...
Local news, Other

പരാതി ഫലം കണ്ടു ; ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുടെ നിര്‍മ്മാണം തുടങ്ങി

പരപ്പനങ്ങാടി : പാലത്തിങ്ങല്‍ പുതിയ പാലം പണിതപ്പോള്‍ പൊളിച്ചു മാറ്റിയ ബസ്റ്റോപ്പുകളുടെ പുനര്‍ നിര്‍മ്മാണം തുടങ്ങി. നാടുകാണി പരപ്പനങ്ങാടി പദ്ധതിയില്‍ പാലത്തിങ്ങല്‍ പുതിയ പാലം പണിതപ്പോള്‍ പൊളിച്ചു മാറ്റിയ ബസ്റ്റോപ്പുകള്‍ പുനര്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ എന്‍. എഫ്. പി. ആര്‍. താലൂക്ക് കമ്മറ്റി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ ലിമിറ്റഡ് കേരള എന്ന കമ്പനിക്ക് എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തനം പാലത്തിങ്ങല്‍ അങ്ങാടിയില്‍ ബസ്സ്റ്റാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തതായി എന്‍.എഫ്.പി.ആര്‍. താലൂക്ക് പ്രസിഡന്റ് അബ്ദുറഹീം പൂക്കത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് മനാഫ് താനൂര്‍ എം.സി.അറഫാത്ത് പാറപ്പുറം നിയാസ് അഞ്ചപ്പുര എന്നിവര്‍ അറിയിച്ചു....
Local news, Other

തെന്നല സര്‍വീസ് സഹകരണ ബാങ്കിലേക്ക് സിപി എമ്മിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്

തെന്നല : മുസ്ലിം ലീഗ് ഭരിക്കുന്ന തെന്നല സര്‍വീസ് സഹകരണ ബാങ്ക് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കിയില്ലെങ്കില്‍ ശക്തമായ ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്ന് സിപിഎം തെന്നല ലോക്കല്‍ കമ്മറ്റി മുന്നറിയിപ്പ് നല്‍കി. ദൈനംദിന ആവശ്യങ്ങള്‍ക്കായി ഇടപാടുകാര്‍ ബേങ്കിലെത്തിയാല്‍ നിക്ഷേപതുകയില്‍ നിന്നും ചെറിയ തുക പോലും പിന്‍വലിക്കാന്‍ പണമില്ലാത്ത അവസ്ഥയില്‍ നിക്ഷേപകര്‍ ബാങ്കില്‍ ബഹളം വെച്ച് തിരിച്ചു പോകുന്ന കാഴ്ച നിത്യസംഭവമായി മാറിയിരിക്കുന്നുവെന്ന് പാര്‍ട്ടി ഭാരവാഹികള്‍ പറഞ്ഞു, കഴിഞ്ഞ കാല മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി എടുത്തിട്ടുള്ള അനധികൃത ലോണുകള്‍ തിരിച്ചടക്കാത്തത് മൂലമാണ് സാമ്പത്തിക പ്രതിസന്ധിയിലായത്. കിട്ടാക്കടം തീരിച്ചു പിടിക്കാന്‍ കഴിഞ്ഞകാലങ്ങളില്‍ സി.പി.എം തെന്നല ലോക്കല്‍ കമ്മറ്റി സഹകരണ ജോയിന്റ് റജിസ്ട്രാര്‍ക്ക് നല്‍കിയ പരാതിയിന്‍മേല്‍ അന്വോഷണം നടത്തി വെട്ടിപ്പ് നടത്തിയ വരില്‍ നിന്നും ജ...
Kerala, Malappuram, Other

അരീക്കോട് താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം : നടപടി ത്വരിതപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

മലപ്പുറം : അരീക്കോട് താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനും ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ നിയമിക്കുന്നതിനും സർക്കാരിന്റെ പരിഗണനയിലുള്ള പദ്ധതികളിൽ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. അരീക്കോട് താലൂക്ക് ആശുപത്രിയിൽ രാത്രികളിൽ പരിശോധന നടത്തുന്നതിന് ഡോക്ടറെ നിയമിക്കണമെന്ന പരാതിയിലാണ് ഉത്തരവ്. മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്നും കമ്മീഷൻ വിശദീകരണം വാങ്ങി. ആശുപത്രിയിലെ പ്രധാന അപര്യാപ്തത പുതിയ കെട്ടിടമാണെന്നും ഇത് നിർമ്മിക്കാനുള്ള പദ്ധതി സർക്കാരിന്റെ പരിഗണനയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിയിൽ ഒരു ഗൈനക്കോളജിസ്റ്റിന്റെ തസ്തിക മാത്രമാണുള്ളത്. സ്പെഷ്യാലിറ്റി വിഭാഗത്തിൽ നാലു ഡോക്ടർമാരുടെയെങ്കിലും സേവനം ആവശ്യമാണ്. വേണ്ടത്ര സൗകര്യമില്ലാതെ പ്രസ...
Other

