ക്ലാരി ജി.എൽ.പി.സ്കൂളിനു ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ സമ്മാനം
മലപ്പുറം: സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീമിൽ (എസ്.എസ്.എസ്) മികച്ച പ്രവർത്തനം നടത്തിയ വേങ്ങര വിദ്യാഭ്യാസ ഉപജില്ലയിലെ ക്ലാരി ജി.എൽ.പി. സ്കൂളിന് ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ(എൻ.എസ്.ഡി) സമ്മാനമായി സിംഗിൾ ഡോർ ഫ്രിഡ്ജ് കൈമാറി. മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ സ്കൂളുകളെ സ്കീമിൽ ചേർത്ത വേങ്ങര എ.ഇ.ഒ'യുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എ.ഇ.ഒ'യുടെ പരിധിയിലുള്ള അമ്പലവട്ടം ക്ലാരി ജി.എൽ.പി സ്കൂളിനെ സമ്മാനത്തിനായി തിരഞ്ഞെടുത്തത്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, പാൽ, മുട്ട എന്നിവയുടെ വിതരണം നടക്കുന്ന സ്കൂളിന് പ്രയോജനപ്രദമാകുംവിധമാണ് സ്കൂളിന്റെ ആവശ്യം പരിഗണിച്ച് ഫ്രിഡ്ജ് സമ്മാനിച്ചത്.
ചടങ്ങിൽ എൻ.എസ്.ഡി ഡെപ്യൂട്ടി ഡയറക്ടർ ഉണ്ണികൃഷ്ണൻ.എം സ്കൂൾ ഹെഡ്മാസ്റ്റർ രമേഷ് കുമാർ.പി-യ്ക്ക് ഫ്രിഡ്ജ് കൈമാറി. വിദ്യാഭ്യാസ രംഗത്ത് സമ്പാദ്യശീലം വളർത്തുന്നതിലൂടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനും യുവ തലമുറയെ സാമ്പത്തിക മ...