മഴക്കാല ഡ്രൈവിംഗ് ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

മഴക്കാലത്ത് റോഡ് അപടകടങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. അല്‍പ്പം മുന്‍കരുതലെടുത്താല്‍ മഴക്കാലയാത്ര സുരക്ഷിതമാക്കാം. മഴക്കാലത്ത് പെട്ടെന്ന് ബ്രേക്കിടുന്നതും സ്റ്റിയറിങ്ങ് വെട്ടിക്കുന്നതും കഴിവതും ഒഴിവാക്കുക. ബ്രേക്ക് ഉപയോഗം കുറയ്ക്കുന്ന രീതിയില്‍ വേഗം ക്രമപ്പെടുത്തി വാഹനം ഓടിക്കുക. മുൻപിലുള്ള വാഹനങ്ങളുമായി കൂടുതല്‍ അകലം പാലിച്ച് ഡ്രൈവ് ചെയ്യുക. ടയറുകളുടെ കാര്യക്ഷമത പരിശോധിച്ച് ഉറപ്പുവരുത്തുക. തേയ്മാനം സംഭവിച്ച ടയറുകള്‍ മാറ്റുകയും ടയര്‍ പ്രഷര്‍ കൃത്യമായി നിലനിര്‍ത്തുകയും വേണം. തേയ്മാനം സംഭവിച്ച ടയറുകള്‍ മഴക്കാലത്ത് വാഹനത്തിന്റെ ഗ്രിപ്പ് കുറയ്ക്കുന്നു. അപകടത്തിന് കാരണമാകുന്നു. വൈപ്പര്‍ ബ്ലേഡുകളുടെ കാര്യക്ഷമത ഉറപ്പാക്കുക. ഹെഡ്‌ലൈറ്റ്, ബ്രേക്ക്‌ലൈറ്റ്, ഇന്‍ഡിക്കേറ്ററുകൾ എന്നിവ പരിശോധിച്ച് പ്രവർത്തനക്ഷമത ഉറപ്പാക്കുക. വെള്ളവും വാഹനങ്ങളില്‍ നിന്നുള്ള ഗ്രീസും ഓയിലും മറ്റും നനഞ്ഞുകി...
Kerala, Other

കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പ് ഫലം, വിദ്യാർത്ഥി വിരുദ്ധരായ എസ്.എഫ്.ഐക്ക് ലഭിച്ച തിരിച്ചടി; എം.എസ്.എഫ്.

കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലുള്ള കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയുടെ വിദ്യാര്‍ത്ഥി വിരുദ്ധതക്കെതിരെ വിദ്യാര്‍ത്ഥികള്‍ വിധി എഴുതിയെന്ന് എംഎസ്എഫ്. ഇടത് സിന്റിക്കേറ്റും എസ്.എഫ്.ഐ യൂണിയനും സര്‍വകലാശാലയുടെ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ മൗനം തുടര്‍ന്നപ്പോള്‍ എം.എസ്.എഫിന്റെ പോരാട്ട വീര്യത്തിന് ലഭിച്ച അംഗീകാരം കൂടിയാണ് ഈ ചരിത്ര മുന്നേറ്റമെന്നും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ കോളേജുകളിലും വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ എം.എസ്.എഫ് ചര്‍ച്ച ചെയ്തു. എസ്.എഫ്.ഐ യുടെ അക്രമ ഫാസിസത്തിനെതിരെയും വ്യാജ 'വിദ്യ'കള്‍ക്ക് എതിരെയും എം.എസ്.എഫ് ക്യാമ്പസുകളില്‍ സംസാരിച്ചു. എസ്.എഫ്.ഐ എന്ന തട്ടിപ്പ് സംഘം വിദ്യാഭ്യാസ സംവിധാനത്തിന്റെ വിശ്വാസ്യതയെ തന്നെ നശിപ്പിക്കുന്നു. ആ തട്ടിപ്പ് സംഘത്തിനെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ രോഷമാണ് വോട്ടിലൂടെ പ്...
Kerala, Local news, Other

ഡോ: ഹലീമിനും ഡോ;സരിഗക്കും സഹ്യ പുരസ്‌കാരം ; ഡോ. ഹലിം ചേളാരി, പടിക്കലിലെ മെഡ്‌ലില്ലി ഹോമിയോപതി ക്ലിനികിലെ ചീഫ് ഫിസിഷ്യന്‍

കോഴിക്കോട്: സ്‌കൂള്‍ ഓഫ് ആര്‍ട്ടിസ്റ്റിക് ഹോമിയോപ്പതി ഫോര്‍ യങ്‌സ്റ്റെര്‍സ് ആന്ഡ് അഡല്‍ട്ടസ് (സഹ്യ) ന്റ്‌റെ ആറാമത് മികച്ച ജൂനിയര്‍ ഡോക്റ്റര്‍ പുരസ്‌കാരത്തിന് ഡോ: ഹലീമും (ചേളാരി) , മികച്ച വനിതാ ഡോക്റ്റര്‍ പുരസ്‌കാരത്തിന് ഡോ;സരിഗ ശിവനും (ചെര്‍പ്പുളശ്ശേരി) അര്‍ഹരായി. വാത രോഗ ചികില്‍സയിലെ മികവിനും, മെഡ്‌ലില്ലി ക്ലിനിക് ശൃംഘലയിലൂടെ നല്കിയ സേവനങ്ങളും കണക്കിലെടുത്താണ്, ചേളാരി, പടിക്കലിലെ മെഡ്‌ലില്ലി ഹോമിയോപതി ക്ലിനിക് ചീഫ് ഫിസിഷ്യന്‍, ഡോ: ഹലീമിന് പുരസ്‌കാരം നല്‍കുന്നത്. അലര്‍ജ്ജി രോഗങ്ങളിലെ ഗവേഷണണങ്ങളും, പി സി ഓ ഡി ചികില്‍സയിലെ നൂതന ചികില്‍സാ പദ്ധതികളും , അക്കാദമിക്/അദ്ധ്യാപന രംഗത്തെ മികവും കണക്കിലെടുത്താണ്, ഹോമിയോകെയര്‍ മള്‍ട്ടിസ്‌പെഷ്യലിറ്റി ക്ലിനിക് നെല്ലായ ചെര്‍പ്പുളശ്ശേരിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ: സരിഗയ്ക്ക് മികച്ച വനിതാ ഡോക്റ്റര്‍ പുരസ്‌കാരം നല്‍കുന്നത്. 2023 ഒക്‌റ്റോബര്‍ 8 നു തിരൂര്...
Kerala, Malappuram, Other

തീരദേശ ഹൈവേ വലിയ മാറ്റത്തിന് വഴിയൊരുക്കും ; മുഖ്യമന്ത്രി

മലപ്പുറം : തീരദേശ ഹൈവേ പൂർത്തീകരിക്കുന്നതോടെ വലിയ മാറ്റത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുകയെന്ന് മുഖ്യമന്ത്രി. ജില്ലയിലെ പടിഞ്ഞാറേക്കര മുതൽ ഉണ്ണിയാൽ വരെയും മുഹിയുദ്ദീൻ പള്ളി മുതൽ കെട്ടുങ്ങൽ ബീച്ച് വരെയുള്ള നിർമ്മാണ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. ഹൈവേയുടെ ഭാഗമായ മുദിയം പാലത്തിന് കിഫ്ബി സാമ്പത്തിക അനുമതി നൽകിയിട്ടുണ്ട്. ആറ് റീച്ചുകളിലായി 38.66 കിലോമീറ്റർ ആണ് നിർമിക്കേണ്ടത്. ഇതിൽ 19.08 കിലോമീറ്ററിന് സാമ്പത്തിക അനുമതി ലഭ്യമായിട്ടുണ്ട്. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട തടസങ്ങൾ നീങ്ങിയതായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. ദേശീയപാത നിർമ്മാണത്തിൽ രാമനാട്ടുകര മുതൽ വളാഞ്ചേരി വരെ 40.09 ശതമാനം പ്രവൃത്തികളും വളാഞ്ചേരി മുതൽ കാപ്പിരിക്കാട് വരെ 45.5 ശതമാനം പ്രവൃത്തിയും പൂർത്തീകരിച്ചു. 2024 ജൂലൈ മാസത്തോടെ ഇവ പൂർത്തികരിക്കാനാണ് ലക്ഷ്യം. കൂടാതെ ജില്ലയിലെ നാഷണൽ ഹൈവേ അതോറിറ്റിക്ക് കീഴിലുള്ള ഗ്...
Local news, Other

ജി എം എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദേശീയ ടീമില്‍ മത്സരിക്കാന്‍ അവസരം ; യാത്രയയപ്പ് നല്‍കി

തിരുരങ്ങാടി : വാക്കോ കിക്ക് ബോക്‌സിങ്ങില്‍ സംസ്ഥാനത്ത് ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി ദേശിയ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ പങ്കെടുക്കാനായി ഉത്തരാഖണ്ഡിലെ ഡെറാഡൂണിലേക് ഇന്ന് പുറപ്പെടുന്ന തിരുരങ്ങാടി താഴെചിന ജീ എം എല്‍ പി സ്‌കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യര്‍ത്ഥിക്ക് സ്‌കൂള്‍ അങ്കണത്തില്‍ വന്‍ യാത്രയപ്പ് നല്‍കി. വിദ്യാത്ഥികളുടെയുടെയും രക്ഷിതാക്കളുടെയും പി ടി എ, എസ് എം സി സ്‌കൂള്‍ സ്റ്റാഫ് എന്നിവരുടെ സാന്നിധ്യത്തില്‍ പ്രധാനധ്യാപിക്ക പദ്മജ വീ. ക്ലാസ് ടീച്ചര്‍ ഷിജി പി ടി എ പ്രസിഡന്റ് അഷ്റഫ്, മാലിക്ക് എന്നിവര്‍ ചേര്‍ന്ന് യാത്രയപ്പ് സ്വീകരണം നല്‍കി...
Kerala, Other

ജല ഗുണനിലവാര നിർണയ ലാബിനുള്ള നടപടികൾ ത്വരിതപ്പെടുത്തണം : മുഖ്യമന്ത്രി

കുടിക്കുന്ന വെള്ളം ശുദ്ധവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കുന്നതിന് ജില്ലയിൽ ജല ഗുണനിലവാര നിർണയ ലാബുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. എല്ലാ തദ്ദേശസ്ഥാപനങ്ങളിലെയും ഒരു ഹയർ സെക്കൻഡറി സ്കൂളിൽ ലാബ് സ്ഥാപിക്കാൻ സർക്കാർ ലക്ഷ്യമിട്ടതാണെങ്കിലും മലപ്പുറത്ത് ഒരിടത്ത് പോലും തുടങ്ങാൻ ആയിട്ടില്ല കുടിവെള്ളത്തിൽ മനുഷ്യവിസർജ്യത്തിന്റെ അംശം കലരുന്നത് വ്യാപകമാകുന്ന സാഹചര്യത്തിൽ ജില്ലകളിൽ പരിശോധന സംവിധാനം സജീവമാക്കേണ്ടത് ആവശ്യമാണ്. സെപ്റ്റിക് ടാങ്കുകളുടെ ആധിക്യവും ശാസ്ത്രീയ സംസ്കരണ സംവിധാനങ്ങളുടെ അഭാവവും കിണർ വെള്ളം പോലും ശുദ്ധമാണെന്ന് പറയാൻ പറ്റാത്ത സാഹചര്യം സൃഷ്ടിച്ചതായി മുഖ്യമന്ത്രി പറഞ്ഞു....
Kerala, Malappuram, Other

മലപ്പുറത്തെ പ്ലസ് വൺ സീറ്റു പ്രശ്നം പരിഹരിക്കാൻ സർക്കാറിന്റെ ഇടപെടൽ തുണയായി : മുഖ്യമന്ത്രി

മലപ്പുറം ജില്ലയിൽ ഹയർ സെക്കൻഡറിക്ക് അധിക ബാച്ചുകൾ അനുവദിച്ചതിലൂടെ പത്താം ക്ലാസ് പൂർത്തിയാക്കിയ എല്ലാവർക്കും ഉപരിപഠനത്തിന് അവസരമൊരുക്കാൻ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2018 നു ശേഷം തെക്കൻ ജില്ലകളിൽ നിന്ന് 32 ബാച്ചുകൾ മലപ്പുറത്തേക്ക് മാറ്റി. ഇപ്പോൾ രണ്ട് വർഷങ്ങളിലായി ആകെ 169 താൽക്കാലിക ബാച്ചുകൾ അനുവദിച്ചതിൽ 84 എണ്ണം ജില്ലയ്ക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങളിലെ പത്താം ക്ലാസ് പൂർത്തിയാക്കിയവരുടെ തുടർ പഠനം സംബന്ധിച്ച വിഷയത്തിൽ ജില്ലയിൽ നിന്നും പട്ടിക ലഭിക്കുന്ന മുറയ്ക്ക് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ മലപ്പുറം ഉൾപ്പെടെ മൂന്ന് ജില്ലകളിലെ വികസനപദ്ധതികളും പ്രശ്നങ്ങളും അവലോകനം ചെയ്ത് തീരുമാനം കൈക്കൊള്ളുന്നതിനായി തൃശൂരിൽ ചേർന്ന മേഖലാതല അവലോകന യോഗ...
Local news, Other

ലോക ഹൃദയ ദിനം ; ഹൃദയത്തെ ദൃശ്യവത്കരിച്ച് പുകയൂര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

തിരൂരങ്ങാടി: ലോക ഹൃദയ ദിനത്തെ അനുസ്മരിച്ച് പുകയൂര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 'ഹൃദയത്തെ അറിയാന്‍ ഹൃദയത്തോടടുക്കാം എന്ന മുദ്രാവാക്യവുമായി ഹൃദയത്തെ ദൃശ്യവത്കരിച്ചു.പ്രധാനധ്യാപിക പി.ഷീജ ഹൃദയ ദിന സന്ദേശം കൈമാറി.അധ്യാപകരായ കെ.റജില,സി.ശാരി,കെ.രജിത എന്നിവര്‍ നേതൃത്വം നല്‍കി
Malappuram, Other

ഗര്‍ഭിണിക്ക് രക്തം മാറി കയറ്റി, ദേഹസ്വസ്ഥ്യം, പ്രതിഷേധവുമായി ബന്ധുക്കള്‍

പൊന്നാനി : ഗ്രൂപ്പ് മാറി രക്തം കയറ്റിയതിനെത്തുടര്‍ന്ന് ഗര്‍ഭിണിക്ക് ദേഹാസ്വാസ്ഥ്യം. പ്രതിഷേധവുമായി ബന്ധുക്കള്‍. പൊന്നാനി മാതൃശിശു കേന്ദ്രത്തില്‍ പ്രസവ ചികിത്സയ്‌ക്കെത്തിയ വെളിയങ്കോട് സ്വദേശി റുക്‌സാന (26)യ്ക്കാണ് രക്തം മാറിക്കയറ്റിയത്. ഒ നെഗറ്റീവ് ഗ്രൂപ്പ് രക്തത്തിനു പകരം ബി പോസിറ്റീവ് രക്തം നല്‍കിയതാണ് ആരോപണം. റുക്‌സാനയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ പൊന്നാനി മാതൃശിശു ആശുപത്രിയിലേക്ക് പ്രതിഷേധവുമായി എത്തി.വീഴ്ച സംബന്ധിച്ച്‌ അന്വേഷിക്കാമെന്ന് സൂപ്രണ്ട് പ്രതിഷേധക്കാരോട് പറഞ്ഞു. ആശുപത്രിയില്‍ നടന്ന സംഭവം മലപ്പുറം ഡിഎംഒയെ അറിയിച്ചു. സംഭവത്തില്‍ ഡിഎംഒ റിപ്പോര്‍ട്ട് തേടിയതായാണ് റിപ്പോര്‍ട്ടുകള്‍....
Kerala, Local news, Malappuram, Other

മാലിന്യമുക്ത നവകേരളം : ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും 600 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി ; 14.62 ലക്ഷം രൂപ പിഴ ഈടാക്കി, തിരൂരങ്ങാടിയില്‍ 1.30 ലക്ഷം രൂപ പിഴ

മലപ്പുറം: മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 600 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. ജില്ലയിൽ 12 നഗരസഭകളിൽ ജില്ലാതല ഉദ്യോഗസ്ഥരുടെയും ഇന്റേണൽ വിജിലൻസ് ഓഫീസർമാരുടെയും നേതൃത്വത്തിൽ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. ജില്ലയിലെ 275 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ 14,68,250 രൂപയാണ് പിഴ ചുമത്തിയത്. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സൂക്ഷിച്ചതിന് പുറമെ ഓടകളിലേക്ക് മലിനജലം ഒഴുക്കി വിടുക, പ്ലാസ്റ്റിക് മാലിന്യം കത്തിക്കുക, മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാതെയും പ്രവർത്തിപ്പിക്കാതെയും സ്ഥാപനങ്ങൾ നടത്തുക, മലിനമായ സാഹചര്യത്തിൽ ഭക്ഷണ പദാർത്ഥങ്ങൾ സൂക്ഷിക്കുക, ഉപയോഗിക്കുക തുടങ്ങിയ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. നിലമ്പൂർ നഗരസഭയിൽ നടത്തിയ പരിശോധനയിൽ സ്ഥാപനങ്ങളിൽ നിന്ന് 65,000 ര...
Calicut, Kerala, Other

നിങ്ങള്‍ കയറിയത് നിയമവിരുദ്ധമായ സൈറ്റില്‍, പണം തന്നില്ലെങ്കില്‍ അറസ്റ്റ് ; സൈബര്‍ സെല്ലിന്റെ പേരില്‍ വ്യാജ സന്ദേശം ലഭിച്ച വിദ്യാര്‍ത്ഥി ജീവനൊടുക്കി

കോഴിക്കോട്: സൈബര്‍ സെല്ലിന്റെ പേരില്‍ വ്യാജ സന്ദേശം ലഭിച്ച വിദ്യാര്‍ത്ഥി ജീവനൊടുക്കി. കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ആദിനാഥാണ് (16) മരിച്ചത്. കുട്ടിയെ ബുധനാഴ്ച കോഴിക്കോട് ചേവായൂരിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയോട് സാമ്യമുള്ള സൈറ്റ് ഉപയോഗിച്ചാണ് ഹാക്കര്‍ വിദ്യാര്‍ഥിയോട് 33,900 രൂപ ആവശ്യപ്പെട്ടത്. നിയമവിരുദ്ധമായ സൈറ്റിലാണ് കയറിയതെന്നും പണം തന്നില്ലെങ്കില്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നുമാണ് ലാപ്‌ടോപ്പ് സ്‌ക്രീനില്‍ സന്ദേശം വന്നത്. ബ്രൗസര്‍ ലോക്ക് ചെയ്തെന്നും കംപ്യൂട്ടര്‍ ബ്ലോക്ക് ചെയ്തെന്നുമുള്ള സന്ദേശത്തോടെയുമാണ് വ്യാജ എന്‍.സി.ആര്‍.ബി. സ്‌ക്രീന്‍ ലാപ്‌ടോപ്പില്‍ വിദ്യാര്‍ഥി കണ്ടത്. എന്‍.സി.ആര്‍.ബി.യുടെ മുദ്രയും ഹാക്കര്‍ ഉപയോഗിച്ചു. ഒപ്പം സ്‌ക്രീനില്‍ അശോകസ...
Local news, Other

ക്രെയിന്‍ അപകടത്തെ അതിജീവിച്ച് ഫാത്തിമ ലമിയ നബിദിനാഘോഷത്തിനെത്തി ; സ്‌നേഹത്തില്‍ പൊതിഞ്ഞ് സഹപാഠികള്‍

തിരൂരങ്ങാടി : ക്രെയിന്‍ അപകടത്തെ അതിജീവിച്ച് ഫാത്തിമ ലമിയ (10) മദ്രസയില്‍ നബിദിനാഘോഷത്തിനെത്തി. മൂന്ന് മാസം മുമ്പ് കക്കാട് തങ്ങള്‍ പടിയിലുണ്ടായ ക്രെയിന്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു ഫാത്തിമ ലാമിയ. വീല്‍ ചെയറില്‍ ഇരുന്ന് വിവിധ മത്സരങ്ങള്‍ കണ്ട ഫാത്തിമയെ സഹപാഠികള്‍ സ്‌നേഹത്തില്‍ പൊതിഞ്ഞു. കക്കാട് മിഫ്താഹുല്‍ ഉലൂം മദ്രസയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ലമിയ മദ്രസയിലേക്ക് വരുമ്പോഴായിരുന്നു ക്രെയിന്‍ തട്ടിയത്. അരക്ക് താഴെ ഗുരുതരമായി പരിക്കേറ്റ് പെരിന്തല്‍മണ്ണ ആശുപത്രിയില്‍ രണ്ട് മാസത്തിലേറെ ചികിത്സയിലായിരുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയില്‍ ഇന്ന് വാക്കിംഗ് സ്റ്റിക്കില്‍ നടക്കാന്‍ ഫാത്തിമ ലമിയക്ക് കഴിഞ്ഞിരിക്കുന്നു. വീല്‍ ചെയറില്‍ ഇരുന്ന് കക്കാട് മദ്രസയില്‍ വിവിധ മത്സരങ്ങള്‍ കണ്ട ഫാത്തിമയെ സഹപാഠികള്‍ സ്‌നേഹത്തില്‍ പൊതിഞ്ഞു. ഇടവേളക്ക് ശേഷം കൂട്ടുകാരെയും അ...
Local news, Other

മാലിന്യ കവറില്‍ നിന്നും ലഭിച്ചത് സ്വര്‍ണമാല ; ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് ഹരിത കര്‍മ സേനാംഗങ്ങള്‍ മാതൃകയായി

എആര്‍ നഗര്‍ : മാലിന്യ കവറില്‍ നിന്നും ലഭിച്ച സ്വര്‍ണ്ണമാല ഉടമയെ അന്വേഷിച്ച് കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് ഹരിത കര്‍മ സേനാംഗങ്ങള്‍ മാതൃകയായി. എ ആര്‍ നഗര്‍ പഞ്ചായത്തിലെ വലിയപറമ്പ് ഒന്നാം വാര്‍ഡിലാണ് സംഭവം. എ ആര്‍ നഗര്‍ പഞ്ചായത്ത് ഹരിത കര്‍മസേനാംഗങ്ങളായ റൈഹാനത്ത്, പ്രേമലത എന്നിവരാണ് സ്വര്‍ണ്ണമാല തിരിച്ചേല്‍പ്പിച്ച് മാതൃകയായത്. സ്വര്‍ണമാല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാവുങ്ങല്‍ ലിയാക്കത്തലി ഉടമ പുതിയാട്ട് ശരണ്യക്ക് തിരിച്ചു നല്‍കി. മാലിന്യങ്ങള്‍ വീടുകളില്‍ നിന്ന് ശേഖരിച്ച് പ്ലാസ്റ്റിക് കവറിനുള്ളില്‍ മാലിന്യം വേര്‍തിരിക്കുന്നതിനിടെയാണ് സ്വര്‍ണമാല ഹരിത കര്‍മസേനാംഗങ്ങളായ റൈഹാനത്ത്, പ്രേമലത എന്നിവരുടെ ശ്രദ്ധയില്‍പ്പെട്ടത്. രണ്ട് പവനോളം വരുന്ന സ്വര്‍ണ മാലയാണ് ഇവര്‍ക്ക് ലഭിച്ചത്. ഇതോടെ മാല ആരുടെതാണെന്ന അന്വേഷണവും ഇവര്‍ ആരംഭിച്ചു. ഒടുവില്‍ വാര്‍ഡിലെ പുതിയാട്ട് ശരണ്യയുടെതാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞു. ...
Malappuram, Other

ജില്ലയിൽ മൂന്ന് ദിവസം മഞ്ഞ അലർട്ട്; ജാഗ്രത പാലിക്കണം ; ജില്ലാ കളക്ടർ

മലപ്പുറം : ജില്ലയിൽ സെപ്റ്റംബർ 28, 29, 30 തീയതികളിൽ ശക്തമായ മഴക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാർ അറിയിച്ചു. ഈ ദിവസങ്ങളിൽ മഞ്ഞ അലർട്ടാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ദുരന്ത നിവാരണ വകുപ്പിന്റെ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്നും കളക്ടർ അഭ്യർത്ഥിച്ചു....
Kerala, Other

ഹയർ സെക്കൻഡറി അധ്യാപക നിയമനം: പേര് രജിസ്റ്റർ ചെയ്യണം

സംസ്ഥാനത്തെ എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ എച്ച്.എസ്.എസ്.ടി സ്ഥിരം ഒഴിവുകളിലേയ്ക്ക് പരിഗണിക്കുന്നതിന് നിർദിഷ്ട യോഗ്യതയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾ എറണാകുളം റീജിയണൽ പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലോ അതത് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലോ സെപ്റ്റംബർ 30ന് മുമ്പായി രജിസ്റ്റർ ചെയ്യണം. നിലവിൽ എറണാകുളം പ്രൊഫഷണൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് യഥാസമയം പുതുക്കിയിട്ടില്ലാത്ത ഉദ്യോഗാർഥികൾ നേരിട്ടോ അല്ലാതെയോ പുതുക്കണമെന്ന് ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0484 2312944....
Local news, Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്കെതിരെ ഉയർത്തുന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഡ ലക്ഷ്യമെന്ന് നഗരസഭ

തിരൂരങ്ങാടി : സമീപ കാലത്തായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്കെതിരെ ചില കോണുകളിൽ നിന്നും ഉയർത്തുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങൾക്ക് പിന്നിൽ ചില നിശ്ചിപ്ത താല്പര്യക്കാരുടെ ഗൂഡ ലക്ഷ്യങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായി തിരൂരങ്ങാടി നഗരസഭ ആരോഗ്യ കാര്യ ചെയർമാൻ ആരോപിച്ചു. ദിനേന രണ്ടായോരത്തോളം രോഗികൾ ആശ്രയിക്കുന്ന ജില്ലയിൽ തന്നെ മെച്ചപ്പെട്ട സൗകര്യങ്ങളോടെ പ്രവർത്തിക്കുന്നഒരു പ്രധാന ആതുരാലയമാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രി. താലൂക്കും മറി കടന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ ആശുപത്രിയിലേക്ക് രോഗികൾ എത്തുന്നുണ്ട്.സമീപ കാലത്തായി ആശുപത്രിയിൽ വലിയ തോതിലുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് നഗരസഭ ഭരണ സമിതിയും. എച് എം സി യും ആശുപത്രി ജീവനക്കാരും മറ്റു സന്നദ്ധ സംഘടനകളും ചെറുതല്ലാത്ത പങ്കാണ് വഹിച്ചിട്ടുള്ളത്. യാദൃശികമായി വരുന്ന ചില ദുരന്തങ്ങളും അത് മൂലം താത്കാലികമായി ഉണ്ടായേക്കാവുന്ന അസൗക...
Local news

നബിദിനാഘോഷങ്ങളുടെ ഭാഗമാകുക എന്നത് എന്നും ആഹ്ലാദം പകരുന്ന കാര്യം ; പികെ കുഞ്ഞാലിക്കുട്ടി

വേങ്ങര : നബിദിനാഘോഷങ്ങളുടെ ഭാഗമാകുക എന്നത് എന്നും ആഹ്ലാദം പകരുന്ന കാര്യമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. അദ്ദേഹത്തിന്റെ നാടായ കാരത്തോട് നടന്ന ശംസുല്‍ ഇസ്ലാം മദ്‌റസയുടെ നബിദിനറാലിയില്‍ അദ്ദേഹം സംബന്ധിച്ചു. സ്നേഹത്തിന്റെയും, വിശ്വ മാനവികതയുടെയും സന്ദേശം വിളിച്ചോതിയ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മ ദിനം നാടൊട്ടുക്കും വര്‍ണാഭമായി കൊണ്ടാടുകയാണ്. നബിദിനാഘോഷങ്ങളുടെ ഭാഗമാകുക എന്നത് എന്നും ആഹ്ലാദം പകരുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു....
Kerala, Obituary, Other

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു ; മതവിലക്കുകള്‍ മറികടന്ന് മാപ്പിളപ്പാട്ട് അവതരിപ്പിച്ച ആദ്യ മുസ്‌ലിം വനിത

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു. 77 വയസായിരുന്നു. പാറോപ്പടിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കഥാപ്രസംഗങ്ങളിലൂടെയും മാപ്പിളപ്പാട്ടിലൂടെയും മാപ്പിളകലയുടെ തനതുശൈലി നിലനിര്‍ത്തിയ ഗായികയായിരുന്നു റംല ബീഗം. മതവിലക്കുകള്‍ മറികടന്ന് മാപ്പിളപ്പാട്ട് അവതരിപ്പിച്ച ആദ്യ മുസ്‌ലിം വനിതയാണ് റംല ബീഗം. ആലപ്പുഴ സക്കറിയ ബസാറില്‍ ഹുസൈന്‍ യൂസഫ് യമാന-മറിയം ബീവി (ഫറോക്ക് പേട്ട) ദമ്പതികളുടെ ഇളയമകളായി 1946 നവംബര്‍ മൂന്നിനാണ് ജനനം. ഏഴാം വയസ്സു മുതല്‍ ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പില്‍ ഹിന്ദി ഗാനങ്ങള്‍ പാടിയിരുന്നു. എട്ടാം വയസിലായിരുന്നു അരങ്ങേറ്റം. എം.എ. റസാഖെഴുതിയ ജമീല എന്ന കഥയാണ് ആദ്യമായി കഥാപ്രസംഗമായി അവതരിപ്പിച്ചത്. മുസ്ലിം കാഥികയുടെ ഈ രംഗപ്രവേശം സ്വീകാര്യതയോടൊപ്പം എതിര്‍പ്പുകളേയും ക്ഷണിച്ചുവരുത്തി. തുടര്‍ന്ന് മോയിന്‍കുട്ടി വൈദ്യരുടെ ബദറുല്‍ മുനീര്‍ഹുസനുല്‍ ജമാല്‍ അവതരിപ്പി...
Kerala, Local news, Malappuram, Other

തൊഴിലൊരുക്കാൻ തൊഴിൽതീരം പദ്ധതി ; ജില്ലയിലെ ആറ് നിയോജക മണ്ഡലങ്ങളിൽ വളണ്ടിയർ പരിശീലനം പൂർത്തിയായി

തിരൂരങ്ങാടി : തീരമേഖലയിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് വിജ്ഞാനതൊഴിൽ മേഖലയിൽ അവസരമൊരുക്കുന്ന കേരള നോളജ് ഇക്കോണമി മിഷന്റെ തൊഴിൽ തീരം പദ്ധതിക്ക് ജില്ലയിലെ ആറ് നിയോജക മണ്ഡലങ്ങളിൽ തുടക്കമായി. തിരൂരങ്ങാടി, വള്ളിക്കുന്ന്, താനൂർ, തിരൂർ, തവനൂർ, പൊന്നാനി മണ്ഡലങ്ങളിലെ മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ടവർക്കായുള്ള വൈജ്ഞാനിക തൊഴിൽ പദ്ധതി ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി വളണ്ടിയർമാർക്കുള്ള ഫീൽഡ്തലപരിശീലനങ്ങൾ പൂർത്തിയായി. ജില്ലയിലെ ആറ് നിയോജകമണ്ഡലങ്ങളിൽ നിന്നുമായി 987 പേർ പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 697 പേർ സ്ത്രീകളാണ്. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെവരുമാന വർധനവും സാംസ്‌കാരിക-വിദ്യാഭ്യാസ ഉയർച്ചയുമാണ് പദ്ധതിയുടെ ലക്ഷ്യം. അതത് നിയോജക മണ്ഡലങ്ങളിലെ എം.എൽ.എമാർ അധ്യക്ഷരായുള്ള സംഘാടക സമിതികൾ രൂപീകരിച്ചു. സംസ്ഥാനത്തെ 46 തീരദേശ മണ്ഡലങ്ങളും ഉൾനാ...
Local news, Other

മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടു: മുന്നിയൂരിലെ നിർദ്ധന സഹോദരങ്ങൾക്ക് ഭൂമി തിരികെ ലഭിച്ചു

തിരൂരങ്ങാടി: കാഴ്ചക്കുറവുള്ള സഹോദരിക്കും മാനസിക തകരാറുള്ള സഹോദരനും അർഹതപ്പെട്ട ഭൂമിയിൽ ബന്ധുക്കൾ നടത്തിയ കൈയേറ്റം മനുഷ്യാവകാശ കമ്മീഷൻ്റെ ഇടപെടലിനെ തുടർന്ന് ഒഴിപ്പിച്ച് ഭൂമി പരാതിക്കാർക്ക് കൈമാറി. മുന്നിയൂർ വെളിമുക്ക് പടിക്കൽ പൂവാട്ടിൽ കെ. ഹാജറക്കും സഹോദരനുമാണ് അവർക്ക് അർഹതപ്പെട്ട ഭൂമി ലഭിച്ചത്. മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജു നാഥിൻ്റെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ഭൂമിയുടെ ആധാരം തിരൂരങ്ങാടി തഹസിൽദാർ ഈ മാസം 16 ന് ഹാജറക്ക് കൈമാറി. തിരൂരങ്ങാടി താലൂക്കിലെ മുന്നിയൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 07, റീസർവേ 158/8 ഉൾപ്പെട്ട 7. 68 സെൻ്റ് സ്ഥലമാണ് ഹാജറക്കും സഹോദരനും ലഭ്യമായത്. ഈ ഭൂമിയിൽ ബന്ധുക്കൾ വ്യാജരേഖ ചമച്ച് നികുതി അടച്ച് പട്ടയം നേടിയതായി പരാതിക്കാരി കമ്മീഷനെ അറിയിച്ചു....
Kerala, Other

അധ്യാപകര്‍ ചേരിതിരിഞ്ഞു: സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

തൃശൂര്‍: ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പലിനെതിരെ അധ്യാപികമാര്‍ സമര്‍പ്പിച്ച പരാതിയില്‍ ഹയര്‍ സെക്കന്ററി വിഭാഗം ഉപമേധാവി നേരിട്ട് അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. എറണാകുളം ഉപമേധാവിക്കാണ് കമ്മീഷന്‍ അംഗം വി.കെ.ബീനാകുമാരി നിര്‍ദ്ദേശം നല്‍കിയത്. തൃശൂര്‍ പാടൂര്‍ എ .ഐ .ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപികമാരായ പി.എം. സബൂറാ , ഇ.വി. നൗഷിയ എന്നിവര്‍ നല്‍കിയ പരാതി അന്വേഷിക്കാനാണ് ഉത്തരവ്. പ്രിന്‍സിപ്പലിന്റെ ചുമതലയുണ്ടായിരുന്ന സജ്‌ന ഹുസൈനെതിരെയാണ് പരാതി. സ്‌കൂളിലെ മുന്‍ പ്രിന്‍സിപ്പല്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ കേസില്‍ പിരിച്ചുവിട്ടതോടെയാണ് അധ്യാപകര്‍ക്ക് ഇടയില്‍ ചേരിതിരിഞ്ഞ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് ഉപമേധാവി കമ്മീഷനെ അറിയിച്ചു. ക്യത്യനിര്‍വഹണത്തിന്റെ ഭാഗമായി പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ആയിരുന്ന സജ്‌ന ഹുസൈന്‍ ചില രേഖകള്‍ പോലീസിനും ആര്‍.ഡി .ഡി. ഓഫീസിനും ...
Local news, Other

നാടിന്റെ അഭിമാനമായി മാറിയ അഭിമന്യുവിന് ആദരവുമായി എംഎസ്എഫ്

വേങ്ങര :സംസ്ഥാന അണ്ടര്‍14 വോളിബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മലപ്പുറം ജില്ല വോളിബോള്‍ ടീമില്‍ ഇടം നേടിയ വലിയോറ പാണ്ടികശാലയിലെ പൈങ്ങാടന്‍ അഭിമന്യു നാടിന്റെ അഭിമാനമായി മാറി. ചെറുപ്രായത്തില്‍ തന്നെ വോളിബോള്‍ പരിശീലനം നേടി മലപ്പുറം ജില്ലാ ടീമില്‍ ഇടം നേടിയതോടെ വോളിബോളിന്റെ ഈറ്റില്ലമായ വലിയോറ ദേശം വീണ്ടും ശ്രദ്ധേയമാവുകയാണ്. ഈ മാസം 29 ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന അണ്ടര്‍ 14 സംസ്ഥാനവോളിബോള്‍ ചാമ്പ്യന്‍ ഷിപ്പില്‍ മലപ്പുറം ജില്ലക്ക് വേണ്ടി അഭിമന്യു പങ്കെടുക്കും. പാണ്ടികശാലയിലെ പൈങ്ങാടന്‍മനോജ് - മിനി ദമ്പതികളുടെ മകനായ അഭിമന്യു വലിയോറ ഈസ്റ്റ് എ. എം. യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയും ഈ വിദ്യാലയത്തിലെ വോളിബോള്‍ ടീമിലെ മിന്നും താരവുമാണ്. വേങ്ങരസബ്ബ് ജില്ലാ സ്‌ക്കൂള്‍ വോളി ബോള്‍ ടൂര്‍ണ്ണമെന്റില്‍ അഭിമന്യുവിന്റെ മികച്ച പ്രകടനമാണ് ജില്ലാ വോളിബോള്‍ ടീമില്‍ ഇടം നേടാന്‍ കാരണമായത്. ...
Local news, Other

“തിരികെ സ്കൂളിലേക്” സിഡിഎസ് തല റിസോഴ്സ് പേഴ്സൺമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു

തിരുരങ്ങാടി : അയൽകൂട്ടാംഗങ്ങളുടെ സാമ്പത്തിക, സാമൂഹിക ശാക്തികരണം ഉറപ്പാക്കുന്നതിന് 46 ലക്ഷം കുടുംബശ്രീ വനിതകളെ സ്കൂളിൽ എത്തിച്ച് സംഘടിപ്പിക്കുന്ന " തിരികെ സ്കൂൾ ക്യാമ്പയിന്റെ മുന്നോടിയായി സിഡിഎസ് തല റിസോഴ്സ് പേഴ്സൺമാർക്കുള്ള ദ്വിദിന പരിശീലനം തിരൂരങ്ങാടി നഗരസഭ ഹാളിൽ വെച്ച് സപ്തംബർ 26 ന് തുടക്കം കുറിച്ചു. നഗരസഭാ ചെയർമാൻ മുഹമ്മദ്‌ കുട്ടി ഫ്ലാഗ് ഓഫ് ചെയ്ത് കൊണ്ടാണ് പരിശീലന പരിപാടിക്ക് തുടക്കമായത് . വിദ്യഭ്യാസ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പ്രസ്തുത ക്യാമ്പയിൻ ഒക്ടോബർ 1 മുതൽ 10 വരെ സാധ്യമായ ഒഴിവു ദിനങ്ങളിലാണ് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ സിഡിഎസ് കളുടെ പരിധിയിലുള്ള സ്കൂളിലേക്ക് വിവിധ വിഷയ മേഖലകളിലെ വിജ്ഞാന സമ്പാദനത്തിനായി അയൽകൂട്ടാംഗങ്ങൾ എത്തുന്നത്. ജില്ലയിലെ വിവിധ സ്കൂളുകൾ ഇതിനായി തയ്യാറാക്കിയിട്ടുണ്ട് .സ്കൂൾ ബാല്യകാലത്തെ ഓർമ്മപ്പെടുത്തും വിധമാണ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഒരുക്കിയിട്ടുള്...
error: Content is protected !!